Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വേലൂർ ഗ്രാമപഞ്ചായത്ത് വിദ്യാർത്ഥികൾക്കായി ‘വരക്കൂട്ടം’ ശില്പശാല സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: വേലൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് വേലൂർ പഞ്ചായത്തിലെ ആറു സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി മൂന്ന് ദിവസത്തെ ‘വരക്കൂട്ടം’ ചിത്രരചന ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൺ ജമീല രാജീവ്, മെമ്പർമാരായ ഷീന സാബു, രഞ്ജീവ്, ഷീജ ടീച്ചർ, സിജി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്തുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ശില്പശാലയ്ക്ക് ആര്യൻ, സൂര്യൻ, നന്ദന എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ കലാപരമായ അഭിരുചികൾ വികസിപ്പിക്കുന്നതിനുള്ള വിവിധ പരിശീലന പരിപാടികളാണ് ശില്പശാലയുടെ ഭാഗമായി ഒരുക്കിയിരുന്നത്.

Recent News

Advertisement
WhiteswanTV Footer