Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

താനൂർ ദേവധാർ ഹയർസെക്കൻഡറി സ്കൂൾ മികവിന്റെ കേന്ദ്രമായി മാറി: മന്ത്രി വി. അബ്ദുറഹ്മാൻ

മലപ്പുറം: കാലഘട്ടത്തിന് അനുസൃതമായ രീതിയിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി താനൂർ ദേവധാർ ഹയർസെക്കൻഡറി സ്കൂൾ മികവിന്റെ കേന്ദ്രമായി മാറിയെന്ന് കായിക- ന്യൂനപക്ഷ ക്ഷേമ- വഫഖ്- ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്കൂളിലെ ഫുട്ബോൾ ടർഫും മൾട്ടി പർപ്പസ് ഇൻഡോർ കോർട്ട് നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2016ൽ സംസ്ഥാനം നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പ്രഥമസ്ഥാനം സ്കൂളിന് നൽകി കൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ സാധ്യമായതെന്ന് മന്ത്രി പറഞ്ഞു. ഫുട്ബോൾ […]
Read more

കെആർടിസി സംസ്ഥാന സമ്മേളനം ആരംഭിച്ചു

മലപ്പുറം: കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺ ഗ്രസ് സംസ്ഥാന സമ്മേളനം തിരൂരിൽ ആരംഭിച്ചു.’ പെൻഷൻ പരിഷ്കരണവും മെഡിസെപ്പും ‘ എന്ന വിഷയത്തിൽ നടന്ന സെമിനാർ സംസ്ഥാന പ്രസിഡണ്ട് എം. സലാഹുദ്ദീൻ്റെ അധ്യക്ഷതയിൽ സ്വാഗത സംഘം ചെയർമാനും ഡി.സി.സി. ജനറൽ സെകട്ടറിയുമായ അഡ്വ: കെ.എ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. ആർ. മുരളീധരൻ പിള്ള വിഷയാവതരണം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി അടാട്ട് വാസുദേവൻ, കെ.സുധാകരൻ , മനോജ് ജോസ് , പി. മൊയ്തീൻ, പി.കോയക്കുട്ടി, യാസർ പയ്യോളി, നൗഷാദ് പരന്നേക്കാട് […]
Read more

തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിലെ അഴിമതി; കെഡിഎഫ് സംസ്ഥാന ഭാരവാഹികൾ ട്രാൻസ്പോർട്ട് മന്ത്രി ഗണേഷ് കുമാറിനെ കണ്ടു നിവേദനം നൽകി

മലപ്പുറം: തിരൂരങ്ങാടി സബ് ആർ.ടി ഓഫിസ് അഴിമതിയുടെ കുത്തരങ്ങായി മാറിയിട്ട് വർഷങ്ങളായി, ഒരുപാട് കാലമായി ഇരുപ്പുറപ്പിച്ച ചില ഉദ്യോഗസ്ഥരെ ചുറ്റി പ്പറ്റിയാണ് നിലവിൽ പുറത്തുവന്ന് കൊണ്ടിരിക്കുന്ന അഴിമതിക്കഥകൾ. അഞ്ചുവർഷത്തിലേറയായി ഒരേ കസേരയിൽ തുടരുന്ന പ്രധാന ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലാണ് ഇത്തരം അഴിമതി ഇടപാടുകൾ നടക്കുന്നതെന്നാണ് ആരോപണം. വ്യാജ മീറ്റർ, വ്യാജ ആർ.സി, വ്യാജ ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ യിൽ ആരോപണം നേരിടുന്ന തിരൂരങ്ങാടി സബ് ആർ.ടി ഓഫി സിൽ നിന്നാണിപ്പോൾ, കൂടുതൽ അഴിമതിക്കഥകൾ പുറത്തു കൊണ്ടുവന്നിരിക്കുന്നതിനെതിരെ വ്യാജ ആർ.സി […]
Read more

മാട്ടുവായ്‌ഴിൽ ജനകീയ സമരസമിതിക്ക് രൂപം നൽകി

കോഴിക്കോട്: താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ 16ാഠ വാർഡിൽ ഉൾപ്പെടുന്ന മട്ടുവയ്‌ മാടത്തിൽ പുറായിൽ ജനവാസ മേഖലയിൽ തുടങ്ങാൻ പോവുന്ന കോഴിഫാമിനും അനുബന്ധ മാലിന്യ സംസ്കരണ സംവിധനതിനും എതിരെ ജനകിയ സമരസമിതിക്ക് രൂപം നൽകി. ജനവാസമേഖലയിൽ ഇത്തരത്തിൽ കോഴി ഫാമും അനുബന്ധ പ്രവർത്തനങ്ങളും തുടങ്ങിയാൽ ഈ പ്രദേശത്തെ കുടിവെള്ള സ്രോതസുകൾ മാലിനവാനും കൂടാതെ ജനജീവിതത്തെ ബാധിക്കുന്ന തരത്തിൽ മാലിന്യ പ്രേശ്നങ്ങൾ ഉണ്ടാവാൻ കരണമാവുമെന്നും ആയതിനാൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് സമരസമിതി അഭിപ്രായം രേഖപ്പെടുത്തി. എം ആർ ഷംജിത്തിന്റെ അധ്യക്ഷതയിൽ […]
Read more

ചമൽ സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട്: താമരശ്ശേരി ചുങ്കം പെട്രോൾ പമ്പിന് സമീപത്തു നിന്നും ചമൽ സ്വദേശിയായ യുവാവിനെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് പല്ല് കൊഴിക്കുകയും, മൊബൈൽ ഫോൺ കവരുകയും ചെയ്ത സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. താമരശ്ശേരി ചുടലമുക്ക് കുന്നംവള്ളി ഷംസുദ്ദീനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ചമൽ സ്വദേശിയായ പെരിങ്ങോട് മുഹമ്മദ് ജംസിലിനെയാണ് കഴിഞ്ഞ ദിവസം ചുങ്കം പെട്രോൾ പമ്പിന് സമീപത്തേക്ക് വിളിച്ചു വരുത്തി ഇയാൾ സഞ്ചരിച്ച കാറിൽ അതിക്രമിച്ചു കയറി, കൈ രണ്ടും ബലമായി […]
Read more

വികസനമുന്നേറ്റ ജാഥയ്ക്ക് കൊടുവള്ളിയിൽ ഉജ്ജ്വല സ്വീകരണം

കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക് കൊടുവള്ളിയിൽ ഉജ്ജ്വല സ്വീകരണം. മുക്കത്തെ സ്വീകരണത്തിനുശേഷം കൊടുവള്ളിയിലെത്തിയ ജാഥയെ മണ്ഡലാതിർത്തിയായ കൊടുവള്ളി നഗരസഭയിലെ കുറുങ്ങാട്ടക്കടവ് പാലത്തിന് സമീപം സ്വീകരിച്ച് ജില്ലാ മണ്ഡലം നേതാക്കളുടെ നേതൃത്വത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരകേന്ദ്രമായ കൊടുവള്ളിയിലേക്ക് ആനയിച്ചു. കൊടുവള്ളി ടൗണിൽ നിന്നും നൂറ് മീറ്റർ അകലെ നിന്ന് ജാഥാ ക്യാപ്ടനെ തുറന്ന ജീപ്പിൽ ശിങ്കാരിമേളം, ബാൻ്റ് മേളം തുടങ്ങിയ വാദ്യമേളങ്ങളോടെ അകമ്പടിയോടെ […]
Read more

ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് 65 അടി ഉയരത്തിൽ നിലപ്പന്തൽ ഉയരും

പാലക്കാട്: വള്ളുവനാട്ട് ചരിത്രപ്രസിദ്ധമായ ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് ഒരുക്കങ്ങൾ നടന്നുവരികയാണ്. മാർച്ച് രണ്ട് നാണ് പൂരം. ഒറ്റപ്പാലം ദേശം ഇത്തവണ വൈവിധ്യങ്ങളായ പരിപാടികളാണ് നടത്തുന്നത്. ഒറ്റപ്പാലത്ത് പൂരത്തോടനുബന്ധിച്ച് 65 അടി ഉയരത്തിൽ നില പന്തൽ ഉയരും. ചിനക്കത്തൂർ പൂരം ഒറ്റപ്പാലം ദേശ കമ്മിറ്റിയുടെ ദേശപന്തൽ എൻഎസ്എസ് കെ പി ടി സ്ക്കൂളിൽ പണി തുടങ്ങി. 65 അടി ഉയരത്തിൽ നിർമ്മിക്കുന്ന നില പന്തലിൻ്റെ കാൽനാട്ട് കർമ്മം ഭക്ത്യാദരപൂർവ്വം നടന്നു. ഇത്തവണ അഞ്ചു ദിവസം മുൻപ് തന്നെ പന്തലിൽ ദീപാലങ്കാരം […]
Read more

കിണറ്റിൽപ്പെട്ട പുള്ളിമാനിനെ രക്ഷപ്പെടുത്തി

പാലക്കാട്: ഒറ്റപ്പാലം പനമണ്ണയിൽ കിണറ്റിൽപ്പെട്ട പുള്ളിമാനിനെ രക്ഷപ്പെടുത്തി. രണ്ട് വയസ് പ്രായം തോന്നിക്കുന്ന മാനാണ് ആഴമേറിയകിണറ്റിൽ അകപ്പെട്ടത്. പനമണ്ണ പള്ളിക്കുന്ന് പണ്ഡാരപറമ്പിൽ മുഹമ്മദിൻ്റെ വീട്ടുമുറ്റത്തെ കിണറാണു മാനിനു കെണിയായത്. നായ്ക്കൾ കൂട്ടത്തോടെ തുരത്തിയപ്പോൾ ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണു മാൻ കിണറ്റിൽപ്പെട്ടത്. വനപാലകരെത്തി പ്രദേശവാസികളുടെ സഹായത്തോടെ വൈകിട്ടു നാലോടെയാണ് മാനിനെ പുറത്തെത്തിച്ചത്. അനങ്ങൻ മല വനമേഖലയോടു ചേർന്നുള്ള പ്രദേശമാണിത്. മാനിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും സുരക്ഷിതമായി വനമേഖയിലേക്ക് തുറന്നുവിടുമെന്നും വനം വകുപ്പ് അറിയിച്ചു.
Read more

വൈക്കം കായലോര ബീച്ച് മൈതാനം ശുചീകരണം; ജനകീയ പങ്കാളിത്തത്തോടെ പുതിയ മുഖം

കോട്ടയം: നഗരസഭയുടെയും പൊതുജനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ വൈക്കം കായലോര ബീച്ച് മൈതാനത്ത് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ബീച്ചും പരിസരവും കാടുപിടിച്ചു കിടന്നത് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്നു എന്ന പരാതിയെത്തുടർന്നാണ് നഗരസഭ ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണത്തിന് മുൻകൈ എടുത്തത്. നഗരസഭാ കവാടത്തിൽ നിന്നും പണിയായുധങ്ങളുമായി പ്രകടനമായാണ് സന്നദ്ധ പ്രവർത്തകർ ബീച്ചിലേക്ക് നീങ്ങിയത്. ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ നിർവഹിച്ചു. ഏഴൂറിലധികം പേർ അണിനിരന്ന വലിയൊരു ജനകീയ മുന്നേറ്റത്തിനാണ് കായലോരം സാക്ഷ്യം വഹിച്ചത്. […]
Read more

അക്ഷരത്തിനൊപ്പം ആരോഗ്യവും; കോട്ടയം ജില്ലയിൽ സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു

കോട്ടയം: സംസ്ഥാന ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന ‘അക്ഷരം ആരോഗ്യം’ സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. നാട്ടകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും ആരോഗ്യ-വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix