Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

പരാജയത്തിലും തളരാതെ സേവനപഥത്തിൽ; വികസന മാതൃകയുമായി ബെന്നി കോച്ചേരി

കോട്ടയം: തിരഞ്ഞെടുപ്പിലെ തോൽവി ജനസേവനത്തിനുള്ള തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കോഴാ ഡിവിഷനിലെ മുൻ സ്ഥാനാർത്ഥി ബെന്നി കോച്ചേരി. വോട്ടെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ജനങ്ങളോടുള്ള പ്രതിബദ്ധത കൈവിടാതെ, വികസന പ്രവർത്തനങ്ങൾക്കായി രാഷ്ട്രീയഭേദമന്യേ ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും ഏകോപിപ്പിച്ചുകൊണ്ട് വേറിട്ടൊരു മാതൃക സൃഷ്ടിക്കുകയാണ് അദ്ദേഹം. പരാജയത്തിന് ശേഷം പൊതുരംഗത്തുനിന്ന് പിൻവാങ്ങുന്ന പതിവ് രീതിക്ക് വിപരീതമായി, തന്റെ ഡിവിഷനിലെ വികസന ആവശ്യങ്ങൾ ക്രോഡീകരിച്ച് ബന്ധപ്പെട്ട അധികാരികളിലേക്ക് എത്തിക്കാനാണ് ബെന്നിയുടെ നീക്കം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വരെയുള്ള വിവിധ […]
Read more

സഹകരണ ബാങ്ക് നിക്ഷേപകരുടെ കളക്ടറേറ്റ് ധർണ്ണയും പ്രതിഷേധ റാലിയും നാളെ; നിക്ഷേപം തിരികെ നൽകണമെന്ന് ആവശ്യം

കോട്ടയം: കേരളത്തിലെ സഹകരണ ബാങ്കുകളിലെ പ്രതിസന്ധി പരിഹരിക്കണമെന്നും നിക്ഷേപകരുടെ പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്‌സ് ഫോറം (AKCDF) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 5-ന് (വ്യാഴാഴ്ച) പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു. രാവിലെ 11-ന് കോട്ടയം കളക്ടറേറ്റിന് മുൻപിൽ ധർണ്ണയും അതിന് മുന്നോടിയായി പ്രതിഷേധ വാഹനറാലിയും നടക്കും. സംസ്ഥാനത്തെ പത്തു ശതമാനത്തോളം വരുന്ന സഹകരണ ബാങ്കുകൾ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിക്ഷേപം അടിയന്തര ആവശ്യങ്ങൾക്ക് പോലും […]
Read more

ഒറ്റപ്പാലം തൃക്കങ്ങോട് സ്കൂൾ വിദ്യാർഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ സ്ഫോടകവസ്തുവിന് മുകളിലൂടെ കയറി പൊട്ടിത്തെറിച്ചു

പാലക്കാട്: ഒറ്റപ്പാലം തൃക്കങ്ങോട് സ്കൂൾ വിദ്യാർഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ സ്ഫോടക വസ്തുവിന് മുകളിലൂടെ കയറി പൊട്ടിത്തെറിച്ചു. തൃക്കങ്ങോട് വിവേകാനന്ദ – ചാത്തൻ പറമ്പ് റോഡിൽ ബുധനാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം നടന്നത്. മനിശ്ശേരി എ.യു.പി സ്കൂളിലെ വിദ്യാർഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സ്കൂളിന് വെറും ഇരുനൂറ് മീറ്റർ മാത്രം അകലെ വെച്ചാണ് സ്ഫോടനം ഉണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരികിലുണ്ടായിരുന്ന വസ്തുവിന് മുകളിലൂടെ ഓട്ടോയുടെ ടയർ കയറുകയായിരുന്നു. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് […]
Read more

അൽഫോൻസാ കോളേജിൽ ദേശീയ സെമിനാർ സമാപിച്ചു; കവിതാസമാഹാരം ‘സീസൺസ്’ പ്രകാശനം ചെയ്തു

കോട്ടയം: അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ സമാപിച്ചു. പ്രശസ്ത സാമൂഹ്യപ്രവർത്തക ദയാബായി ഉദ്ഘാടനം ചെയ്ത സെമിനാറിന്റെ രണ്ടാം ദിനത്തിൽ ഐ.ഐ.ടി ഹൈദരാബാദിലെ ഡോ. ആനന്ദിതാ പാൻ, പ്രശസ്ത കവിയും ചിത്രകാരനുമായ എം.ആർ. രേണുകുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. അധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളുമടക്കം അമ്പതോളം പേർ സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മനുഷ്യൻ്റെ നൈസർഗികമായ സർഗ്ഗവാസനകൾ കഴിഞ്ഞകാല അനുഭവങ്ങളുമായി ചേരുമ്പോഴാണ് ഉത്തമമായ കലയും കവിതയും ജനിക്കുന്നതെന്ന് സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്ന […]
Read more

കാവശ്ശേരി പൂരത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു

പാലക്കാട്: കാവശ്ശേരി ദേശം പൂര കമ്മിറ്റി സംഘടിപ്പിക്കുന്ന കാവശ്ശേരി പൂരത്തിന്റെ നോട്ടീസ് പ്രകാശനം ചടങ്ങ് ആലത്തൂരിൽ നടന്നു. ആലത്തൂർ തഹസിൽദാർ ശരവണൻ, പരയ്ക്കാട്ടു ഭഗവതി ക്ഷേത്രം മേൽശാന്തി രാമചന്ദ്ര ഭട്ടിന് നോട്ടീസിന്റെ ആദ്യ പതിപ്പ് നൽകി കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാവശ്ശേരി ദേശം പൂര കമ്മിറ്റി പ്രസിഡൻ്റ് കെ.സി. സുന്ദരേശ്വരൻ അധ്യക്ഷത വഹിച്ചു. ദേശകാരണവർ പൂണാത്ത് സുധാകരൻ, സെക്രട്ടറി സി. അജിത് ചാത്വാർ, ട്രഷറർ സി. സുഭാഷ്, സി.എസ്. ദാസ്, കെ. രവീന്ദ്രൻ, ഗ്ലോബൽ കമ്മിറ്റി […]
Read more

സിപിഐഎം രാഷ്ട്രീയ വിശദീകരണം പൊതുയോഗം നടന്നു

പാലക്കാട്: രാജ്യത്തും സംസ്ഥാനത്തും നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളും ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളും വിശദീകരിക്കുന്നതിന്റെ ഭാഗമായി സിപിഐഎം കാവശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണം പൊതുയോഗം പത്തനാപുരത്ത് നടന്നു. വലിയ ജനപങ്കാളിത്തത്തോടെ നടന്ന പൊതുയോഗം പ്രദേശത്തെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം നൽകി. പൊതുയോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് വി. പൊന്നുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് കേന്ദ്ര സർക്കാർ പിന്തുടരുന്ന ജനവിരുദ്ധ നയങ്ങൾ തൊഴിലാളി–കർഷക–സാധാരണ ജനവിഭാഗങ്ങളുടെ ജീവിതത്തെ കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. […]
Read more

ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; യാത്രക്കാരില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി

പാലക്കാട്: ആലത്തൂർ– പഴമ്പാലക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് തോട്ടുമ്പള്ളയിൽ നിയന്ത്രണം വിട്ട് റോഡ് സൈഡിലെ മതിലിൽ ഇടിച്ചു നിർത്തി. ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. ബസ് തോട്ടുമ്പള്ളി ഭാഗത്ത് എത്തുമ്പോൾ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം വിട്ട ബസ് റോഡിന്റെ വശത്തുള്ള മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ മതിലിന് കേടുപാടുകൾ സംഭവിക്കുകയും ബസിന്റെ മുൻഭാഗം ഭാഗികമായി തകരുകയും ചെയ്തു. അപകടസമയത്ത് ബസിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. അതുപോലെ തന്നെ […]
Read more

കൂനംമൂച്ചിയിൽ ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

തൃശൂർ: കൂനംമൂച്ചിയിൽ ലൈറ്റ് ആൻഡ് സൗണ്ട് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചെമ്മണ്ണൂർ മമ്പ്രമ്പത്തയിൽ വിജയന്റെ മകൻ വിപിൻ (ഇരുപത്തിനാല്) ആണ് മരിച്ചത്. കൂനംമൂച്ചി സെന്റ് തോമസ് യു പി സ്കൂളിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സ്കൂളിന്റെ വാർഷികാഘോഷത്തിന് മുന്നോടിയായി ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനം ഒരുക്കുന്നതിനായി എത്തിയതിനിടെയാണ് വിപിന് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചൂണ്ടലിലെ സെന്റ് ജോസഫ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് ഗുരുവായൂരിൽ […]
Read more

നിയമസഭാ തിരഞ്ഞെടുപ്പ്; കുന്നംകുളം മണ്ഡലത്തിലെ സിപിഐ സ്പെഷ്യൽ ഫണ്ടിന്റെ ആദ്യഘട്ടം ജില്ലാ നേതൃത്വത്തിന് കൈമാറി

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുന്നംകുളം നിയോജകമണ്ഡലത്തിലെ സിപിഐ അംഗങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമായി സമാഹരിച്ച സ്പെഷ്യൽ ഫണ്ടിന്റെ ആദ്യഘട്ടം മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലത്ത് ജില്ലാ നേതൃത്വത്തിന് കൈമാറി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വക്കേറ്റ് ടി ആർ രമേഷ്കുമാർ, വി എസ് പ്രിൻസ്, ഷീന പറയങ്ങാട്ടിൽ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി. ചടങ്ങിൽ ജില്ലാ കൗൺസിൽ അംഗം കെ ടി ഷാജൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ എം മണികണ്ഠൻ, ടി പി ജോസഫ് എന്നിവർ പങ്കെടുത്തു.
Read more

മദ്യവിൽപ്പന പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥനെ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേൽപ്പിച്ചു; ഒരാൾ അറസ്റ്റിൽ

തൃശ്ശൂർ: മദ്യവിൽപ്പന പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥനെ ഓട്ടോറിക്ഷ ഇടിച്ച് വീഴ്ത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അരിയാമ്പുറത്ത് വീട്ടിൽ ശ്രീജിത്ത് (42) എന്നയാളെ കുന്നംകുളം എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. പരിക്കേറ്റ സിവിൽ എക്സൈസ് ഓഫീസർ ജിതിൻ കെ. യുവിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമാണെന്ന് അധികൃതർ അറിയിച്ചു.തിങ്കളാഴ്ച രാവിലെ 10.45ഓടെ എരനെല്ലൂർ വില്ലേജിലെ മഴുവഞ്ചേരി മത്തനങ്ങാടിയിലാണ് സംഭവം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix