Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റോഡ് വികസനം ഇല്ല; എംഎൽഎക്കെതിരെ കടവല്ലൂരിൽ ഉപവാസസമരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: തിപ്പിലശ്ശേരി–ചിറമനേങ്ങാട് റോഡിന് അഞ്ചുവർഷമായി ഫണ്ട് പാസാക്കിയതായി അവകാശപ്പെട്ട് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി ആരോപിച്ച് കുന്നംകുളം എം.എൽ.എയുടെ അനാസ്ഥയ്ക്കെതിരെ കടവല്ലൂർ 13-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസസമരം സംഘടിപ്പിച്ചു.

റോഡിന്റെ ദയനീയാവസ്ഥ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ യാതൊരു വികസന പ്രവർത്തനങ്ങളും നടപ്പിലാക്കാതെ വാഗ്ദാനങ്ങൾ മാത്രം ആവർത്തിക്കുന്ന സമീപനമാണ് എം.എൽ.എ സ്വീകരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വിമർശിച്ചു. ഉപവാസസമരം വേലൂർ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റോഡ് വികസനത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.

Advertisement
WhiteswanTV Footer