Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ യു.എം അബ്‌ദുറഹ്മാൻ മുസ്‌ലിയാർ മൊഗ്രാൽ അന്തരിച്ചു

കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും ചട്ടഞ്ചൽ മലബാർ ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറൽ സെക്രട്ടറിയുമായ മൊഗ്രാൽ കടവത്ത് ദാറുസ്സലാമിൽ യു.എം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ (86) അന്തരിച്ചു. ഒരാഴ്ചയോളമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില മെച്ചപ്പെടാത്തതിനെ തുടർന്ന് ശനിയാഴ്ച വസതിയിലേക്കു കൊണ്ടുവന്നിരുന്നു. തിങ്കളാഴ്ച രാവിലെ 9.15 ഓടെയായിരുന്നു അന്ത്യം. അബ്ദുൽഖാദിറിന്റെയും ഖദീജയുടെയും മകനായി 1939 നവംബർ രണ്ടിനായിരുന്നു അബ്‌ദുറഹ്‌മാൻ മുസ്‌ലിയാരുടെ ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1963 – 1964 കാലഘട്ടത്തിൽ മൗലവി ഫാളിൽ ബാഖവി […]
Read more

പതങ്കയിൽ ജലവൈദ്യുത പദ്ധതിയുടെ പ്രദേശത്ത് വൻ തീപിടുത്തം

കോഴിക്കോട്: നാരങ്ങാത്തോട് പതങ്കയത്ത് മിനാറിന്റെ ജലവൈദ്യുത പദ്ധതിയുടെ പ്രദേശത്ത് വൻ തീപിടുത്തം ഉണ്ടായെങ്കിലും മുക്കത്തുനിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് തീ നിയന്ത്രണവിധേയമാക്കി. കുന്നപ്പള്ളി മത്തായി, ബഥനി കോൺവെന്റ്, കുഴിമറ്റത്തിൽ ജോൺ എന്നിവരുടെ കൃഷി ഭൂമിയിലേക്ക് തീ പടർന്നെങ്കിലും നിയന്ത്രണ വിധേയമായി. മിനാർ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ പുറകുവശത്തെ മതിൽക്കെട്ടിലാണ് കൂടുതലായി തീ പടർന്നത്. ആറാം വാർഡ് മെമ്പർ വിൽസൺ തറപ്പേൽ, കോടഞ്ചേരി എസ് ഐ ബെന്നി സി.ജെ,മുക്കം ഫയർഫോഴ്സ്,നാട്ടുകാർ എന്നിവർ തീ അണയ്ക്കുന്നതിന് നേതൃത്വം നൽകി.
Read more

ഷേർളിയും ജോബും ദീർഘകാലമായി ഒരുമിച്ച് താമസം; കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ഇടപാട്

കോട്ടയം: കൂവപ്പള്ളിയിലെ ഷേർളിയുടെയും ജോബിന്റെയും മരണത്തിൽ ദുരൂഹത. ഷേർളിയെ കഴുത്തിനു കുത്തിപരുക്കേൽപ്പിച്ചാണ്  ജോബ് സക്കറിയ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന് ജോബ് തൂങ്ങിമരിക്കുകയായിരുന്നു. ഷേർളിയുടെ മൃതദേഹം കിടപ്പുമുറിയിലും ജോബിന്റേത് ഹാളിലുമാണ് കണ്ടത്. പിന്നിലെ വാതിൽ തുറന്നുകിടന്ന നിലയിലായിരുന്നു. ഇതുവഴിയാണ് പൊലീസ് അകത്തേക്ക് പ്രവേശിച്ചത്. ഷേർളിക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നുവെന്ന് ആരോപിച്ചും ജോബ് ഷേർളിയുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ജോബിനെതിരെ ഷേർളി കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനു പിന്നാലെയാണ് കൊലപാതകം. ഇടുക്കി സ്വദേശിനിയായ ഷേർളി […]
Read more

കോട്ടയം കലക്ടറേറ്റ് വരാന്തയിലെ അലമാരകൾ പ്രവർത്തനത്തിന് തടസം

കോട്ടയം: കലക്ടറേറ്റിൽ വിവിധ നിലകളിലായി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത് നൂറ്റിപ്പതിനഞ്ചു സ്റ്റീൽ അലമാരകൾ. സർക്കാർ ഓഫിസുകൾ കടലാസ് രഹിത  ഓഫിസുകളായപ്പോൾ, ഓഫിസുകളുടെ ഉള്ളിൽ സുരക്ഷയിൽ കഴിഞ്ഞ  അലമാരകൾ  വരാന്തയിലായി. പലതിലും സർക്കാർ രേഖകളും ഫയലുകളുമുണ്ട്. അലമാരകൾ ഓഫിസുകളുടെ വരാന്തകളിൽ ഉപേക്ഷിക്കപ്പെട്ടിട്ട് നാല് വർഷം  കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ ജീവനക്കാരെ വലയ്ക്കുന്നത് അലമാരകളിലെ എലികളാണ്. ജില്ലാ സപ്ലൈ ഓഫിസ്, ആരോഗ്യവകുപ്പ് ഓഫിസ്, പ്രിൻസിപ്പൽ കൃഷിവകുപ്പ് ഓഫിസ്, കോടതികൾ പ്രവർത്തിക്കുന്ന ഭാഗത്തെ വരാന്ത എന്നിവിടങ്ങളിലാണ് അലമാരകൾ. ജനം നടക്കുന്നതിനിടയിലൂടെ  അലമാരകളിൽനിന്ന് എലികളുടെ ഓട്ടം പതിവായി. […]
Read more

വടക്കേക്കാട് അൽബിർ കിഡ്സ് ഫെസ്റ്റ് 2026; ഖിദ്മത്തുൽ ഇസ്ലാം അൽബിർ സ്കൂൾ വീണ്ടും ചാമ്പ്യന്മാർ

തൃശ്ശൂർ: വടക്കേക്കാട് അൽബിർ കിഡ്സ് ഫെസ്റ്റ് 2026-ൽ വടക്കേക്കാട് ഖിദ്മത്തുൽ ഇസ്ലാം അൽബിർ സ്കൂൾ രണ്ടാം തവണയും ചാമ്പ്യന്മാരായി. 260 പോയിൻ്റ് നേടി സ്കൂൾ കിരീടം സ്വന്തമാക്കി. മികവുറ്റ പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെയും അവരുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും സഹപ്രവർത്തകരെയും സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുസ്സലാം ബാഖവി, സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധികൾ എന്നിവർ അഭിനന്ദിച്ചു.
Read more

കൗൺസിലിംഗിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പിറന്നാൾ സമ്മാനം വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: സ്വന്തം വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഹൈസ്‌കൂൾ അധ്യാപകൻ പോലീസിന്റെ പിടിയിലായി. ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ അധ്യാപകനായ എം. സജീന്ദ്രബാബു (50) ആണ് അറസ്റ്റിലായത്. ചെറുവണ്ണൂർ ശാരദാമന്ദിരത്തിന് സമീപമാണ് ഇയാൾ താമസിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിറന്നാൾ സമ്മാനം നൽകാമെന്ന് പ്രലോഭിപ്പിച്ച് വിദ്യാർത്ഥിയെ ബൈക്കിൽ തന്റെ വീട്ടിലെത്തിച്ചാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. സ്കൂളിൽ കുട്ടികൾക്കായി നടത്തിയ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥി അധ്യാപകന്റെ ക്രൂരത വെളിപ്പെടുത്തിയത്. കൗൺസിലിംഗിലൂടെ വിവരം പുറത്തുവന്നതോടെ അധികൃതർ […]
Read more

ഒരുമനയൂർ മണ്ഡലം ജവഹർ ബാൽ മഞ്ച് യൂണിറ്റ് രൂപീകരിച്ചു

തൃശ്ശൂർ: ഒരുമനയൂർ മണ്ഡലം ജവഹർ ബാൽ മഞ്ച് യൂണിറ്റ് രൂപീകരിച്ചു. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിർ പരിപാടി ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് ഒരുമനയൂർ മണ്ഡലം പ്രസിഡന്റ് ഇമ്രാൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഒരുമനയൂർ മണ്ഡലം പ്രസിഡന്റ് കെ.ജെ. ചാക്കോ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം പ്രസിഡന്റ് ജേഴ്സി വിതരണം ചെയ്തു. വാർഡ് മെമ്പർ ഹിഷാം കപ്പൽ പരിപാടിയിൽ പങ്കെടുത്തു. യൂണിറ്റ് ഭാരവാഹിയായി നിഹാലിനെ തെരഞ്ഞെടുത്തു.
Read more

ബിഗ് ബോസ് താരങ്ങൾക്കും ‘ചാരിറ്റി സിംഹങ്ങൾക്കും’ സീറ്റില്ല; ഐഎൻടിയുസിക്ക് 10% സംവരണം വേണം: യംഗ് വർക്കേഴ്‌സ് കൗൺസിൽ

ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റുകൾ ബിഗ് ബോസ് താരങ്ങൾക്കും റിയാലിറ്റി ഷോക്കാർക്കും ചാരിറ്റി സിംഹങ്ങൾക്കും വീതം വെക്കാനുള്ളതല്ലെന്ന് ഐ.എൻ.ടി.യു.സി യംഗ് വർക്കേഴ്‌സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികളായി രംഗത്തിറങ്ങുന്ന ഇത്തരക്കാരെ മാറ്റിനിർത്തി, പാർട്ടിക്ക് വേണ്ടി താഴെത്തട്ടിൽ പണിയെടുത്ത തൊഴിലാളികൾക്ക് കുറഞ്ഞത് പത്ത് ശതമാനം സീറ്റുകളെങ്കിലും നൽകാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണം. കേരളത്തിന്റെ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണ് വരാൻ പോകുന്ന തിരഞ്ഞെടുപ്പ്. പിആർ ഏജൻസികൾ കെട്ടിപ്പൊക്കിയ പുകപടലങ്ങൾക്കപ്പുറം സകല മേഖലകളും […]
Read more

മുതിർന്ന കോൺഗ്രസ് നേതാവ് സി.എസ്. ജോസഫ് നിര്യാതനായി; സംസ്‌കാരം വ്യാഴാഴ്ച

കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവും ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ സി.എസ്. ജോസഫ് (95) നിര്യാതനായി. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു അന്ത്യം. ദീർഘകാലം കെപിസിസി മെമ്പറായും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റുമാനൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റെ സ്ഥാപക സഹകാരികളിൽ ഒരാളായ സി.എസ്. ജോസഫ്, ബാങ്ക് പ്രസിഡന്റ് എന്ന നിലയിൽ മേഖലയിലെ സഹകരണ മേഖലയുടെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ്. വിവിധ സാമൂഹ്യ- സാംസ്‌കാരിക സംഘടനകളുടെ […]
Read more

കേരള കർഷക സംഘം തൃശ്ശൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

തൃശ്ശൂർ: കേരള കർഷക സംഘത്തിന്റെ തൃശ്ശൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ വൻ പങ്കാളിത്തത്തോടെ നടന്നു. കർഷകർ ഇന്ന് നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾ, കൃഷിഉൽപ്പാദന ചെലവുകളുടെ വർധന, വിളകൾക്ക് ന്യായവില ലഭിക്കാത്ത സാഹചര്യം, കാർഷിക നയങ്ങളിലെ അപാകതകൾ എന്നിവ കൺവെൻഷനിൽ വിശദമായി ചർച്ചയായി.അഖിലേന്ത്യാ കിസാൻ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റായ സഖാവ് ഇ പി ജയരാജൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ സംഘടനാപരമായ മുന്നേറ്റങ്ങൾ അനിവാര്യമാണെന്നും, കർഷകവിരുദ്ധ നയങ്ങൾക്കെതിരെ ഐക്യപ്പെട്ട സമരങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix