Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

സി.വി. സംജിത്ത് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡൻ്റായി അധികാരമേറ്റു

കോഴിക്കോട്: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി സി.വി. സംജിത്ത് അധികാരമേറ്റു. പഞ്ചായത്ത് പത്താം വാർഡിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.ഐ.എം ലോക്കൽ കമ്മറ്റി സെക്രട്ടറി എം.എം. സുധീഷ് കുമാറിനെ പരാജയപ്പെടുത്തിയാണ് സംജിത്ത് വിജയം കൈവരിച്ചത്. ഈ വാർഡിൽ മുൻപ് മെമ്പറായി പ്രവർത്തിച്ച അനുഭവസമ്പത്തുള്ള നേതാവാണ് സി.വി. സംജിത്ത്. ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന, ഓരോ വീട്ടിലേയും അംഗത്തെപ്പോലെ പരിചിതനായ വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന് ലഭിച്ച ജനപിന്തുണയാണ് വിജയത്തിൽ നിർണായകമായത്. രാഷ്ട്രീയ കക്ഷിനോട്ടങ്ങൾക്കപ്പുറം, വികസന പ്രതീക്ഷകളുടെ പേരിലാണ് സംജിത്തിന് വോട്ടുകൾ […]
Read more

കോട്ടയത്തെ ആറു നഗരസഭകളിലും ഭരണമുറപ്പിച്ച് യുഡിഎഫ്

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനത്തിലൂടെ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്. നഗരസഭയിൽ നൂറ് ശതമാനം ജയം കൂടി നേടിയതോടെ കോട്ടയത്തെ ഗ്രാഫ് സംസ്ഥാന തലത്തിൽത്തന്നെ യുഡിഎഫ് ഉയർത്തി. ആറു നഗരസഭകളിൽ ആറിലും ഭരണം പിടിക്കാൻ യുഡിഎഫിനായി. കഴിഞ്ഞ തവണ ആദ്യ ഘട്ടത്തിൽ അഞ്ചു നഗരസഭകളിൽ അധികാരത്തിൽ എത്താനായെങ്കിലും പിന്നീട് ഒരെണ്ണം കൈവിട്ടു. കോട്ടയം നഗരസഭയിൽ അടക്കം ഭൂരിപക്ഷം സാങ്കേതികമായി തുടർന്നിരുന്നു. എന്നാൽ ഇക്കുറി കോട്ടയം, ഈരാറ്റുപേട്ട, ഏറ്റുമാനൂർ നഗരസഭകളിൽ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് അധികാരത്തിൽ എത്തിയത്. ചങ്ങനാശേരിയിൽ സ്വതന്ത്ര […]
Read more

പുളിങ്കുന്നിൽ കോൺഗ്രസ്സ് അംഗം കൂറുമാറി എൽഡിഎഫ്ൽ ചേർന്നു

ആലപ്പുഴ: പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് അംഗം കൂറുമാറി എൽ ഡി എഫിൽ ചേരുകയും പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു.10-ാം വാർഡിൽ നിന്ന് വിജയിച്ച കോൺഗ്രസ് അംഗം ഔസേപ്പച്ചൻ വെമ്പാടന്തറയാണ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ ജോഷി കൊല്ലാറ ആണ് പരാജയപ്പെട്ടത്. 16 അംഗ ഭരണസമിതിയിൽ യുഡിഎഫ് 7, എൽഡിഎഫ് 6, എൻഡിഎ 3 എന്നതായിരുന്നു കക്ഷിനില. ഗ്രൂപ്പ് തർക്കത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് രാജിവെച്ചു എൽ. ഡി എഫ് നു ഒപ്പം നിൽക്കുകയായിരുന്നു ഇതേ തുടർന്ന് എ ൽ ഡി […]
Read more

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ജയമോൻ കരീമഠം സത്യപ്രതിജ്ഞ ചെയ്തു; വൈസ് പ്രസിഡന്റ് മറിയാമ്മ ഫിലിപ്പ്

കോട്ടയം: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫ് പ്രതിനിധി ജയമോൻ കരീമഠം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പരിപ്പ് ഡിവിഷനിൽ നിന്നുള്ള അംഗമാണ് ജയമോൻ കരീമഠം. മെഡിക്കൽ കോളേജ് ഡിവിഷനിൽ നിന്നുള്ള അംഗം മറിയാമ്മ ഫിലിപ്പാണ് വൈസ് പ്രസിഡന്റ്. ഇതോടെ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് ഔദ്യോഗികമായി ഏറ്റെടുത്തു. തുടർച്ചയായി രണ്ടാം തവണയാണ് അയ്മനം സ്വദേശികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരണത്തിന് കീഴിൽ അയ്മനത്തു നിന്നുള്ള ആര്യ രാജനായിരുന്നു […]
Read more

സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറത്തിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം നടന്നു

കോട്ടയം: ജില്ലയിലെ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള കോട്ടയം  ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം പ്രസ്സ്‌ക്ലബ് ഹാളില്‍ ക്രിസ്മസ്- പുതുവത്സര ആഘോഷം നടത്തി. ജില്ലാ പ്രസിഡന്റ് പി.സി. സതീഷിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന രക്ഷാധികാരി ഡോ. നടുവട്ടം സത്യശീലന്‍ മുഖ്യ പ്രഭാഷണം നടത്തി. ഈ ആഘോഷത്തിൽ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗം, പത്രപ്രവര്‍ത്തക പെന്‍ഷന്‍ പതിനയ്യായിരം രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നും ആശ്രിത- പകുതി പെന്‍ഷന്‍ തുകകള്‍ ആനുപാതികമായി വര്‍ദ്ധിപ്പിക്കണമെന്നും പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. കോട്ടയം ജില്ലാ ഘടകം പുറത്തിറക്കിയ ‘അക്ഷരം’ […]
Read more

മന്ത്രി വി.എൻ വാസവന് കനത്ത തിരിച്ചടി; ഏറ്റുമാനൂരിൽ സിപിഎമ്മിന് പഞ്ചായത്തുകൾ നഷ്ടമാകുന്നു

കോട്ടയം: സഹകരണ- തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മണ്ഡലത്തെ പ്രതിനിധീകരിച്ച് നാലര വർഷം പിന്നിടുമ്പോൾ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സിപിഎമ്മിന് വൻ തിരിച്ചടി. മണ്ഡലത്തിലെ പഞ്ചായത്തുകളിൽ സിപിഎമ്മിനുണ്ടായിരുന്ന ആധിപത്യം ഒരൊറ്റ പഞ്ചായത്തിലേക്ക് ചുരുങ്ങിയത് വരാനിരിക്കുന്ന 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ  സൂചനയാണ്. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കുമരകം, തിരുവാർപ്പ്, അയ്മനം, നീണ്ടൂർ എന്നീ നാല് ഗ്രാമപഞ്ചായത്തുകളും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തും സി.പി.എമ്മിന്റെ ഭരണത്തിന് കീഴിലായിരുന്നു. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ പഞ്ചായത്തുകളെല്ലാം പാർട്ടിയെ കൈവിട്ട അവസ്ഥയിലാണ്. […]
Read more

മുൻഗണന റോഡുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും തുടക്കം: ചെയർമാൻ ടോമി കുരുവിള

കോട്ടയം: നഗരസഭയുടെ സമഗ്ര വികസനത്തിനായി പുതിയ കർമ്മപദ്ധതികളുമായി ചെയർമാൻ ടോമി കുരുവിള. ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ജനകീയ വികസന സമിതിക്ക് അനുവദിച്ച ആദ്യ അഭിമുഖത്തിലാണ് അദ്ദേഹം നഗരസഭയുടെ വരാനിരിക്കുന്ന വികസന കാഴ്ചപ്പാടുകൾ വ്യക്തമാക്കിയത്. കൗൺസിലുമായി ആലോചിച്ച് അടിയന്തരമായി നടപ്പിലാക്കേണ്ട നാല് പ്രധാന കാര്യങ്ങൾ അദ്ദേഹം അക്കമിട്ട് നിരത്തി. നഗരസഭയിലെ 36 വാർഡുകളിലുമുള്ള തകർന്ന റോഡുകൾ നന്നാക്കുന്നതിനായിരിക്കും പ്രഥമ പരിഗണന നൽകുകയെന്ന് അദ്ദേഹം പറഞ്ഞു. ഇതിനോടൊപ്പം തന്നെ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനും സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും സമയബന്ധിതമായ നടപടികൾ […]
Read more

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം: ഗുരുവായൂര്‍ ദേവസ്വം പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

തൃശൂർ: ഗുരുവായൂര്‍ ദേവസ്വത്തില്‍ നിലവില്‍ ജോലി ചെയ്യുന്ന എല്ലാ താത്ക്കാലിക ജീവനക്കാരോടും മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച് സ്ഥിര നിയമനം നല്‍കണമെന്ന് ഗുരുവായൂര്‍ ദേവസ്വം പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. ദേവസ്വം പെന്‍ഷന്‍കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. യോഗത്തില്‍ കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സി.വി. വിജയന്‍, പി.എ. അശോക് കുമാര്‍, ശിവദാസ് മൂത്തേടത്ത്, പി. മാധവന്‍, കെ.പി. ഉണ്ണികൃഷ്ണന്‍, തെച്ചിയില്‍ ഷണ്മുഖന്‍, എം. മോഹന്‍ദാസ്, സി.പി. ശ്രീധരന്‍, കെ.പി. കരുണാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. […]
Read more

ചാലക്കുടി നഗരസഭ പുതിയ ഭരണ സാരഥികള്‍ക്ക് ചാലക്കുടി പ്രസ് ഫോറം ആദ്യ സ്വീകരണമൊരുക്കി

തൃശ്ശൂർ: ചാലക്കുടി നഗരസഭയുടെ പുതിയ ഭരണ സാരഥികള്‍ക്ക് ചാലക്കുടി പ്രസ് ഫോറം  പ്രഥമ സ്വീകരണമൊരുക്കി. നഗരത്തിലെ ഗതാഗത കുരക്കിന് അടിയന്തിര പ്രാധാന്യം നല്‍കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു അഭിപ്രായപ്പെട്ടു. പ്രസ് ഫോറം നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. നഗരസഭയുടെ ചെയര്‍പേഴ്‌സണായി സ്ഥാനമേറ്റ ആലീസ് ഷിബുവിനും, വൈസ് ചെയര്‍മാനായി സ്ഥാനമേറ്റ കെ.വി.പോളിനും നല്‍കിയ ആദ്യ സ്വീകരണ യോഗം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് അഡ്വ.രമേഷ് കുമാര്‍ കുഴിക്കാട്ടില്‍ അധ്യക്ഷത […]
Read more

ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ പ്രതിഷേധാർഹം: ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കും ആരാധനാലയങ്ങൾക്കും നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് ഫ്രാൻസിസ് ജോർജ് എം.പി പ്രസ്താവിച്ചു. ജബൽപൂരിൽ ആരാധനയ്ക്കിടെ കാഴ്ചയില്ലാത്ത സ്ത്രീ ആക്രമിക്കപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ഈ സംഭവത്തിൽ പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയ അതേ സ്ത്രീയെ പോലീസുകാരുടെ സാന്നിധ്യത്തിൽ വീണ്ടും സംഘപരിവാർ പ്രവർത്തകർ മർദ്ദിച്ചത് ക്രമസമാധാന നിലയുടെ തകർച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രിസ്മസ് ആരാധനകളും പ്രാർത്ഥനാ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix