വേനല്‍ കടുത്തതോടെ പാമ്പാടിയിലും സമീപ പ്രദേശങ്ങളിലും ഉള്ള കര്‍ഷകര്‍ ദുരിതത്തില്‍
കോട്ടയം: വേനല്‍ കടുത്തതോടെ പാമ്പാടിയിലും സമീപ പ്രദേശങ്ങളിലും കര്‍ഷകര്‍ ദുരിതത്തില്‍. കുലച്ചുവന്ന ഏത്തവാഴയുടെ കൂമ്പുകള്‍ വ്യാപകമായി കൊഴിഞ്ഞു പോകുകയാണ്. വെള്ളം ഒഴിച്ച് നനച്ചു പരിപാലിച്ചിട്ടും പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ലെന്നും കര്‍ഷകർ പറയുന്നു. പാതിമൂപ്പായ വാഴക്കുലകള്‍ ഒടിഞ്ഞുപോകുന്നതായും പരാതിയുണ്ട്. പച്ചക്കറിക്കൃഷിക്കും തിരിച്ചടിയുണ്ട്. പാമ്പാടിയില്‍ പതിവിലും കൂടുതല്‍ മാവുകള്‍ ഈ വര്‍ഷം പൂവിട്ട് കണ്ണി മാങ്ങ ഉണ്ടായിരുന്നു. ഇത് കര്‍ഷകര്‍ക്കു വലിയ പ്രതീക്ഷ നല്‍കിയെങ്കിലും വേനല്‍ച്ചൂട് കടുത്തതോടെ ഇതും കൊഴിഞ്ഞുപോയി, പഞ്ചായത്തിനെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. കഴിഞ്ഞ ദിവസം […]
Read more