Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

എൽഡിഎഫ് സംസ്ഥാന ജാഥയ്ക്ക് ഷോർണൂർ മണ്ഡലത്തിൽ ഉജ്ജ്വല സ്വീകരണം

പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രയ്ക്ക് കുളപ്പുള്ളിയിൽ ഉജ്ജ്വലവേൽപ്പ്. പഞ്ചവാദ്യവും, പൂക്കാവടിയും, ഇണക്കാളയും, ഗജവീരനും, വാധ്യമേളങ്ങളുടെയും, താലപ്പൊലിയുടെയും അകമ്പടിയോടെയാണ് യാത്രയെ കുളപ്പുള്ളി നിയോജകമണ്ഡലം സ്വീകരിച്ചത്. കേരളത്തിൽ വി.ഡി. സതീശൻ കൊലീബി ജമാഅത്തെ സഖ്യത്തിൻ്റെ കോഓർഡിനേറ്ററെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വി.ഒ ബിജെപിയുമായി അന്തർധാരയുണ്ടാക്കിയാണ് വി.ഡി. സതീശൻ തിരഞ്ഞെടുപ്പിന് നേരിടാൻ ഒരുങ്ങുന്നതെന്നും കോൺഗ്രസ് ലീഗ് ബിജെപി ജമാഅത്തെ ഇസ്ലാം കോർഡിനേറ്റർ ആയാണ് ഇപ്പോഴത്തെ പ്രവർത്തനം എന്നും എം.വി. […]
Read more

എൽഡിഎഫ് വികസന മുന്നേറ്റ ജാഥ; രണ്ടാം ദിവസം അടുപ്പുട്ടിയിൽ സമാപിച്ചു

തൃശ്ശൂർ: കുന്നംകുളം മണ്ഡലം എൽഡിഎഫ് വികസന മുന്നേറ്റ ജാഥ രണ്ടാം ദിവസമായ ഇന്ന് കുന്നംകുളം നഗരസഭാ അതിർത്തിയായ അടുപ്പുട്ടിയിൽ സമാപിച്ചു. ജാഥ കടന്നുപോയ എല്ലാ കേന്ദ്രങ്ങളിലും ജനങ്ങളിൽ നിന്നുള്ള ഊഷ്മളമായ സ്വീകരണം ജാഥാഗംങ്ങൾക്ക് ലഭിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണി കഴിഞ്ഞ പത്തു വർഷക്കാലമായി കേരളത്തിലും കുന്നംകുളം മണ്ഡലത്തിലും നടപ്പിലാക്കിയ വികസനവും ക്ഷേമ പ്രവർത്തനങ്ങളും ജനങ്ങൾ ആബാലവൃദ്ധം ഏറ്റെടുത്തതായി ജാഥയുടെ സ്വീകരണങ്ങളിൽ നിന്നും വ്യക്തമായി. ജാഥ നാളെ പുതുശ്ശേരിയിൽ നിന്ന് ആരംഭിച്ച് ചൊവ്വന്നൂർ, കടങ്ങോട്, വേലൂർ പഞ്ചായത്തുകൾ പിന്നിട്ട് എരുമപ്പെട്ടിയിൽ […]
Read more

‘ഹാപ്പി കേരളം’ പദ്ധതി; ചാവക്കാട് 24-ാം വാർഡിൽ ‘തീരാങ്കണം’ സംഘടിപ്പിച്ചു

തൃശ്ശൂർ: കേരളത്തിലെ ജനങ്ങളുടെ സന്തോഷനിലവാരം ഉയർത്തുന്നതിന് ലക്ഷ്യമിട്ട് കുടുംബശ്രീ എസ്എൻ.എച്ച്ഡബ്ല്യുയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സി.ഡി.എസ്.കൾ നടപ്പിലാക്കുന്ന ‘ഹാപ്പി കേരളം’ പദ്ധതിയുടെ ഭാഗമായി ചാവക്കാട് 24-ാം വാർഡിലെ സി.ഡി.എസ്. അംഗങ്ങളുടെ നേതൃത്വത്തിൽ ‘തീരാങ്കണം’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. മിനി വാഗമണ്ണിൽ വെച്ചാണ് പരിപാടി നടന്നത്.വാർഡ് കൗൺസിലർ കെ.വി. സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്സൺ ജീന രാജീവ് അധ്യക്ഷത വഹിച്ചു. സി.ഡി.എസ്. മെമ്പർ ഷിനി അരുള്‍ദാസ് സ്വാഗതം പറഞ്ഞു.പരിപാടിയുടെ ഭാഗമായി ആർ.പി.മാരായ ഷൈജ ഹുസൈൻ, പ്രിയ […]
Read more

മടവൂർ പഞ്ചായത്തിൽ തെരുവുനായ്ക്കൾക്ക് പേവിഷബാധ; പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

കോഴിക്കോട്: 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി മടവൂർ ഗ്രാമപഞ്ചായത്തിൽ തെരുവുനായ്ക്കൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് (Anti-Rabies Vaccination) ആരംഭിച്ചു . പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 14 ശനിയാഴ്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഹു. സഫിയ മുഹമ്മദ് നിർവഹിച്ചു . കരിപ്പൂർ പുറായിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായകളെ പിടികൂടി ശാസ്ത്രീയമായി പ്രതിരോധ കുത്തിവെപ്പ് നൽകാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി നടപ്പിലാക്കുന്ന ഈ പ്രവർത്തനത്തിൽ വാർഡ് തലത്തിലുള്ള […]
Read more

അടിവാരത്ത് എംഡിഎംഎയുമായി ബാലുശ്ശേരി സ്വദേശികളായ മൂന്നു യുവാക്കൾ പിടിയിൽ

കോഴിക്കോട്: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി ബാലുശ്ശേരി സ്വദേശികളായ മൂന്നുപേർ പിടിയിൽ. ബാലുശ്ശേരി കിനാലൂർ വെളളച്ചിയിൽ റഹ്നാസ് (30), വട്ടോളി ബസാർ കോറോത്ത് പൊയിൽ അമർജിഹാദ് (29), കരിയാത്തൻകാവ് കൊയിലാട്ട് മുഹമ്മദ് ഫാസിൽ (30) എന്നിവരെയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്. അടിവാരത്ത് വെച്ചാണ് യുവാക്കൾ പിടിയിലായത്. ഇവരിൽ നിന്നും 73.3 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. താമരശ്ശേരി പോലീസും, കോഴിക്കോട് റൂറൽ പോലീസ് മേധാവിക്ക് കീഴിലെ ക്രൈം സ്കോഡും […]
Read more

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ടൗൺ സ്റ്റേഷനിലെ എസ്ഐക്ക് കുത്തേറ്റു. എസ്ഐ ഷാഫിക്കാണ് കുത്തേറ്റത്. കുത്തിയ ആൾ പിടിയിലായി. വെസ്റ്റ്ഹിൽ സ്വദേശി പ്രമോദ് ആണ് പിടിയിലായത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. ടൗൺ പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ചാണ് എസ്ഐക്ക് കുത്തേറ്റത്. സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ പ്രശ്നം നടക്കുന്നതറിഞ്ഞ് എത്തിയതായിരുന്നു, അപ്പോഴാണ് കുത്തേറ്റത്. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ടൗൺ സ്റ്റേഷന് മുൻവശത്തായുള്ള ഹോട്ടലിൽ ചായ കുടിക്കാനായാണ് എസ്ഐ ഷാഫി എത്തിയത്. അപ്പോൾ ഹോട്ടലിലെ സപ്ലൈയറും പ്രതിയായ […]
Read more

കണ്ണൂർ ചാലാടിൽ ഫിഷ് ഫാമിൽ വൻ മോഷണം; ലക്ഷങ്ങൾ വിലമതിക്കുന്ന വളർത്തുമത്സ്യങ്ങൾ കവർന്നു

കണ്ണൂർ: ചാലാടിനടുത്ത് പ്രവർത്തിക്കുന്ന പ്രമുഖ ഫിഷ് ഫാമിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വളർത്തുമത്സ്യങ്ങളെയും ഉപകരണങ്ങളെയും മോഷ്ടിച്ചു. പഞ്ഞിക്കയിൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപം പി.വി. മുഹമ്മദ് നിഹാലിന്റെ ഉടമസ്ഥതയിലുള്ള റോയൽ ഫിഷ് ഫാമിലാണ് വെള്ളിയാഴ്ച രാത്രിയോടെ കവർച്ച നടന്നത് ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. വെള്ളിയാഴ്ച രാത്രി 11 മണിക്കും ശനിയാഴ്ച പുലർച്ചെ 5 മണിക്കും ഇടയിലാണ് മോഷണം നടന്നതെന്ന് കരുതപ്പെടുന്നു. ഉടമയുടെ പരാതിയെത്തുടർന്ന് കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നഷ്ടപ്പെട്ടത് അപൂർവ്വ […]
Read more

വെള്ളവയറൻ കടൽ പരുന്തുകളുടെ തിരിച്ചുവരവ്; കണ്ണൂരിലും കാസർകോട്ടും കൂടുകളുടെ എണ്ണത്തിൽ വർധന

കണ്ണൂർ/കാസർകോട്: പരിസ്ഥിതി സ്നേഹികൾക്ക് ആശ്വാസമായി വടക്കൻ കേരളത്തിൽ വെള്ളവയറൻ കടൽ പരുന്തുകളുടെ (White-bellied Sea Eagle) കൂടുകളുടെ എണ്ണത്തിൽ വർധന. മലബാർ അവയർനസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് (മാർക്), സോഷ്യൽ ഫോറസ്ട്രി ഡിവിഷനുകൾ എന്നിവ സംയുക്തമായി നടത്തിയ സർവേയിലാണ് പ്രജനനകാലത്തെ ഈ ശുഭസൂചന കണ്ടെത്തിയത്. രണ്ട് ജില്ലകളിലായി ആകെ 17 നെസ്റ്റിങ് സൈറ്റുകളാണ് കണ്ടെത്തിയത്. ഇതിൽ 10 എണ്ണം കാസർകോട്ടും 7 എണ്ണം കണ്ണൂരിലുമാണ്. കഴിഞ്ഞ വർഷം ഇത് ആകെ 13 എണ്ണമായിരുന്നു. […]
Read more

ഓൺലൈൻ ഷെയർ ട്രേഡിംഗിൽ ലക്ഷങ്ങൾ നിക്ഷേപിച്ച കണ്ണൂർ സ്വദേശിയുടെ പണം നഷ്ടമായി

കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് മധ്യവയസ്കന്റെ 20,20,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈംപോലീസ് കേസെടുത്തു.പള്ളിക്കുന്ന് സ്വദേശി പി. സി. ബാലകൃഷ്ണന്റെ (56)പരാതിയിലാണ് സൈബർ ക്രൈം പോലീസ് കേസെടുത്തത്. വാട് സാപ്പിലൂടെ പരിചയപ്പെട്ട ശേഷം 2025 ഡിസംബർ 22 മുതൽ 2026 ജനുവരി 21 വരെയുള്ള കാലയളവിൽ 20, 20,000 രൂപ നിക്ഷേപിച്ച ശേഷം അയച്ചു കൊടുത്ത പണമോ ലാഭമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് സൈബർ തട്ടിപ്പു സംഘത്തിനെതിരെ […]
Read more

പഹല്‍ഗാം ഭീകരരില്‍ നിന്ന് പണം സ്വീകരിച്ചു എന്നാരോപിച്ച്‌ തട്ടിപ്പ്; കണ്ണൂരില്‍ വയോധികയുടെ ഒന്നര കോടി തട്ടി

കണ്ണൂർ: വീണ്ടും വീഡിയോ കോള്‍ വഴി തട്ടിപ്പ്. സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് എത്തിയവർ കണ്ണൂരിലെ വയോധികയില്‍ നിന്നാണ് ഒന്നര കോടിയിലധികം രൂപ തട്ടിയെടുത്തത്. പഹല്‍ഗാം ഭീകരരില്‍ നിന്ന് പണം സ്വീകരിച്ചു എന്ന ഗുരുതരമായ കുറ്റം ചെയ്തുവെന്നാണ് തട്ടിപ്പ് സംഘം 77കാരിയെ വിശ്വസിപ്പിച്ചത്.സിബിഐ ഉദ്യോഗസ്ഥർ എന്ന് പരിചയപ്പെടുത്തിയ സംഘം വാട്‌സാപ്പില്‍ വീഡിയോ കാേള്‍ ചെയ്യുകയായിരുന്നു. പഹല്‍ഗാം ഭീകരരില്‍ നിന്ന് വയോധികയുടെ ആധാർ കാർഡ് കണ്ടെത്തിയെന്ന് സംഘം അറിയിച്ചു.ഭീകരരില്‍ നിന്ന് വയോധിക പണം സ്വീകരിച്ചു എന്നാണ് കരുതുന്നതെന്നും തെളിവുകള്‍ അതിലേക്കാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix