Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കീരനല്ലൂർ മാരത്തോൺ സീസൺ 2; ഒഫീഷ്യൽ രജിസ്ട്രേഷൻ ഉദ്ഘാടനം നിർവഹിച്ചു

മലപ്പുറം: വർദ്ധിച്ചു വരുന്ന സിന്തറ്റിക് ലഹരിക്കെതിരെ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് പാലത്തിങ്ങൽ ബി. ടീം സൗഹൃദ കൂട്ടായ്മയും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബും സംയുക്തമായി ഏപ്രിൽ 5 ഞായറാഴ്ച കീരനല്ലൂർ ന്യൂ കട്ടിൽ വെച്ച് സംഘടിപ്പിക്കുന്ന കീരനല്ലൂർ മാരത്തോൺ സീസൺ – 2 ൻ്റെ ഒഫീഷ്യൽ രജിസ്ട്രേഷൻ ഉദ്ഘാടനം പരപ്പനങ്ങാടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ പാലത്തിങ്ങൽ ബി. മ്യൂസിക് ഓഫീസിൽ വെച്ച് ശ്രീമതി. സുബൈദ ടീച്ചർ നിർവഹിച്ചു. രണ്ടാം വർഷമാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തിൽ നിന്നും വ്യത്യസ്തമായി 21 കിലോമീറ്റർ,10 […]
Read more

ലഹരിക്കെതിരെ വനിതകൾ സജീവമായി രംഗത്തിറങ്ങണം: ലഹരി നിർമാർജന സമിതി

മലപ്പുറം: വർധിച്ചു വരുന്ന ലഹരി ഉപയോഗം കുടുംബങ്ങളിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമൂഹത്തെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ വനിതകൾ സജീവമായി രംഗത്തിറങ്ങണമെന്ന് ലഹരി നിർമ്മാർ ജനസമിതി മലപ്പുറം ( വെസ്റ്റ്) ജില്ലാ വനിതാ സംഗമം ആവശ്യപ്പെട്ടു.വനിതകൾ സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം കുറച്ച് വായനക്ക് കൂടുതൽ സമയം കണ്ടെത്തണമെന്നും, തലക്കാട് ബാറിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു. ലഹരി നിർമാർജന സമിതി മലപ്പുറം (വെസ്റ്റ്) ജില്ല വനിത സംഗമം തിരൂരിൽ സി.കെ.എം. ബാപ്പുഹാജി […]
Read more

പൊന്മുണ്ടം പഞ്ചായത്തിൽ മുസ്ലിം ലീഗ് മണ്ഡലം ജനകീയ വിചാരണ യാത്രക്ക് ആവേശോജ്ജ്വലമായ സ്വീകരണം

മലപ്പുറം: നഷ്ടപ്പെട്ട 10 വർഷങ്ങളെ വീണ്ടെടുക്കാൻ എന്ന പ്രമേയവുമായി താനൂർ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി നടത്തികൊണ്ടിരിക്കുന്ന ജനകീയ വിചാരണ യാത്രക്ക് അഞ്ചാം ദിവസമായ ഇന്നലെ പൊന്മുണ്ടം പഞ്ചായത്തിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. ഇടതു സർക്കാരിന്റെ അഴിമതിയെയും, താനൂർ മണ്ഡലത്തിലെ വികസന മുരടിപ്പിനുമെതിരെയും ശക്തമായ പ്രതിഷേധമുയർന്നു.പൊന്മുണ്ടം പഞ്ചായത്തിലെ കാവപ്പുരയിൽ നിന്ന് ആരംഭിച്ചു വൈലത്തൂരിൽ സമാപിച്ചുമുസ്‌ലിം ലീഗ് നേതാവും കാരണവരുമായ മാട്ടുമ്മൽ മുഹമ്മദ്‌ കുട്ടി പതാക ഫ്ലാഗോഫ് ചെയ്തു, ജാഥ ക്യാപ്റ്റൻ കെ എൻ മുത്തുകോയ തങ്ങൾ പതാക […]
Read more

കണ്ണൂരിനും തലശ്ശേരിക്കും ഇടയില്‍ മാവേലി എക്സ്പ്രസിന് നേരെ കല്ലേറ്; ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു

കണ്ണൂർ: തലശ്ശേരിക്കും കണ്ണൂരിനും ഇടയില്‍ വെച്ച്‌ മാവേലി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായി. ആക്രമണത്തില്‍ ട്രെയിനിന്റെ ജനല്‍ ഗ്ലാസുകള്‍ തകർന്നു.മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്.വ്യാഴാഴ്ച, (ഫെബ്രുവരി 12) രാവിലെ ട്രെയിൻ മംഗലാപുരത്ത് എത്തിയ ശേഷമാണ് ജനല്‍ ഗ്ലാസുകള്‍ തകർന്ന നിലയില്‍ കണ്ടെത്തിയത്. രാത്രി യാത്രയ്ക്കിടെ എവിടെ വെച്ചാണ് ആക്രമണമുണ്ടായതെന്ന് ആദ്യം വ്യക്തമല്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ തലശ്ശേരിക്കും കണ്ണൂരിനും ഇടയില്‍ വെച്ചാണ് കല്ലേറുണ്ടായതെന്നാണ് റെയില്‍വേ പോലീസിന്റെ പ്രാഥമിക നിഗമനം.ജില്ലയില്‍ ട്രെയിനുകള്‍ക്ക് നേരെ തുടർച്ചയായുണ്ടാകുന്ന കല്ലേറ് റെയില്‍വേ അധികൃതരെയും […]
Read more

കണ്ണൂരിൽ 88കാരിയായ മാതാവിനെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു; മകൻ പിടിയിൽ

കണ്ണൂർ: സ്വന്തം മാതാവിനെ ക്രൂരമായി മർദ്ദിക്കുകയും കസേരയിലിരിക്കെ മുറ്റത്തേക്ക് വലിച്ചെറിയുകയും ചെയ്ത സംഭവത്തിൽ മകൻ അറസ്റ്റിൽ. പള്ളിയാംമൂല ലക്ഷംവീട് കോളനിയിലെ സജീവനെ (58) ആണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹനും സംഘവും പിടികൂടിയത്. മർദ്ദനമേറ്റ പള്ളിയാംമൂലയിലെ വി. ശാന്ത (88) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.ബുധനാഴ്ച രാത്രി 11 മണിയോടെ പള്ളിയാംമൂലയിലെ വീട്ടിലായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്ഥിരം മദ്യപാനിയായ സജീവൻ വീട്ടിൽ ചിലവിന് പണം നൽകുന്നില്ലെന്ന് മാതാവ് ശാന്ത ചോദിച്ചതാണ് അക്രമത്തിന് കാരണമായത്. വീടിന്റെ […]
Read more

മാങ്ങാട്ടിടം യു.പി സ്കൂളിൽ റോഡ് സുരക്ഷാ ക്യാമ്പയിൻ; ഫ്ലാഷ് മോബും ബോധവൽക്കരണവും ശ്രദ്ധേയമായി

കണ്ണൂർ: റോഡ് സുരക്ഷാ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി മാങ്ങാട്ടിടം യു.പി സ്കൂൾ സുരക്ഷിത് മാർഗ് ക്ലബ്ബും SCMS കോളേജ് കൊച്ചിയും സംയുക്തമായി വിപുലമായ ക്യാമ്പയിൻ സംഘടിപ്പിച്ചു. കിണവക്കലിൽ തുടക്കം കുറിച്ച ക്യാമ്പയിൻ കൂത്തുപറമ്പ് എസ് ഐ വിപിൻ ടി എം ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് പൊതുജനങ്ങളുടെ ശ്രദ്ധയാകർഷിച്ചു. റോഡ് നിയമങ്ങൾ പാലിക്കേണ്ടതിന്റെയും ജാഗ്രതയോടെ വാഹനം ഓടിക്കുന്നതിന്റെ ആവിശ്യകത നൃത്തരൂപത്തിലൂടെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. സ്കൂളിന് സമീപത്തുള്ള വിവിധ കേന്ദ്രങ്ങളിൽ നടന്ന ഈ […]
Read more

വടക്കൻ കേരളത്തിന്റെ ആയോധന പെരുമയുമായി പൊന്ന്യം കളരി മ്യൂസിയം; നിർമാണം അന്തിമഘട്ടത്തിൽ

കണ്ണൂർ: വടക്കൻ കേരളത്തിന്റെ ആയോധന പൈതൃകം ലോകത്തിന് മുന്നിലെത്തിക്കുന്നതിനായി പൊന്ന്യം പുല്ലോടിയിൽ നിർമിക്കുന്ന കളരി മ്യൂസിയം യാഥാർത്ഥ്യമാകുന്നു. വടക്കൻപാട്ടിലെ വീരചരിത്രങ്ങൾ ഉറങ്ങുന്ന മണ്ണിൽ ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന മ്യൂസിയം കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. വരുന്ന മാർച്ചോടെ പദ്ധതി നാടിന് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.ചരിത്രപ്രസിദ്ധമായ തച്ചോളി ഒതേനനും കതിരൂർ ഗുരുക്കളും ഏറ്റുമുട്ടിയ പൊന്ന്യത്തങ്കത്തിന്റെ സ്മരണ പുതുക്കി ഈ വർഷത്തെ പൊന്ന്യത്തങ്കം ഫെബ്രുവരി 16 മുതൽ 22 വരെ നടക്കും. കതിരൂർ പഞ്ചായത്ത്, പുല്ലോടി പാട്യം ഗോപാലൻ സ്മാരക വായനശാല, കേരള […]
Read more

മാലിന്യക്കൂമ്പാരം കത്തിയമർന്നു; മുണ്ടുപാലത്ത് സിസിടിവി വേണമെന്ന ആവശ്യം ശക്തമാകുന്നു

കോട്ടയം: പാലാ – ഉഴവൂർ റോഡിലെ മുണ്ടുപാലത്ത് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. കഴിഞ്ഞ ദിവസം ചാക്കുകളിൽ കെട്ടി ഈ ഭാഗത്ത് ഉപേക്ഷിച്ച മാലിന്യത്തിനാണ് തീപിടിച്ചത്. റോഡരികിലും താഴ്ഭാഗത്തുമായി കിടന്ന മാലിന്യത്തിൽ നിന്ന് തീ ആളിപ്പടർന്ന് റോഡിന്റെ ഇരുവശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഹോട്ടലുകളിൽ നിന്നും മറ്റു വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യം സ്ഥിരമായി ഇവിടെ തള്ളുന്നത് ജനങ്ങൾക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നത് തടയാൻ […]
Read more

കെസിബിസി ടീച്ചേഴ്സ് ഗിൽഡ് അവാർഡുകളിൽ തിളങ്ങി പാലാ രൂപത; മികച്ച ഏജൻസിയായി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി

കോട്ടയം: കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്റെ സംസ്ഥാനതല ടീച്ചേഴ്സ് ഗിൽഡ് അവാർഡുകളിൽ വൻ നേട്ടം കൊയ്ത് പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി. സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ ഏജൻസിയായി പാലാ രൂപത കോർപ്പറേറ്റ് ഏജൻസി തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ വിഭാഗങ്ങളിൽ മികച്ച ഹയർസെക്കൻഡറി സ്കൂളായി പാലാ സെൻ്റ് തോമസും, മികച്ച ഹൈസ്കൂളായി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളും, മികച്ച എൽ.പി സ്കൂളായി ളാലം സെൻ്റ് മേരിസ് സ്കൂളും തിരഞ്ഞെടുക്കപ്പെട്ടതോടെ അവാർഡുകളിൽ പാലാ രൂപത തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. വ്യക്തിഗത […]
Read more

കുമരകം പഞ്ചായത്ത് കരാർ നിയമനം വിവാദത്തിൽ; ഓവർസിയർ അഭിമുഖം റദ്ദാക്കി

കോട്ടയം: ഗ്രാമപഞ്ചായത്തിലെ ഓവർസിയർ ഗ്രേഡ് 3 കരാർ നിയമനത്തിനായി നടത്തിയ അഭിമുഖം നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന പരാതിയെത്തുടർന്ന് റദ്ദാക്കി. നിയമന വിവരം ഉദ്യോഗാർത്ഥികളെ അറിയിക്കുന്നതിൽ ഉദ്യോഗസ്ഥർ മനഃപൂർവം വീഴ്ച വരുത്തിയെന്ന ആക്ഷേപം ശക്തമായതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി അഭിമുഖം റദ്ദാക്കാൻ ഉത്തരവിട്ടത്. നിയമന അറിയിപ്പ് പ്രമുഖ പത്രങ്ങൾക്ക് ഇമെയിൽ വഴി നൽകിയെന്നാണ് അധികൃതരുടെ വാദമെങ്കിലും, പ്രദേശത്തെ പ്രധാന പത്രങ്ങളിലൊന്നും വാർത്ത വന്നിരുന്നില്ല. ഇത് മൂലം അർഹരായ ഒട്ടേറെ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെട്ടതായി പരാതി ഉയർന്നു. പഞ്ചായത്ത് നോട്ടീസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix