പാലക്കാട്: കാവശ്ശേരി ദേശം പൂര കമ്മിറ്റി സംഘടിപ്പിക്കുന്ന കാവശ്ശേരി പൂരത്തിന്റെ നോട്ടീസ് പ്രകാശനം ചടങ്ങ് ആലത്തൂരിൽ നടന്നു. ആലത്തൂർ തഹസിൽദാർ ശരവണൻ, പരയ്ക്കാട്ടു ഭഗവതി ക്ഷേത്രം മേൽശാന്തി രാമചന്ദ്ര ഭട്ടിന് നോട്ടീസിന്റെ ആദ്യ പതിപ്പ് നൽകി കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കാവശ്ശേരി ദേശം പൂര കമ്മിറ്റി പ്രസിഡൻ്റ് കെ.സി. സുന്ദരേശ്വരൻ അധ്യക്ഷത വഹിച്ചു. ദേശകാരണവർ പൂണാത്ത് സുധാകരൻ, സെക്രട്ടറി സി. അജിത് ചാത്വാർ, ട്രഷറർ സി. സുഭാഷ്, സി.എസ്. ദാസ്, കെ. രവീന്ദ്രൻ, ഗ്ലോബൽ കമ്മിറ്റി പ്രസിഡൻ്റ് ആർ.കെ. വർമ്മ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രശസ്തമായ കാവശ്ശേരി പൂരം 2026 മാർച്ച് 31നാണ് ആഘോഷിക്കുന്നത്. പ്രദേശവാസികളുടെ കൂട്ടായ്മയും സമർപ്പണവും പൂരാഘോഷത്തിന് കൂടുതൽ തിളക്കം നൽകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പൂരവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൂര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.




