Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

നെല്ലിയാമ്പതിയിൽ അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് ഫെബ്രുവരി അഞ്ചുമുതല്‍

പാലക്കാട്: നെല്ലിയാമ്പതിയുടെ കാർഷിക വൈവിധ്യവും ഇക്കോ ടൂറിസം സാധ്യതകളും ആഗോളതലത്തിൽ ശ്രദ്ധേയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘നാച്ചുറ 26’ അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് ഫെബ്രുവരി അഞ്ച് മുതൽ ഒൻപതു വരെ നടക്കും. നെല്ലിയാമ്പതിയിലെ സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും പ്രാദേശിക കൂട്ടായ്മകളും സംയുക്തമായാണ് പരിപാടി നടത്തുന്നത്. നെല്ലിയാമ്പതിയിലെ സർക്കാർ ഫാമില് സജ്ജമാക്കുന്ന വേദിയിൽ കാർഷികപ്രേദർശനവും വിപണനമേളയും അരങ്ങേറും. നൂതന സാങ്കേതിക വിദ്യകളായ പോളിഹൗസ് ഫാമിംഗ്, ഓപ്പണ് പ്രിസിഷൻ ഫാമിംഗ്, വിയറ്റ്നാം മോഡൽ […]
Read more

കോട്ടയം പബ്ലിക് ലൈബ്രറിയിൽ സ്ക്രാബ്ൾ വർക്‌ഷോപ്പ് നടന്നു

കോട്ടയം: ജില്ലയിൽ നടന്നു വരുന്ന സ്ക്രാബിൾ വർക്ക്‌ഷോപ്പിൽ പങ്കെടുക്കുന്ന കൂട്ടികളുടെ പ്രകടനം മികച്ചതെന്നു സ്ക്രാബ്ൾ അസോസിയേഷൻ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറിയും വേൾഡ് ഇംഗ്ലിഷ് സ്ക്രാബ്ൾ പ്ലെയേഴ്സ് അസോസിയേഷൻ റൂൾസ് കമ്മിറ്റി അംഗവുമായ സിദ്ധാർഥ് നിത്യാനന്ദ്. കോട്ടയം സ്ക്രാബ്ൾ ക്ലബ് പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച സ്ക്രാബ്ൾ വർക്‌ഷോപ്പിന് എത്തിയതായിരുന്നു അദ്ദേഹം.  കുട്ടികൾ വേഗത്തിൽത്തന്നെ ടെക്നിക്കുകൾ മസ്സിലാക്കുന്നുണ്ടെന്നും സിദ്ധാർഥ് പറഞ്ഞു. രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്ക്രാബ്ൾ പരിശീലനം നടത്തിയിട്ടുണ്ടെന്നും അതിലെ ഏറ്റവും മികച്ച സംഘത്തെയാണ് കോട്ടയത്ത് കണ്ടത്. കൂടുതൽ ദേശീയ […]
Read more

ജില്ലയിൽ ലഹരിയുടെ ഹബ്ബായി ചങ്ങനാശേരി മാറുന്നു

കോട്ടയം: ഏറ്റവും പുതിയ റിപ്പോർട്ട്‌ അനുസരിച്ചു ചങ്ങനാശേരി ലഹരിയുടെ ഹബ്ബ് മാറുന്നു. എക്സൈസിന്റെ കണക്ക് പ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ ലഹരി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള താലൂക്കുകളിൽ ഒന്ന് ചങ്ങനാശേരിയാണ്. എംഡിഎംഎ തുടങ്ങി മാരകമായ രാസലഹരിയുടെ പേരിൽ 2025ൽ മാത്രം നൂറ്റിഎൺപത്തിയേട്ടു കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. രാസലഹരിയുമായി നൂറ്റിയെഴുപത്തൊൻപത് പേരെ അറസ്റ്റ് ചെയ്തു. ചങ്ങനാശേരി എക്സൈസും റേഞ്ച് ഓഫിസും 2025ൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കണക്കാണിത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കേസുകളിൽ വലിയ വർധനയുണ്ടായി. നൂറ്റിയിരുപത് കിലോ പുകയില ഉൽപന്നങ്ങൾ […]
Read more

ചാലക്കുടി മാർക്കറ്റിൽ തെരുവുനായ ആക്രമണം

തൃശ്ശൂർ: ചാലക്കുടി മാർക്കറ്റിൽ തെരുവുനായ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. മേലൂർ കുന്നപ്പള്ളി സ്വദേശി ടി.ആർ രാജീവിനും, ചൗക്ക സ്വദേശി ജോബി ജോസിനും ഒരു ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മാംസ മാർക്കറ്റിലെ പോർക്ക് സ്റ്റോളിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം മൂന്ന് പേരേയും ഒരു നായ തന്നെയാണ് കടിച്ചതെന്ന് പറയപ്പെടുന്നു. ആക്രമണത്തിൽ രണ്ടുപേർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മാർക്കറ്റിലും, വെട്ടുകടവ് റോഡിലും എല്ലാം തെരുവ് നായ ശല്യം രൂക്ഷമാണ്. ശക്തമായ […]
Read more

കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തിരൂർ മേഖല സമ്മേളനം തിരൂർ വിഷൻ ടവറിൽ നടന്നു

മലപ്പുറം: കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തിരൂർ മേഖല സമ്മേളനം തിരൂർ വിഷൻ ടവറിൽ നടന്നു. കെ സി സി എൽ മാനേജിങ്ങ് ഡയരക്ടർ പി പി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു, സമ്മേളനത്തിന് തുടക്കം കുറിച്ച് മേഖല പ്രസിഡൻ്റ് അബ്ദൽ മജീദ് പതാക ഉയർത്തി. തുടർന്ന് പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തിരൂർ മേഖല സമ്മേളനം തിരൂർ വിഷൻ ടവറിൽ നടന്നു. സമ്മേളനത്തിന് തുടക്കം കുറിച്ച് മേഖല പ്രസിഡൻ്റ് […]
Read more

സിഎം ജോർജ്ജ് അനുസ്മരണം നടത്തി

തൃശ്ശൂർ: ചാലക്കുടിയിലെ  വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ  സ്ഥാപക നേതാവ് സി. എം ജോർജ് അനുസ്മരണം നടത്തി. അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനു മഞ്ഞളിയുടെ അദ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രെഷററും ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ  ജോയ് മൂത്തേടൻ അനുസ്മരണ പ്രഭാക്ഷണം നടത്തി യോഗം ഉദ്ഘാടനം ചെയ്തു. ട്രഷറർ ഷൈജു പുത്തൻപുരക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ്‌ ചന്ദ്രൻ കൊളത്താപിള്ളി നന്ദിയും പറഞ്ഞ യോഗത്തിൽ ഡേവിസ് എം. ഡി, […]
Read more

ഗ്രാമകം 2026 നാടകോത്സവം; വ്യത്യസ്ത പ്രചരണ പരിപാടികൾക്ക് തുടക്കം

തൃശ്ശൂർ: 2026 ലെ ഗ്രാമകം നാടകോത്സവവുമായി ബന്ധപ്പെട്ട് വ്യത്യസ്തവും ആകർഷകവുമായ പ്രചരണ പരിപാടികൾ നടത്താൻ സംഘാടക സമിതി തീരുമാനിച്ചു. ഏപ്രിൽ 8 മുതൽ 12 വരെ വേലൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലാണ് നാടകോത്സവം നടക്കുക. സംഘാടക സമിതി യോഗത്തിൽ വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരും കൺവീനർമാരും പ്രവർത്തനങ്ങൾ വിശദീകരിച്ചു. പരിസ്ഥിതി സൗഹാർദ്ദമായ പ്രചരണ രീതികളാണ് സ്വീകരിക്കുന്നത്. മരമെഴുത്ത് പ്രചരണത്തിന് തുടക്കമായി. ജനുവരി 11 ഞായറാഴ്ച രാവിലെ 9ന് നാടകോത്സവത്തിന് വിളംബരമായി സമൂഹ ചിത്രരചന നടക്കും. വീട്ടുമുറ്റ […]
Read more

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സപ്പിഴവ് ആരോപണം; വിദ്യാർഥിനിയുടെ കാലിലെ മുറിവിൽ കോൺക്രീറ്റ് കഷണം നീക്കാതെ തുന്നിയതായി പരാതി

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ കോൺക്രീറ്റ് സ്ലാബിൽ കാലിടിച്ച് പരിക്കേറ്റ് ചികിത്സ തേടിയെത്തിയ വിദ്യാർഥിനിയുടെ പാദത്തിലെ മുറിവിൽനിന്ന് കോൺക്രീറ്റ് കഷണം നീക്കാതെ മുറിവ് തുന്നിയതായി പരാതി. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലാണ് ഗുരുതരമായ ചികിത്സപ്പിഴവ് സംഭവിച്ചതെന്നാരോപണം ഉയർന്നിരിക്കുന്നത്. കാലിലെ മുറിവ് പഴുത്തതിനെ തുടർന്ന് ഒരുമാസത്തോളം പഠനം മുടങ്ങിയെന്നാരോപിച്ച് കുട്ടിയുടെ പിതാവ് കാവിൽക്കടവ് തച്ചിപറമ്പിൽ രാജേഷ് വകുപ്പ് മന്ത്രി, ഡി.എം.ഒ, നഗരസഭാ ചെയർമാൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് പരാതി നൽകിയത്. വലപ്പാട് ശ്രീരാമ പോളിടെക്‌നിക് രണ്ടാംവർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിനിയാണ് പെൺകുട്ടി. […]
Read more

ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ അഭിമാനങ്ങൾ ഇനി പൊതുരംഗത്തും

തൃശ്ശൂർ: ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ അഭിമാനമായി നിലകൊള്ളുന്ന മൂന്ന് വനിതാ നേതാക്കൾ കുന്നംകുളം നഗരസഭയിലെ പ്രധാന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കുന്നംകുളം നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സനായി ശ്രീമതി പുഷ്പ ജോണിനെയും, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സനായി ശ്രീമതി മിനി മോൻസിയെയും, വിദ്യാഭ്യാസ– കല– കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സനായി ശ്രീമതി ആർഷ ജിജുവിനെയും തിരഞ്ഞെടുത്തു. ഇവരുടെ നിയമനം ഇടവകയ്ക്ക് അഭിമാന നിമിഷമാണെന്ന് ഇടവക നേതൃത്വം അറിയിച്ചു. പുതുതായി […]
Read more

ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ ധനശേഖരണ കൂപ്പൺ നറുക്കെടുപ്പ്

തൃശ്ശൂർ: ജീവകാരുണ്യ പ്രവർത്തനരംഗത്ത് 19 വർഷമായി സജീവമായി പ്രവർത്തിച്ചുവരുന്ന ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ ജീവകാരുണ്യ ധനശേഖരണ കൂപ്പൺ നറുക്കെടുപ്പ് സംഘടിപ്പിച്ചു. ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡണ്ട് എം. എസ്. ശിവദാസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ചാവക്കാട് മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ജിജോ തോമസ് ഉദ്ഘാടനം ചെയ്തു. നറുക്കെടുപ്പ് കമ്മിറ്റി ചെയർമാൻ വി. കെ. ഷാജഹാൻ, സെക്രട്ടറി എ. കെ. അലി, കെ. കെ. വേണു, ഷാജി നരിയപുള്ളി, കെ. ജി. ഉണ്ണികൃഷ്ണൻ, കെ. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix