Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ബാലുശ്ശേരി ഗവ.ഹയർസെക്കൻഡറി- വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകൾ ലയിപ്പിക്കാൻ നീക്കം

കോഴിക്കോട്: താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിൽ പ്രവർത്തിക്കുന്ന ബാലുശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂളും ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളും ലയിപ്പിക്കാൻ നീക്കം. ബാലുശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്ന പേരിൽ ഒരു മാതൃകാ വിദ്യാഭ്യാസ സ്ഥാപനമാക്കുകയാണ് ലക്ഷ്യം. ലയനവുമായി ബന്ധപ്പെട്ട് നിയമസഭയിൽ കെ.എം സച്ചിൻദേവ് എംഎൽഎ അവതരിപ്പിച്ച സബ്മിഷന് വിദ്യാഭ്യാസ വകുപ്പിൽ നിന്ന്‌ അനുകൂല മറുപടി ലഭിച്ചു. അതേസമയം, ലയനത്തിന്റെ ഭാഗമായി ഒരു സ്കൂൾ നഷ്ട‌മാകുന്ന സാഹചര്യം ഉണ്ടാകുമോയെന്നത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ലാഭനഷ്ടങ്ങളുടെ പേരിൽ സംസ്ഥാനത്തെ ഒരു സ്കൂളും […]
Read more

പാചകവാതക വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന നടപടി: കെഎച്ച്ആര്‍എ

കോഴിക്കോട് : പാചകവാതക വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന നടപടിയെന്ന് കെഎച്ച്ആര്‍എ താമരശ്ശേരി യൂണിറ്റ് കമ്മിറ്റി. ഉപ്പ് തൊട്ട് കർപ്പൂരം വരെ ഉള്ള സാധനങ്ങൾക്ക് വില വർദ്ധിച്ചതോടെ ഹോട്ടൽ, ബേക്കറി കൂൾബാർ, കേറ്ററിംഗ് മേഖല പ്രതിസന്ധി നേരിടുകയാണ്, കൂട്ടത്തിൽ നല്ല ജോലിക്കാരെ കിട്ടാത്തതും മേഖലയെ അതീവമായി ബാധിച്ചിരിക്കുന്നു. യോഗത്തിൽ യൂണിറ്റ് മുഖ്യ രക്ഷാധികാരി സുലൈമാൻ പാരഡൈസ്, പ്രസിഡൻ്റ് അബൂബക്കർ ഷൈൻ സെക്രട്ടറി രജീഷ് മാത, വൈസ്പ്രസി. ബാബു റിലാക്സ്, വർക്കിംഗ് പ്രസി. മുനീർ KK , എന്നിവർ […]
Read more

തിരുവമ്പാടി മണ്ഡലം വെച്ചുമാറാൻ ആലോചന; കോഴിക്കോട് ജില്ലയിലെ സ്ഥാനാർത്ഥി പട്ടിക കെപിസിസി നേതൃത്വത്തിന് കൈമാറി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് കോൺ​ഗ്രസിൽ തിരക്കിട്ട കൂടിയാലോചനകൾ. കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികൾ സംബന്ധിച്ച ചർച്ചകൾ പുരോ​ഗമിക്കുകയാണ്. ജില്ലയിലെ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക ജില്ലാ കോൺ​ഗ്രസ് നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകി. എം.കെ. രാഘവൻ എം.പി., ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ നേതാക്കൾ കെപിസിസി നേതൃത്വത്തെ കണ്ടത്. ബാലുശ്ശേരി മണ്ഡലത്തിൽ മുൻ എം.പി. രമ്യാ ഹരിദാസിനാണ് പ്രഥമ പരിഗണനയെന്നാണ് റിപ്പോർട്ട്. കെ.എസ്.യു. ജില്ലാപ്രസിഡന്റ് വി.ടി. സൂരജിന്റെ പേരുമുണ്ട്. ബീന […]
Read more

ഒറ്റപ്പാലത്ത് പന്നിപ്പടക്ക സ്ഫോടനങ്ങൾ തുടർക്കഥയാകുന്നു

പാലക്കാട്: ഒറ്റപ്പാലം വീട്ടാമ്പാറയിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ചു 11കാരന് പരിക്കേറ്റ് ഒരു മാസം തികയുന്ന ദിവസം സമീപ പ്രദേശത്ത് മറ്റൊരു സ്ഫോടനം. ഒറ്റപ്പാലം തൃക്കങ്ങോട് ചോറോട്ടൂരിൽ ആണ് ഓട്ടോറിക്ഷ കയറിയറങ്ങി സ്ഫോടനം നടന്നത്. വീട്ടാമ്പാറയിൽ നടന്ന സ്‌ഫോടനത്തിൽ കാലിന് ഗുരുതര പരിക്കേറ്റ ശ്രീഹർഷ് ഇപ്പോഴും പരിക്കിൽ നിന്ന് മോചിതിനായിട്ടില്ല. കഴിഞ്ഞ മാസം നാലിനാണ് വൈകുന്നേരം അമ്മ ജിഷയോടൊപ്പം തറവാട്ടു വീട്ടിലേക്കു നടന്ന് പോകുന്നതിനിടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ശ്രീഹർഷിന് പരിക്കേറ്റത്. റോഡരികിൽ കണ്ട പ്ലാസ്റ്റിക് പന്തിനു സമാനമായ വസ്തുവിൽ […]
Read more

അക്ഷരനഗരിക്ക് ഇരട്ടി മധുരം; എ പ്ലസ് പ്ലസ് തിളക്കത്തിൽ ബസേലിയസ് കോളജിന് സ്വയംഭരണ പദവി

കോട്ടയം: അക്ഷരനഗരിയുടെ വിദ്യാഭ്യാസ ഭൂപ്പടത്തിൽ പുതിയ ചരിത്രമെഴുതി കോട്ടയം ബസേലിയസ് കോളജ് സ്വയംഭരണ (Autonomous) പദവിയിലേക്ക്. നാക് (NAAC) മൂല്യനിർണയത്തിൽ ഉന്നത വിജയമായ A++ ഗ്രേഡ് കരസ്ഥമാക്കിയാണ് കോളജ് ഈ നേട്ടം കൈവരിച്ചത്. വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന വേളയിൽ എത്തിയ ഈ അംഗീകാരം കോളജിന് ഇരട്ടി മധുരമായി. എം.ഒ.സി കോളജുകളുടെ മാനേജർ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത ചടങ്ങിൽ സ്വയംഭരണ പദവി പ്രഖ്യാപനം നടത്തി. പദവി ലഭിക്കുന്നതോടെ നിലവിലുള്ള കോഴ്സുകൾക്ക് പുറമെ, ആഗോളതലത്തിൽ തൊഴിൽ സാധ്യതയുള്ള […]
Read more

തരിശുനിലത്ത് പൊന്നണിയിച്ച് രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിദ്യാർഥികൾ

കോട്ടയം: കാർഷിക സംസ്കൃതിയുടെ വീണ്ടെടുപ്പുമായി രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ എൻഎസ്എസ് വോളണ്ടിയർമാർ തരിശുനിലത്ത് നൂറുമേനി വിളയിച്ചു. രാമപുരം ഞാറ്റടി കൃഷി സംഘത്തിന്റെ സഹകരണത്തോടെ കൊണ്ടാട് വാർഡിലെ ചൂരവേലിൽ പാടത്താണ് വിദ്യാർത്ഥികൾ നെൽകൃഷി നടത്തിയത്. നാശോന്മുഖമാകുന്ന നെൽവയലുകളെ പുനരുജ്ജീവിപ്പിക്കാനും ജലസംരക്ഷണത്തിൻ്റെ പ്രാധാന്യം വിളിച്ചോതാനുമാണ് ഈ മാതൃകാപരമായ പദ്ധതിക്ക് വിദ്യാർത്ഥികൾ തുടക്കമിട്ടത്. പൂർണ്ണമായും ജൈവരീതിയിൽ, രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെയാണ് കൃഷി പൂർത്തിയാക്കിയത് എന്ന പ്രത്യേകതയുമുണ്ട്. ‘കന്നും കുളമ്പൻ’ എന്ന നാടൻ വിത്തിനമാണ് കൃഷിക്കായി തിരഞ്ഞെടുത്തത്. പ്രകൃതികൃഷി പ്രചാരകനായ മധു […]
Read more

ചാലക്കുടി പള്ളിയിലെ അമ്പു തിരുനാൾ കൊടിയേറി 

തൃശ്ശൂർ: ചാലക്കുടിയുടെ ദേശീയോത്സവമായ സെന്റ് മേരിസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുന്നാളിന് കൊടിയേറ്റം നടത്തി.  ഇരിഞ്ഞാലക്കുട രൂപത വികാരി ജനറൽ മോൺ.ഫാ.ജോസ് മാളിയേക്കൽ കൊടി ഉയർത്തി. ദൈവാലയത്തിൽ നിന്നും വെഞ്ചിരിച്ച കൊടി തിരുനാൾ ജനറൽ കൺവീനർ ജോഷി പുത്തിരിക്കൽ  കൈക്കാരന്മാർ റിജു സെബാസ്റ്റ്യൻ, മനോജ് സെബാസ്റ്റ്യൻ, സുനിൽ ഡേവിഡ്, പോളി മേച്ചേരി എന്നിവർ കൈകളിലെന്തി. പട്ടു കുടകളുടെയും യൂണിറ്റുകളെ പ്രധിനിധീകരിച്ച് ഭാരവാഹികൾ പിടിച്ച കൊടികളുടെയും അകമ്പടിയോടെ വികാരി വർഗീസ് പാത്താടനച്ചൻ അസിസ്റ്റന്റ് വികാരിമാരായ ഫാ. ക്രിസ്റ്റി […]
Read more

ജീവകാരുണ്യ സഹായ നിധി വിതരണം നടത്തി

തൃശ്ശൂർ: ചാലക്കുടി മർച്ചന്റ് അസോസിയേഷൻ ടൗൺ അമ്പിനോടനുബന്ധിച്ച് നിർദ്ധനരായ രോഗികൾക്ക് ചികിൽസാ സഹായം വിതരണം ചെയ്തു. ചാലക്കുടി ഡിവൈഎസ്പി വി.കെ. രാജു ധനസഹായവിതരണവും, ടൗൺ അമ്പ് സുവനിയർ ഉൽഘാടനവും നിർവ്വഹിച്ചു. ആൾ കേരളാ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപെട്ട ബിനു മഞ്ഞളിയെ യോഗത്തിൽ ആദരിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് ജോയ് മുത്തേടന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ടൗൺ അമ്പ് ചെയർമാൻ ഷൈജു പുത്തൻ പുരക്കൽ സ്വാഗതവും പറഞ്ഞു. ജനറൽ കൺവീനർ ജയിൻ ചിറ്റിലപ്പിള്ളി,നഗര കാഴ്ച്ച കൺവീനർ […]
Read more

തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം ദുരിതത്തില്‍

കോട്ടയം:  ജില്ലയില്‍ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം ദുരിതത്തില്‍. സ്റ്റേഷനിലെ വിവിധ കാര്യങ്ങള്‍ ദിവസവും കൈകാര്യം ചെയ്യാന്‍ അറുപതു പോലീസുകാരെങ്കിലും കുറഞ്ഞത് വേണമെന്നിരിക്കെ മുപ്പത്തിനാലു പേര്‍ മാത്രമാണ് ഇവിടെയുള്ളത്. ഒരു എസ്എച്ച്ഒ, ഒരു എസ്‌ഐ, രണ്ടു എഎസ്‌ഐ, പത്തു സീനിയര്‍ സിപിഒ, പതിനഞ്ചു സിപിഒ, നാലു വനിത സിപിഒ, രണ്ടു സ്റ്റേഷൻ ഡ്രൈവര്‍മാർ എന്നിങ്ങനെയാണ്. ജില്ലയിലെ പിടികിട്ടാപ്പുള്ളികളടക്കം കൊടും ക്രിമിനലുകളും ഓരോ മാസവും നൂറിനും നൂറ്റമ്പതിനുമിടയില്‍ കേസുകളും രജിസ്റ്റര്‍ ചെയ്യുന്ന […]
Read more

പുത്തൻച്ചിറ കെപിഎംഎസ് പിണ്ടാണി- കരിങ്ങാച്ചിറ ശാഖ വാര്‍ഷിക സമ്മേളനം

തൃശ്ശൂർ: പട്ടികജാതി വിദ്യാര്‍ഥികളുടെ ലംപ്‌സം ഗ്രാന്റും ഹോസ്റ്റല്‍ ഫീസും തൊഴിലുറപ്പ് തൊഴിലാളികളുടെ 6 മാസത്തെ കുടിശികയും എത്രയും വേഗം അനുവദിക്കണമെന്ന് കെപിഎംഎസ് പിണ്ടാണി-കരിങ്ങാച്ചിറ ശാഖ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് വി.എം.പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സി.വി.ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷററും പഞ്ചായത്തംഗവുമായ പി.സി.ബാബുവിനെ ആദരിച്ചു. യൂണിയന്‍ സെക്രട്ടറി വിനയന്‍ മംഗലപ്പിള്ളി, ട്രഷറര്‍ യു.വി.വിശ്വനാഥന്‍, സുനില്‍ മാട്ടിന്‍മേല്‍, സജീവന്‍ ഊരകത്ത് എന്നിവര്‍ പ്രസംഗിച്ചു. സി.വി.ബൈജു (പ്രസി.), രമ്യ സുനില്‍, സീത വാസു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix