Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ഗുരുവായൂർ എൻഎസ്എസ് കോട്ടപ്പടി 2944-ാം നമ്പർ കരയോഗമന്ദിരത്തിലെ നവീകരിച്ച കരയോഗം ഓഫീസ് ഉദ്ഘാടനം ചെയ്തു

തൃശൂർ: ഗുരുവായൂർ എൻഎസ്എസ് കോട്ടപ്പടി 2944-ാം നമ്പർ കരയോഗമന്ദിരത്തിന്റെ നവീകരണത്തിന്റെ ഭാഗമായി മുകൾ നിലയിൽ ക്രമീകരിച്ച കരയോഗം ഓഫീസിന്റെ ഉദ്ഘാടനം നടന്നു. കരയോഗത്തിന്റെ ചുമതലകൾ നിർവഹിക്കുന്ന പ്രസിഡന്റ്‌, സെക്രട്ടറിമാരുടെ പേരുകൾ രേഖപ്പെടുത്തിയ ഫലകം എൻഎസ്എസ് ചാവക്കാട് താലൂക്ക് യൂണിയൻ സെക്രട്ടറി എം.കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.ആർ. കാർത്തികേയൻ അധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. വനിതാ സമാജം അംഗങ്ങൾ, കരയോഗം ഭാരവാഹികൾ എന്നിവരുൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Read more

ഗുരുവായൂർ ക്ഷേത്രത്തിൽ വാഹന പൂജയ്ക്കെത്തിച്ച കാർ അപകടത്തിൽപ്പെട്ടു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വാഹനപൂജയ്ക്കായി കൊണ്ടുവന്ന കാർ അപകടത്തിൽപ്പെട്ടു. പൂജ കഴിഞ്ഞശേഷം നിയന്ത്രണം വിട്ട കാർ കിഴക്കെ നടയിലെ നടപ്പുരയുടെ ഗേറ്റ് ഇടിച്ചു തകർക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം. കോഴിക്കോട് സ്വദേശികൾ വാഹനപൂജയ്ക്കായി കൊണ്ടുവന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പൂജ കഴിഞ്ഞ ശേഷം കാർ സ്റ്റാർട്ട് ചെയ്തതോടെ നിയന്ത്രണം നഷ്ടപ്പെടുകയും നടപ്പുരയുടെ ഗേറ്റ് ഇടിച്ചുതകർക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗത്തിന് നേരിയ തോതിൽ കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല.
Read more

മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയൻ എൻഡോവ്മെൻ്റും സ്കോളർഷിപ്പും വിതരണം ചെയ്തു

കോട്ടയം: മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയൻ്റെ 2024-25 വർഷത്തെ എൻഡോവ്മെൻ്റുകളുടെയും സ്കോളർഷിപ്പുകളുടെയും വിതരണോദ്ഘാടനം നടന്നു. താലൂക്ക് യൂണിയൻ ചെയർമാൻ ശ്രീ. മനോജ് ബി. നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമുദായമാകുന്ന ക്ഷേത്രത്തിൽ അംഗങ്ങൾ കാണിക്കയായി നൽകുന്ന ജന്മനക്ഷത്ര ഫണ്ട് വിനിയോഗിച്ചാണ് ഇത്തരം ജീവകാരുണ്യ- വിദ്യാഭ്യാസ പ്രവർത്തനങ്ങൾ യൂണിയൻ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യൂണിയന് കീഴിലുള്ള എല്ലാ കരയോഗങ്ങളിൽ നിന്നും പഠനമികവിൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളും, യൂണിയൻ പ്രവർത്തകരുടെയും അവരുടെ ബന്ധുക്കളുടെയും മുൻകാല നേതാക്കളുടെയും […]
Read more

പാലായ്ക്ക് കേന്ദ്രത്തിൻ്റെ വൻ ടൂറിസം പാക്കേജ്; നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വൻ പ്രഖ്യാപനത്തിന് സാധ്യത

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലം പിടിച്ചെടുക്കാൻ ബൃഹത്തായ ടൂറിസം വികസന പദ്ധതിയുമായി കേന്ദ്ര സർക്കാർ. മണ്ഡലത്തിലെ വിനോദസഞ്ചാര- തീർത്ഥാടന മേഖലകളെ കോർത്തിണക്കി കോടിക്കണക്കിന് രൂപയുടെ വികസന പാക്കേജാണ് അണിയറയിൽ ഒരുങ്ങുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പാലായുടെ മുഖച്ഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലായുടെ കിഴക്കൻ മേഖലയിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രകൃതിരമണീയമായ ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെയും, പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളായ രാമപുരം, പാലാ, ഭരണങ്ങാനം, അരുവിത്തുറ തുടങ്ങിയ […]
Read more

ലഹരിക്കെതിരെ പ്രതിരോധക്കോട്ട തീർത്ത് വിദ്യാർത്ഥികൾ

തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ശക്തമായ സന്ദേശവുമായി വിദ്യാർത്ഥികളുടെ പ്രതിരോധക്കോട്ട. തൃശൂരിലെ സ്വരാജ് റൗണ്ടിൽ നടന്ന ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി പതിനായിരത്തോളം വിദ്യാർത്ഥികൾ അണിനിരന്നു. വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കെ. രാജൻ, തൃശൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.വിദ്യാർത്ഥികൾ […]
Read more

ഫൊക്കാന സ്വിം കേരളാ സ്വിം പാലാ എഡിഷന് തുടക്കമായി; ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ നിർവ്വഹിച്ചു

കോട്ടയം: കേരളത്തിൽ വർദ്ധിച്ചുവരുന്ന മുങ്ങിമരണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ മലയാളി സംഘടനയായ ‘ഫൊക്കാന’യും ‘മൈൽസ്റ്റോൺ സ്വിമ്മിംഗ് ആൻഡ് പ്രമോട്ടിംഗ് സൊസൈറ്റി’യും സംയുക്തമായി നടപ്പിലാക്കുന്ന ‘സ്വിം കേരളാ സ്വിം’ പദ്ധതിയുടെ പാലാ എഡിഷന് തുടക്കമായി. പാലാ സെന്റ് തോമസ് കോളേജ് നീന്തൽകുളത്തിൽ ആരംഭിച്ച സൗജന്യ നീന്തൽ പരിശീലന ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടത്തിൽ ഫ്ലാഗ് ഓഫ് കർമ്മത്തിലൂടെ നിർവ്വഹിച്ചു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആൻ്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത […]
Read more

64-ാം സംസ്ഥാന സ്കൂൾ കലോത്സവം; സ്വർണ്ണക്കപ്പ് ഘോഷയാത്രയ്ക്ക് കുന്നംകുളത്ത് വിപുലമായ സ്വീകരണം

തൃശ്ശൂർ: ജനുവരി 14 മുതൽ 18 വരെ തൃശ്ശൂർ നഗരത്തിൽ നടക്കുന്ന 64-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി, നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള സ്വർണ്ണക്കപ്പ് ഘോഷയാത്ര സ്വീകരണം ജനുവരി 12, 2026 (തിങ്കളാഴ്ച) ഉച്ചതിരിഞ്ഞ് 2 മണിക്ക് കുന്നംകുളത്ത് സംഘടിപ്പിക്കുന്നു. ഘോഷയാത്ര തൃശ്ശൂർ റോഡിലെ പഴയ ടാക്സി സ്റ്റാൻഡിൽ നിന്നും ആരംഭിച്ച് കുന്നംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സമാപിക്കും. അവിടെ വിപുലമായ സ്വീകരണ പരിപാടികളും സാംസ്കാരിക പരിപാടികളും അരങ്ങേറും. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആവേശവും […]
Read more

അപ്പുണ്ണി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ചെമ്മണ്ണൂർ 43-ാം വാർഷികം ആഘോഷിച്ചു

തൃശ്ശൂർ: ചെമ്മണ്ണൂരിലെ അപ്പുണ്ണി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 43-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. മുപ്പതാം വാർഡ് കൗൺസിലർ ഒ ജി ബാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥിയായിരുന്നു. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീപ് എം പി, 29-ാം വാർഡ് കൗൺസിലർ പുഷ്പ ജോൺ, മുൻ കൗൺസിലർ ഷീജ ഭരതൻ, കവയത്രി സിന്ധു മനോജ് എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ മാനേജർ […]
Read more

മില്ലിൽ നിന്ന് ഉയരുന്ന പുകയും പൊടിയും കൊണ്ട് വലഞ്ഞ് നാട്

പാലക്കാട്: വടക്കഞ്ചേരി ടൗണിനു സമീപമുള്ള റൈസ് മില്ലിൽനിന്നു വരുന്ന കരിയും പുകയും പൊടിപടലങ്ങളും കാരണം ഒട്ടേറെ കുടുംബങ്ങൾ ദുരിതം പേറുന്നതായി പരാതി. വടക്കഞ്ചേരി കാരയങ്കാട്, അമ്പാട്ടുപറമ്പ്, ആമക്കുളം മേഖലയിലുള്ളവരാണ് പൊടിശല്യം കാരണം വട്ടംകറങ്ങുന്നത്. കുട്ടികൾക്കും വയോജനങ്ങൾക്കും ചുമയും തുമ്മലും അലർജി രോഗങ്ങളും വർധിച്ചു. ഇവിടെയുള്ള കിണറുകളിലും ശുദ്ധജല സംഭരണികളിലുമുള്ള ജലം ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്. വീടുകളുടെ ഉള്ളിലേക്കു പൊടി കയറുന്നതായി വീട്ടമ്മമാർ പറഞ്ഞു. പ്രദേശവാസികൾ ഒപ്പിട്ട പരാതി പഞ്ചായത്ത്, വില്ലേജ്, താലൂക്ക് അധികൃതർക്കും മലിനീകരണ നിയന്ത്രണ ബോർഡിനും […]
Read more

ന്യൂഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്‌ദിന പരേഡിൽ പങ്കെടുക്കാൻ വടക്കഞ്ചേരി കമ്മാന്തറ സ്വദേശി വി.എസ് മുഹമ്മദ്ഫർഹാൻ

പാലക്കാട്: വടക്കഞ്ചേരിജനുവരി 26ന് ന്യൂ ഡൽഹി യിൽ നടക്കുന്ന റിപ്പബ്ലിക്‌ദിന പരേഡിൽ പങ്കെടുക്കാൻ വടക്കഞ്ചേരി കമ്മാന്തറ സ്വദേശി വി.എസ് മുഹമ്മദ് ഫർഹാന് അവസരം. എൻസിസി കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചാണ് പ്രൈം മിനിസ്റ്റ‌ർ റാലിയിൽ ഫർഹാൻ പങ്കെടുക്കുന്നത്. ആലത്തൂർ എസ്എൻ കോളജിലെ രണ്ടാം വർഷ ബിഎ ഇംഗ്ലിഷ് ബിരുദ വിദ്യാർഥിയാണ്. 5 മാസം നീണ്ട കഠിന പരിശീലനത്തിനും തിരഞ്ഞെടുപ്പിനും ശേഷമാണ് ഫർഹാനെ തേടി സുവർണാവസരമെത്തുന്നത്. വടക്കഞ്ചേരി കമ്മാന്തറ അബ്‌ദുൽ ഷുക്കൂറിന്റെയും റെജീനയുടെയും മകനാണ് മുഹമ്മദ് ഫയാസാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix