Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പി എസ് എം ഒ അലുംനി 50 പേർ ജനപ്രതിനിധികൾ;ജനപ്രതിനിധി സംഗമം 17 ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച പി എസ് എം ഒ കോളേജ് അലുംനി അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് ഫെബ്രുവരി 17 ന് നടക്കും. ജനപ്രതിനിധികളായി അലുംനി അംഗങ്ങളിൽ നിന്നും 50 അധികം പേരാണ് ത്രിതല പഞ്ചായത്തുകളിലെക്കും നഗരസഭകളിലെക്കും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

17 ന് ഉച്ചക്ക് 2 മണിക്ക് കോളെജ് ഓഡിറ്റോറിയത്തിൽനടക്കുന്ന ചടങ്ങിൽ അലുംനി അംഗങ്ങളും എം എൽ എ മാരുമായ ഡോ:കെ ടി ജലീൽ അസ്വ:എൻ ശംസുദ്ധിൻ മാണി സി കാപ്പൻടി വി ഇബ്രാഹിം എന്നിവർ പങ്കെടുക്കും. സംഘാടക സമിതി യോഗത്തിൽഅലൂംനി അസോസിയേഷൻ പ്രസിഡൻ്റ്അഡ്വ സി പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.

കെ ടി മുഹമ്മദ് ഷാജു, എം അബ്ദുൽ അമർ മുജീബ് താനാളൂർഎം ഹംസക്കുട്ടി കെ മുജീബ് റഹ്മാൻ അസ്ലം താനൂർകെ സി അബ്ദുറഹിമാൻ കെ പി മെറീന പി എം ഷൈലജ ഷക്കില തിരൂർഎം സി റജീന മുഹമ്മദ് അലിഷാ അൻവർ പാണഞ്ചേരിഎന്നിവർ സംസാരിച്ചു.

Recent News

Advertisement
WhiteswanTV Footer