Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

അപകടം; ജെസിബി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: നിർമ്മാണ പ്രവൃത്തി സ്ഥലത്ത് വെച്ച് ജെസിബി അശ്രദ്ധമായി കൈകാര്യം ചെയ്ത് അപകടം വരുത്തി പരിക്കേൽപ്പിച്ചതിന് ജെസിബി ഡ്രൈവർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. സ്കൈ ലൈൻ ബിൽഡേഴ്‌സിന്റെ സൂപ്പർവൈസർ പൊതുവാച്ചേരി തലവിൽ താമസിക്കുന്ന കടലായി അവേരയിലെ കെ.രാജീവൻ്റെ (54) പരാതിയിലാണ് കെ.എൽ. 13.എ എൻ. 3303 നമ്പർ ജെസിബി ഡ്രൈവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരി 27ന് വൈകുന്നേരം 4 മണിക്ക് ആണ് സംഭവം. പരാതിക്കാരൻ സൂപ്പർവൈസറായി ജോലി ചെയ്യുന്ന മേലേ ചൊവ്വയിലെ വർക്ക് സൈറ്റിൽ […]
Read more

വോട്ടിംഗ് യന്ത്രത്തെ അടുത്തറിയാം; പരിശീലനത്തിന് അവസരമൊരുക്കി ജില്ലാ ഭരണകൂടം

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് (EVM) പൊതുജനങ്ങൾക്ക് അറിവ് നൽകുന്നതിനായി ജില്ലയിൽ ഡെമോൺസ്‌ട്രേഷൻ സെന്ററുകൾ പ്രവർത്തനം ആരംഭിച്ചു. വോട്ടിംഗ് രീതിയെക്കുറിച്ച് സംശയമുള്ളവർക്കും യന്ത്രം പ്രവർത്തിപ്പിക്കുന്നത് നേരിട്ട് കണ്ട് മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്കും കളക്ടറേറ്റിലും വിവിധ താലൂക്ക് ഓഫീസുകളിലും സജ്ജീകരിച്ചിട്ടുള്ള സെന്ററുകൾ സന്ദർശിക്കാവുന്നതാണ്. കളക്ടറേറ്റിലെ താഴത്തെ നിലയിൽ ഒരുക്കിയിരിക്കുന്ന പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ചേതൻകുമാർ മീണ നിർവ്വഹിച്ചു. വോട്ടർമാർക്ക് യഥാർത്ഥ വോട്ടിംഗ് അനുഭവം നൽകുന്നതിനായി വോട്ടിംഗ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവി […]
Read more

സഹോദരിയെ കൂട്ടിക്കൊണ്ടുവരുന്നതിനിടെ അപകടം; കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

കോട്ടയം: സഹോദരിയെ റെയിൽവേ സ്റ്റേഷനിൽ നിന്നും കൂട്ടിക്കൊണ്ടുവരുന്നതിനിടെ ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു. ചേനപ്പാടി നാഗമറ്റത്തിൽ എൻ.എസ്. ശ്രീനാഥ് (22) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സഹോദരി ശ്രീലക്ഷ്മിയെ (27) ഗുരുതര പരിക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ കടപ്പാട്ടൂർ ബൈപ്പാസിന് സമീപമായിരുന്നു അപകടം. എറണാകുളത്ത് ജോലിസ്ഥലത്ത് നിന്നും എത്തിയ ശ്രീലക്ഷ്മിയെയും കൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്രീനാഥ്. എതിരെ വന്ന വൈക്കം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാർ ബൈക്കിലിടിക്കുകയും ഇരുവരെയും റോഡിലൂടെ […]
Read more

 അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സിന്തറ്റിക്ക് ടർഫ് കോർട്ട്  നിർമ്മാണം ഉടൻ പൂർത്തിയാക്കും

തൃശ്ശൂർ: ചാലക്കുടി  ഗവ.ബോയ്സ്  ഹൈസ്കൂൾ  ഗ്രൗണ്ടിലെ   അന്താരാഷ്ട്ര നിലവാരത്തിലുള്ള  ഫുട്ബോൾ സിന്തറ്റിക്ക്  ടർഫ് കോർട്ട്  നിർമ്മാണം 20  ദിവസത്തിനകം  പൂർത്തിയാകുമെന്ന്  സനീഷ്‌കുമാർ  ജോസഫ്  എം എൽ എ  അറിയിച്ചു. പ്രവർത്തിയുടെ  നിർമ്മാണപുരോഗതി  വിലയിരുത്തുവാൻ  നടത്തിയ  സ്ഥലസന്ദർശനത്തിന് ശേഷം  പ്രതികരിക്കുകയായിരുന്നു  അദ്ദേഹം. അഞ്ച് കോടി രൂപ ഭരണാനുമതി ലഭിച്ച പ്രവർത്തിയുടെ ഭാഗമായി 105 x 68 അളവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക്  ഫുട്ബോൾ  ടർഫ് ,  സ്റ്റെപ്പ് ഗാലറി, ഓഫീസ് റൂം, ഡ്രെസ്സിങ്ങ് റൂം, ടോയ്ലറ്റ്, ഡ്രൈനേജ്, […]
Read more

ചാലക്കുടി സെന്റ് മേരീസ് ഫൊറാന പള്ളിയിലെ അമ്പ് തിരുനാള്‍ ഞായറാഴ്ച

തൃശ്ശൂർ: ചാലക്കുടി സെന്റ് മേരീസ് ഫൊറാന പള്ളിയിലെ വിശുദ്ധ സെബാസ്ത്യാനോസിന്റെ അമ്പ് തിരുനാള്‍ ഞായറാഴ്ച ആഘോഷിക്കും.,.രാവിലെ 6,7.30നും കൂര്‍ബ്ബാന, രാവിലെ 9.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന നവ വൈദികര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് തിരുനാള്‍ കമ്മിറ്റി അംഗങ്ങളുടെകാഴ്ച സമര്‍പ്പണം നടക്കും.ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കൂര്‍ബ്ബാന നാലരക്ക് അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം. പ്രദക്ഷിണം പള്ളിയില്‍ തിരിച്ചെത്തിയ ശേഷം 6 മണിക്ക് കൂര്‍ബ്ബാന, ഇടവകയിലെ വൈദികര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വര്‍ണ്ണമഴയും ഉണ്ടായിരിക്കും.ആഘോഷത്തിന്റെ ഭാഗമായി നഗരത്തില്‍ മർച്ചൻസ് അസോസിയേഷന്റെയും […]
Read more

തൃശ്ശൂർ ജില്ല സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു

തൃശ്ശൂർ: ഒമ്പതാമത് തൃശൂർ ജില്ല സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് നോട്ടര്‍ ഡാം സ്കൂൾ വെട്ടിക്കുഴിയിൽ വെച്ച് നടത്തി.  വി യു ഉണ്ണികൃഷ്ണൻ ,പ്രസിഡൻറ് തൃശ്ശൂർ ജില്ലാ ത്രോബോൾ അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. ആകാശ് എം, സെക്രട്ടറി തൃശ്ശൂർ ജില്ലാ ത്രോബോൾ അസോസിയേഷൻ എന്നിവർ സംസാരിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ എം ഐ സി ഇംഗ്ലീഷ് സ്കൂൾ കൈപ്പമംഗലവും പെൺകുട്ടികളുടെ വിഭാഗത്തിൽ എസ് എൻ വിദ്യാഭവൻ ചന്ദ്രാപ്പിന്നി ജേതാക്കളായി. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ നോട്ടർ ഡാം സ്പോർട്സ് ക്ലബ് രണ്ടാം […]
Read more

ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ പന്തലിനു കാല്‍നാട്ടു കർമം നടന്നു

കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ ബൈബിൾ കൺവൻഷൻ ഫെബ്രുവരി പതിനെട്ടു മുതല്‍ ഇരുപത്തിരണ്ടു വരെ നടത്തും.  അതിനോട് അനുബന്ധിച്ചു ചങ്ങനാശേരി എസ്ബി കോളജ് മൈതാനത്ത് നടക്കുന്ന 27-ാമത് അതിരൂപത ബൈബിള്‍ കണ്‍വന്‍ഷൻ പന്തലിന്‍റെ കാല്‍നാട്ടു കര്‍മം വികാരി ജനറാള്‍ മോണ്‍. ആന്‍റണി എത്തയ്ക്കാട്ട് നിര്‍വഹിച്ചു. മൈതാനത്തു നടന്ന താൽകാലിക യോഗത്തില്‍ ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ അധ്യക്ഷത വഹിച്ചു. ഇരുപത്തിയയ്യായിരം പേര്‍ക്ക് ഇരുന്ന് കണ്‍വന്‍ഷനില്‍ പങ്കെടുക്കാവുന്ന സൗകര്യങ്ങളോടു കൂടിയാണ് പന്തൽ നിര്‍മിക്കുന്നത്.
Read more

പദ്ധതി രൂപീകരണ വര്‍ക്കിംങ്ങ് ഗ്രൂപ്പ് യോഗം നടത്തി

തൃശ്ശൂർ: നഗരസഭയിലെ പുതിയ സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണ വര്‍ക്കിംങ്ങ് ഗ്രൂപ്പ് യോഗം നടത്തി. ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു യോഗം ഉദ്ഘാടനം ചെയ്തു. 2026 2027 വര്‍ഷം ചാലക്കുടി നഗരസഭയില്‍ നടപ്പില്‍ വരുത്തേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നഗരസഭയിലെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, കര്‍ഷകര്‍ തൂടങ്ങി നിരവധി പേര്‍ പങ്കെടുത്ത യോഗത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ വിഷയങ്ങളും ചര്‍ച്ച നടത്തി. പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കി. വൈസ് ചെയര്‍മാന്‍ കെ.വി.പോള്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഒ.എസ്.ചന്ദ്രന്‍, […]
Read more

എൽഡിഫ് വികസന മുന്നേറ്റ ജാഥയുടെ ജില്ലാ പര്യടനം ചാലക്കുടിയിൽ സമാപിച്ചു

തൃശ്ശൂർ: ചാലക്കുടി മോദി ജാഡ കൊണ്ടു ബിജെപിക്കു കേരളത്തിൽ വിജയിക്കാനാകില്ലെന്നു സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എൽഡിഫ് വികസന മുന്നേറ്റ ജാഥയുടെ ജില്ലാ പര്യടന സമാപനത്തിൽ പ്രസംഗിക്കുകയായിരുന്നു യാത്രാ നായകനായ അദ്ദേഹം. ഗാന്ധിജി പറഞ്ഞ സ്വരാജ് കോൺഗ്രസ് പറഞ്ഞ സ്വരാജ് അല്ല. സ്വരാജ് എന്നാൽ എല്ലാവർക്കും ഭക്ഷണവും പാർപ്പിടവും വിദ്യാഭ്യാസവുമാണ്. ആ ഗാന്ധിജിയേയോ ഗാന്ധിയുടെ കാഴ്‌ചപ്പാടോ ഇതു പുത്തൻ കോൺഗ്രസുകാർക്കോ യുഡിഎഫ് നേതാക്കൾക്കോ അറിയില്ല. അതറിയാവുന്നത് ഇടതുപക്ഷത്തിനാണ്. ആ ദിനങ്ങളിൽ ദേശീയപ്രസ്‌ഥാനം പറഞ്ഞ മഹത്തായ […]
Read more

ജനപ്രതിനിധികൾക്ക് ഉജ്ജ്വല സ്വീകരണം; ഉഴവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സമ്മേളനം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉഴവൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്കും മത്സരരംഗത്തുണ്ടായിരുന്നവർക്കും സ്വീകരണം നൽകി. മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് ഓഡിറ്റേറിയത്തിൽ നടന്ന പ്രൗഢമായ സമ്മേളനം കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും നാടിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാനും അദ്ദേഹം ജനപ്രതിനിധികളെ ആഹ്വാനം ചെയ്തു. ഉഴവൂർ ബ്ലോക്ക് കമ്മിറ്റിയുടെ പ്രവർത്തന പരിധിയിലുള്ള ആറ് പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും തെരഞ്ഞെടുപ്പിൽ പങ്കെടുത്ത […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix