Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എൽഡിഎഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് കുന്നംകുളത്ത് സ്വീകരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: എൽഡിഎഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് കുന്നംകുളം പഴയ ബസ് സ്റ്റാൻഡിൽ സ്വീകരണ സമ്മേളനം നടന്നു. ഉച്ചതിരിഞ്ഞ് നാല് മുപ്പത് മുതൽ ഗായക സംഘത്തിന്റെ കലാപരിപാടികൾ ആരംഭിച്ചു. തുടർന്ന് ജാഥാ അംഗങ്ങളായ പി വസന്തം, ദേശീയ ജനതാ കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി കെ രാജൻ മാസ്റ്റർ, കേരള കോൺഗ്രസ് നേതാവ് ജോണി ചെറുപറമ്പിൽ, ജാഥാ മാനേജർ എം സ്വരാജ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ജാഥാ ക്യാപ്റ്റനെയും ജാഥാ അംഗങ്ങളെയും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയും എൽഡിഎഫ് നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തോടെയും നഗരത്തിലേക്ക് ആനയിച്ചു.

തുടർന്ന് ജാഥാ ക്യാപ്റ്റനെ ഔപചാരികമായി സ്വീകരിച്ചു. ജാഥാ ക്യാപ്റ്റൻ സമ്മേളനത്തെ അഭിസംബോധന ചെയ്തു.ജാഥാ സംഘാടക സമിതി ചെയർമാൻ പ്രേംരാജ് ചൂണ്ടലാത്ത് അധ്യക്ഷത വഹിച്ചു.

എൽഡിഎഫ് നേതാക്കളായ കെ രാധാകൃഷ്ണൻ എം പി, എ സി മൊയ്തീൻ എം എൽ എ, കെ വി അബ്ദുൽ ഖാദർ, പി കെ ചന്ദ്രശേഖരൻ, കെ കെ വൽസരാജ്, കെ ജി ശിവാനന്ദൻ, ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, സി ടി ജോഫി, എം പത്മിനി ടീച്ചർ, ബഷീർ, ടി കെ വാസു, എം ബാലാജി, കെ ഡി ബാഹുലേയൻ, കെ കൊച്ചനിയൻ, കെ ടി ഷാജൻ, പി എസ് രാജൻ, ഇ എ ദിനമണി, നാസർ ഹമീദ്, കെ കെ സുബ്രഹ്മണ്യൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.സംഘാടക സമിതി കൺവീനർ എം എൻ സത്യൻ സ്വാഗതം പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer