Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ശബരിമല സ്വർണ്ണക്കൊള്ള; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സായാഹ്ന ധർണ്ണ

തൃശ്ശൂർ : ശബരിമല സ്വർണ്ണക്കൊള്ള സിബിഐ അന്വേഷിക്കുക, ദേവസ്വം ക്ഷേത്രങ്ങളിലെ കൊള്ളകളിൽ സമഗ്ര അന്വേഷണം നടത്തുക, അവിശ്വാസികൾ ക്ഷേത്രഭരണം വിട്ടുപോകുക, ദേവസ്വം ബോർഡ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഹിന്ദു ഐക്യവേദി കാട്ടാകാമ്പാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറക്കൽ സെന്ററിൽ സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ ഹിന്ദു ഐക്യവേദി കാട്ടാകാമ്പാൽ പഞ്ചായത്ത് സമിതി പ്രസിഡന്റ് എം കെ രഞ്ജൻ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി കുന്നംകുളം താലൂക്ക് പ്രസിഡന്റ് ടി സുരേഷ് സ്വാഗതം ആശംസിച്ചു. ശ്രീ പീടികേശ്വരം […]
Read more

പി എസ് എം ഒ അലുംനി 50 പേർ ജനപ്രതിനിധികൾ;ജനപ്രതിനിധി സംഗമം 17 ന്

മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച പി എസ് എം ഒ കോളേജ് അലുംനി അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് ഫെബ്രുവരി 17 ന് നടക്കും. ജനപ്രതിനിധികളായി അലുംനി അംഗങ്ങളിൽ നിന്നും 50 അധികം പേരാണ് ത്രിതല പഞ്ചായത്തുകളിലെക്കും നഗരസഭകളിലെക്കും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 17 ന് ഉച്ചക്ക് 2 മണിക്ക് കോളെജ് ഓഡിറ്റോറിയത്തിൽനടക്കുന്ന ചടങ്ങിൽ അലുംനി അംഗങ്ങളും എം എൽ എ മാരുമായ ഡോ:കെ ടി ജലീൽ അസ്വ:എൻ ശംസുദ്ധിൻ മാണി സി കാപ്പൻടി വി ഇബ്രാഹിം എന്നിവർ […]
Read more

കോട്ടയം ഡിസിസി ജനറൽ സെക്രട്ടറിമാരായി 16 പേരെ നിയമിച്ചു

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ കോൺഗ്രസ് സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഡി.സി.സി ജനറൽ സെക്രട്ടറിമാരെ നിയമിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായി പ്രവർത്തിച്ച് പരിചയസമ്പത്തുള്ള 16 പേരെയാണ് ഡി.സി.സി ജനറൽ സെക്രട്ടറിമാരായി കെ.പി.സി.സി പ്രസിഡന്റ് അഡ്വ സണ്ണി ജോസഫ് എംഎൽഎ നിയമിച്ചത്. മുൻ ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രവർത്തന പരിചയവും ആത്മാർത്ഥതയും പാർട്ടിക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമനമെന്ന് അറിയിച്ചു ടി.സി. റോയ്, എസ്. രാജീവ്, ആന്റണി കുന്നുംപുറം, […]
Read more

ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

പാലക്കാട്: ഓട്ടോറിക്ഷ ഇടിച്ച് സൈക്കിൾ യാത്രികൻ മരണപ്പെട്ടു. ആലത്തൂർ കാട്ടുശ്ശേരി വേല കമ്മിറ്റി വൈസ് പ്രസിഡന്റും ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കാട്ടുശ്ശേരി ആലങ്ങാട്ട് വേണുഗോപാൽ (79) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കാട്ടുശ്ശേരി മന്ദത്ത് വെച്ചാണ് അപകടം ഉണ്ടായത്. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് എതിരേ വന്ന ഓട്ടോറിക്ഷ വേണുഗോപാലിന്റെ സൈക്കിളിൽ ഇടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വേണുഗോപാലിനെ ഉടൻ തന്നെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സംഭവസ്ഥലത്തുതന്നെ മരിച്ചതായി […]
Read more

ഗവ. എൽ.പി സ്കൂളിൽ 49-ാം വാർഷികാഘോഷം ആഘോഷിച്ചു.

പാലക്കാട്: വെങ്ങന്നൂർ ഗവ. എൽ.പി സ്കൂളിന്റെ 49-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആലത്തൂർ എംഎൽഎ കെ.ഡി. പ്രസേനൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സമഗ്രവികസനത്തിന് സർക്കാർ സ്കൂളുകൾ നൽകുന്ന സംഭാവന ഏറെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹരിത സുഭാഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ബബിത കെ.സി സ്കൂളിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അക്കാദമിക് രംഗത്തും സഹപാഠ്യ പ്രവർത്തനങ്ങളിലും സ്കൂൾ കൈവരിച്ച നേട്ടങ്ങൾ റിപ്പോർട്ടിൽ വിശദീകരിച്ചു. തുടർന്ന് വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനവിതരണം […]
Read more

വെയ്റ്റിംഗ് ഷെഡ് നിർമ്മാണം പാതിവഴിയിൽ; യാത്രക്കാർ ദുരിതത്തിൽ

പാലക്കാട്: ആലത്തൂർ പുതിയ ബസ് സ്റ്റാൻഡിൽ വെയ്റ്റിംഗ് ഷെഡ് നിർമ്മാണം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും പണി പാതിവഴിയിൽ നിലച്ച നിലയിലാണ്. ഇതോടെ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകളും അപകടഭീഷണിയും നേരിടേണ്ടിവരുന്ന സ്ഥിതിയാണ്. വെയ്റ്റിംഗ് ഷെഡിനായി എടുത്ത കുഴികളും അവിടെയിട്ട് കൂട്ടിയിട്ടിരിക്കുന്ന മണ്ണും യാത്രക്കാരുടെ സഞ്ചാരത്തിന് ഗുരുതര തടസ്സമാകുകയാണ്. പ്രത്യേകിച്ച് വയോധികരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് സുരക്ഷിതമായി നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ഈ മണ്ണ് അടിയന്തരമായി നീക്കം ചെയ്യുകയും സുരക്ഷിതമായ നടപ്പാത ഒരുക്കുകയും […]
Read more

എൽഡിഎഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് കുന്നംകുളത്ത് സ്വീകരണം

തൃശ്ശൂർ: എൽഡിഎഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് കുന്നംകുളം പഴയ ബസ് സ്റ്റാൻഡിൽ സ്വീകരണ സമ്മേളനം നടന്നു. ഉച്ചതിരിഞ്ഞ് നാല് മുപ്പത് മുതൽ ഗായക സംഘത്തിന്റെ കലാപരിപാടികൾ ആരംഭിച്ചു. തുടർന്ന് ജാഥാ അംഗങ്ങളായ പി വസന്തം, ദേശീയ ജനതാ കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി കെ രാജൻ മാസ്റ്റർ, കേരള കോൺഗ്രസ് നേതാവ് ജോണി ചെറുപറമ്പിൽ, ജാഥാ മാനേജർ എം സ്വരാജ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ജാഥാ ക്യാപ്റ്റനെയും ജാഥാ അംഗങ്ങളെയും പഞ്ചവാദ്യത്തിന്റെ […]
Read more

പോക്സോ കേസ്; യുവാവിന് 47 വർഷം കഠിനതടവും പിഴയും

തൃശ്ശൂർ : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പ്രണയം നടിച്ച് പിന്തുടർന്നും ഫോണിലൂടെ സന്ദേശങ്ങൾ അയച്ചും വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലങ്ങളിലും വീട്ടിൽ അതിക്രമിച്ച് കയറിയും പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ യുവാവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി. ചാവക്കാട് അതിവേഗ പ്രത്യേക കോടതിയാണ് നാല്പത്തിയേഴ് വർഷം കഠിനതടവും ഒരു ലക്ഷത്തി നാല്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. വാടാനപ്പള്ളി വില്ലേജ് നടുവിൽ ദേശത്ത് പൂശാരി അമ്പലത്തിനടുത്ത് താമസിക്കുന്ന പണിക്കശ്ശേരി വീട്ടിൽ ഉല്ലാസ് മകൻ അമർ തേജസ്, ഇരുപത്തിയാറ് വയസ്സ്, എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. രണ്ടായിരത്തി […]
Read more

സഖാവ് പി ഭാഗ്യലക്ഷ്മിയമ്മയുടെ അനുസ്മരണ ദിനാചരണം

തൃശ്ശൂർ: കമ്മ്യൂണിസ്റ്റ് പാർട്ടി പോരാട്ടങ്ങളിലെ പെൺകരുത്തായിരുന്ന മുൻ ജില്ലാ കമ്മിറ്റി അംഗം സഖാവ് പി ഭാഗ്യലക്ഷ്മിയമ്മയുടെ അനുസ്മരണ ദിനം ആചരിച്ചു. ഭാഗ്യേച്ചി വിടവാങ്ങിയിട്ട് ഒരു വർഷം പൂർത്തിയായ സാഹചര്യത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ തൃശൂർ ജില്ലാ പ്രസിഡന്റ്, കമ്മ്യൂണിസ്റ്റ് പാർട്ടി തെക്കുംകര ലോക്കൽ കമ്മിറ്റി സെക്രട്ടറി, ദീർഘകാലം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം, പാർട്ടി ജില്ലാ കമ്മിറ്റി അംഗം, തൃശൂർ ജില്ലാ കൗൺസിൽ അംഗം, ഗ്രന്ഥശാലാ പ്രവർത്തക എന്നീ നിലകളിൽ സംഘടനാ പ്രവർത്തകയായും […]
Read more

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതായി ആരോപണം; കരിദിനം ആചരിച്ച് പ്രതിഷേധം

തൃശ്ശൂർ: കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണ്ണമായി അവഗണിച്ചതായി ആരോപിച്ച് പഴഞ്ഞി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതുരുത്തി ബൂത്തിൽ കരിദിനം ആചരിച്ചു. ബ്രാഞ്ച് സെക്രട്ടറി എൻ. കെ. സതീശന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ബജറ്റിന് മുൻപ് കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ കേരളം ഇരുപത്തൊൻപത് ആവശ്യങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും ഒന്നും തന്നെ പരിഗണിച്ചില്ലെന്ന് നേതാക്കൾ ആരോപിച്ചു. സംസ്ഥാനത്തിന് എയിംസ് അനുവദിച്ചില്ല. ഏഴ് അതിവേഗ ഇടനാഴികളിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതിനെക്കുറിച്ചും ബജറ്റിൽ പരാമർശമുണ്ടായില്ല. വിഴിഞ്ഞം തുറമുഖ വികസനത്തിനായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix