Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

മികച്ച നിയമസഭാ സാമാജികനുള്ള മഹാത്മജി പുരസ്ക്കാർ 2026 ഏറ്റുവാങ്ങി മുഹമ്മദ് മുഹ്‌സിൻ എംഎൽഎ

പാലക്കാട്: മികച്ച നിയമസഭാ സാമാജികനുള്ള മഹാത്മജി പുരസ്ക്കാർ 2026 ഏറ്റുവാങ്ങി മുഹമ്മദ് മുഹ്‌സിൻ എംഎൽഎ. ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയാണ് പുരസ്കാരം നൽകിയത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പുരസ്കാരം സമ്മാനിച്ചു. ജവഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ 2026ലെ മികച്ച നിയമസഭാ സാമാജികനുള്ള മഹാത്മജി പുരസ്‌കാരത്തിനാണ് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹസിൻ അർഹനായത്. തിരുവനന്തപുരം മ്യൂസിയം ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പുരസ്‌കാരം സമ്മാനിച്ചു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ […]
Read more

വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ മോഷ്ടിച്ച രണ്ടുപേർ ഷോർണൂർ പോലീസിന്റെ പിടിയിൽ

പാലക്കാട്: ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച 2 യുവാക്കളെ ഷൊർണൂർ പൊലീസ് പിടികൂടി. പൊതുവാൾ ജംഗ്ഷൻ സമീപമുള്ള വീടിൻ്റെ മുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിലാണ് രണ്ടു പേർ അറസ്റ്റിലായത്. തിരൂർ കല്ലിങ്ങൽ വീട്ടിൽ മുഹമ്മദ് ഷാമിൽ , മലപ്പുറം തലക്കടത്തൂർ മണ്ടകത്തിങ്കൽ ഫയാസ് എന്നിവരെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റുചെയ്തത്. ഈ മാസം 8 ന് പുലർച്ചെ ആലത്തൂർ നിവാസിയായ ശ്രീജിത്തിൻ്റെ ബൈക്കാണ് മുഹമ്മദ് ഷാമിൽ മോഷ്ടിച്ചത്. കേസെടുത്ത ഷൊർണൂർ പൊലീസ് ശാസ്ത്രീയമായ അന്വേഷണ രീതിയിലൂടെ ഇരു ചക്ര […]
Read more

നാടകത്തിൽ നിന്നും അരങ്ങൊഴിഞ്ഞ ഒരു കലാകാരൻ ഇപ്പോൾ ആശുപത്രി വരാന്തയിൽ കൂട്ടിരിപ്പിനായി ഒരാളില്ലാതെ തേങ്ങുകയാണ്

പാലക്കാട്: അരങ്ങിലെ വർണ്ണപ്പകിട്ടുകൾ വിസ്മൃതിയിലാഴ്ന്നപ്പോൾ, വേദനയുടെ ഏകാന്തതയിൽ ഒരു കലാകാരൻ കണ്ണീരോടെ തുണ തേടുന്നു. മലയാള നാടകവേദിക്ക് അറുപതോളം രചനകളും അൻപതോളം സംവിധാനമികവും സമ്മാനിച്ച വർക്കല സ്വദേശി 68 കാരൻ എം.എസ്. കുറ്റിക്കാട് എന്ന ഷിഹാബുദ്ദീനാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ അഭയമില്ലാതെ വാർഡിൽ ചികിത്സയിൽ കഴിയുന്നത്. കൂട്ടിരിക്കാൻ ഉറ്റവരാരുമില്ലാത്ത ഇദ്ദേഹത്തിന് ആശുപത്രി സൂപ്രണ്ട് ഡോ. പത്മനാഭന്റെയും മറ്റ് ജീവനക്കാരുടെയും കരുതലാണ് ഏക ആശ്വാസം. നാടകത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമായി 1991ൽ വർക്കലയിൽ നിന്ന് പാലക്കാട്ടെത്തിയതാണ് അദ്ദേഹം. 2009-ൽ വലതുകാലിലുണ്ടായ […]
Read more

കുറുപ്പന്തറ സെന്റ് മേരീസിൽ പഴയ സഹപാഠികളുടെ ഹൃദയസംഗമം

കോട്ടയം: അഞ്ച് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം, ബാല്യകാലത്തെ സ്വപ്നങ്ങളും ചിരികളും പങ്കിട്ട ആ പഴയ ക്ലാസ് മുറിയിലേക്ക് അവർ വീണ്ടും എത്തി. കുറവിലങ്ങാട് സെന്റ് മേരീസ് ബോയിസ് ഹൈസ്കൂളിലെ 1975-76 എസ്.എസ്.എൽ.സി ബാച്ച് പത്ത് സി ഡിവിഷനിലെ സഹപാഠികളാണ് ‘റിപ്പിള്‍സ്@50’ എന്ന പേരിൽ വീണ്ടും ഒത്തുകൂടിയത്. കാലം മായ്ക്കാത്ത സൗഹൃദത്തിന്റെ കരുത്തുമായി എത്തിയ ഇവർക്ക്, തങ്ങൾ പഠിച്ച അതേ തടി ബെഞ്ചുകളിലിരുന്നുള്ള സംഭാഷണങ്ങൾ ഗതകാല സ്മരണകളുടെ മധുരമേറി. സംഗമത്തിൽ പഴയകാല അദ്ധ്യാപകരും പങ്കുചേർന്നതോടെ ക്ലാസ് മുറി ഒരു […]
Read more

ചാലക്കുടി മേഖലയിൽ വീണ്ടും തീ പിടുത്തം

തൃശ്ശൂർ: ചാലക്കുടിയിൽ വീണ്ടും തീ പിടുത്തം. രാവിലെ 9 മണിയോടെ ആളൂർ പഞ്ചായത്ത്‌ വാർഡ് 20 മാള റോഡിൽ നിന്നും കാനാൽ റോഡ് ആരംഭിക്കുന്നിടത്തു മംഗലൻ ഡെയ്സിയുടെ ഏകദേശം ഒരു ഏകറോളം വരുന്ന സ്ഥലത്തെ ഉണങ്ങിയ പുല്ലിന് തീ പിടിച്ചു ആളിപടർന്നു കത്തി. തക്ക സമയത്തു സീനിയർ ഫയർ  റെസ്ക്യൂ ഓഫീസർ പി ഒ വർഗ്ഗീസിന്റെ നേതൃത്വത്തിൽ സേന എത്തി തീ അണച്ചതിനാൽ അടുത്തുള്ള വീടുകളിലേക്കു തീ പടരുന്നത് തടയാനും വൻ നാശനഷ്ടം ഒഴിവാക്കാനും കഴിഞ്ഞു. സേന […]
Read more

പന്തല്ലൂർ പൂരത്തിൽ വെടിക്കെട്ടിന് അനുമതി

തൃശ്ശൂർ: വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പന്തല്ലൂർ പൂരത്തിലെ വെടിക്കെട്ടിന് ഇത്തവണ അനുമതി ലഭിച്ചു. ഫെബ്രുവരി 1 ഞായറാഴ്ചയാണ് പന്തല്ലൂർ പൂരം നടക്കുന്നത്. ഒരുകാലത്ത് പ്രദേശത്ത് ഏറെ ഫേമസ് ആയിരുന്ന പന്തല്ലൂർ പൂരം, വിവിധ നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ വർഷങ്ങളിൽ വെടിക്കെട്ടില്ലാതെ പരിമിതമായ രീതിയിലായിരുന്നു നടന്നത്. എന്നാൽ ഇത്തവണ വെടിക്കെട്ടിന് അനുമതി ലഭിച്ചതോടെ പൂരാഘോഷങ്ങൾ കൂടുതൽ പ്രൗഢിയോടെയും ഉത്സാഹത്തോടെയും നടക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും വെടിക്കെട്ട് നടത്തുക. ക്ഷേത്ര കമ്മിറ്റി, ഭാരവാഹികൾ, നാട്ടുകാർ എന്നിവരുടെ സംയുക്ത […]
Read more

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം; കടവല്ലൂരിൽ അനുസ്മരണ യോഗം നടത്തി

തൃശ്ശൂർ: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കടവല്ലൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് പി. കെ. ദേവദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി സി. കെ. സുലൈമാൻ, മണ്ഡലം വൈസ് പ്രസിഡന്റ് മനീഷ് എം. എം. എന്നിവർ സംസാരിച്ചു. ജയരാജ്, മയമുണ്ണി, അസീസ്, ലത്തിഫ്, ശശികുമാർ, മജീദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Read more

സി എം. മെഗാ ക്വിസ്; ജില്ലാതല മത്സര ആവേശകരമായി സമാപിച്ചു

പാലക്കാട്: കേരളത്തിന്റെ സാമൂഹ്യചരിത്രത്തെ ആസ്പദമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സി.എം. മെഗാ ക്വിസ് മത്സരത്തിന്റെ പാലക്കാട് ജില്ലാതല മത്സരം പാലക്കാട് മേഴ്സി കോളേജിൽ ആവേശകരമായി പര്യവസാനിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ഈ വിജ്ഞാനോത്സവത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്കൂൾ വിഭാഗത്തിൽ 29 ടീമുകളും കോളേജ് വിഭാഗത്തിൽ 52 ടീമുകളും പങ്കെടുത്തു. ചരിത്രം, സംസ്കാരം, സാങ്കേതികവിദ്യ, അന്താരാഷ്ട്ര വിഷയങ്ങൾ എന്നിവ കോർത്തിണക്കി ഡോ. ജി. […]
Read more

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം; അനുസ്മരണ പരിപാടി നടത്തി

തൃശ്ശൂർ: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കാട്ടകാമ്പാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കർ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് എം. എം. അലി അധ്യക്ഷത വഹിച്ചു.എം. എസ്. മണികണ്ഠൻ, എം. എ. അബ്ദുൽ റഷീദ്, എൻ. എം. റഫീക്ക്, ബിജു ജോബ്, എൻ. കെ. മജീദ്, വി. കെ. മുഹമ്മദ്, കെ. കെ. ഇക്ബാൽ, സിനി സക്കറിയ, എൻ. ആർ. ദേവരാജൻ, മുഹമ്മദാലി, അച്ചുതൻ, ബാബു […]
Read more

കെഎം മാണി ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു

തൃശ്ശൂർ: കെ എം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി കേരള കോൺഗ്രസ് (എം) കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി ആചരിച്ചു. പന്നിത്തടം കനിവ് വൃദ്ധസദനത്തിൽ നടന്ന പരിപാടികൾ കേരള സംസ്ഥാന മുന്നോക്ക ക്ഷേമ കമ്മീഷൻ അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി. എസ്. രാജൻ, വി. കെ. സുമൻ, എൻ. ജെ. ജയ്മോൻ, കെ. ബി. ബജേഷ്, സി. എഫ്. റോബിൻ, സിജോ ചുങ്കത്ത്, എൻ. എൽ. ജോസ്, കൃഷ്ണൻകുട്ടി, ഒ. എം. ജോണി, വിജി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix