Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കുന്നംകുളം നഗരസഭയിൽ സൗമ്യ അനിലൻ പുതിയ ചെയർപേഴ്സൺ

തൃശ്ശൂർ: നഗരസഭയുടെ പുതിയ ചെയർപേഴ്സൺറായി സി.പി.എം.യുടെ സൗമ്യ അനിലൻ തിരഞ്ഞെടുക്കപ്പെട്ടു. 39 അംഗങ്ങളുള്ള കൗൺസിലിൽ നടന്ന വോട്ടെടുപ്പിൽ 18 വോട്ടുകൾ നേടിയാണ് സൗമ്യ അനിലൻ വിജയം സ്വന്തമാക്കിയത്. കോൺഗ്രസിന്റെ മിഷ സെബാസ്റ്റ്യൻ 10 വോട്ടും ബിജെപിയുടെ ഗീതാ ശശി 7 വോട്ടും നേടി. 4 അംഗങ്ങൾ ഉള്ള ആർ.എം.പി. വോട്ടെടുപ്പിൽ പങ്കെടുത്തുവെങ്കിലും വോട്ടിംഗ് നിന്ന് വിട്ടുനിന്നു. തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് പിന്തുണ അറിയിച്ച സി.പി.എം. നേതൃത്വവും പ്രവർത്തകരും നഗരസഭയുടെ വികസനത്തിനും ജനക്ഷേമ പദ്ധതികൾക്കും മുൻഗണന നൽകുമെന്ന് വ്യക്തമാക്കി. […]
Read more

തിരൂരങ്ങാടി മാർക്കറ്റ് റോഡിൽ ആറുപേർക്ക് തെരുവുനായ ആക്രമണം

മലപ്പുറം: തിരൂരങ്ങാടി ടൗണിലെ തിരക്കേറിയമാർക്കറ്റ് റോഡിൽ തെരുവുനായ ആക്രമണം. ഇന്ന് രാവിലെയാണ് കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. ആറോളം പേർക്ക് നായയുടെ കടിയേറ്റതായാണ് പ്രാഥമിക വിവരം. മാർക്കറ്റ് റോഡിലൂടെ നടന്നുപോവുകയായിരുന്നവർക്ക് നേരെ നായ അപ്രതീക്ഷിതമായി ചാടിവീഴുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. തിരക്കേറിയ സമയത്തുണ്ടായ ആക്രമണം ടൗണിൽ വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഹാജറ […]
Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കോഴിക്കോട്: അവധിക്കാലം പ്രമാണിച്ച് താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് പകൽ സമയം പൂർണമായും നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലൂടെ പകൽ സമയത്ത് മൾട്ടി ആക്സിൽ ചരക്ക് വാഹനങ്ങൾ ഒരു കാരണവശാലും കടത്തിവിടില്ല എന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. ക്രിസ്തുമസ് പുതുവത്സര അവധികൾ ആയതിനാൽ യാത്രക്കാരുടെ തിരക്കാണ് ചുരത്തിൽ അനുഭവപെടുന്നത്. പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ വാഹനം നിർത്തുന്നതും അനധികൃത പാർക്കിംഗ് എന്നിവയും കർശനമായി നിരോധിച്ചിട്ടുമുണ്ട്, ഇനി മറിച്ചൊരു അറിയിപ്പുണ്ടാവുന്നത് വരെ നിയന്ത്രണം തുടരുമെന്നും താമരശ്ശേരി […]
Read more

നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി പച്ചായി മൊയ്തീന്‍ കുട്ടി മാസ്റ്ററേയും വൈസ് പ്രസിഡന്റായി സൗദ മരക്കാരുട്ടിയേയും തിരഞ്ഞെടുത്തു

മലപ്പുറം: നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി പച്ചായി മൊയ്തീന്‍ കുട്ടി മാസ്റ്ററേയും വൈസ് പ്രസിഡന്റായി സൗദ മരക്കാരുട്ടിയെയും നന്നമ്പ്ര പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പ്രഖ്യാപിച്ചു. 24 അംഗ ഭരണ സമിതിയില്‍ 18 അംഗങ്ങളും യുഡിഎഫാണ്. രണ്ട് സ്വതന്ത്രരും മറ്റുള്ളവര്‍ സേവ് നന്നമ്പ്ര മുന്നണിയുടെ ഭാഗമായാണ് വിജയിച്ചത്. യുഡിഎഫ് ചെയര്‍മാന്‍ എന്‍.വി മൂസക്കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. ബി.ജെ.പിയുടെ കയ്യിലിരുന്ന തട്ടത്തലം വാര്‍ഡ് പിടിച്ചെടുത്താണ് താനൂര്‍ നിയോജക മണ്ഡലം മുസ്്ലിം യൂത്ത്ലീഗ് മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ പച്ചായി മൊയ്തീന്‍ […]
Read more

സ്നേഹത്തിൻ്റെയും, സമാധാനത്തിൻ്റെയും സന്ദേശവുമായി നെറ്റ്‌വ റെസിഡൻ്റ്സ് അസോസിയേഷൻ ക്രിസ്തുമസ് ആഘോഷിച്ചു

മലപ്പുറം: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ ( നെറ്റ്‌വ) സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷിച്ചു. അസോസിയേഷൻ വൈസ് പ്രസിഡൻ്റ് വെളിയംപാട്ട് ഷമീർ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ റസിഡൻ്റ്സ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡൻ്റ് കെ.കെ റസാഖ് ഹാജി കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. വരുന്ന 31.12.25 ബുധനാഴ്ച വൈകീട്ട് 4 മണിക്ക് തിരൂർ നഗരസഭയിൽ പുതുതായി തിരഞ്ഞെടുത്ത നഗരസഭ അദ്ധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി , വൈസ് […]
Read more

ഫോണിന്റെ തിരിച്ചടവ് മുടങ്ങി; യുവാവിനെ വിളിച്ചു വരുത്തി കൊല്ലാൻ ശ്രമിച്ചെന്ന് പരാതി, മൂന്നു പേർ പിടിയിൽ

കോഴിക്കോട് : ഫോണിന്റെ തിരിച്ചടവ് തെറ്റിയതിന് വീട്ടിൽ നിന്നും വിളിച്ചു വരുത്തി യുവാവിനെ ക്രൂരമായി മർദ്ദിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാൻ (41) നെയാണ്  കുത്തി കൊല പ്പെടുത്താൻ ശ്രമിച്ചതായി പോലീസിൽ പരാതി നൽകിയത്.  ഇന്നലെ രാത്രി 8 മണിയോടെ താമരശേരി ചുങ്കത്ത് വെച്ചാണ് സംഭവം. കൊടുവള്ളിയിലെ മൊബൈൽ ഷോപ്പ് മുഖാന്തിരം ടിവി എസ്ഫൈനാൻസ് വഴി 36000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് അബ്ദുറഹ്മാൻ വാങ്ങിയിരുന്നത്. ഇതിൻ്റെ മൂന്നാമത്തെ അടവായ 2302 […]
Read more

സ്കൂട്ടറിൽ ഥാര്‍ ജീപ്പ് ഇടിച്ച് മൂന്നു പേർക്ക് പരുക്ക്

കോഴിക്കോട് : താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്കൂട്ടറിൽ ഥാര്‍ ജീപ്പ് ഇടിച്ച് മൂന്നു പേർക്ക് പരുക്ക്. താമരശ്ശേരി ഭാഗത്തു നിന്നും അടിവാരം ഭാഗത്തേക്കു പോകുകയായിരുന്ന സ്കൂട്ടറിൽ അതേ ദിശയിൽ വന്ന ഥാര്‍ ജീപ്പ് തട്ടിയാണ് അപകടം. അപകടത്തിൽ പെരുമ്പള്ളി സറഫുദ്ധീൻ്റെ ഭാര്യ ജസീന (34), മക്കളായ ഷെൻസ (9), ഷെൽഹ(11) എന്നിവർക്കാണ് പരക്കേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു അപകടം.
Read more

പ്രവാസലോകത്തെ രണ്ട് മരണങ്ങൾ; കണ്ണീർക്കടലായി തലപ്പെരുമണ്ണ

കോഴിക്കോട് : ഒരേ നാടിന്റെ രണ്ട് പ്രിയപ്പെട്ടവർ ഒരേ ദിവസം ഓർമ്മയായപ്പോൾ തലപ്പെരുമണ്ണ ഗ്രാമത്തിന് അത് താങ്ങാനാവാത്ത ദുഃഖമായി. ബഹ്റൈനിൽ വെച്ച് അന്തരിച്ച ഹോട്ടലുടമ അബ്ദുൽ ഗഫൂറിന്റെയും, യു.എ.ഇയിൽ വെച്ച് വാഹനാപകടത്തിൽ മരിച്ച യുവാവ് അജ്മൽ ഷായുടെയും ഖബറടക്കം ഒരേ ദിവസം തന്നെ നാട്ടിൽ നടന്നത് വിങ്ങുന്ന കാഴ്ചയായി. ബഹ്റൈനിലെ ട്യൂബ്ലി മുശ്രഫ് ഹോട്ടൽ ഉടമയായ അബ്ദുൽ ഗഫൂർ ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. നാടിന്റെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം തന്റെ നാലു മക്കളെയും ഭാര്യയെയും തനിച്ചാക്കിയാണ് യാത്രയായത്. […]
Read more

യുഡിഎഫ് കൗണ്‍സിലറെ വോട്ടെടുപ്പില്‍ നിന്ന് ഒഴിവാക്കി

പാലക്കാട്: നഗരസഭ വൈസ് ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ നിന്ന് യുഡിഎഫ് കൗണ്‍സിലറെ ഒഴിവാക്കി. കൗണ്‍സില്‍ ഹാളില്‍ വോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ വൈകിയെത്തിയെന്ന കാരണത്താലാണ് യുഡിഎഫ് കൗണ്‍സിലർ പ്രശോഭിനെ ഒഴിവാക്കിയത്. കൗണ്‍സില്‍ യോഗം ആരംഭിച്ച്‌ 2.37 നാണ് അദ്ദേഹം ഹാളിലെത്തിയത്. ബിജെപി അംഗങ്ങള്‍ എതിർപ്പുമായി രംഗത്ത് വന്നതോടെ റിട്ടേണിംഗ് ഓഫീസർ ഇദ്ദേഹത്തോട് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ഗുളിക വാങ്ങാൻ പോയതിനാലാണ് വൈകിയതെന്ന് പ്രശോഭ് വിശദീകരിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. ഇതോടെ 17 അംഗങ്ങള്‍ മാത്രമാണ് യുഡിഎഫില്‍ നിന്ന് വോട്ടെടുപ്പില്‍ പങ്കെടുത്തത്.
Read more

രാത്രി ഗുണ്ടകളുടെ കാവലിൽ കുതിരാനിൽ വീണ്ടും മാലിന്യം തള്ളൽ

പാലക്കാട് : വടക്കഞ്ചേരി കുതിരാൻ മേഖലയിലെ ദേശീയപാതയോരത്ത് വീണ്ടും അനധികൃത മാലിന്യം തള്ളൽ. രാത്രിയുടെ മറവിൽ ഗുണ്ടകളുടെ കാവലിലാണ് മാലിന്യം കയറ്റിയ ലോറികൾ എത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും, ദീർഘകാലമായി തുടരുന്ന സ്ഥിരം പ്രവണതയാണെന്നും പ്രദേശവാസികൾ പറയുന്നു. വാണിയമ്പാറ മുതൽ പട്ടിക്കാട് വരെ വ്യാപിച്ചുകിടക്കുന്ന നിരവധി കുടിവെള്ള പദ്ധതികളിലേക്കാണ് ഈ മാലിന്യം മഴക്കാലത്ത് ഒഴുകിയെത്തുന്നത്. കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്ന സാഹചര്യം നിലനിൽക്കുന്നതോടെ ജനങ്ങളിൽ കടുത്ത ആശങ്കയും പ്രതിഷേധവും ഉയർന്നിരിക്കുകയാണ്. മാലിന്യ തള്ളൽ സംബന്ധിച്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix