Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കുന്നംകുളം സേവാഭാരതി അർദ്ധവർഷിക പൊതുയോഗം നടത്തി

തൃശ്ശൂർ: കുന്നംകുളം സേവാഭാരതിയുടെ രണ്ടായിരത്തി ഇരുപത്തി അഞ്ച്–ഇരുപത്തി ആറു പ്രവർത്തന വർഷത്തെ അർദ്ധവർഷിക പൊതുയോഗം ചെറുവത്താനി സമിതി ഓഫീസിൽ വെച്ച് നടത്തി. പൊതുയോഗം ദേശീയ സേവാഭാരതി ജില്ലാ സെക്രട്ടറി രാമപ്രസാദ് ജി ഉദ്ഘാടനം ചെയ്തു. കുന്നംകുളം സേവാഭാരതി പ്രസിഡന്റ് വി എ ദാമോദരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് മാമ്പുള്ളി സ്വാഗതം പറഞ്ഞു. അർദ്ധവാർഷിക പ്രവർത്തന റിപ്പോർട്ട് ജോയിന്റ് സെക്രട്ടറി സുരേഷ് പനങ്ങായിൽ അവതരിപ്പിച്ചു. ട്രഷറർ സിമി രാജേഷ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. തുടർന്ന് ആരോഗ്യ […]
Read more

ഉരുൾപൊട്ടൽ ഭീതിയിൽ ജനങ്ങൾ

പാലക്കാട്: നെന്മാറ അയിലൂരിൽ അയിലമുടിച്ചി മലയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന മരംമുറിക്കലും ഇതിനായി നടത്തുന്ന റോഡ് നിർമ്മാണവും പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. മരങ്ങൾ കടത്താനായി ആറ് കിലോമീറ്ററോളം ദൂരത്തിൽ നിർമ്മിച്ച റോഡിനായി കൂറ്റൻ പാറക്കല്ലുകൾ ഇളക്കിമാറ്റിയതാണ് നിലവിൽ വലിയ സുരക്ഷാ ഭീഷണിയായിരിക്കുന്നത്. കശുമാവ്, യൂക്കാലി മരങ്ങൾ മുറിച്ച് പകരം നാടൻ മരങ്ങൾ വെച്ചുപിടിപ്പിക്കാനാണ് പദ്ധതിയെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. എന്നാൽ മരങ്ങൾ വാഹനങ്ങളിൽ കൊണ്ടുപോകുന്നതിനായി മലയുടെ വിവിധ ഭാഗങ്ങളിൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാന്തി റോഡ് നിർമ്മിച്ചിരിക്കുകയാണ്. നിർമ്മാണത്തിന്റെ ഭാഗമായി ഇളക്കിമാറ്റിയ […]
Read more

കനാൽ അറ്റകുറ്റപ്പണി പൂർത്തിയായി; ജലവിതരണം നാളെ പുനരാരംഭിക്കും

പാലക്കാട്: മംഗലംഡാം വലതുകര കനാലിൽ ചോർച്ചയെത്തുടർന്ന് ഇടിഞ്ഞ ഭാഗത്തെ പുനർനിർമാണം പൂർത്തിയായി. തിങ്കളാഴ്ച ജലവിതരണം പുനരാരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് ആലത്തൂർ അസി. എക്സി. എൻജിനിയർ ടി.പി. ശുഭ പറഞ്ഞു. നെൽക്കർഷകർക്ക് വെള്ളം ലഭിക്കേണ്ട സമയമായതിനാൽ വളരെ വേഗത്തിൽ ജോലികൾ പൂർത്തിയാക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് വലതുകര കനാൽ തുടങ്ങുന്നിടത്ത് ചെറുകുന്നം പുഴയ്ക്കു കുറുകേയുള്ള കനാൽ പാലത്തിനോടു ചേർന്നുള്ള ഭാഗമിടിഞ്ഞത്. ചോർച്ചയെത്തുടർന്ന് കോൺക്രീറ്റ് പ്രതലത്തിനടിയിലുള്ള മണ്ണൊഴുകി നഷ്ടപ്പെട്ട് പത്തടിയോളം താഴ്ചയിൽ ഇടിയുകയായിരുന്നു. വശങ്ങളിൽ മണൽചാക്ക് അടുക്കിവെച്ച് ഉള്ളിൽ മണ്ണുനിറച്ച് നിലമുറപ്പിച്ചു. ചോർച്ച […]
Read more

പയപ്പാർ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ മഹാ നെയ്യഭിഷേകം; 18-ാം പടി കയറി നൂറുകണക്കിന് ഭക്തർ

കോട്ടയം: കേരളത്തിൽ പതിനെട്ടാം പടിയുള്ള അപൂർവ്വം ധർമ്മശാസ്താ ക്ഷേത്രങ്ങളിൽ ഒന്നായ പയപ്പാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ മഹാ നെയ്യഭിഷേകച്ചടങ്ങ് ഭക്തിനിർഭരമായി നടന്നു. ഇന്ന് രാവിലെ നടന്ന ചടങ്ങുകളിൽ പതിനെട്ടാം പടി കയറി അയ്യപ്പദർശനം നടത്താനും നെയ്യഭിഷേകത്തിൽ പങ്കുചേരാനും നൂറുകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രസന്നിധിയിൽ എത്തിയത്. ജനപ്രതിനിധികളുടെ സാന്നിധ്യം ഉത്സവ ചടങ്ങുകളിൽ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു, മാണി സി. കാപ്പൻ എം.എൽ.എ എന്നിവർ പങ്കെടുത്തു ഭക്തജനങ്ങൾക്ക് ആശംസകൾ നേർന്നു. മുനിസിപ്പൽ കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കക്കണ്ടം, ബിജു പുളിക്കക്കണ്ടം, […]
Read more

തൊഴിയൂർ സിഎം യുപി സ്കൂളിൽ ജനപ്രതിനിധി സംഗമം

തൃശ്ശൂർ: തൊഴിയൂർ സിഎം യുപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു. സ്കൂളിന്റെ പരിസര പ്രദേശങ്ങൾ ഉൾപ്പെടുന്ന വിവിധ വാർഡുകളെ പ്രതിനിധീകരിച്ച് ജനപ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.കുന്നംകുളം നഗരസഭയിലെ അഞ്ഞൂർ വാർഡ് കൗൺസിലർ ഷജീഷ് കില്ലപ്പൻ, അഞ്ഞൂർകുന്ന് വാർഡ് കൗൺസിലർ വിദ്യ അഭിലാഷ്, ചിറ്റഞ്ഞൂർ വാർഡ് കൗൺസിലർ രഞ്ജിത്ത്, അഞ്ഞൂർപാലം വാർഡ് കൗൺസിലർ ദിലീപ് പുളിക്കൽ, ആലത്തൂർ വാർഡ് കൗൺസിലർ അദിൻ, വടക്കേക്കാട് പഞ്ചായത്ത് എട്ടാം വാർഡ് കൗൺസിലർ മിൽന സിന്റോ, ഗുരുവായൂർ നഗരസഭ ഒന്നാം വാർഡ് കൗൺസിലർ […]
Read more

കോട്ടയത്തെ പത്താം ക്ലാസ്സുകാർക്ക് റോബോട്ടിക്സ് പരിശീലനം; ജനുവരി 15നകം പൂർത്തിയാക്കും

കോട്ടയം: ജില്ലയിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകളുടെ നേതൃത്വത്തിൽ റോബോട്ടിക്സ് പരിശീലനം നൽകുന്നു. ജനുവരി 15-നകം പരിശീലനം പൂർത്തിയാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പുതുക്കിയ ഐ.ടി പാഠപുസ്തകത്തിലെ റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായി കുട്ടികൾക്ക് ആത്മവിശ്വാസം നൽകാനുമാണ് കൈറ്റ് (KITE) ഈ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. രണ്ട് സെഷനുകളിലായി നടക്കുന്ന പരിശീലനത്തിൽ റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ സെൻസറുകൾ, മൈക്രോ കൺട്രോളറുകൾ, ആക്ചുവേറ്ററുകൾ എന്നിവയെക്കുറിച്ച് അവബോധം […]
Read more

പാലക്കാട് വ്യവസായിക ഇടനാഴി പ്രോജക്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു

പാലക്കാട്: വ്യാവസായിക ഇടനാഴിയുടെ പ്രോജക്ട് ഓഫീസ് ഇരട്ടയാൽ കൊടുമ്പിൽ ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി പ്രഖ്യാപിച്ച 12 ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റികളിൽ ഏറ്റവും വേഗത്തിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കിയ സംസ്ഥാനമെന്ന നേട്ടം കേരളം സ്വന്തമാക്കിയതായി മന്ത്രി പറഞ്ഞു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ കേരളം നിക്ഷേപകർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കുന്ന സംസ്ഥാനമായി മാറിയതിന്റെ മികച്ച ഉദാഹരണമാണ് പാലക്കാട് വ്യാവസായിക ഇടനാഴി എന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

ഓണംതുരുത്തിൽ കോൺഗ്രസ് കുടുംബസംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി

കോട്ടയം: ഓണംതുരുത്ത് ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കുടുംബസംഗമവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, അതിരമ്പുഴ, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം, നീണ്ടൂർ പഞ്ചായത്തിലെ 6, 7, 14 വാർഡ് മെമ്പർമാർ എന്നിവർക്ക് ചടങ്ങിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. വി.ജെ. ജെയിംസ് വല്ലിശ്ശേരിക്കെട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിസിസി […]
Read more

വൈഎംഎൻസ് റോയൽ ക്ലബ്ബും വിബിഡ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി അഭയ ഭവനിലേക്ക് മരുന്ന് വിതരണം

തൃശ്ശൂർ: വൈഎംഎൻസ് റോയൽ ക്ലബ്ബിന്റെ നേതൃത്വത്തിലും വിബിഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സംയുക്താഭിമുഖ്യത്തിലും അഭയ ഭവനിലേക്ക് മരുന്ന് വിതരണം നടത്തി. വൈഎംഎൻസ് റോയൽ ക്ലബ് പ്രസിഡണ്ട് എഞ്ചിനീയർ ബെൻസൺ വിൻസെന്റിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഗുരുവായൂർ നഗരസഭ അധ്യക്ഷ ശ്രീമതി സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്തു. മരുന്ന് വിതരണം ശ്രീ കരീം പന്നിത്തടം നിർവഹിച്ചു. പരിപാടിക്ക് വൈഎംഎൻസ് റോയൽ ക്ലബ് ഭാരവാഹികളും വിബിഡ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളും നേതൃത്വം നൽകി. ചടങ്ങിനോടനുബന്ധിച്ച് ഗുരുവായൂർ നഗരസഭ അധ്യക്ഷ ശ്രീമതി സുനിത […]
Read more

കുന്നംകുളം പ്രസ് ക്ലബ്ബ് സാരഥികളുടെ സംഗമം സംഘടിപ്പിച്ചു

തൃശ്ശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാരെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും പങ്കെടുപ്പിച്ച് കുന്നംകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സാരഥികളുടെ സംഗമം സംഘടിപ്പിച്ചു. പ്രസ് ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസ് ക്ലബ് പ്രസിഡണ്ട് ജിജോ തരകൻ അധ്യക്ഷത വഹിച്ചു.യോഗത്തിൽ കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ജി. രഘുനാഥ്, കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡണ്ട് കെ. ജയശങ്കർ, പോർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. ജ്യോതിഷ്, കടവല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ധർമ്മൻ, ചൂണ്ടൽ പഞ്ചായത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix