Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സഖാവ് പി ഭാഗ്യലക്ഷ്മിയമ്മയുടെ അനുസ്മരണ ദിനാചരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കമ്മ്യൂണിസ്റ്റ് പാർട്ടി പോരാട്ടങ്ങളിലെ പെൺകരുത്തായിരുന്ന മുൻ ജില്ലാ കമ്മിറ്റി അംഗം സഖാവ് പി ഭാഗ്യലക്ഷ്മിയമ്മയുടെ അനുസ്മരണ ദിനം ആചരിച്ചു. ഭാഗ്യേച്ചി വിടവാങ്ങിയിട്ട് ഒരു വർഷം പൂർത്തിയായ സാഹചര്യത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.

ജനാധിപത്യ മഹിളാ അസോസിയേഷന്റെ തൃശൂർ ജില്ലാ പ്രസിഡന്റ്, കമ്മ്യൂണിസ്റ്റ് പാർട്ടി തെക്കുംകര ലോക്കൽ കമ്മിറ്റി സെക്രട്ടറി, ദീർഘകാലം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം, പാർട്ടി ജില്ലാ കമ്മിറ്റി അംഗം, തൃശൂർ ജില്ലാ കൗൺസിൽ അംഗം, ഗ്രന്ഥശാലാ പ്രവർത്തക എന്നീ നിലകളിൽ സംഘടനാ പ്രവർത്തകയായും ജനപ്രതിനിധിയായും പൊതുജീവിതത്തിൽ സജീവമായിരുന്നു ഭാഗ്യേച്ചി.

വടക്കാഞ്ചേരി കരുമത്രയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. യോഗത്തിൽ സേവിയർ ചിറ്റിലപ്പിള്ളി എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഏരിയ സെക്രട്ടറി പ്രൊഫസർ കെ ഡി ബാഹുലേയൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

Recent News

Advertisement
WhiteswanTV Footer