Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

തിക്കോടിയില്‍ നിയന്ത്രണം വിട്ട ബൊലേറോ കീഴ്‌മേല്‍ മറിഞ്ഞു; ഗര്‍ഭിണിയും മൂന്നു വയസ്സുകാരനുമടക്കം ആറ് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: പഞ്ചായത്ത് ബസാർ മീത്തലെ പള്ളിക്ക് സമീപം ബൊലേറോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗർഭിണിയും കുഞ്ഞുമടക്കം അഞ്ചോളം പേർക്ക് പരിക്ക്. വടകര ഭാഗത്ത് നിന്ന് വരികയായിരുന്ന ബൊലേറോ പോക്കറ്റ് റോഡില്‍ നിന്ന് കയറിയ കാറില്‍ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ദേശീയപാത ഭിത്തിയിലിടിച്ച്‌ മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം.നിയന്ത്രണം വിട്ട ബൊലേറോ ദേശീയപാത ഭിത്തിയിലിടിച്ച്‌ രണ്ട് തവണ കീഴ്‌മേല്‍ മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പൂർണ ഗർഭിണിയായ യുവതിയുമായി പ്രസവവുമായി ബന്ധപ്പെട്ട് കോഴിക്കോട് […]
Read more

മുരിങ്ങൂര്‍ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ അമ്പ് പ്രദക്ഷിണത്തിന് സ്വീകരണം നല്‍കി

തൃശ്ശൂർ: മുരിങ്ങൂര്‍ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ മുരിങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ അമ്പ് പ്രദക്ഷിണത്തിന് സ്വീകരണം നല്‍കി. നിറപറയും നിലവിളക്കുകളും വാദ്യമേളത്തിന്റേയും അകമ്പിടിയോടെയാണ് മുരിങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ വിശു്ദ്ധ സെബാസ്റ്റിയാനോസിന്റെ അമ്പ് പ്രദക്ഷണത്തിന് സ്വീകരണം നല്‍കിയത് .മതേതരത്തിന് പുതിയം മാനം നല്‍കി കൊണ്ട് നല്‍കിയ സ്വീകരണ പരിരപാടി പള്ളി വികാരി ഫാദര്‍ ജേക്കബ്ബ് പുളിക്കല്‍ ,ക്ഷേത്രം മേല്‍ശാന്തി ഷിബു ശാന്തിയും തിരിതെളി്ച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമാജം ഭാരവാഹികളായ കെ.എന്‍ വിശാലാക്ഷന്‍,സെക്രട്ടറി ഇ.വി.മുരളി,ട്കഷറര്‍ ശെല്‍വന്‍ […]
Read more

കൊടുങ്ങല്ലൂർ– ഷൊർണ്ണൂർ സംസ്ഥാന പാതയിൽ റോഡ് സുരക്ഷയും  റോഡപകടങ്ങൾ കുറക്കുവാനും സ്വകാര്യ ബസ് ഉടമകളുടെ യോഗം

തൃശൂർ: കൊടുങ്ങല്ലൂർ– ഷൊർണ്ണൂർ സംസ്ഥാനപാതയിൽ സ്വകാര്യ ബസുകൾ ഉൾപ്പെടുന്ന റോഡപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ, അപകടങ്ങൾ കുറയ്ക്കുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കർശന നടപടികൾക്ക് തുടർന്ന് വരുന്നത്. ഇതിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിൽ സ്വകാര്യ ബസ് ഉടമകളുടെ യോഗം ഇരിങ്ങാലക്കുട ജില്ലാ ട്രെയിനിംഗ് സെന്ററിൽ ചേർന്നു. യോഗത്തിൽ ഡി വൈ എസ് പി മാരായ ബിജോയ്.പി.ആർ […]
Read more

അരുൺ ഗോകുലിനെ ചാലക്കുടി നഗരസഭ ആദരിച്ചു

തൃശൂർ: ആധാറിന്റെ ചിഹ്നം വരച്ച് ദേശീയ തലത്തിൽ ശ്രദ്ധേയനായ അരുണിന് ചാലക്കുടി നഗരസഭയുടെ ആദരം. ചെയർപേഴ്സൺ ആലീസ് ഷിബു വൈസ് ചെയർമാൻ കെ വി പോൾ, കൗൺസിലർമാരായ ഷിബു പാലപ്പൻ ബിൽഫി ജോർജ്, മുൻ കൗൺസിലർമാരായ സുമ ബൈജു പി കെ ബാലൻ തുടങ്ങിയവർ സംബന്ധിച്ചു ആധാറിന്റെ ഔദ്യോഗിക ചിഹ്നം രൂപകൽപ്പന ചെയ്തു കൊണ്ട് ദേശീയ ശ്രദ്ധ നേടിയ ചാലക്കുടിയുടെ സ്വന്തം അരുൺ ഗോകുലിനെ നഗര സഭക്ക് വേണ്ടി അനുമോദിക്കുകയായിരുന്നു. ഉദയ് എന്ന് നാമകരണം ചെയ്ത ഔദ്യോഗിക […]
Read more

വൈക്കത്ത് ശക്തമായ വേലിയേറ്റം മൂലം പ്രദേശത്തെ താഴ്ന്ന ഭാഗം വെള്ളത്തിനടിയിൽ

കോട്ടയം: വൈക്കത്ത് വേമ്പനാട്ടുകായലിൽ വേലിയേറ്റം ശക്തമായതോടെ കായലിന്റെ തീരപ്രദേശത്തെ താഴ്ന്ന പ്രദേശം വെള്ളത്തിലായി. മുൻകാലങ്ങളെ അപേക്ഷിച്ച് കായലിന്റെ ആഴം കുറഞ്ഞതും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഉയർത്താത്തതുമാണ് വെള്ളം കരയിലേക്കു കയറാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.  രാത്രിയിൽ കരയിലേക്ക് ഉപ്പ് വെള്ളം കയറിയതോടെ കൃഷി നശിച്ചു. പുലർച്ചെയാണ് വേലിയേറ്റം അനുഭവപ്പെടുന്നത്.വീടുകളുടെ ശുചിമുറിയുടെ ടാങ്കിനു മുകളിൽ വരെ വെള്ളം ഉയരുന്നതിനാൽ പ്രാഥമികാവശ്യങ്ങൾ പോലും നിറവേറ്റാൻ തീരവാസികൾ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്.  ഗ്രാമീണ റോഡുകൾ മിക്കതും വെള്ളം കയറുന്നതോടെ രാവിലെ ജോലിക്കു പോകേണ്ടവർക്ക് […]
Read more

മണർകാട് ഇൻഫന്റ് ജീസസ് സ്കൂൾ വാർഷികം ‘ആർട്ടിസ്ട്രിയ 2കെ26’ നടന്നു

കോട്ടയം: മണർകാട് ഇൻഫന്റ് ജീസസ് ലോവർ പ്രൈമറി ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികം ‘ആർട്ടിസ്ട്രിയ 2കെ26’ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നോഹിൻ കെ.അവിര ഉദ്ഘാടനം ചെയ്തു. ബഥനി സിസ്റ്റേഴ്സ് ജനറൽ കൗൺസിലർ സിസ്റ്റർ കുസുമം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ തെരേസ്, ബഥനി ആശ്രമം പ്രൊക്യുറേറ്റർ ജനറൽ ഫാ. ജോബി ജോൺ തുണ്ടിയത്ത്, വാർഡ് കൗൺസിലർ സൂസൻ ഏബ്രഹാം, എൽപി സ്കൂൾ പിടിഎ പ്രസിഡന്റ് ദിനേശ് കുമാർ, എച്ച്എസ്എസ് പിടിഎ പ്രസിഡന്റ് തരുൺ തമ്പി, സ്റ്റാഫ് […]
Read more

ദേശീയ തലത്തിൽ ശ്രദ്ധേയനായ അരുണിന് നാടിൻ്റെ ആദരം

തൃശൂർ: ദേശീയ തലത്തിൽ ശ്രദ്ധേയനായ അരുണിന് നാടിൻ്റെ ആദരം ആധാറിന്റെ ഔദ്യോഗിക ചിഹ്നം രൂപകൽപ്പന ചെയ്യുന്നതിനുള്ള ദേശീയതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചാലക്കുടിയുടെ സ്വന്തം അരുൺ ഗോകുലിനെ, അനുമോദിച്ചു. ഉദയ് എന്ന് നാമകരണം ചെയ്ത ഔദ്യോഗിക ചിഹ്നം വരച്ച അരുണിന് അൻപതിനായിരം രൂപ സമ്മാനം ലഭിച്ചു. ചാലക്കുടി നഗരസഭ 30-ാം വാർഡ് കമ്മിറ്റിക്ക് വേണ്ടി പ്രതിപക്ഷ നേതാവ് ജിൽ ആന്റണി അരുൺ ഗോകുലിനെ വീട്ടിലെത്തി ആദരിച്ചു. വാർഡ് സമിതി അംഗങ്ങളായ എം എസ് സദാനന്ദൻ മാസ്റ്റർ […]
Read more

അധ്യാപക രക്ഷാകർതൃ ദിനവും സ്കൂൾ  വാർഷികാഘോഷവും നടത്തി

തൃശൂർ: അന്നനാട് യൂണിയൻ ഹയർസെക്കൻഡറി വിദ്യാലയത്തിന്റെ 2025 -26 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർതൃ ദിനവും വാർഷികാഘോഷവും നടത്തി. ചാലക്കുടി എം.എൽ.എ. സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു  പിടിഎ പ്രസിഡണ്ട് പി. ആർ. രാജേഷ് അധ്യക്ഷത വഹിച്ചു.  ചടങ്ങിൽ കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സി. മനോജ് മുഖ്യാതിഥിയായി. കാടുകുറ്റി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോളി തോമസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ആർ ഡേവിസ്, ബ്ലോക്ക് മെമ്പർ എം.  ആർ രവീന്ദ്രൻ, വാർഡ് […]
Read more

ഹോമിയോ ഡിസ്പെൻസറി മാറ്റി സ്ഥാപിക്കണമെന്ന് കാരുണൃ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ്

തൃശ്ശൂർ: കുറ്റിച്ചിറ കോടശേരി പഞ്ചായത്തിലെ കിഴക്കേ കുറ്റിച്ചിറയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്പെൻസറി കുറ്റിച്ചിറ ജംഗ്ഷനിൽ സൗകരൃപ്രദമായ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് കാരുണൃ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ് ഭാരവാഹികൾ പഞ്ചായത്ത് ആരോഗ്യകാരൃ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ മാനോടാവശൃപ്പെട്ടു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും കിഴക്കേ കുറ്റിച്ചിറയിൽ എത്തുന്നതിന് മതിയായ യാത്രസൗകരൃമില്ലാത്തതിനാൽ രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ട്.ഇപ്പോഴുളള കെട്ടിടത്തിൽ വൈദ്യുതിയില്ല വെളളമില്ല. തന്മൂലം ഡോക്ടറും സ്റ്റാഫുകളും ക്ലേശിക്കുന്നു. […]
Read more

ഗുരുവായൂർ നഗരസഭ കൗൺസിലർ ബിന്ദു നാരായണന് കരക്കാട് എൻഎസ്എസ് കരയോഗത്തിന്റെ സ്വീകരണം

തൃശൂർ: ഗുരുവായൂർ നഗരസഭ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട എൻഎസ്എസ് താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് ബിന്ദു നാരായണന് കരക്കാട് എൻഎസ്എസ് കരയോഗം സ്വീകരണം നൽകി. കരയോഗം പ്രസിഡന്റ് പ്രൊഫ. എൻ. വിജയൻ മേനോനും വനിതാ സമാജം പ്രസിഡന്റ് കെ. രാധാമണിയും ചേർന്ന് ഷാൾ അണിയിച്ചു. പി.കെ. രാജേഷ് ബാബു, സി. സജിത് കുമാർ, കൊങ്ങാട്ടിൽ അരവിന്ദാക്ഷൻ മേനോൻ, ഇ.എം. ചന്ദ്രശേഖരൻ മേനോൻ, കൊങ്ങാട്ടിൽ വിശ്വനാഥമേനോൻ, സൗമ്യ മുരളി, കെ. ലക്ഷ്മിദേവി, പങ്കജം വിശ്വനാഥൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix