Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കണ്ണൂർ വിമാനത്താവളത്തിൽ റെക്കോർഡ് വളർച്ച; 2025-ൽ യാത്ര ചെയ്തത് 15.1 ലക്ഷം പേർ

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ചരിത്ര നേട്ടം. 2025-ൽ 15.1 ലക്ഷം യാത്രക്കാരാണ് കണ്ണൂർ വഴി യാത്ര ചെയ്തത്. വിമാനത്താവളം പ്രവർത്തനമാരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. 2019-ൽ രേഖപ്പെടുത്തിയ 14.7 ലക്ഷം എന്ന റെക്കോർഡാണ് ഇതോടെ മറികടന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 16 ശതമാനം വർധനവുണ്ടായി. യാത്രക്കാരുടെ കണക്കുകൾ: * ആകെ യാത്രക്കാർ: 15.1 ലക്ഷം * അന്താരാഷ്ട്ര യാത്രക്കാർ: 10.51 ലക്ഷം (15% വർധന) * ആഭ്യന്തര യാത്രക്കാർ: 4.58 ലക്ഷം […]
Read more

പരിയാരം മെഡിക്കൽ കോളേജിൽ യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

കണ്ണൂർ: പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. ശ്രീകണ്ഠപുരം കാഞ്ഞിലേരി സ്വദേശി ടോം തോമസ് (32) ആണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം നടന്നത്.മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നാണ് ടോം താഴേക്ക് ചാടിയത്. അച്ഛനെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് കൂട്ടിരിപ്പുകാരനായി എത്തിയതായിരുന്നു ഇദ്ദേഹം. ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. നിലവിൽ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. […]
Read more

മലക്കപ്പാറക്കടുത്ത് ശാന്തൻപാറയിൽ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 7 വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു

തൃശ്ശൂർ: ചാലക്കുടി അതിരപ്പിള്ളി മലക്കപ്പാറ ശാന്തൻപാറയിൽ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 7 വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. പാലക്കാട് നഗരസഭയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമായിരുന്നു വാഹനത്തിനു ഉണ്ടായിരുന്നത്. കുഴൽമന്ദം മനാടിയാട് വീട്ടിൽ ബിന്ദുജ (36) ബിന്ദുജയുടെ മകൻ ആനന്ദ് (4) വടക്കുംതറ കളരിക്കൽ വേണുഗോപാൽ (52), കരിമ്പാല മലയത്ത് സരിത (44) സരിതയുടെ മകൾ ചാരുനേത്ര (12) പുതുപരിയാരം ആലിക്കൽ മുഫിയ ബീവി. (4) കൊട്ടേക്കാട് പുലിക്കൽ വരുൺ (35) എന്നിവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് നഗരസഭ […]
Read more

വയോധികനെ മർദ്ദിച്ച സംഭവം; പ്രതി റിമാന്റിൽ

തൃശ്ശൂർ: വെള്ളിക്കുളങ്ങരയിൽ കടയുടെ മുന്നിലിരുന്ന് പത്രം വായിക്കുകയായിരുന്ന വയോധികനെ മർദ്ദിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി.ചെമ്പുച്ചിറ ഐപ്പുട്ടിപടി സ്വദേശി കുന്നുകാട്ടിൽ അലക്സിനെയാണ് (53) പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ നിന്ന്  അന്വേഷണ സംഘം അറസ്റ്റ് ചെയ്തതു ഐപ്പുട്ടി പടിയിലുള്ള തൈശുവളപ്പിൽ മനോജിന്റെ ഉടമസ്ഥതയിലുള്ള കടയുടെ മുന്നിലായിരുന്നു സംഭവം. കടയ്ക്ക് മുന്നിലെ കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്ന മറ്റത്തൂർ ഐപ്പുട്ടിപടി ദേശത്ത്, നന്തിപുലം വീട്ടിൽ ഉണ്ണിച്ചെക്കൻ (72) എന്നയാൾക്കാണ് മർദനമേറ്റത്. നേരത്തെ പ്രതി അലക്സ് ഉണ്ണിച്ചെക്കന്റെ മകന്റെ മകനെ അസഭ്യം പറയുകയും തല്ലാൻ […]
Read more

സംസ്ഥാന സ്കൂൾ കലോത്സവ  വിജയികൾക്കുള്ള സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് ജില്ലയിൽ സ്വീകരണം

കോട്ടയം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‌ മുന്നോടിയായുള്ള സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് ജില്ലയിൽ സ്വീകരണം നൽകി. കോട്ടയം മാമ്മൻമാപ്പിള ഹാൾ അങ്കണത്തിൽനിന്ന് സെയ്ന്റ്് ആൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എത്തിയ ഘോഷയാത്രയെ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇടുക്കി ജില്ലയിലെ കരിങ്കുന്നത്തുനിന്ന് കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങിയ കപ്പിന് ജില്ലയിലെ ആദ്യ സ്വീകരണം പാലാ സെയ്ൻറ് മേരീസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു. ചങ്ങനാശ്ശേരി വാഴപ്പള്ളി സെയ്ന്റ് തെരേസാസ് ഹയർസെക്കൻഡറി സ്‌കൂളിലെ സ്വീകരണത്തിനുശേഷം ഘോഷയാത്ര പത്തനംതിട്ട […]
Read more

പരിയാരത്ത് പിക്ക് അപ്പ് വാൻ മോഷ്ടിച്ച  പ്രതി പിടിയിലായി

തൃശൂർ: പരിയാരം പൂവ്വത്തിങ്കൽ പെട്രോൾ പമ്പിന് സമീപം പാർക്ക് ചെയ്തിരുന്ന ബൊലേറോ പിക്ക് അപ്പ് വാൻ മോഷ്ടിച്ച സംഭവത്തിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ പരിയാരം മുനിപ്പാറ കിഴക്കുംതല വീട്ടിൽ നസീറിനെയാണ് (50)  പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ പരിയാരം പൂവ്വത്തിങ്കൽ പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം. ചാലക്കുടി പോട്ട പയ്യപ്പിള്ളി വീട്ടിൽ റിബിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് മോഷ്ടിക്കപ്പെട്ടത്. വാഹനം കാണാതായതിനെ റിബിൻ ഉടൻ തന്നെ ചാലക്കുടി പോലീസിൽ വിവരമറിയിച്ചു. തുടർന്ന് നടന്ന ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതിയെയും […]
Read more

തൃശ്ശൂർ സഹോദയ കിഡ്സ് ഫെസ്റ്റ്; അമൽ ഇംഗ്ലീഷ് സ്കൂളിന് രണ്ടാം സ്ഥാനം

തൃശ്ശൂർ: സഹോദയ സ്കൂൾ കോംപ്ലക്സ് സംഘടിപ്പിച്ച കിഡ്സ് ഫെസ്റ്റ് ജനുവരി 8ന് ചമ്മന്നൂരിലെ അമൽ ഇംഗ്ലീഷ് സ്കൂളിൽ നടന്നു. വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത കലാ– സാംസ്‌കാരിക മത്സരങ്ങൾ കുട്ടികളുടെ കഴിവുകൾ തെളിയിക്കുന്ന വേദിയായി മാറി. പ്രധാന വേദിയായ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം അമൽ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ നാലകത്ത് സ്വാഗതം പറഞ്ഞ് ഉദ്ഘാടനം ചെയ്തു. ജൂനിയർ വിഭാഗം ഡി 5 വിജയിയായ മാസ്റ്റർ ചൈതികിന്റെ അവതരണം പ്രേക്ഷകരിൽ വലിയ […]
Read more

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ സി.എം ജോർജ് അനുസ്മരണം സംഘടിപ്പിച്ചു

തൃശ്ശൂർ: ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക പ്രസിഡന്റായിരുന്ന സി.എം ജോർജിന്റെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ചാവക്കാട് മുനിസിപ്പൽ സ്ക്വയറിൽ നടന്ന യോഗം കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഎംഎ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.എൻ. സുധീർ അധ്യക്ഷത വഹിച്ചു. ട്രഷറർ കെ.കെ. സേതുമാധവൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി പി.എസ്. അക്ബർ നന്ദി രേഖപ്പെടുത്തി. സെക്രട്ടറിമാരായ പി.എം. അബ്ദുൽ ജാഫർ, എ.എസ്. രാജൻ, […]
Read more

മുൻസിപ്പൽ സ്റ്റാൻഡിൽ ബസ്സുകളുടെ പോക്ക് വരവ് പൂർവസ്ഥിതിയിൽ ആയിട്ടില്ലെന്ന് പരാതി

പാലക്കാട്: ഏഴുവർഷത്തിനുശേഷം പുനർനിർമിച്ച പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസുകളുടെ പോക്കുവരവ് പൂർവസ്ഥിതിയിലായില്ലെന്ന് പരാതി. കോടതി നിർദേശവും ഉദ്യോഗസ്ഥ തീരുമാനങ്ങളും പലതുണ്ടായിട്ടും, നാലുമാസംമുമ്പ് തുറന്ന സ്റ്റാൻഡിലേക്ക് ബസുകളുടെ വരവ് പൂർണതോതിലായില്ല. കാലപ്പഴക്കത്താൽ 2018-ൽ സ്റ്റാൻഡ് പൊളിക്കുന്നതിനു മുൻപുള്ള എല്ലാ ബസുകളും തിരിച്ച് ഇവിടേക്ക് വരണമെന്ന് കഴിഞ്ഞ ഒക്ടോബറിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനമെടുത്തിരുന്നു. പൂടൂർ, കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി ഭാഗത്തേക്കുള്ള ബസുകൾ സ്റ്റേഡിയം സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട് അവിടെത്തന്നെ സർവീസ് അവസാനിപ്പിക്കയാണ്. മലമ്പുഴ, റെയിൽവേകോളനി, കൊട്ടേക്കാട് ഭാഗത്തേക്കുള്ള ടൗൺ ബസുകൾ […]
Read more

അവർ ഏത് പാർട്ടിയുമാകട്ടെ, സർക്കാർ അവർക്കൊപ്പം കട്ടയ്ക്ക് നിന്നു’; എം.ബി. രാജേഷ്

പാലക്കാട്: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹരിതകർമ്മ സേനാംഗങ്ങളോടൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് മന്ത്രി എം.ബി. രാജേഷ്. അധിക്ഷേപങ്ങളുടെ കയ്പ്പുനീർ കുടിച്ചും പുച്ഛവും പരിഹാസവും നേരിട്ടും ഒടുവിൽ സമൂഹത്തിന്റെ അംഗീകാരവും വോട്ടും നേടി വിജയശ്രീലാളിതരായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹരിതകർമ്മ സേനാംഗങ്ങൾക്ക് ആശംസയർപ്പിച്ചാണ് മന്ത്രി ചിത്രം പങ്കുവച്ചത്. മന്ത്രിയുടെ കുറിപ്പ് ;‘ഇത് അവരാണ്. അധിക്ഷേപങ്ങളുടെ കയ്പ്പുനീർ കുടിച്ചും,പുച്ഛവും പരിഹാസവും നേരിട്ടും ഒടുവിൽ സമൂഹത്തിന്റെ അംഗീകാരവും വോട്ടും നേടി വിജയശ്രീലാളിതരായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹരിതകർമ്മ സേനാംഗങ്ങൾ. കാസർഗോഡ് മുതൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix