Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

13 വർഷത്തെ ഒളിവുജീവിതം അവസാനിച്ചു; വാറണ്ട് പ്രതിയെ സാഹസികമായി പിടികൂടി ആലക്കോട് പോലീസ്

കണ്ണൂർ: പതിമൂന്ന് വർഷമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സിനിമയെ വെല്ലുന്ന സാഹസിക നീക്കത്തിനൊടുവിൽ ആലക്കോട് പോലീസ് പിടികൂടി. ആലപ്പുഴയിൽ പേര് മാറ്റി ടൂറിസ്റ്റ് ബോട്ട് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ജിനീഷിനെയാണ് പോലീസ് വലയിലാക്കിയത്. പ്രതിയെക്കുറിച്ച് പോലീസിന്റെ കൈവശം ആകെയുണ്ടായിരുന്നത് 15 വർഷം പഴക്കമുള്ള ഒരു ഫോട്ടോയും ഡ്രൈവിങ് ലൈസൻസിന്റെ പകർപ്പും മാത്രമായിരുന്നു. ആലക്കോട് എസ്.ഐ കെ.ജെ. മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയുടെ പുതിയ ഫോൺ നമ്പറും ഒളിത്താവളവും കണ്ടെത്തിയത്.ബോട്ടിൽ നിന്ന് തൊട്ടടുത്ത […]
Read more

സ്ത്രീ സൗഹൃദ മനോഭാവം വളർത്തുന്നതിൽ സ്ത്രീ കൂട്ടായ്മകൾക്ക് വലിയ പങ്ക്: വി.എ. ഫായിസ

മലപ്പുറം: നിയമസംവിധാനങ്ങളെപ്പോലും സ്വാധീനിക്കുന്ന സമൂഹത്തിന്റെ മനോഭാവങ്ങളെ സ്ത്രീ സൗഹൃദപരമായി രൂപപ്പെടുത്തുന്നതിൽ സ്ത്രീ കൂട്ടായ്മകൾക്ക് വലിയ പങ്ക് നിർവഹിക്കാനുണ്ടെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ പറഞ്ഞു. എൽറിയോ റിസോർട്ടിൽ വാഴക്കാട് പഞ്ചായത്ത് വിമൻ ജസ്റ്റിസ് പ്രവർത്തകർ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി മുഖ്യപ്രഭാഷണം നടത്തി; സ്ത്രീകൾ അന്തർമുഖത്വം വെടിഞ്ഞ് സമൂഹത്തിനായി രംഗത്തിറങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അവർ ഓർമ്മിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഹഫ്സ […]
Read more

സുല്ലമുസ്സലാം കോളേജ് അരീക്കോട് കൊഴ്ത്തുത്സവം നടത്തി

മലപ്പുറം: അരീക്കോട് സുല്ലമുസ്സലാം കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ബി എഡ് വിദ്യാർത്ഥികൾ പാഠം ഒന്ന് പാടത്തേക്ക് എന്ന പ്രമേയവുമായി നെൽകൃഷി ഇറക്കി മാതൃകയായി. ഒരു ഏക്കർ കൃഷിഭൂമിയിലാണ് വിദ്യാർത്ഥികൾ ഉമ നെൽവിത്ത് കൃഷിചെയ്ത് കൊയ്ത്തുത്സവം നടത്തിയത്. അധ്യാപക വിദ്യാർത്ഥികൾക്ക് വലിയൊരു അനുഭവമായി തീർന്നു. കൃഷി ചെയ്ത് നെല്ല് ഉപയോഗിച്ച് സുല്ലം ബ്രാൻഡ് നാടൻ കുത്തരി വിപണിയിലേക്ക് ഇറക്കുകയെന്നതാണ് ലക്ഷ്യം. പൂർണമായും ജൈവകൃഷിയിലൂടെ ഷുഗർ ഫ്രീ അരിയാണ് പുറത്തിറക്കിയത്. കോളേജ് പ്രിൻസിപ്പൽ ഡോ. സി.എച്ച് അബ്ദുൽ ഗഫൂർ […]
Read more

ചീക്കോട് മലയാള മനോരമ കാർഷിക സെമിനാർ ശ്രദ്ധേയമായി

മലപ്പുറം: മലയാള മനോരമ കർഷകശ്രീ ചീക്കോട് സർവീസ് സഹകരണ ബാങ്കും ചേർന്നു നടത്തിയ കാർഷിക സെമിനാർ ചീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കള്ളിവളപ്പിൽ ഖൈറുന്നിസ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി ശിഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു കൃത്യത കൃഷി,ശാസ്ത്രീയ തെങ്ങുകൃഷി വിഷയത്തിൽ കാർഷിക സർവകലാശാല മണ്ണ്, ജലം സംരക്ഷണ വിഭാഗം മേധാവി പ്രൊഫസർ അബ്ദുൽ ഹക്കീം ക്ലാസ് എടുത്തു. നാന്നൂറിൽ പരം കർഷകർ പങ്കടുത്തു.കൃഷി ഓഫീസർ ഡോക്ടർ ദർശന മുതുവല്ലൂർ കൃഷി ഓഫീസർ പി കെ രേഷ്മ, […]
Read more

ഏറ്റുമാനൂർ കെഎസ്ഇബി ഓഫീസിന് സമീപം വൻ തീപിടുത്തം; ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു

കോട്ടയം: ഏറ്റുമാനൂർ കെ.എസ്.ഇ.ബി ഓഫീസിന് സമീപം ഉപയോഗശൂന്യമായ സാധന സാമഗ്രികൾ സൂക്ഷിച്ചിരുന്ന ഭാഗത്ത് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ വൻ തീപിടുത്തം ഉണ്ടായി. സമീപത്തെ പറമ്പിൽ നിറഞ്ഞു കിടന്ന കരിയിലകളിൽ നിന്നും പടർന്ന തീ നിമിഷങ്ങൾക്കകം ആളിപ്പടരുകയായിരുന്നു. കെ.എസ്.ഇ.ബിയുടെ നിരവധി തേക്കിൻ പോസ്റ്റുകൾ അഗ്നിക്കിരയായി. കൂടാതെ സമീപത്തെ സർവ്വീസ് ലൈനുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കോടതി സമുച്ചയം, ജൂഡീഷ്യൽ ഓഫീസർമാരുടെ വസതികൾ, ഗവ. മോഡൽ സ്കൂൾ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, നിരവധി അഭിഭാഷക ഓഫീസുകൾ എന്നിവ തൊട്ടടുത്തുതന്നെ സ്ഥിതി […]
Read more

ദേശീയ പാതയിൽ  പിക്കപ്പ്നും ബൈക്കും കൂട്ടിയിടിച്ച് വൻ തീപിടുത്തം

തൃശ്ശൂർ: ദേശീയപാതയിൽ ചാലക്കുടി പുഴ പാലത്തിന് സമീപം പിക്കപ്പ്നും ബൈക്കും കൂട്ടിയിടിച്ച് വൻ തീപിടുത്തം. ഇരു വാഹനങ്ങളും കത്തി നശിച്ചു ബൈക്ക് യാത്രക്കാരനായ അവിണ്ണിശ്ശേരി സ്വദേശി അടുത്തേടത്ത് വീട്ടിൽ സുനിൽ കുമാറിന് ( 57)  പരിക്കേറ്റത്. സുനിൽ കുമാറിനെ ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  മലപ്പുറത്ത് നിന്ന് എറണാക്കുളം ഭാഗത്തേക്ക് ആയൂർവേദ ഉത്പന്നങ്ങളുമായി പോയിരുന്ന പിക് അപ്പ്‌ വാനും ബൈകുമാണ് അപകടത്തിൽ പെട്ടത് പിക്ക് വാൻ മുൻവശം പൂർണ്ണമായി കത്തി നശിച്ചു. ആയൂർവേദ ഉത്പനങ്ങൾക്ക് തീ പിടിക്കുന്നതിന് […]
Read more

നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം തേടി നഗരസഭ

കോട്ടയം: നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളക്കെട്ടിന് പരിഹാരമായി നഗരസഭ നടത്തി വരുന്ന പരിഷ്കാരം ഒരു റോഡിലൂടെയുള്ള ഗതാഗതം  താറുമാറാക്കി. കുട്ടികളുടെ പാർക്കിന് എതിർവശം ശാസ്ത്രി റോഡരികിലാണ് മലിനജലം ഒഴുകുന്ന കുഴിയുടെ സ്ലാബിളക്കി മാറ്റി മറ്റൊരു കുഴിയെടുത്തിരിക്കുന്നത്. മണ്ണും സ്ലാബുമെല്ലാം ഇപ്പോൾ റോഡിന് നടുവിലാണ് ഇട്ടിരിക്കുന്നത്. ഇവിടെ ഗതാഗതം മുടങ്ങിയിട്ട് മൂന്നാഴ്ചയോളമായി. ഇപ്പോൾ ഇരുചക്രവാഹനം മാത്രം കഷ്ടിച്ച് പോകുന്നുണ്ട്. കെ.കെ. റോഡിൽനിന്ന് ചെല്ലിയൊഴുക്കം റോഡ് ശാസ്ത്രി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് കുഴിയെടുത്തിരിക്കുന്നത്. മഴയത്ത് ശാസ്ത്രിറോഡിലൂടെയും ചെല്ലിയൊഴുക്കം റോഡിലൂടെയുമെത്തുന്ന വെള്ളം […]
Read more

15-ാമത് ദര്‍ശന അഖില കേരള പ്രഫഷണല്‍ നാടക മത്സരത്തിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു

കോട്ടയം: ജില്ലയിൽ നടന്നു വന്ന പതിനഞ്ചാമത് ദര്‍ശന അഖില കേരള പ്രഫഷണല്‍ നാടക മത്സരത്തിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണവും റവ.ഡോ. സെഡ് എം. മുഴൂര്‍ രചിച്ച പ്രത്യാശയുടെ സങ്കീര്‍ത്തനം  എന്ന ഗ്രന്ഥത്തിന്‍റെ പുനഃപ്രകാശനവും സംഘടിപ്പിച്ചു. ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന്‍ പുസ്തകപ്രകാശനം നിര്‍വഹിച്ചു. ദര്‍ശന ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സിഎംഐ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മന്ത്രി വി. എന്‍ വാസവനില്‍നിന്നും ഫാ. ജയിംസ് നീണ്ടുശേരി പുസ്തകം ഏറ്റുവാങ്ങി. പ്രഫഷണല്‍ നാടകങ്ങളെക്കുറിച്ചുള്ള […]
Read more

ദേശീയപാതയിൽ മുരിങ്ങൂരിൽ ഉണക്ക പുല്ലും മാലിന്യ കൂമ്പാരത്തിനും തീപിടിച്ചു

തൃശ്ശൂർ: ചാലക്കുടി:ദേശീയപാതയിൽ മുരിങ്ങൂർ അഗസ്ത്യ തിയറ്ററിന്സമീപം ഉണക്ക പുല്ലും മാലിന്യ കൂമ്പാരത്തിനും തീപിടിച്ചു ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം. കൃത്യസമയത്ത് ഫയർഫോഴ്സിനെ അറിയി ച്ചതിനാൽ വലിയ തീപിടുത്തം ഒഴിവായി. മരക്കമ്പനിക്ക് സമീപത്താണ് ഉണക്ക പുല്ലും മാലിന്യ കൂമ്പാരത്തിനും തീപിടിച്ചത് ചാലക്കുടിയിൽ നിന്ന്ഫയർഫോഴ്സ് എത്തി അണക്കുവാൻ സാധിച്ചതിന്നാൻ കൂടുതൽ ഭാഗത്തേക്ക്  തീ പടരാതിരിക്കാൻ കാരണമായി ദേശീയപാതയോട് ചേർന്ന് റോഡ് സൈഡിൽ കിടന്നിരുന്ന മാലിനെ കുമ്പാരത്തിലേക്ക് ആരോ വലിച്ചെറിഞ്ഞ തീയാണ് ആളിക്കത്തുവാൻ കാരണമായത്. അലക്ഷ്യമായി വലിച്ചെറിയുന്ന തീയാണ് അപകടങ്ങൾക്ക് […]
Read more

മനപ്പടി റെസിഡൻസ് അസോസിയേഷൻ ഉദ്ഘാടനവും കുടുംബസംഗമവും നടത്തി

തൃശ്ശൂർ: മനപ്പടി റെസിഡൻസ് അസോസിയേഷൻ ഉദ്ഘാടനവും കുടുംബസംഗമവും നടത്തി. പടിഞ്ഞാറെ ചാലക്കുടിയിൽ 125 വീട്ടുകാർ ചേർന്ന് രൂപീകരിച്ച മനപടി റെസിഡന്റ്‌സ് അസോസിയേഷൻ  സനീഷ് കുമാർ ജോസഫ്  എംഎൽഎ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറെ ചാലക്കുടി എൻഎസ്‌എസ്‌ കരയോഗം ഹാളിൽ വച്ച് നടന്ന ചടങ്ങിൽ എം ആർ എ പ്രസിഡന്റ്‌ ബാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന യോഗത്തിൽ  ഡെപ്യൂട്ടി ചെയർപേഴ്സൺ കെ വി പോളിനും വാർഡ് കൗൺസിലർ രാമൻ തട്ടായത്തിനും സ്വീകരണം നൽകി. യോഗത്തിൽ എംആർഎ വൈസ് പ്രസിഡന്റ് സുരേഷ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix