Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ വയോധികന് തടവും പിഴയും വിധിച്ച് കോടതി

കണ്ണൂർ: പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ എഴുപത്തിയഞ്ചുകാരനെ രണ്ട് വർഷത്തെ തടവിനും അമ്പതിനായിരം രൂപ പിഴ അടക്കാനം കോടതി ശിക്ഷിച്ചു.ആലക്കോട് നെടുവോട്ടെ പൂമംഗലോര കത്ത് മമ്മു (75) വിനെയാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പഷൽ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. 2025 ഫെബ്രുവരി 5ന് രാവിലെ 8.50നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ആലക്കോട് പോലിസ് ആയിരുന്ന എം പി ഷാജിയാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് […]
Read more

ബസ്സ് ബൈക്കിലിടിച്ച് യാത്രക്കാരനായ കൊറ്റാളി സ്വദേശിക്ക് ദാരുണാന്ത്യം

കണ്ണൂർ: ബൈക്കിൽ ബസിടിച്ച് കൊറ്റാളി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കണ്ണാടിപ്പറമ്പ് കൊറ്റാളിക്കാവിന് സമീപം അരിയമ്പാട്ട് അനീഷാ(38)ണ് മരിച്ചത്. വെള്ളിയാഴ്ച പകൽ 2.10 ഓടെ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം. കണ്ണാടിപ്പറമ്പ് ഭാഗത്തു നിന്ന് വീട്ടിലേക്ക് പോകുന്ന അനീഷിന്റെ ബൈക്കിൽ എതിർവശത്തു നിന്നു വന്ന സ്വകാര്യ ബസ്സിടിക്കുകയായിരുന്നു. പരിക്കേറ്റ അനീഷിനെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ശനിയാഴ്ച പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം സംസ്കരിക്കും. പരേതനായ കരുണാകരന്റെയും എ ചന്ദ്രമതിയുടെയും മകനാണ്. സഹോദരങ്ങൾ: […]
Read more

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ വീണ്ടും മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. ജയിലിലെ ആശുപത്രി ബ്ലോക്കിൻ്റെ ശുചിമുറിക്ക് സമീപമാണ് 2 കുപ്പി മദ്യവും ഹൻസ് ഉള്‍പ്പെടെ പുകയില വസ്തുക്കളും കണ്ടെത്തിയത്.സഞ്ചിയിലാക്കി പുറത്ത് നിന്ന് എറിഞ്ഞ് കൊടുത്തതാണെന്നാണ് സംശയം. ജയില്‍ സൂപ്രണ്ടിൻ്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു. ഇതിന് മുൻപും സമാനമായ സാഹചര്യം കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഉണ്ടായിരുന്നു. അഞ്ചാം ബ്ലോക്കിന്റെ പിന്‍വശത്തുള്ള കല്ലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ ഒരു ഫോണ്‍ അടക്കം കണ്ടെത്തിയിരുന്നു. 3 കുപ്പി […]
Read more

കുമരകം ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഒന്നാം വാർഷികത്തിലേക്ക്; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം കുമരകത്ത് രൂപീകരിച്ച ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ വിജയകരമായ ഒരു വർഷം പൂർത്തിയാക്കുന്നു. കഴിഞ്ഞ ഒരു വർഷമായി കുമരകത്തെ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് കൈത്താങ്ങായി പ്രവർത്തിച്ചുവരുന്ന ഫൗണ്ടേഷൻ്റെ പ്രവർത്തനം വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ വാർഷിക പൊതുയോഗം തീരുമാനിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ മുൻഗണന നൽകിക്കൊണ്ടുള്ള പദ്ധതികൾക്കാണ് വരും വർഷം രൂപം നൽകുന്നത്. ഫൗണ്ടേഷൻ്റെ പുതിയ ഭാരവാഹികളായി കുഞ്ഞച്ചൻ വേലിത്തറ (പ്രസിഡന്റ്), രഘു അകവൂർ (സെക്രട്ടറി), പി.എ. ശശീന്ദ്രൻ (ട്രഷറർ) […]
Read more

നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി കുമരകം യൂണിറ്റ് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു

കോട്ടയം: നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി (NExCC) കുമരകം യൂണിറ്റിന്റെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി മന്ദിരത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോഷി മോൻ കെ.കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ NExCC സംസ്ഥാന പ്രസിഡന്റ് എം.ബി. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. വിമുക്തഭടന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിനായി ഓഫീസ് സംവിധാനം സജീവമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം ആർഷ ബൈജു, NExCC സംസ്ഥാന സെക്രട്ടറി കെ.എം. […]
Read more

പൂഞ്ഞാറിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം നിർണ്ണായക ഘട്ടത്തിൽ; അഞ്ചംഗ പട്ടിക സ്‌ക്രീനിംഗ് കമ്മിറ്റിക്ക് മുന്നിൽ

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൂഞ്ഞാർ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ കോൺഗ്രസ് ക്യാമ്പിൽ സജീവമാകുന്നു. മധുസൂദനൻ മിസ്ത്രി ചെയർമാനായുള്ള ഇലക്ഷൻ സ്‌ക്രീനിംഗ് കമ്മിറ്റിക്ക് മുൻപാകെ അഞ്ചംഗ നേതാക്കളുടെ പ്രാഥമിക പട്ടിക കൈമാറി. മണ്ഡലത്തിൽ വിജയസാധ്യത ഉറപ്പാക്കാൻ കെൽപ്പുള്ളവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആദ്യഘട്ട സർവ്വേയുടെ അടിസ്ഥാനത്തിലാണ് ഈ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ജോസഫ് വാഴക്കൻ, അഡ്വ. സജി ജോസഫ്, ടോമി കല്ലാനി, വസന്ത് തെങ്ങുംപള്ളി, ജോമോൻ എക്കരെ എന്നിവരുടെ പേരുകളാണ് നിലവിൽ ഹൈക്കമാൻഡ് കമ്മിറ്റിയുടെ […]
Read more

പാലാ മൂന്നാനിയിൽ മാലിന്യം തള്ളാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു; ലോറിയിലെത്തിച്ച പ്ലാസ്റ്റിക് തിരികെ കയറ്റിപ്പിച്ചു

കോട്ടയം: മൂന്നാനിയിലെ കോർട്ട് കോംപ്ലക്സിന് സമീപം ലോറിയിൽ പ്ലാസ്റ്റിക് മാലിന്യം തള്ളാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. ഇന്ന് ഉച്ചയോടെയാണ് മാലിന്യവുമായി ലോറി എത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോണി തൈപ്പറമ്പിൽ, കൗൺസിലർ ബിജു വരിക്കയാനി, കേരള കോൺഗ്രസ് നേതാവ് ടോണി തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായെത്തി ലോറി തടഞ്ഞത്. സംഭവസ്ഥലത്തെത്തിയ പോലീസും നാട്ടുകാരുടെ ആവശ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. ഇതോടെ, കൊണ്ടുവന്ന മാലിന്യം അവിടെ തള്ളാൻ അനുവദിക്കില്ലെന്നും അവ തിരികെ […]
Read more

വായനയെ പ്രോത്സാഹിപ്പിക്കാൻ ഹാപ്പി ബർത്ത്ഡേ സെലിബ്രേഷനുമായി നവമാറ്റൊലി

തൃശ്ശൂർ: ജന്മദിനാഘോഷവും വായനയിലേക്കൊരു പ്രചോദനമാക്കാനൊരുങ്ങുകയാണ് നവമാറ്റൊലി കുട്ടിലൈബ്രറി കൂട്ടുകാർ. അതിൻ്റെ ഭാഗമായി ഈ വർഷം മുതൽ നടപ്പിലാക്കുന്ന ആഘോഷപരിപാടിയാണ് ഹാപ്പി ബർത്ത്ഡേ സെലിബ്രേഷൻ. ഒരോ മാസത്തിലും കുട്ടി ലൈബ്രറി അംഗങ്ങളായ കുട്ടികളിൽ ജന്മദിനമുള്ള കുട്ടികളെ ആ മാസത്തിലെ അവസാന ഞായറാഴ്ച ലൈബ്രറിയിൽ ക്ഷണിച്ചു വരുത്തി മറ്റു കൂട്ടുകാരുടെ സാന്നിധ്യത്തിൽ വലിയ കേക്ക് മുറിച്ചും പാട്ടുകൾ പാടിയും സമ്മാനങ്ങൾ നൽകിയും  ആഘോഷിക്കുന്നു. വായിക്കാനുള്ള പുസ്തകങ്ങളാണ് സമ്മാനമായി നൽകുന്നത്. ആദ്യ പരിപാടിയായ  ജനുവരി മാസത്തിൽ ജന്മദിനമുള്ള പത്തു കൂട്ടുകാരാണ് പങ്കെടുത്തത്. […]
Read more

ദൈനദിന ചിലവുകളുടെ  പണത്തിനായി ബിരിയാണി ചലഞ്ചുമായി പഞ്ചായത്ത് സ്‌കുള്‍

തൃശ്ശൂർ: കൊരട്ടി പഞ്ചായത്ത് എല്‍.പി. സ്‌കുളിലാണ് ഫണ്ട് കണ്ടെത്താൻ ബിരിയാണി ചലഞ്ച് നടത്തിയത്.  ബിരിയാണി ചലഞ്ചില്‍ ആദ്യ കിറ്റ് ജില്ലാ പഞ്ചായത്തംഗം ഷോണ്‍ പെല്ലിശ്ശേരി, ഫാ.ഡേവിസ് ചിറമ്മേല്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാജന്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു ദൈനദിന ചിലവുകളടക്കമുളള വരുമാനത്തിനായി സ്‌കുളില്‍ വികസന സമിതിയുടെ ബിരിയാണി ചലഞ്ച്.ഗ്രാമ പഞ്ചായത്ത് എല്‍.പി. സ്‌കുളിലെ ഔദ്യോഗിക ചിലവുകള്‍ക്കപ്പുറമുള്ള ചിലവുകള്‍ക്കായി സ്‌കുള്‍ വികസന സമിതിയാണ് ജനപങ്കാളിത്തത്തോടെ ബിരിയാണി ചലഞ്ച് നടത്തിയത്. നിര്‍ദ്ദന വിദ്യാര്‍ത്ഥികളടക്കം പഠിക്കുന്ന ഈ വിദ്യാലയത്തിലെ സ്‌കുള്‍ […]
Read more

കിസാന്‍ സര്‍വീസ് സൊസൈറ്റി മണ്ണിന്‍റെ മകള്‍ എന്ന പേരില്‍ വനിതാ കര്‍ഷക വര്‍ഷാചരണം സംഘടിപ്പിക്കും

കോട്ടയം: ഐക്യരാഷ്‌ട്ര സഭ അന്താരാഷ്‌ട്ര വനിത കര്‍ഷക വര്‍ഷമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കിസാന്‍ സര്‍വീസ് സൊസൈറ്റി മണ്ണിന്‍റെ മകള്‍ എന്ന പേരില്‍ വനിതാ കര്‍ഷക വര്‍ഷാചരണം സംഘടിപ്പിക്കും. ഭക്ഷ്യസുരക്ഷ, കാര്‍ഷിക സുസ്ഥിരത, ഗ്രാമീണ ഉപജീവനം എന്നിവയില്‍ വനിതാ കര്‍ഷകര്‍ വഹിക്കുന്ന നിര്‍ണായക പങ്ക് സമൂഹത്തിലും നയരംഗത്തും മുന്നോട്ട് കൊണ്ടുവരികയാണ് ലക്ഷ്യം. ഭൂമി, ധനസഹായം, സാങ്കേതിക വിദ്യ, വിപണി, നയപരമായ അസമത്വങ്ങള്‍ എന്നിവ നേരിടുന്ന വനിതാ കര്‍ഷകരെ പഞ്ചായത്ത് തലത്തില്‍നിന്നുതന്നെ തിരിച്ചറിയുകയും സംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതി. പഞ്ചായത്ത്, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix