Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് കരുത്തായി ‘മീറ്റ് ദ ഡിപ്ലോമാറ്റ്’; വിദ്യാർത്ഥികളുമായി സംവദിച്ച് റോഷ്ണി തോംസൺ

കോട്ടയം: സിവിൽ സർവീസ് മോഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രചോദനവും വ്യക്തമായ ദിശാബോധവും പകർന്ന് പാലാ അൽഫോൻസാ കോളജിൽ ‘മീറ്റ് ദ ഡിപ്ലോമാറ്റ്’ പരിപാടി സംഘടിപ്പിച്ചു. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. അൽഫോൻസാ കോളജ് വുമൺസ് സെല്ലും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനും സംയുക്തമായാണ് ഈ സംവാദ പരിപാടി ഒരുക്കിയത്. അന്താരാഷ്ട്ര വേദികളിൽ ‘ഇന്ത്യ’ എന്ന ബോർഡിന് പിന്നിലിരുന്ന് രാജ്യത്തിന്റെ ശബ്ദമാകാൻ കഴിയുന്നത് വലിയ ആത്മാഭിമാനമുള്ള കാര്യമാണെന്ന് റോഷ്ണി തോംസൺ പറഞ്ഞു. ഓരോ […]
Read more

പൗലോസ് താക്കോൽക്കാരൻ ചരമ വാർഷികവും പുരസ്കാര സമർപ്പണവും 

തൃശ്ശൂർ: നഗരസഭയും പൗലോസ് താക്കോൽക്കാരൻ ഫൗണ്ടേഷനും സംയുകതമായി  സംഘടിപ്പിച്ച പൗലോസ് താക്കോൽക്കാരന്റെ 33ാം ചരമ വാർഷിക അനുസ്മരണവും പുരസ്കാര സമർപ്പണവും  ഇരിഞ്ഞാലക്കുട രൂപത മെത്രാൻ  മാർ പോളി കണ്ണുകാടൻ  ഉദ്ഘാടനം നിർവ്വഹിച്ചു. പൗലോസ് താക്കോൽക്കാരൻ പുരസ്കാരം  ചാലക്കുടി എസ്. എച്ച്. കോളേജ് പ്രിൻസിപ്പൽ. സിസ്റ്റർ ഡോ  ഐറിനു ഇരിഞ്ഞാലക്കുട രൂപത മെത്രാൻ  മാർ പോളി കണ്ണുകാടൻ  സമർപ്പിച്ചു. ചാലക്കുടി നഗരസഭ  രാജീവ്‌ ഗാന്ധി ടൌൺ ഹാളിൽ വച്ച്  നടന്ന ചടങ്ങിൽ  ചാലക്കുടി നഗരസഭ ചെയർപേഴ്സൺ ആലിസ് ഷിബു അധ്യക്ഷത വഹിച്ചു.  വിദ്യാഭ്യാസ ധനസഹായ സമർപ്പണം  നഗരസഭ  വൈസ് […]
Read more

ഇരിഞ്ഞാലക്കുട രൂപതയ്ക്ക് പുതിയ വികാരി ജനറാൾ

തൃശ്ശൂർ: ഇരിഞ്ഞാലക്കുട രൂപത, പൊറത്തിശ്ശേരി ഇടവകമായ റവ. ഫാ. ആൻ്റു ആലപ്പാടനെ ഇരിഞ്ഞാലക്കുട രൂപതയുടെ പുതിയ വികാരി ജനറാൾ (സിഞ്ചലൂസ്) ആയി അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് നിയമിച്ചു. റവ. ഫാ. ആൻ്റു ആലപ്പാടൻ ചാലക്കുടി സെൻറ് ജെയിംസ് ഹോസ്പിറ്റലിന്റെ ഡയറക്ടർ ആയി സേവനം ചെയ്തു വരവേയാണ് ഈ പുതിയ നിയോഗം. ആൻ്റു അച്ചൻ പൊറത്തിശ്ശേരി ആലപ്പാടൻ തറവാട്ടിൽ ആന്റണി-അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ജോസ് ,യോഹന്നാൻ, തോമസ്, വർഗീസ് ,മേരി, സെലീന, ഏലിയ എന്നിവർ […]
Read more

പാനൂരിൽ കല്യാണ വീട്ടിലെ മാലിന്യം കത്തിച്ചു: വീട്ടുടമയ്ക്ക് 5000 രൂപ പിഴ

കണ്ണൂർ: കല്യാണ വീട്ടിലെ മാലിന്യങ്ങൾ അലക്ഷ്യമായി കത്തിച്ച വീട്ടുടമയ്ക്ക് കനത്ത പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ. പാനൂരിനടുത്ത് ചെണ്ടയാട് കുനുമ്മൽ ഗുംട്ടിയിലെ ചോയിൻ്റവിടെ സി.വി. അലിക്കാണ് 5000 രൂപ പിഴ ശിക്ഷ വിധിച്ചത്.കല്യാണ ആവശ്യങ്ങൾക്ക് ശേഷം അവശേഷിച്ച മാലിന്യങ്ങൾ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാതെ പരസ്യമായി കത്തിച്ചതിനാണ് നടപടി. പഞ്ചായത്ത് രാജ് ആക്ട് 219 (N) പ്രകാരമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ജില്ലാ എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ കർശന നിർദ്ദേശത്തെത്തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് എൻ.കെ. സാഗറാണ് പിഴ […]
Read more

അയ്യൻകാളി സ്പോർട്സ് സ്കൂൾ സെലക്ഷൻ ട്രയൽ നാളെ കണ്ണൂരിൽ; കായിക പ്രതിഭകൾക്ക് സുവർണ്ണാവസരം

കണ്ണൂർ: പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കായിക മികവുള്ള വിദ്യാർത്ഥികൾക്കായി അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ പ്രവേശനത്തിന് അവസരം. 5, 11 ക്ലാസുകളിലേക്കും, നിലവിൽ ഒഴിവുള്ള 6, 7, 8, 9 ക്ലാസുകളിലേക്കുമുള്ള സെലക്ഷൻ ട്രയൽ നാളെ (ഫെബ്രുവരി 3) കണ്ണൂരിൽ നടക്കും.കണ്ണൂർ സെൻട്രൽ ജയിൽ ഗ്രൗണ്ടിൽ രാവിലെ 8 മണി മുതലാണ് ട്രയലുകൾ ആരംഭിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് മികച്ച കായിക പരിശീലനവും വിദ്യാഭ്യാസവും സർക്കാർ ഉറപ്പുവരുത്തും.
Read more

അഴീക്കോട് ചാൽ ബീച്ച് ഇനി ‘ഗ്രീൻ വെഡിംഗ്’ ഡെസ്റ്റിനേഷൻ; രണ്ട് കോടിയുടെ വികസന പദ്ധതികൾക്ക് രൂപരേഖയായി

കണ്ണൂർ: ബ്ലൂ ഫ്ലാഗ് പദവിയിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ അഴീക്കോട് ചാൽ ബീച്ചിനെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താൻ വൻ പദ്ധതികൾ വരുന്നു. കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ബീച്ച് സന്ദർശിച്ച് വികസന പ്രവർത്തനങ്ങൾ വിലയിരുത്തി. ചാൽ ബീച്ചിനെ സംസ്ഥാനത്തെ പ്രമുഖ ‘ഗ്രീൻ വെഡിംഗ് ഡെസ്റ്റിനേഷൻ’ ആയി മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തിരുവനന്തപുരത്ത് ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തുടർച്ചയായാണ് ഈ സന്ദർശനം നടന്നത്. […]
Read more

തളിപ്പറമ്പിൽ വൻ മദ്യവേട്ട; 135 കുപ്പി മാഹി മദ്യവുമായി ഒഡീഷ സ്വദേശി എക്സൈസ് പിടിയിൽ

കണ്ണൂർ: തൊഴിലാളികൾക്കിടയിൽ വിൽപനയ്ക്കായി എത്തിച്ച വൻ മദ്യശേഖരവുമായി ഒഡീഷ സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിലായി. ഒഡീഷ സ്വദേശിയായ അനധി റായിയെ (23) ആണ് തളിപ്പറമ്പ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 135 കുപ്പി മാഹി മദ്യം പിടിച്ചെടുത്തു.പൂവം, പെരുമ്പാറ ഭാഗങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. മാഹിയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് മദ്യം എത്തിച്ച്, വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഉയർന്ന […]
Read more

നിക്ഷേപം ഒഴുകുന്നു, വായ്പ ലഭിക്കുന്നില്ല; സാമ്പത്തിക വളർച്ചയിൽ മലപ്പുറം ഏറ്റവും പിന്നിൽ

മലപ്പുറം: കേരളത്തിന്റെ ഏറ്റവും പുതിയ സാമ്പത്തികാവലോകന രേഖ പ്രകാരം സംസ്ഥാനത്ത് സാമ്പത്തിക വളർച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ലയായി മലപ്പുറം മാറി. കേരളത്തിന്റെ ശരാശരി വളർച്ചാ നിരക്ക് 6.59 ശതമാനമായിരിക്കെ, മലപ്പുറത്തിന്റേത് വെറും 3.35 ശതമാനം മാത്രമാണ്. കൃഷി, വ്യവസായം, സേവന മേഖലകളിലെ ഉൽപ്പാദന മൂല്യം മുൻനിർത്തിയാണ് ഈ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, 10.17 ശതമാനം വളർച്ചാ നിരക്കുമായി പത്തനംതിട്ടയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. കാസർകോട് ജില്ലയാണ് മലപ്പുറത്തിന് തൊട്ടുമുന്നിൽ (5.47%). ആളോഹരി ഉൽപ്പാദന മൂല്യത്തിന്റെ കാര്യത്തിലും […]
Read more

ചാലക്കുടി മഹാത്മ കളരി സംഘത്തിന്റെ വാര്‍ഷികവും പുരസ്‌ക്കാര വിതരണവും

തൃശ്ശൂർ: മഹാത്മ കളരി സംഘത്തിന്റെ വാര്‍ഷികവും പുരസ്‌ക്കാര വിതരണവും 7.8.9 തീയതികളിലായി നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ചാലക്കുടി സെന്റ് മേരീസ് ഫൊറാന പള്ളിയിലെ അന്വു തിരുനാളിന്റെ ഭാഗമായി ചാലക്കുടി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് സമീപത്തായി 7 തീയതി നടത്തുന്ന ആഘോഷ പരിപാടികള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് അധ്യക്ഷത വഹിക്കും. ഡോ.ആര്‍എല്‍വി രാമകൃഷ്ണന്‍ മുഖ്യാതിതിയായിരിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ […]
Read more

ചങ്ങനാശേരി എസ്ബി കോളജില്‍ 27-ാമത് അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങൾ നടന്നുവരുന്നു

കോട്ടയം: ചങ്ങനാശേരിയിൽ ഫെബ്രുവരി പതിനെട്ടു മുതല്‍ ഇരുപത്തിരണ്ടു വരെ  എസ്ബി കോളജില്‍ നടക്കുന്ന ഇരുപതിയെഴാമത്  അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍റെ മുന്നോടിയായി അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്ര ടീം നേതൃത്വം നല്‍കുന്ന ഒരുക്ക കണ്‍വന്‍ഷന്‍ എസ് ബി കോളജ് കാവുകാട്ട് ഹാളില്‍ നടത്തി. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്‍റണി എത്തയ്ക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ അധ്യക്ഷത വഹിച്ചു. ബ്രദര്‍ വിന്‍സന്‍റ് അട്ടപ്പാടി കണ്‍വന്‍ഷന്‍ നയിച്ചു. ഫാ. ജേക്കബ് ചീരംവേലി, ഫാ. ആന്‍റണി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix