Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

വാഹന ഉടമകൾക്ക് ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹന ഉടമകൾക്ക് ജാഗ്രതാ നിർദ്ദേശം. താമരശ്ശേരിഫോറസ്റ്റ് ഓഫീസിൻ്റെ മുന്നിലെ പാർക്കിംങ്ങ് ഗ്രൗണ്ടിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിൻ്റെ ഉൾവശം പൂർണമായും നശിപ്പിച്ച സാഹചര്യത്തിലും കഴിഞ്ഞ ദിവസം രാത്രി താമരശ്ശേരി ചുങ്കത്ത് നിർത്തിയിട്ട ആബുലൻസിന് അകത്ത് കയറി വാഹനം കൊണ്ടുപോകാൻ ശ്രമം നടത്തിയ സാഹചര്യത്തിലും റോഡരികിലും, പെട്രോൾ പമ്പിലും നിർത്തിയിട്ട പിക്കപ്പ് വാനുകൾ മോഷ്ടിച്ച് കാർ തകർക്കുകയും, തീവെപ്പ് നടത്തുകയും ചെയ്ത സാഹചര്യത്തിൽ സമാനമായ സംഭവങ്ങൾ തടയാനും, ഇന്നലെ പകൽ 12 മണി വരെ […]
Read more

രാസലഹരിയായ എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ

കോഴിക്കോട്: അതിമാരക രാസലഹരിയായ എം. ഡി. എം. എ യുമായി ബട്ട് റോഡ് ബീച്ചിൽ തൈക്കൂട്ടം പറമ്പിൽ റോബർട്ട് ജെയിംസ് (34), നടുവണ്ണൂർ മുണ്ടക്കാട്ട് പറമ്പിൽ മുഹമ്മദ് റിസ്‌വാൻ (26), കല്ലായി KT ഹൗസിൽ ഷഹരീഷ് (30), പയ്യാനക്കൽ ഷിഫ മൻസിലിൽ ഫിനാൻ നാസിം (20) എന്നിവരെ എരഞ്ഞിപ്പാലത്ത് വെച്ച് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ കെ. എ. ബോസിൻ്റെ നേതൃത്വത്തിൽ ഉള്ള സിറ്റി ഡാൻസാഫും നടക്കാവ് പോലീസ് സ്റ്റേഷന്‍ സബ് ഇൻസ്പെക്ടർ ലീലയുടെ നേതൃത്വത്തിലുള്ള […]
Read more

കുന്നംകുളം മണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് ഉജ്ജ്വല തുടക്കം

തൃശ്ശൂർ: കുന്നംകുളം മണ്ഡലത്തിന്റെ സമഗ്ര വികസനം മുന്നോട്ടുവെച്ചുകൊണ്ട് എ സി മൊയ്തീൻ നയിക്കുന്ന മണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് പ്രൗഢമായ തുടക്കം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന കൺവീനർ ടി പി രാമകൃഷ്ണൻ ജാഥ ഉദ്ഘാടനം ചെയ്തു. സി പി ഐ ലോക്കൽ സെക്രട്ടറി പി കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്റ്റനായി എ സി മൊയ്തീൻ എം എൽ എയും, വൈസ് ക്യാപ്റ്റനായി പ്രേംരാജ് ചൂണ്ടലാത്തും, മാനേജറായി എം എൻ സത്യനും പ്രവർത്തിക്കുന്നു. സി പി […]
Read more

2026 നിയമസഭാ തിരഞ്ഞെടുപ്പ്; ഇവിഎം ഡെമോൺസ്ട്രേഷൻ വാഹന പ്രചരണം ആരംഭിച്ചു

തൃശ്ശൂർ: 2026ലെ കേരള നിയമസഭാ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തനം പൊതുജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കുന്നതിനായി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഇ.വി.എം ഡെമോൺസ്ട്രേഷൻ വാഹന പ്രചരണം നടത്തും. വോട്ട് രേഖപ്പെടുത്തേണ്ട വിധം കൃത്യമായി മനസ്സിലാക്കുന്നതിനും വോട്ടർമാർക്കിടയിൽ അവബോധം വർധിപ്പിക്കുന്നതിനുമായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലായി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ ഇ.വി.എം ഡെമോൺസ്ട്രേഷൻ വാഹനങ്ങൾ പ്രചരണം നടത്തും. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ ജില്ലാ കളക്ട്രേറ്റിൽ വെച്ച് ഇ.വി.എം ഡെമോൺസ്ട്രേഷൻ വാഹനങ്ങൾ ഫ്ലാഗ് ഓഫ് […]
Read more

ആരാമ്പ്രം പ്രദേശത്ത് തെരുവുനായകൾ പെരുകുന്നു

കോഴിക്കോട്: ആരാമ്പ്രം പ്രദേശത്ത് തെരുവുനായകൾ പെരുകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. രാവിലെയും വൈകുന്നേരവും സ്കൂൾ കുട്ടികളും ജോലി കഴിഞ്ഞ് മടങ്ങുന്നവരുമാണ് കൂടുതലായി ബുദ്ധിമുട്ട് നേരിടുന്നത്. കൂട്ടമായി നടക്കുന്ന നായകൾ റോഡിലൂടെ സഞ്ചരിക്കുന്നവർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയാകുന്ന സാഹചര്യമാണുള്ളത്. രാത്രി സമയങ്ങളിൽ നായകളുടെ കുരച്ചിലും കൂട്ടമായി ഓടുന്നതും ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നു. പലരും ഭയന്ന് വഴിമാറി സഞ്ചരിക്കേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി പിടികൂടൽ നടപടികളും വന്ധ്യംകരണവും വാക്സിനേഷനും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളും […]
Read more

താമരപ്പിള്ളി– ചൊവ്വല്ലൂർപടി റോഡ് ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: മണലൂർ നിയോജകമണ്ഡലത്തിലെ പ്രധാന ജില്ലാപാതയായ താമരപ്പിള്ളി–ചൊവ്വല്ലൂർപടി റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ബഹു. പൊതുമരാമത്ത് & ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു. ഉദ്ഘാടനം ഓൺലൈനായാണ് സംഘടിപ്പിച്ചത്. 6.7 കിലോമീറ്റർ നീളമുള്ള റോഡ് നബാർഡ് ആർഐഡിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 8 കോടി രൂപ ചെലവഴിച്ച് ബി.എം & ബി.സി നിലവാരത്തിൽ നവീകരിച്ചു. കാന, കലുങ്ക് നിർമ്മാണം, റോഡ് സുരക്ഷാപ്രവൃത്തികൾ എന്നിവയും പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ചു. ചൊവ്വല്ലൂർപടി തൈക്കാട് ജംഗ്ഷനിൽ നടന്ന പ്രാദേശിക […]
Read more

രാജേഷിന്റെ സ്വപ്നസാഫല്യം; തേങ്കുറിശ്ശിയിൽ പുതിയ തട്ടുകടയ്ക്ക് തുടക്കം

പാലക്കാട്: തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻവശത്ത് പതിറ്റാണ്ടുകളായി ചെറുപലഹാരങ്ങളും ചായയും കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തി നാട്ടുകാരുടെ സ്നേഹം നേടിയിരുന്ന രാജേഷിന്റെ സ്വപ്നം സാക്ഷാത്കാരമായി. രാജേഷ് നമ്മളെ വിട്ടുപിരിഞ്ഞിട്ട് അധിക നാളുകളായിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ ആഗ്രഹമായ പുതിയ കട യാഥാർത്ഥ്യമായി. പഴയ കട പൊളിച്ചുമാറ്റേണ്ടി വരുമെന്നുറപ്പായ നാൾ മുതൽ തന്നെ പുതിയ താവളം ഒരുക്കാൻ രാജേഷിനൊപ്പം നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് നടത്തിയ പരിശ്രമമാണ് പുതിയ കട സാക്ഷാത്കരിക്കാൻ വഴിയൊരുക്കിയത്. എന്നാൽ സ്വപ്നം പൂവണിയുന്നതിന് മുൻപേ രാജേഷ് വിടവാങ്ങുകയായിരുന്നു. ഇപ്പോൾ […]
Read more

പുതുതലമുറ കായികരംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം; മന്ത്രി കെ. കൃഷ്ണൻകുട്ടി

പാലക്കാട്: പുതുതലമുറ സ്ക്രീനുകൾക്ക് മുന്നിൽ ചിലവഴിക്കുന്ന സമയം കുറച്ച് കായിക പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. കൊഴിഞ്ഞാമ്പാറ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കളിസ്ഥലത്തിന്റെയും നീന്തൽക്കുളത്തിന്റെയും നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാങ്കേതികവിദ്യയുടെ അമിത ഉപയോഗം യുവജനങ്ങളുടെ ശാരീരിക-മാനസിക ആരോഗ്യത്തെ ബാധിക്കരുതെന്ന് മന്ത്രി വ്യക്തമാക്കി. ശാരീരികക്ഷമതയും മാനസിക ഉന്മേഷവും നിലനിർത്താൻ കായിക വിനോദങ്ങൾ അനിവാര്യമാണെന്നും, ഇതിന് രക്ഷിതാക്കളും അധ്യാപകരും കുട്ടികൾക്ക് പ്രോത്സാഹനം നൽകണമെന്നും അദ്ദേഹം പറഞ്ഞു. മാറുന്ന കാലത്തിനനുസരിച്ച് […]
Read more

ജില്ലാ പദ്ധതി പരിഷ്‌കരണം; വികസന സെമിനാർ സംഘടിപ്പിച്ചു

പാലക്കാട്: ജില്ലാ പദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി കരട് വികസന പദ്ധതിയെ വിപുലപ്പെടുത്തുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. 2018ൽ തയ്യാറാക്കിയ ജില്ലാ പദ്ധതികൾ പുതുക്കിപ്പരിശോധിച്ച് നവീകരിക്കുന്നതിനായാണ് സർക്കാർ നിർദേശാനുസരണം ജില്ലാ കരട് വികസന പദ്ധതി രൂപപ്പെടുത്തിയത്. വിവിധ ഘട്ടങ്ങളിലായി വിവിധ തലങ്ങളിൽ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കരടിനെ കൂടുതല്‍ സമ്പുഷ്ടമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.പരിപാടി പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വികസന പദ്ധതികൾ കാലാനുസൃതമായി പരിഷ്‌കരിച്ച് പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് […]
Read more

‘ഹെല്‍ത്തി കേരള’ ഫീല്‍ഡ് കാമ്പയിന്‍ ആരോഗ്യ ബോധവല്‍ക്കരണ നാടക പര്യടനത്തിന് ജില്ലയില്‍ തുടക്കം

പാലക്കാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘ഹെല്‍ത്തി കേരള’ ഫീല്‍ഡ് കാമ്പയിന്റെ ഭാഗമായി ആരോഗ്യ ബോധവല്‍ക്കരണ നാടക പര്യടനത്തിന് ജില്ലയില്‍ തുടക്കമായി. വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പി.പി. സുമോദ് എം.എല്‍.എ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ‘എല്ലാവര്‍ക്കും ആരോഗ്യം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളെയും സേവനങ്ങളെയും കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുകയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ആരോഗ്യ സന്ദേശം എത്തിക്കുന്നതിനായി നാടകാവതരണങ്ങളും ബോധവല്‍ക്കരണ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix