Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ഏറ്റുമാനൂർ നഗരമധ്യത്തിലെ കിണർ മാലിന്യക്കൂമ്പാരമാകുന്നു; പ്രതിഷേധവുമായി സിപിഎം

കോട്ടയം: ഏറ്റുമാനൂർ നഗരസഭയ്ക്ക് മുൻവശത്തുള്ള വലിയ കിണർ മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗശൂന്യമാകുന്നു. വാട്ടർ അതോറിറ്റി കുടിവെള്ള സ്രോതസ്സായി ഉപയോഗിച്ചിരുന്ന ഈ കിണറ്റിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണ്. കിണറ്റിലെ മാലിന്യക്കൂമ്പാരം ഏതുനിമിഷവും തീപിടുത്തത്തിന് കാരണമായേക്കാമെന്ന് സി.പി.എം നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. ഇതിന് തൊട്ടടുത്താണ് നഗരസഭയിലേക്കും വിവിധ വ്യാപാര സ്ഥാപനങ്ങളിലേക്കും ശുദ്ധജലം എത്തിക്കുന്ന മറ്റൊരു കിണർ സ്ഥിതി ചെയ്യുന്നത്. മനുഷ്യവിസർജ്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കിണറിന് സമീപം കാണപ്പെടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്ന് പൊതുപ്രവർത്തകർ കുറ്റപ്പെടുത്തി. വിഷയത്തിൽ പ്രതിഷേധം […]
Read more

സമുദായ ശാക്തീകരണത്തിന് മുൻഗണന; പാലാ രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനം നടന്നു

കോട്ടയം: സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ സമുദായ ശാക്തീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളേജിൽ വെച്ച് നടന്ന പാലാ രൂപത പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായ വിഷയങ്ങൾ പരിഹരിക്കാൻ പരസ്പര കേൾവിയും തുറന്ന സംവാദവും അനിവാര്യമാണെന്ന് ‘ഔഡി ആൾട്ടറം പാട്രം’ എന്ന ലാറ്റിൻ സൂക്തം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഓർമ്മിപ്പിച്ചു. പങ്കാളിത്ത സഭയുടെ ആത്മാവോടെ സമുദായത്തിന്റെ ഉന്നമനത്തിനായി […]
Read more

ഏറ്റുമാനൂർ തിരിച്ചുപിടിച്ച് കോൺഗ്രസ്; പൂഞ്ഞാറിൽ കേരള കോൺഗ്രസ് (ജോസഫ്) സ്ഥാനാർത്ഥിയായി സാബു പ്ലാത്തോട്ടം

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രം മാനദണ്ഡമാക്കി സീറ്റ് വിഭജനത്തിൽ കടുത്ത നിലപാടുമായി കോൺഗ്രസ്. ഇതിന്റെ ആദ്യഘട്ടമെന്നോണം, ജോസഫ് ഗ്രൂപ്പിൽ നിന്ന് ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് തിരിച്ചുപിടിച്ചു. പകരം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് പൂഞ്ഞാർ സീറ്റാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ ജോസഫ് ഗ്രൂപ്പ് പരാജയപ്പെട്ടതും എന്നാൽ കോൺഗ്രസിന് വിജയസാധ്യതയുള്ളതുമായ നാലോളം സീറ്റുകൾ തിരികെ വാങ്ങുമെന്ന നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നാലെയാണിത്. ഇതോടെ വരാനിരിക്കുന്ന സീറ്റ് വിഭജനത്തിൽ ജോസഫ് ഗ്രൂപ്പ് വലിയ ആശങ്കയിലാണ്. പലയിടങ്ങളിലും സ്വന്തമായി അടിത്തറയില്ലാത്തത് […]
Read more

പോക്സോ കേസ് പ്രതിക്ക് നാല് വർഷം കഠിനതടവും പിഴയും വിധിച്ചു

തൃശ്ശൂർ:  പോക്സോ കേസ് പ്രതിക്ക് നാല് വർഷം കഠിനതടവും പിഴയും വിധിച്ചു. മേത്തല എൽത്തുരുത്ത് സ്വദേശി നെടുംപറമ്പിൽ വീട്ടിൽ വിനോദിനെയാണ് (50 വയസ്സ് ) കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്‌ജ് വി. വിനിതയാണ് ശിക്ഷ വിധിച്ചത് ‘ വീടിനുള്ളിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക അതിക്രമം കാണിച്ച കേസിലാണ് പ്രതിക്ക് നാല് വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. 2024 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് വീടിനകത്തു അതിക്രമിച്ചുകയറിയ പ്രതി […]
Read more

കോളജ് തല മോഡൽ പാർലമെന്റ് അസംപ്‌ഷൻ കോളജിൽ നടന്നു

കോട്ടയം: ചങ്ങനാശേരിയിൽ കേരള ഗവണ്മെന്റിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് സംഘടിപ്പിക്കുന്ന കോളജ് തല മോഡൽ പാർലമെന്റ് ചങ്ങനാശേരി അസംപ്‌ഷൻ ഓട്ടോണോമസ് കോളജിൽ നടന്നു. വിദ്യാർഥികളിൽ പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രവർത്തനത്തെ സംബന്ധിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇരുപത്തിരണ്ടോളം കോളജുകളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ് ഉദ്ഘാടനം ചെയ്തു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന മോഡൽ പാർലമെന്റിന്റെ ക്രമീകരണം പിജി ഡിപ്പാർട്മെന്റ് ഓഫ് ഹിസ്റ്ററി ആൻഡ് റിസർച് സെന്ററാണ് ഒരുക്കിയത്. […]
Read more

പത്ര ഏജൻ്റിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച  പ്രതി പിടിയിൽ

തൃശ്ശൂർ: മേലഡൂർ ജംഗ്ഷനിൽ വെച്ച് മേലഡൂർ സ്വദേശിയെ മാരകായുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ  പോലീസ് അറസ്റ്റ് ചെയ്തു.  വലിയപറമ്പ് സ്വദേശി പനവടലി വീട്ടിൽ തപസ് വേലു (37) എന്നയാളെയാണ്  പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ജനുവരി 24-ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പത്ര ഏജൻ്റായ മേലഡൂർ സ്വദേശി പ്ലാശ്ശേരി വീട്ടിൽ വർഗ്ഗീസ് പത്രം എടുക്കാൻ വന്നപ്പോഴാണ് സംഭവം. പ്രതി വാക്കത്തി പോലുള്ള മാരകായുധം ഉപയോഗിച്ച് ആക്രമിച്ചത്.ആക്രമണത്തിനിടെ വർഗ്ഗീസ് ഓടി രക്ഷപ്പെടാൻ […]
Read more

കുഴിക്കാനുള്ള ആവേശം റോഡ് നന്നാക്കാൻ കാണിക്കാറില്ല

കോട്ടയം: ചങ്ങനാശേരിയിൽ മനുഷ്യന്റെ ജീവന്‌ ഭീഷണിയായി റോഡിലെ കട്ടിങ്ങുകൾ. കാൽനടക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ കെണിയാണ് ഇവ. സ്വകാര്യ ടെലികോം ഇന്റർനെറ്റ് കമ്പനികളുടെയും ജല അതോറിറ്റിയുടെയും നിർമാണ പ്രവർത്തനങ്ങൾക്കുശേഷം പൂർണമായും പുനർനിർമാണവും കോൺക്രീറ്റിങ്ങും ചെയ്യാത്തതാണ് കട്ടിങ്ങിന് കാരണം. പൊതുമരാമത്ത് വകുപ്പിന് തുക അടച്ച് റോഡ് കുഴിക്കുന്ന സ്വകാര്യ കമ്പനികൾ റോഡിൽ കുഴിയെടുത്ത് സ്ലാബ് ഇടും. കുഴിക്കാനുള്ള ആവേശം റോഡ് നന്നാക്കാൻ കാണിക്കാറില്ലെന്ന് നാട്ടുകാർ. ചുറ്റുമുള്ള ഭാഗം കൃത്യമായി മൂടുകയോ, കോൺക്രീറ്റ് ചെയ്യുകയോ ചെയ്യാറില്ല. ഇതുമൂലം റോഡ് നിരപ്പിൽനിന്ന്‌ […]
Read more

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കാടുകുറ്റി യൂണിറ്റ് 34-ാമത് വാർഷിക സമ്മേളനം നടത്തി

 തൃശ്ശൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കാടുകുറ്റി യൂണിറ്റ് 34-ാമത് വാർഷിക സമ്മേളനം നടത്തി. സമ്മേളനം കാടുകുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സി.മനോജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.എൽ. ജോസ് അദ്ധ്യക്ഷത വഹിച്ചു   കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങളുടെ ഭാഗമായി കൊണ്ടുവന്ന ലേബർ കോഡുകൾ റദ്ദു ചെയ്യുക, തൊഴിലുറപ്പ് നയ ഭേദഗതി റദ്ദു ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫെബ്രുവരി 12 ന് നടത്തുന്ന ദേശവ്യാപക പണിമുടക്ക് വിജയിപ്പിക്കണമെന്നും,  മെഡിസെപ്പിലെ അപാകതകൾ പരിഹരിച്ച് […]
Read more

സനീഷ് കുമാർ ജോസഫ് എംഎൽഎ വി ആർ പുരത്ത് അനുവദിച്ച 3 മിനി മാസ്റ്റ് ലൈറ്റുകൾ സമർപ്പിച്ചു

തൃശ്ശൂർ: ചാലക്കുടി വി.ആർ.പുരത്തിന് എം എൽ എ യുടെ ഉത്സവ സമ്മാനം.  സനീഷ് കുമാർ ജോസഫ് എംഎൽഎ വിആർപുരത്ത് അനുവദിച്ച 3 മിനി മാസ്റ്റ് ലൈറ്റുകൾ കാവടി ഉത്സവ ദിനത്തിൽ സ്വിച്ച്ഓൺ ചെയ്ത് ഗ്രാമത്തിന് സമർപ്പിച്ചു. വി.ആർ. പുരം ജംഗ്ഷൻ, കസ്തൂർബ- ഐടിഐ ജംഗ്ഷൻ, റബ്ബർ തോട്ടം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 3 ലൈറ്റുകൾ അനുവദിച്ചത്. ശാസ്താംകുന്ന് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് വി.ആർ പുരം തെക്കുംമുറി കാവടി ഉത്സവം നടക്കുന്ന ദിവസം തന്നെ എംഎൽഎ പ്രത്യേക […]
Read more

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കോട്ടയം യൂണിയന്റെ സ്നേഹാദരവ്

കോട്ടയം: ഈ വർഷത്തെ പദ്‌മഭൂഷൺ ബഹുമതി നേടിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കോട്ടയം യൂണിയന്റെ സ്നേഹാദരവ്. നാഗമ്പടം മഹാദേവക്ഷേത്രത്തിൽ കോട്ടയം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെയും ഉത്സവക്കമ്മിറ്റിയുടെയും വകയായി ശർക്കരകൊണ്ട് തുലാഭാരവുമുണ്ടായി.  എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി മൂന്ന് പതിറ്റാണ്ട് പൂർത്തിയായതുകൂടി പരിഗണിച്ചായിരുന്നു സ്വീകരണം. യൂണിയനിലെ വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, സൈബർ സേന, പെൻഷൻ കൗൺസിൽ, എംപ്ലോയീസ് ഫോറം, ധർമപഠനകേന്ദ്രം, നൂറ്റിമൂന്ന് ശാഖകളിലെയും ഭാരവാഹികൾ, ഉത്സവക്കമ്മിറ്റി നാല് മേഖലാ ഭാരവാഹികൾ, നൂറ്റിപ്പതിമൂന്നാമത്  ഉത്സവത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix