Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കൊരട്ടിയിൽ  ഓട്ടു പാത്രങ്ങൾ മോഷ്ടിച്ച  പശ്ചിമ ബംഗാൾ സ്വദേശികളായ മൂന്ന് പ്രതികൾ റിമാന്റിൽ

തൃശ്ശൂർ: കാടുകുറ്റി ചെറുവാളൂർ സ്വദേശി രത്നമോഹന്റെ വീട്ടിൽ അതിക്രമിച്ചു കയറി വിലപിടിപ്പുള്ള പാത്രങ്ങൾ മോഷ്ടിച്ച കേസിൽ മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെ   പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സുജോൺ (23), ഷാൽത്തു (24), പശ്ചിമ ബംഗാൾ കൊൽക്കത്ത സ്വദേശി മീസാൻ (42) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ജനുവരി 28-ന് പുലർച്ചെ 4:30-നും ഫെബ്രുവരി 1-ന് ഉച്ചയ്ക്ക് 12:30-നും ഇടയിലുള്ള സമയത്ത് വീട്ടിൽ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. രത്നമോഹനും കുടുംബവും താമസിക്കുന്ന വീടിന്റെ […]
Read more

ചാലക്കുടി സെന്റ് മേരീസ് ഫൊറാന പള്ളിയിലെ അമ്പ് തിരുനാളിൻ്റെ ഒരുക്കങ്ങളായി

തൃശ്ശൂർ: ചാലക്കുടി സെന്റ് മേരീസ് ഫൊറാന പള്ളിയിലെ വിശുദ്ധ സെബാസ്ത്യാനോസിന്റെ അമ്പ് തിരുനാളിൻ്റെ കൊടിയേറ്റത്തിനൊരുങ്ങി (ബൂധനാഴ്ച)  വൈകിട്ട് കൊടിയേറുമെന്ന് വികാരി ഫാദര്‍ വര്‍ഗ്ഗീസ് പാത്താടന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 5 തീയതി വ്യാഴാഴ്ച വൈകിട്ട് .4.45ന് കൂര്‍ബ്ബാനക്ക് ശേഷം പ്രസദേന്തി വാഴ്ച,6 തീയതി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4.45ന് നടക്കുന്ന കൂര്‍ബ്ബാനക്ക് ശേഷം തിരുസ്വരൂപം എഴുന്നുള്ളിച്ച് വെക്കല്‍. ചടങ്ങുകള്‍ക്ക് വികാരി ഫാദര്‍ വര്‍ഗ്ഗീസ് പാത്താടന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.5 മണിക്ക് കര്‍ബ്ബാന,ലദീഞ്ഞ് ഫാദര്‍ നവീന്‍ ഊക്കന്‍ സന്ദേശം നല്‍ക്കും.തുടര്‍ന്ന് […]
Read more

‘എക്കോസ് ഓഫ് സൈലൻസ്’ സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളുടെ ചിത്ര- ശില്പ പ്രദർശനം തുടങ്ങി

കോട്ടയം: ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളുടെ ചിത്ര, ശില്പ പ്രദർശനം ഇന്നലെ ആരംഭിച്ചു.  സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ ആനിമേഷൻ & ഡിസൈൻ ഫെസ്റ്റി വൽ‘എൻലിവൻ ’26 ൻ്റെ ഭാഗമായി കോട്ടയം ലളിതകല അക്കാദമി ഗാലറിയിൽ (ഡി സി കിഴക്കേമുറി ഇടം) ഫെബ്രുവരി രണ്ട് മുതൽ ആറു വരെ ചിത്ര, ശില്പ പ്രദർശനം ഏക്കോസ് ഓഫ് സൈലൻസ്’ഉണ്ടായിരിക്കും. സെന്റ് ജോസഫ് കോളേജ് വിദ്യാർഥികളുടെ പെയിന്റിംഗുകളും ശില്പങ്ങളുമാണ് പ്രദർശനത്തിലുള്ളത്. മലയാള മനോരമ ഡെയ്ലി […]
Read more

മാലിദ്വീപ് ഡിവിഷനിൽ കൗൺസിലറുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു

മലപ്പുറം: താനൂർ നഗരസഭയിലെ മാലിദ്വീപ് ഡിവിഷനിൽ കൗൺസിലറുടെ ഓഫീസ് തുറന്നു. മുൻ നഗരസഭ ചെയർമാൻ റഷീദ് മോര്യയാണ് മാലിദ്വീപ് ഡിവിഷൻ കൗൺസിലർ. നാട്ടുകാരുടെ സാന്നിധ്യത്തിൽ ഇന്നലെ വൈകുന്നേരം നാലര മണിക്ക് നഗരസഭ ചെയർപേഴ്സൺ നസ്‌ല ബഷീറാണ് കൗൺസിലറുടെ ഓഫീസ് ഉദ്ഘാടനം ചെയ്തത്. തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ ഉറപ്പാണ് കൗൺസിലർ ഈ ഓഫീസിലൂടെ യാഥാർഥ്യമാക്കിയത്. കൗൺസിലറുടെ ഓഫീസ് ജനങ്ങളുടെ ആശാ കേന്ദ്രമാകണം എന്നാണ് ആഹ്രഹമെന്ന് കൗൺസിലർ റഷീദ് മോര്യ പറഞ്ഞു. മാലിദ്വീപിൽ കൗൺസിലർ ഓഫീസ് യാഥാർഥ്യമാക്കിയത് മാതൃകാപരമായ പ്രവർത്തനമാണെന്ന് […]
Read more

കാട്ടാകാമ്പാൽ ഗ്രാമ പഞ്ചായത്ത് വർക്കിംഗ് കമ്മിറ്റി യോഗം നടന്നു

തൃശൂർ: കാട്ടാകാമ്പാൽ ഗ്രാമ പഞ്ചായത്ത് വർക്കിംഗ് കമ്മിറ്റി യോഗം ചിറക്കൽ സംഗമം പാലസിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കർ യോഗം ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം പ്രശാന്ത് മാസ്റ്റർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ സജിത്ത്, വിജയ ഗോപി എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.ഗ്രാമ പഞ്ചായത്തിന്റെ ഭരണ–വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവും ആക്കുന്നതിനുള്ള നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു. വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിനായി 13 വർക്കിംഗ് […]
Read more

താമരശ്ശേരിയിൽ പട്ടാപകൽ ബേക്കറിയിലേക്ക് കാട്ടുപന്നി ഓടിക്കയറി

കോഴിക്കോട്: താമരശ്ശേരിയിൽ ബേക്കറിയിലേക്ക് കാട്ടുപന്നി ഓടിക്കയറി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം, ദേശീയപാതയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന ബേക്കറിയിലേക്ക് ആണ് കാട്ടുപന്നി ഓടിക്കയറിയത്. ആള്‍ത്തിരക്കേറിയ സമയത്താണ് താമരശ്ശേരിയിലെ ജനത ബേക്കറിയിലേക്ക് കാട്ടുപന്നി ഓടികയറിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ബേക്കറിക്കുള്ളില്‍ ഉണ്ടായിരുന്നു. അപകടകാരിയായ ജീവിയെ കണ്ടതോടെ ബേക്കറിക്ക് ഉള്ളിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി നിലവിളിക്കാനും പുറത്തേക്ക് ഓടി രക്ഷപ്പെടാനും ശ്രമിച്ചു. ഈ സമയത്ത് സമീപത്തെ കടകളിലും റോഡിലും നിന്നവര്‍ ഇവിടേക്ക് ഓടിയെത്തുകയായിരുന്നു. വളരെ നേരം കഷ്ടപ്പെട്ടാണ് കാട്ടുപന്നിയെ ബേക്കറിയില്‍ നിന്ന് പുറത്തേക്ക് […]
Read more

കേരള വിരുദ്ധ കേന്ദ്ര ബജറ്റിൽ ഡി വൈഎഫ്ഐ പ്രതിഷേധിച്ചു

കോഴിക്കോട്: യുവജനവിരുദ്ധവും കേരള വിരുദ്ധവുമായ കേന്ദ്രബജറ്റിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നരിക്കുനിയിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് സെക്രട്ടറി ബി.സി അനുജിത്ത് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ബജറ്റിൽ കേരളത്തിന് തന്നത് കടലാമയും തേങ്ങയും മാത്രമാണ്, യുവാക്കളുടെ ഉന്നമനത്തിനായുള്ള പുതിയ പദ്ധതികൾ ഒന്നും തന്നെ പ്രഖ്യാപിക്കാത്തത് യുവ ജനത്തോടുള്ള വെല്ലുവിളിയാണ്. തൊഴിലിടങ്ങൾ സൃഷ്ടിക്കാനും തൊഴിൽ സാധ്യതകൾ വളർത്താനും ബജറ്റ് ഒന്നും വകയിരുത്തിയില്ല. കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് […]
Read more

എകെഎൽഡബ്ല്യൂ (എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 5-ന് സെക്രട്ടേറിയറ്റ് ധർണ്ണ നടത്തും

മലപ്പുറം: കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ലൈസൻസ്ഡ് ഇലക്ട്രിക്കൽ തൊഴിലാളികളുടെയും കരാറുകാരുടെയും തൊഴിൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ലൈസൻസ്ഡ് വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (എ.കെ.എൽ.ഡബ്ല്യൂ എ)സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 5-ന് സെക്രട്ടേറിയറ്റ് ധർണ്ണ നടത്തുമെന്ന് ജില്ലാ ഭാരവാഹികൾ താനൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര ഇലക്ട്രിസിറ്റി ആക്ട് 2003-ലെ സുരക്ഷാ മാനദണ്ഡങ്ങൾ അട്ടിമറിച്ചു കൊണ്ട് കെ.എസ്.ഇ.ബി നടപ്പിലാക്കിയ ‘സെൽഫ് ഡിക്ലറേഷൻ’ രീതിയും തൊഴിലാളി വിരുദ്ധമായ 804/2025 നമ്പർ കരിനിയമവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. പതിറ്റാണ്ടുകളായി ഈ മേഖലയിൽ […]
Read more

ഉന്നത വിജയം നേടിയ പ്രതിഭകളെ സ്കൂൾ പിടിഎ കമ്മിറ്റി ആദരിച്ചു

മലപ്പുറം: വളവന്നൂർ ബാഫഖി യത്തീം ഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ  ഹൈസ്കൂൾ വിഭാഗത്തിൽ ജില്ലാ – സംസ്ഥാന കലാ കായിക മത്സരങ്ങളിലും വിവിധ മത്സര പരീക്ഷകളിലും സ്കോളർഷിപ്പ് പരീക്ഷകളിലും ഉന്നത വിജയം നേടിയ പ്രതിഭകളെ സ്കൂൾ പി ടി എ കമ്മിറ്റി  ആദരിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് എം എ റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു. ജില്ലാ – സംസ്ഥാന കലോത്സവങ്ങളിലും […]
Read more

ഫോർസ്റ്റാർ സംഘടിപ്പിച്ച കുന്നംകുളം മാസ്റ്റേഴ്സ് കപ്പ് കൈരളി കടങ്ങോട് സ്വന്തമാക്കി

തൃശ്ശൂർ: ഫോർസ്റ്റാർ സംഘടിപ്പിച്ച കുന്നംകുളം മാസ്റ്റേഴ്സ് കപ്പിൽ കൈരളി കടങ്ങോട് കിരീടം നേടി. ആവേശകരമായ മത്സരങ്ങളാണ് ടൂർണമെന്റിൽ അരങ്ങേറിയത്. ടൂർണമെന്റിലെ മികച്ച വിക്കറ്റ് കീപ്പറായി എം.പി. സിജോ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രകടനത്തിനുള്ള അംഗീകാരം ടീമിനും കളിക്കാരനും വലിയ സന്തോഷം നൽകി. സുഹൃത്തുകളോടൊപ്പം പങ്കാളിയാകാൻ കഴിഞ്ഞതിന്റെ സന്തോഷവും വിജയാഘോഷത്തിൽ പങ്കെടുത്തവർ പങ്കുവച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix