Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചമൽ സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: താമരശ്ശേരി ചുങ്കം പെട്രോൾ പമ്പിന് സമീപത്തു നിന്നും ചമൽ സ്വദേശിയായ യുവാവിനെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് പല്ല് കൊഴിക്കുകയും, മൊബൈൽ ഫോൺ കവരുകയും ചെയ്ത സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. താമരശ്ശേരി ചുടലമുക്ക് കുന്നംവള്ളി ഷംസുദ്ദീനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ചമൽ സ്വദേശിയായ പെരിങ്ങോട് മുഹമ്മദ് ജംസിലിനെയാണ് കഴിഞ്ഞ ദിവസം ചുങ്കം പെട്രോൾ പമ്പിന് സമീപത്തേക്ക് വിളിച്ചു വരുത്തി ഇയാൾ സഞ്ചരിച്ച കാറിൽ അതിക്രമിച്ചു കയറി, കൈ രണ്ടും ബലമായി പിടിച്ചുകെട്ടി വെളിമണ്ണ ഭാഗത്തേക്ക് കൊണ്ടു പോകുകയും, പോകുമ്പോൾ കാറിൽ വെച്ചും തുടർന്ന് ചക്കിക്കാവ് ഗ്രൗണ്ടിൽ വെച്ചും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മുഖ്യ പ്രതി നുഫൈസും, ഇയാളുടെ സുഹൃത്തുക്കളായ ജുനൈദ്, അജ്നാനാസ് എന്നിവരാണ് കാറിനകത്ത് അതിക്രമിച്ചു കയറ്റിയത്.

നുഫൈസിൻ്റെ മറ്റ് സുഹൃത്തുക്കളായ ഷാമിൽ, നിഹാൽ, ഷിനാസ് എന്നിവർ ഇടിവള കൊണ്ട് മുഖത്ത് ഇടിക്കുകയും, വൃഷണം പിടിച്ചു ഞെക്കുകയും, മുഖത്ത് ഇടി കൊണ്ട് മുൻവരിയിലെ പല്ല് പോവുകയും, സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും ദേഹമാസകലം മർദ്ദിക്കുകയും ചെയ്തുഎന്നാണ് പരാതി. പ്രതികളിൽ ഒരാളുടെ സഹോദരിയുമായി മുഹമ്മദ് ജംഷിൽ പ്രണയത്തിലാണ്. സംഭവ ദിവസം ഇവർ മുക്കത്തുനിന്നും ഓമശ്ശേരി വരെ കാറിൽ സഞ്ചരിച്ചിരുന്നു. ഇതാണ് മർദ്ദനത്തിന് കാരണമെന്ന് പറയുന്നു.

മർദ്ദനത്തിന് ശേഷം എംഡിഎംഎ വലിക്കാൻ ഉപയോഗിക്കുന്ന പൈപ്പ് ജംഷിലിൻ്റെ കൈയിൽ വെച്ച് വീഡിയോ എടുത്തതായും ഇയാളുടെ ഐഫോൺ അക്രമിസംഘം കൊണ്ടുപോയതായും പറയുന്നു. തുടർച്ചയായ അഞ്ചു മണിക്കൂർ നേരത്തെ മർദ്ദന ശേഷം ജംഷലിൻ്റെ സഹോദരനും കൂട്ടുകാരും എത്തിയാണ് ഇയാളെ അവിടെ നിന്നും രക്ഷപ്പെടുത്തി കൊണ്ടുപോയത്.

സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്തു തുടർന്നാണ് പ്രതികളിൽ ഒരാളെ അറസ്റ്റു ചെയ്തത്. മുക്കത്തുനിന്നും ഓമശ്ശേരി വരെ ഒന്നിച്ചു യാത്ര ചെയ്തു എന്ന വിവരമറിഞ്ഞ പെൺകുട്ടിയുടെ സഹോദരൻ വീട്ടിലെത്തി അവളെക്കൊണ്ട് ജംസിലിനെ ചുങ്കം പെട്രോൾ പമ്പിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ജംസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റു പ്രതികളെ പിടികൂടുന്നതിനായി പോലീസ് ഊർജ്ജിതമായി അന്വേഷണം ആരംഭിച്ചു.

Recent News

Advertisement
WhiteswanTV Footer