Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

അങ്കമാലിയിൽ 15 പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

എറണാകുളം: അങ്കമാലിയിൽ വഴിയാത്രക്കാരെയും ബസ് കാത്തുനിന്നവരെയും കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തിയിലെ ലബോറട്ടറി പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ അറിയിച്ചു. സംഭവത്തിൽ 15 പേർക്കാണ് കടിയേറ്റത്. കടിയേറ്റവർക്ക് അടിയന്തര സഹായമായി 5,000 രൂപ വീതം നൽകുമെന്ന് നഗരസഭ അറിയിച്ചു. തുടർചികിത്സയ്ക്ക് കൂടുതൽ സഹായം ആവശ്യമായാൽ അതും പരിഗണിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ആക്രമണ സ്വഭാവമുള്ള തെരുവ് നായകളെ പിടികൂടാൻ പാലക്കാട്ടിൽ നിന്ന് പ്രത്യേക നായപിടിത്ത സംഘത്തെ […]
Read more

മുവാറ്റുപുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കൊച്ചി: മുവാറ്റുപുഴ സിവിൽ സ്റ്റേഷൻ ജംഗ്ഷന് സമീപം ലോറിയും ബൈക്കും തമ്മിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുനലൂർ ഇടമൺ, ഹോളിമാസ് സ്കൂളിന് സമീപം ഉത്രം വീട്ടിൽ ബിജുകുമാർ (സാമി-57) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മൂലമറ്റം സ്വദേശി ഹരി (28)ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ഏകദേശം 4.30-ഓടെയായിരുന്നു അപകടം. മുടവൂർ ഭാഗത്തുള്ള വർക്ക്‌ഷോപ്പിലെ ജീവനക്കാരായ ഇരുവരും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. അതിനിടെ അമിത വേഗത്തിൽ എത്തിയ […]
Read more

കോഴിക്കോട് കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന റിജിൻ ലാൽ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഉണ്ടായ ദുരന്തത്തിൽ മരിച്ച റിജിൻ ലാലിന്റെ മൃതദേഹം സംസ്കരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിജിൻ ഇന്നലെയാണ് മരിച്ചത്. അപകടത്തിൽ അദ്ദേഹത്തിന്റെ ഭാര്യ സോനയും മരിച്ചിരുന്നു. മെയ് 15-ന് രാത്രി ഏകദേശം 9.30-ഓടെ കക്കറ മുക്ക് റോഡിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. അപകടസമയത്ത് കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന സോന (28) സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ആറുമാസം ഗർഭിണിയായിരുന്ന സോനയെ ആശുപത്രിയിൽ കാണിച്ച് ബന്ധുവീടിൽ സന്ദർശനം നടത്തി […]
Read more

അതിർത്തി സുരക്ഷാ പരിശോധന ശക്തമാക്കി; ആയിരത്തിലധികം വിദേശികൾക്കെതിരെ നടപടി

റിയാദ്: രാജ്യത്ത് ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരായ പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിവിധ ഭാഗങ്ങളിൽ നിന്നായി 19,000 നിയമലംഘകരെ സുരക്ഷാ വിഭാഗം പിടികൂടി. നിലവിൽ 23,600-ലധികം വിദേശികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്, ഇതിൽ ആയിരത്തിലധികം സ്ത്രീകളും ഉൾപ്പെടുന്നു. പിടിയിലായവരിൽ ഭൂരിഭാഗവും ഇഖാമ നിയമലംഘകരും അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരുമാണെന്ന് അധികൃതർ അറിയിച്ചു. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,158 പേരെയും രാജ്യം വിടാൻ ശ്രമിച്ച 54 പേരെയും അറസ്റ്റ് […]
Read more

തിരുവനന്തപുരത്ത് യുവാവിനെ വീട്ടിലെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ വീടിന്റെ മുകളിലെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലം സ്വദേശി ബൈജുവിനെയാണ് കഴിഞ്ഞ ദിവസം രാത്രി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇൻഷുറൻസ് ഇല്ലാത്തതും മദ്യപിച്ച് വാഹനമോടിച്ചതും സംബന്ധിച്ച കേസിൽ ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് പിഴയും ഇൻഷുറൻസ് തുകയും അടച്ചിട്ടും ഓട്ടോ വിട്ടുനൽകാൻ പൊലീസ് തയ്യാറായില്ലെന്നും, കേസ് എഫ്ഐആർ ആയതിനാൽ കോടതി വഴി മാത്രമേ […]
Read more

ആലപ്പുഴയിൽ ഇടിമിന്നലേറ്റ് മധ്യവയസ്കൻ മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. അരൂർ കോടംതുരുത്ത് സ്വദേശി രവി (നിർമാണത്തൊഴിലാളി) ആണ് മരിച്ചത്. കുളിക്കാൻ വീടിന് പുറത്തുള്ള ശുചിമുറിയിലേക്ക് ഇറങ്ങിയ സമയത്താണ് അപകടം സംഭവിച്ചത്. മിന്നലേറ്റ ഉടൻ തന്നെ രവിയെ തുറവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് രാവിലെ മുതൽ ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു. ഇതിനിടെ, കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര […]
Read more

അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ബുള്ളറ്റ് കത്തിച്ചു; അന്വേഷണം ആരംഭിച്ചു

കൊല്ലം: അഞ്ചൽ ആർച്ചലിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ബുള്ളറ്റ് കത്തിച്ചു. ആറന്മുള സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിവേകിന്റെ വാഹനമാണ് കത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കത്തിച്ച ബുള്ളറ്റിന് സമീപത്ത് നിന്ന് ഒരു ഭീഷണിക്കത്തും കണ്ടെത്തിയിട്ടുണ്ട്. പുനലൂരിലെ കോളേജിൽ വെച്ച് ഉണ്ടായ മർദനത്തിന് പ്രതികാരമായാണ് നടപടിയെന്ന് കത്തിൽ പരാമർശിക്കുന്നതായി റിപ്പോർട്ടുണ്ട്. “സിപിഎം കളിച്ചല്ലേ അടിച്ചത്” എന്നും “ഞങ്ങൾ ഭരണത്തിൽ വരില്ലെന്ന് വിചാരിച്ചോ” എന്നും കത്തിൽ ഭീഷണി ഉള്ളതായി പറയുന്നു. സംഭവത്തിന് പിന്നിൽ […]
Read more

പഞ്ചാബിൽ പൊലീസ് ഉദ്യോഗസ്ഥനെ അജ്ഞാതർ വെടിവെച്ച് കൊന്നു

അമൃത്സർ: പഞ്ചാബിൽ പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ ജോഗ സിങിന് നേരെ ആക്രമണം ഉണ്ടായത്. അമൃത്സറിലെ ട്രാഫിക് വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ജോഗ സിങ് ഇന്ന് രാവിലെ അമൃത്സർ റൂറലിലെ ഹംസ ഗ്രാമത്തിന് സമീപം വെച്ചാണ് ആക്രമിക്കപ്പെട്ടത്. ഒന്നിലധികം വെടിയേറ്റതിനെ തുടർന്ന് അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമോ ആസൂത്രിതമായ നീക്കമോ ഉണ്ടാകാമെന്ന സംശയത്തിലാണ് പൊലീസ്. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം എത്തി […]
Read more

നെല്ലിയാമ്പതിയിലെ പ്രശസ്ത കാട്ടാന ചില്ലിക്കൊമ്പൻ ചരിഞ്ഞു

പാലക്കാട്: നെല്ലിയാമ്പതി മേഖലയിലെ പ്രശസ്തനായ കാട്ടാന ചില്ലിക്കൊമ്പൻ ചരിഞ്ഞു. പറമ്പികുളം വന്യജീവി സങ്കേതത്തിന് താഴെയുള്ള ആളിയാർ ഡാമിൽ നിന്ന് ഒഴുകുന്ന കനാലിൽ വീണാണ് ആന ചരിഞ്ഞതെന്നാണ് വിവരം. കനാൽ നീന്തിക്കടക്കുന്നതിനിടെ മുങ്ങിപ്പോയതാകാമെന്ന് സംശയിക്കുന്നു. ആനമല കടുവാ സംരക്ഷണ കേന്ദ്രത്തിന് കീഴിലുള്ള പൊള്ളാച്ചിക്കടുത്ത് ആളിയാർ കോണ്ടൂർ കനാലിന് സമീപത്തുനിന്നാണ് ചില്ലിക്കൊമ്പന്റെ ജഡം കണ്ടെത്തിയത്. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. നെല്ലിയാമ്പതി മേഖലയിൽ വലിയ രീതിയിലുള്ള ഉപദ്രവങ്ങളില്ലാതെ ജീവിച്ചിരുന്ന ചില്ലിക്കൊമ്പൻ പ്രദേശവാസികൾക്ക് ഏറെ പരിചിതനും പ്രിയപ്പെട്ടവനുമായിരുന്നു.
Read more

അമ്പലപ്പുഴ ബിവറേജസിന് സമീപം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴ: അമ്പലപ്പുഴ ബിവറേജസിന് സമീപം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കണ്ണപ്പൻ എന്നറിയപ്പെടുന്ന ഉദീഷ് (26), രാജീവ് (41) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് പിടികൂടിയത്. അമ്പലപ്പുഴ സ്വദേശികളായ ബിജുവിനും ബന്ധു ശരത്തിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇരുവരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബിവറേജസിൽ മദ്യം വാങ്ങുന്നതിനിടെ ബിജുവും പ്രതികളും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ബിജു പ്രതികളിലൊരാളായ ഉദീഷിനെ മർദിച്ചതായും തുടർന്ന് പിന്നാലെയെത്തിയ പ്രതികൾ മാരകായുധങ്ങളുമായി ബിജുവിനെയും ശരത്തിനെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix