സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Author: Ayisha Nisma

എത്ര ആറ്റം ബോംബ് വീണാലും ഒന്നും സംഭവിക്കില്ല ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യം ഏതെന്നറിയാം

ലോകത്ത് ഏറ്റവും കൂടുതൽ ബങ്കറുകളുള്ള രാജ്യം ഏതാണെന്നും അതിൻ്റെ പ്രത്യേകതകൾ എന്തെല്ലാമാണെന്നും നോക്കാം. സ്വിറ്റ്സർലൻഡ് എന്ന് കേൾക്കുമ്പോൾ നമുക്ക് ഓർമ വരുന്നത് മനോഹരമായ പർവതങ്ങളും ശാന്തമായ നഗരങ്ങളുമൊക്കെയാണ്. എന്നാൽ ഈ രാജ്യത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. ഇവിടുത്തെ മിക്ക വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയുടെയെല്ലാം താഴെ വലിയ ആണവ പ്രതിരോധ ബങ്കറുകൾ നിർമ്മിച്ചിട്ടുണ്ട്. അന്താരാഷ്ട്ര റിപ്പോർട്ടുകൾ പ്രകാരം, ലോകത്ത് ഏറ്റവും കൂടുതൽ ആണവ ബങ്കറുകളുള്ള രാജ്യമാണ് സ്വിറ്റ്സർലൻഡ്. ഏതെങ്കിലും ഒരു യുദ്ധത്തെ പേടിച്ച് പെട്ടെന്നുണ്ടാക്കിയതല്ല ഈ […]
Read more

മർകസ് യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി

കോഴിക്കോട്: കാന്തപുരം നേതൃത്വംനൽകുന്ന മർകസ് നോളജ് സിറ്റിയുടെ കീഴിലുള്ള മർകസ് യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത് ഈ നിയമം വഴി സ്ഥാപനത്തിലെ അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും സർക്കാർ നേരിട്ട് ശമ്പളം നൽകേണ്ടിവരും. സ്ഥാപനത്തിന്റെ നടത്തിപ്പ് മർകസിന്റെയും കീഴിൽത്തന്നെ ആയിരിക്കും. എയ്ഡഡ് പദവി നൽകുന്നതിലൂടെ സർക്കാരിന് വൻ സാമ്പത്തിക ബാധ്യത വഴികേണ്ടി വരും. താമരശ്ശേരി കൈതപ്പൊയിലിലെ മർകസ് നോളജ് സിറ്റിയിലാണ് യുനാനി മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്തെ ഏക […]
Read more

യുദ്ധം: ഇസ്രയേൽ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി

ഇസ്രയേലിന്റെ സാമ്പത്തിക ഭദ്രത നിലനിർത്തുന്നതിന് കർശനമായ നിയന്ത്രണങ്ങളിൽ അയവ് വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ധനകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.ഇറാനുമായുള്ള യുദ്ധം സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാകുമെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ ധനകാര്യ മന്ത്രാലയം. നിലവിലെ നിയന്ത്രണങ്ങൾ തുടരുകയാണെങ്കിൽ ആഴ്ചയിൽ മൂന്ന് ബില്യൺ ഡോളറോളം നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന് ഹോം ഫ്രണ്ട് കമാൻഡ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇസ്രയേലിന്റെ ആഭ്യന്തര ഉത്പാദനത്തെയും വ്യാപാരത്തെയും ബാധിച്ചിട്ടുണ്ട്. നിലവിലെ റെഡ് ലെവൽ നിയന്ത്രണം മൂലം ആഴ്ചതോറും വൻബാധ്യതയാണ് ഇസ്രയേൽ നേരിടുന്നത്. രാജ്യവ്യാപകമായി സ്‌കൂളുകളും കോളേജുകളും […]
Read more

രണ്ട് കോടിയുടെ സാരിയോ? പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെതിരെ സിപിഎം

കോട്ടയം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന സാരി വിതരണം രാഷ്ട്രീയ വിവാദമാക്കി സിപിഎം. ഫെബ്രുവരി 28 മുതൽ മാർച്ച് 3 വരെ ‘പുതുപ്പള്ളി ജനകീയ കൂട്ടായ്മ’യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പുതുപ്പള്ളി ഫെസ്റ്റ്’ എന്ന പരിപാടിയിലാണ് മണ്ഡലത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവർക്കുള്ള സാരികൾ വിതരണം ചെയ്തത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള വോട്ടർമാരെ കബളിപ്പിക്കാനുള്ള നീക്കമാണിതെന്ന് സിപിഎം ആരോപിക്കുന്നു. തമിഴ്‌നാട് സ്റ്റൈലിൽ വോട്ടർമാരെ സ്വാധീനിക്കാനാണ് എംഎൽഎ ശ്രമിക്കുന്നതെന്നാണ് സിപിഎമ്മിന്റെ വിമർശനം.സാരി […]
Read more

പാകിസ്താനിൽ ഇന്ധന പ്രതിസന്ധി; വർക്ക് ഫ്രം ഹോം നടപ്പാക്കും

ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചതിനാൽ പാകിസ്ഥാനിൽ ഇന്ധന പ്രതിസന്ധി. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി വർക്ക് ഫ്രം ഹോം നയം പരീക്ഷിക്കാൻ ഒരുങ്ങുകയാണ് പാക് സർക്കാർ. ലോകത്തിലെ പ്രധാന എണ്ണ വിതരണ പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം അനിശ്ചിതകാലത്തേക്ക് തടയപ്പെട്ടതിനെ തുടർന്ന് ഇന്ധന വിതരണത്തിന്റെ കാര്യത്തിൽ കടുത്ത ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് പാക് സർക്കാരിന്റെ ഈ നീക്കം. ആഭ്യന്തര പെട്രോളിയം വിതരണം തടസ്സങ്ങളില്ലാതെ നിലനിർത്താൻ ലക്ഷ്യമിട്ടുള്ള ഈ തീരുമാനം, […]
Read more

യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ

ടെഹ്‌റാൻ: യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന വാദവുമായി ഇറാൻ. ഇറാന്റെ സായുധസേനയായ ഐആർജിസിയാണ് യുഎസ് എണ്ണക്കപ്പലിന് നേരേ ആക്രമണം നടത്തിയതെന്ന് അവകാശം ഉന്നയിച്ചത്. വടക്കൻ പേർഷ്യൻ ഗൾഫിൽ വ്യാഴാഴ്ച രാവിലെയാണ് തങ്ങളുടെ വ്യോമസേന യുഎസ് കപ്പലിനെ ആക്രമിച്ചതെന്നും ഐആർജിസി അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപ്പിടിച്ചതായും ഐആർജിസി പറഞ്ഞു. യുഎസിന്റെയും ഇസ്രയേലിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും പതാകയുള്ള സൈനിക, വാണിജ്യ കപ്പലുകളെ മേഖലയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഐആർജിസി. അവരുടെ കപ്പലുകളെ നിരീക്ഷിക്കുകയാണെന്നും തീർച്ചയായും ആക്രമിക്കുമെന്നും ഐആർജിസി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് […]
Read more

Recent News

Advertisement