Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ശ്രീ കണ്ണമ്പുഴ ഭഗവതി ക്ഷേത്രം താലപ്പൊലി കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നിർവ്വഹിച്ചു   

തൃശ്ശൂർ: ചാലക്കുടി യുടെ ദേശീയ ഉത്സവമായ കണ്ണമ്പുഴ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി ജഡ്ജി  കെ.വി. ജയകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രി ടി. എൻ. ശങ്കരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ‘കെ’ ബി ‘ ഉണ്ണികൃഷ്ണൻ ജനറൽ കൺവീനർ എം.സി ഗോപീകൃഷ്ണൻ , കെ. എം ഹരി നാരായണൻ. കെ.കെ ശങ്കരൻ കുട്ടി, ടി.കെ. ജയൻ തുടങ്ങിയവർ സംസാരിച്ചു.
Read more

ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഞായറാഴ്ച രാത്രി തോൽ പാവകൂത്ത് അവതരണം നടത്തും

കോട്ടയം: പൊൻകുന്നതു ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഞായറാഴ്ച രാത്രി ഒൻപതിന് നിഴൽവിസ്മയത്തിലൂടെ രാമകഥയുടെ പൊരുൾ തീർക്കും. കമ്പരാമായണത്തെക്കൂടി അടിസ്ഥാനമാക്കിയാണ് കഥാവിവരണം. സീതാസ്വയംവരം, പഞ്ചവടി നിർമാണം, ബാലിമോക്ഷം, രാമ രാവണയുദ്ധം തുടങ്ങി രാമായണത്തിലെ സന്ദർഭങ്ങളോരോന്നും നൂറ്റമ്പതോളം തോൽപ്പാവകളിലൂടെയാണ് വേദിയിൽ അവതരിപ്പിക്കുന്നത്. അരങ്ങിൽ പാവകളോരോന്നും ഇതിഹാസകഥാപാത്രങ്ങളായി മാറുമ്പോൾ ചെണ്ട, മദ്ദളം, ഇലത്താളം എന്നീ വാദ്യങ്ങൾ പശ്ചാത്തലമൊരുക്കും. ഭദ്രകാളിക്കാവുകളിലെ പരമ്പരാഗത ആചാരനുഷ്ഠാനമെന്ന നിലയിൽ വളർന്നുവന്ന പാവക്കൂത്തിൽ മൃഗങ്ങളുടെ തോലുകൊണ്ടാണ് കഥാപാത്രങ്ങളുടെ രൂപം നിർമിക്കുന്നത്. അരങ്ങിനായി ഉപയോഗിക്കുന്ന വെളുത്ത പ്രതലത്തിന് ആയപ്പുടവ എന്നാണ് സാങ്കേതികനാമം. […]
Read more

പുതുപ്പള്ളി നിലയ്ക്കൽ പള്ളി-കുട്ടൻചിറപ്പടി റോഡ് കോൺക്രീറ്റ് ചെയ്തു

കോട്ടയം: പുതുപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുൻപിലൂടെയുള്ള റോഡിലെ കുഴികൾ അടയുന്നു. പുതുപ്പള്ളി നിലയ്ക്കൽ പള്ളി-കുട്ടൻചിറപ്പടി റോഡിൽ മൂന്നാംഘട്ടത്തിൽ ഇരുന്നൂറ്റിയഞ്ചു മീറ്ററാണ് കോൺക്രീറ്റ് ചെയ്യുന്നത്. മുമ്പ് പല തവണ ടാർ ചെയ്തിട്ടും റോഡ് തകരുന്നത് പതിവായി. ഭാരവാഹനങ്ങളുടെ യാത്രകൂടിയായതോടെ കുഴിയും വെള്ളക്കെട്ടും പതിവായി. ഇതോടെ കോൺക്രീറ്റ് ചെയ്യാൻ തീരുമാനമായി. പാടത്തിന് നടുവിലൂടെയുള്ള റോഡിന്റെ ഇരുഭാഗത്തും കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിച്ച് മണ്ണിട്ടുയർത്തി. പതിനഞ്ചു സെന്റിമീറ്റർ കനത്തിൽ മക്കിട്ട് ഉറപ്പിച്ചു. അതിന് മുകളിൽ ജിഎസ്ബിയും ഏറ്റവും മുകളിൽ പതിനഞ്ചു സെ.മീ കനത്തിൽ […]
Read more

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ജില്ലാതല  യോഗം സമാപിച്ചു

തൃശ്ശൂർ: തൃശൂർ റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്  പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച ജില്ലാതല യോഗം സമാപിച്ചു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ ജില്ലാ പോലീസ് ആസ്ഥാനത്ത് വെച്ച് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. കേരള സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച തുക വിനിയോഗിച്ച്  എസ്പി ജി, സി പിജി സംവിധാനങ്ങളുടെ ഭാഗമായി ജില്ലയിലെ 195 വിദ്യാലയങ്ങളിൽ സ്ഥാപിക്കുന്നതിനുള്ള പരാതിപ്പെട്ടികളുടെ വിതരണോദ്ഘാടനം  ജില്ലാ പോലീസ് മേധാവി നിർവഹിച്ചു. ജില്ലയിലെ 358 […]
Read more

ചാലക്കുടി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒക്ക് ആദരം

തൃശ്ശൂർ: സർവീസിൽ നിന്ന് വിരമിക്കുന്ന ചാലക്കുടി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എം കെ സജീവിനെ ആദരിച്ചു. ചാലക്കുടി സെൻ്റ് മേരീസ് പള്ളിയിലെ അമ്പു തിരുനാളുമായി ബന്ധപെട്ട് ചാലക്കുടി ഡിവൈഎസ്പി പി.കെ. രാജു വിളിച്ചു ചേർത്ത യോഗത്തിൽ വെച്ചാണ് ആദരിച്ചത്. പരവധി വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന എസ് എച്ച് ഒയെ ഡിവൈഎസ്പിയും പള്ളി വികാരി ഫാദർ വർഗ്ഗീസ് പാത്താടനും ചേർന്ന് ആദരിച്ചു. വാർഡ് മെമ്പർ അൽഫോൻസ ചാക്കോ, തിരുനാൾ ജനറൽ കൺവീനർ ജോഷി പുത്തിരിക്കൽ  സഹവികാരിമാർ, […]
Read more

കെഎസ്എസ്പിയു പേരൂർ വില്ലേജ് യൂണിറ്റ് വാർഷിക സമ്മേളനം നടന്നു

കോട്ടയം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) പേരൂർ വില്ലേജ് യൂണിറ്റിന്റെ 16-ാമത് വാർഷിക പൊതുയോഗം പേരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗം എം.എസ് ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൽ.ബി. ശ്യാമളകുമാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.ജി. ഗോപകുമാർ അനുസ്മരണവും ഇതോടൊപ്പം നടന്നു. സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗം കെ.എൻ. സോമദാസൻ, നേതാക്കളായ കെ.കെ. സോമൻ, പി.പി. ഗോപി, അമ്പിളി പി. […]
Read more

ദേശീയപാത ചാലക്കുടിപ്പുഴയ്ക്കു കുറുകെയുള്ള പഴയ പാലം 9 ന് ശേഷം അടക്കും

തൃശ്ശൂർ: ചാലക്കുടിയിൽ. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള   ദേശീയപാതയിൽ ചാലക്കുടിപ്പുഴയ്ക്കു കുറുകെയുള്ള പഴയ പാലം അറ്റകുറ്റപ്പണിക്കായി ഫെബ്രുവരി കഴിഞ്ഞ് പൂർണമായി അടച്ചിടാൻ തീരുമാനിച്ചു. ദേശീയപാത അതോറിറ്റി നിയോഗിച്ച കൺസൾട്ടൻസി നടത്തിയ സാങ്കേതിക പരിശോധനയിൽ ചാലക്കുടിപ്പുഴയ്ക്കു കുറുകെയുള്ള പഴയ  പാലത്തിൽ ഗുരുതരമായ ബലക്ഷയം കണ്ടെത്തിയത്തിനെ തുടർന്നാണ് തീരുമാനം. ദിവസേന പതിനായിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിൻ്റെ സുരക്ഷാ നില ആശങ്കയുണർത്തുന്നതായി പറയപ്പെടുന്നു. ഏകദേശം 2 മാസം വേണ്ടി വരും അറ്റകുറ്റപണികൾക്കെന്നാണ് പ്രാഥമിക നിഗമനം. പുഴയ്ക്കു കുറുകെയുള്ള പടിഞ്ഞാറു വശത്തെ പാലത്തിലാണ് (എറണാകുളത്തു നിന്നു തൃശൂരിലേക്കുള്ള ദിശ) […]
Read more

എരുമപ്പെട്ടി തോന്നല്ലൂരിൽ ബൈക്ക് അപകടം; ദമ്പതികൾക്ക് പരിക്ക്

തൃശ്ശൂർ: എരുമപ്പെട്ടി തോന്നല്ലൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുണ്ടുപറമ്പിൽ വീട്ടിൽ ശിവരാമൻ (60), ഭാര്യ ഗിരിജ (49) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ സാരമുള്ളതല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.
Read more

ബ്രഹ്മകുളം ഫാസിൽ കൊലക്കേസ്; മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു

തൃശ്ശൂർ: ഗുരുവായൂർ ബ്രഹ്മകുളത്ത് എസ്.എഫ്.ഐ പ്രവർത്തകൻ ഫാസിൽ കൊല്ലപ്പെട്ട കേസിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരായ മുഴുവൻ പ്രതികളെയും തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. 15 പ്രതികൾ ഉൾപ്പെട്ട കേസിൽ ഒരാൾ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ബാക്കി 14 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. 2017-ൽ വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്ന ഫാസിലിനെ ആർഎസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് നാല് ദൃക്‌സാക്ഷികളുൾപ്പെടെ 38 സാക്ഷികളെ വിസ്തരിക്കുകയും 131 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നുവെങ്കിലും, […]
Read more

12കാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതിക്ക് ആറുവർഷം കഠിന തടവ്

തൃശ്ശൂർ: പോക്സോ കേസിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിക്ക് വീണ്ടും ആറുവർഷം കഠിന തടവും 40,000 രൂപ പിഴയും വിധിച്ചു. 12 കാരനെ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. 2023 ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരുമനയൂർ വില്ലേജിലെ മുത്തമ്മാവ് ദേശം മാങ്ങാടി ഹൗസിൽ കുഞ്ഞപ്പു മകൻ സജീവൻ (52) എന്നയാളെയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പിഴ അടക്കാത്ത പക്ഷം നാലുമാസം കൂടി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix