പാലക്കാട്: ഓട്ടോറിക്ഷ ഇടിച്ച് സൈക്കിൾ യാത്രികൻ മരണപ്പെട്ടു. ആലത്തൂർ കാട്ടുശ്ശേരി വേല കമ്മിറ്റി വൈസ് പ്രസിഡന്റും ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കാട്ടുശ്ശേരി ആലങ്ങാട്ട് വേണുഗോപാൽ (79) ആണ് മരിച്ചത്.
ഇന്നലെ രാത്രി 10 മണിയോടെ കാട്ടുശ്ശേരി മന്ദത്ത് വെച്ചാണ് അപകടം ഉണ്ടായത്. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് എതിരേ വന്ന ഓട്ടോറിക്ഷ വേണുഗോപാലിന്റെ സൈക്കിളിൽ ഇടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വേണുഗോപാലിനെ ഉടൻ തന്നെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് അറിയിച്ചു.
അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയുടെ ഡ്രൈവർ കാട്ടുശ്ശേരി അനിൽകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ആലത്തൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.മൃതദേഹം ആലത്തൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഭാര്യ: വത്സല,മക്കൾ: സുനിൽ കുമാർ, സുധീഷ്, സുഷ ,മരുമക്കൾ: സുപ്രിയ, ഷീജ, മധുസൂദനൻ




