തൃശ്ശൂർ: മഹാത്മ കളരി സംഘത്തിന്റെ വാര്‍ഷികവും പുരസ്‌ക്കാര വിതരണവും 7.8.9 തീയതികളിലായി നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ചാലക്കുടി സെന്റ് മേരീസ് ഫൊറാന പള്ളിയിലെ അന്വു തിരുനാളിന്റെ ഭാഗമായി ചാലക്കുടി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് സമീപത്തായി 7 തീയതി നടത്തുന്ന ആഘോഷ പരിപാടികള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് അധ്യക്ഷത വഹിക്കും.
ഡോ.ആര്‍എല്‍വി രാമകൃഷ്ണന്‍ മുഖ്യാതിതിയായിരിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ വെച്ച് മഹാത്മ കളരിസംഘത്തിന്റെ ഗുരുനാഥന്‍ മുരുകന്‍ ഗുരുക്കളുടെ ഓര്‍മ്മക്കായ് ഓര്‍പ്പെടുത്തിയ പ്രഥമ പുരസ്‌ക്കാരം നാടപ്പാട് കലാകരന്‍ രമേഷ് കരിന്തലക്കൂട്ടത്തിന് നല്‍ക്കുന്നു.സംഘത്തിന്റെ വൈസ് പ്രസിഡന്റും ഫോക്ക് ലോര്‍ അവാര്‍ഡ് നേടിയ ടി.പി.വിജുവിനേയും ചടങ്ങില്‍ ആദരിക്കും.
ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ കളരി പയറ്റ് അരങ്ങേറ്റം,കളരി പ്രദര്‍ശനം, കൈക്കൊട്ടിക്കളി, തിറയാട്ടം ഗാനമേള തുടങ്ങിയ പരിപാടികള്‍ മൂന്ന് ദിവസങ്ങളിലായി ഉണ്ടായിരിക്കും.വാര്‍ത്ത സമ്മേളനത്തില്‍ ഗുരുക്കള്‍ ഓമല്‍ ശങ്കര്‍, എ.എം,പ്രസിഡന്റ് സി.എ.മത്തായി, സെക്രട്ടറി കെ.വി.പ്രദീപ്, ട്രഷറര്‍ ജോണി, കണ്‍വീനര്‍ ടി.എ മനോജ്, ടി.പി.വിജു, സെന്തില്‍ ജോസഫ്, കൊച്ചപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




