Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍  കിസാന്‍ മേള സംഘടിപ്പിച്ചു

തൃശ്ശൂർ: ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കിസാന്‍ മേള സംഘടിപ്പിച്ചു.എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് മേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. കര്‍ഷര്‍ തയ്യാറാക്കിയ വിവിധ ഉത്പനങ്ങളുടെ പ്രദര്‍ശനം, കാര്‍ഷിക സെമിനാര്‍, കാര്‍ഷിക സെമിനാര്‍ തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരുന്നു. ഭാരതീയ പ്രകൃതി കൃഷിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. വൈസ് പ്രസിഡന്റ് സുനില്‍ കെ മേനോന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.സ്വപ്‌ന, നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു, […]
Read more

കൃഷിയിടങ്ങൾ നശിപ്പിക്കുന്ന പന്നിക്കൂട്ടങ്ങളെ വെടിവെച്ചു കൊന്നു

മലപ്പുറം: കർഷകരുടെ അധ്വാനവും സ്വപ്നങ്ങളും തകർത്ത് കൃഷിയിടങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടാക്കുന്ന കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാനുള്ള വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നടപടി രണ്ടാം ഘട്ടത്തിലും ഊർജ്ജിതമായി തുടരുന്നു. അംഗീകൃത ഷൂട്ടർമാരെ ഉപയോഗിച്ച് പന്നിക്കൂട്ടങ്ങളെ കൂട്ടമായി കൊന്നൊടുക്കാനുള്ള ഭരണസമിതിയുടെ തീരുമാനപ്രകാരം ഇന്നലെ രാത്രിയും പടിഞ്ഞാറൻ മേഖലകളിൽ വ്യാപക തിരച്ചിൽ നടത്തി പത്തോളം കാട്ടുപന്നികളെ കൊന്നൊടുക്കി.പടിഞ്ഞാറൻ മേഖലയിലെ വിവിധ കൃഷിയിടങ്ങളിൽ ഇറങ്ങിയ പന്നികളെ ഷൂട്ടർമാർ പിടികൂടി വെടിവെച്ചു കൊന്നു. രാത്രികാലങ്ങളിൽ കൂട്ടമായെത്തി തെങ്ങ്, വാഴ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ നശിപ്പിക്കുന്ന പന്നികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. […]
Read more

പ്രമുഖ വ്യപാരി വ്യവസായി നസിറുദ്ദീൻ അനുസ്മരണം സംഘടിപ്പിച്ചു

മലപ്പുറം: കേരളത്തിലെ വ്യാപാരി സമൂഹത്തിന്റെ തല മുതിർന്നനേതാവും വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന ടി. നസിറുദ്ദീന് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. എടവണ്ണപ്പാറ യൂണിറ്റിന്റെ നേതൃത്വത്തിൽ കക്കാടംപൊയിൽ ഡ്രീം റോക്ക് റിസോർട്ടിൽ വെച്ച് നടന്നു. ​യൂണിറ്റ് പ്രസിഡന്റ് കൈരളി ബിച്ചാപ്പൂ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കെ.ആർ.സി ചെയർമാൻ മജീദ് മാക്സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി നൗഷാദ് വട്ടപ്പാറ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേരളത്തിലെ വ്യാപാരികളെ ഒരു ചരടിൽ കോർത്ത […]
Read more

വികസിൻ ഭാരത് ശിക്ഷൻ അടിസ്ഥാൻ ബിൽ 2025 സംയുക്ത പാർലമെന്ററി കമ്മിറ്റി അംഗമായി ഇടി മുഹമ്മദ് ബഷീർ എം പി

മലപ്പുറം: വിക്‌സിത് ഭാരത് ശിക്ഷൺ അടിസ്ഥാൻ ബിൽ 2025 പരിശോധിക്കുന്നതിനായി രൂപീകരിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റിയിൽ മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും മുൻ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എംപി. ലോക്‌സഭാ സ്പീക്കർ ഉത്തരവ് പുറപ്പെടുവിച്ചു. കമ്മിറ്റിയുടെ ചെയർപേഴ്‌സണായി ലോക്‌സഭാംഗമായ ഡോ. ഡി.പുരന്ദേശ്വരിയെയും സ്പീക്കർ നിയമിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ നിർണായക മാറ്റങ്ങൾ ലക്ഷ്യമിട്ട് കൊണ്ടുവരുന്ന വിക്‌സിത് ഭാരത് ശിക്ഷൺ അടിസ്ഥാൻ ബില്ലിലെ വിവിധ വ്യവസ്ഥകൾ വിശദമായി പരിശോധിക്കുകയും […]
Read more

നഗരസഭയിലെ എല്ലാ കൗണ്‍സിലര്‍മാരെയും  ആദരിച്ചു

തൃശ്ശൂർ: കണ്ണംമ്പുഴ ക്ഷേത്ര സേവാസമിതിയുടെ നേതൃത്വത്തില്‍ ചാലക്കുടി നഗരസഭ കൗണ്‍സിലര്‍മാരെ ആദരിച്ചു.ആദരവ് സമ്മേളനം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റി ടി.എന്‍.ശങ്കരന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.വി.പോള്‍, ആരോഗ്യ സ്ഥിരം  സമിതി അധ്യക്ഷ ഷിഫ സന്തോഷ്, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ജില്‍ ആന്റണി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ജിയോ കിഴക്കുംതല, ഒ.എസ്.ചന്ദ്രന്‍ ആനി പോള്‍, ലിജി ജോജി, വാര്‍ഡ് കൗണ്‍സിലര്‍ കെ.ബി.ഉണ്ണിഷ്ണന്‍ അടക്കം 37 […]
Read more

എം. സുകുമാരപിള്ള ഫൗണ്ടേഷന്‍ അനുസ്മരണവും അവാര്‍ഡ് ദാനവും നടത്തും

കോട്ടയം: ട്രേഡ് യൂണിയന്‍ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്കിയ എം. സുകുമാരപിള്ളയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ചു എം. സുകുമാരപിള്ള ഫൗണ്ടേഷന്‍ അനുസ്മരണവും അവാര്‍ഡ് ദാനവും സംഘടിപ്പിക്കും. കഴിഞ്ഞ വർഷം ആതുര സേവനരംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ സ്ഥാപനത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം പെരുമ്പാവൂര്‍ കൂവപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ബേത്‌ലേഹം അഭയഭവനുവേണ്ടി പ്രസിഡന്‍റ് നിഷ എസ്തപ്പാനും ഈ രംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ വ്യക്തിക്കുള്ള പുരസ്‌കാരം അമ്പതിനായിരം രൂപ കോട്ടയം ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി […]
Read more

തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഏറ്റുമാനൂരിൽ ഐഎൻടിയുസി പ്രതിഷേധം

കോട്ടയം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, വൈദ്യുതി ഭേദഗതി ബിൽ റദ്ദാക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ജനദ്രോഹ നടപടികൾ തുടരുന്ന മോദി സർക്കാർ രാജിവെക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ബിജു കൂമ്പിക്കൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ബിജു വലിയമല പ്രതിഷേധ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി […]
Read more

മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പുസ്തക സമാഹരണത്തിനു തുടക്കമായി

കോട്ടയം: ചങ്ങനാശേരി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പുസ്തക സമാഹരണത്തിനു തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലാലിമ്മ ടോമി കാലായില്‍ ജില്ലാ പഞ്ചായത്ത് അംഗം വിനു ജോബിന് പുസ്തകങ്ങള്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിനോദ് കെ. പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ.സി. മനീഷ് കുമാര്‍, ബ്ലോക്ക് മെംബര്‍ അഖില്‍ പി. തോമസ്, അച്ചാമ്മ […]
Read more

ഹരിദ്വാറിലെ നിരഞ്ജനീയ ആശ്രമ മഠാധിപതി കൈലാസാനന്ദ ഗിരിജി മഹാരാജ് ചങ്ങനാശേരി പെരുന്തുരുത്തിയിൽ

കോട്ടയം: ചങ്ങനാശേരി പെരുന്തുരുത്തിയിലെ അശോക റീലൈഫ് സെന്‍ററില്‍ ഹരിദ്വാറിലെ  നിരഞ്ജനീയ ആശ്രമ മഠാധിപതി കൈലാസാനന്ദ ഗിരിജി മഹാരാജ് ചികിത്സയ്ക്കായി എത്തി. ഇദ്ദേഹത്തിനു വിട്ടുമാറാത്ത നടുവുവേദനയും മറ്റു ശാരീരിക  ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. ഇവിടെയുള്ള അശോകന്‍ വൈദ്യരുടെ ചികിത്സയെപ്പറ്റി കേട്ടറിഞ്ഞ് വൈദ്യരുമായി ബന്ധപ്പെടുകയും ഹരിദ്വാറിൽ എത്തി ചികിത്സിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, വൈദ്യശാലയിലെ തിരക്കുമൂലം വൈദ്യര്‍ക്ക് പോകാന്‍ സാധിക്കാതെ വന്നതോടെ ശിഷ്യനായ പുത്രന്‍ ബിബിന്‍ വൈദ്യരെ ഹരിദ്വാറിലേക്ക് വിടുകയും ബിബിന്‍ വൈദ്യന്‍ ഹരിദ്വാറില്‍ പതിനഞ്ചു ദിവസത്തോളം താമസിച്ച് ചികിത്സിക്കുകയുമായിരുന്നു. തുടര്‍ചികിത്സയ്ക്കായി പെരുന്തുരുത്തിയിലെ […]
Read more

കണ്ണംമ്പുഴ താലപ്പൊലിയാഘോഷത്തിന്റെ ഭാഗമായി അവലോകന യോഗം നടത്തി

തൃശ്ശൂർ: ചാലക്കുടിയുടെ ദേശീയോത്സവമായ കണ്ണംമ്പുഴ താലപ്പൊലിയാഘോഷത്തിന്റെ ഭാഗമായി അവലോകന യോഗം നടത്തി.എംഎല്‍എ സനീഷ് കൂമാര്‍ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ടി.പി.ശങ്കരന്‍ നമ്പൂതിരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു മുഖ്യാതിഥിയായിരുന്നു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ വി പോള്‍,വാര്‍ഡ് കൗണ്‍സിലര്‍ കെ.ബി.ഉണ്ണികൃഷ്ണന്‍,. പാർലിമെൻ്ററി പാർട്ടി ലീഡർ ജിൽ ആൻ്റണി, കൊരട്ടി എസ്എച്ച്ഒ അമൃതരംഗന്‍.ജനറല്‍ കണ്‍വീനര്‍ എം.സി.ഗോപീകൃഷ്ണന്‍, കെ.എം. ഹരിനാരായണന്‍, രവി രാമചന്ദ്രന്‍,രാകേഷ് വി,.മേനോന്‍, കൗണ്‍സിലര്‍ വത്സന്‍ ചമ്പക്കര, തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പ് മേധാവികള്‍, വനം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix