Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

യു. പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; കേസെടുക്കാൻ നിർദേശിച്ച് ജില്ലാ കളക്ടർ

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്‌ക്കെതിരെ വ്യക്തിഹത്യയും സ്ത്രീവിരുദ്ധ പരാമർശവും നടത്തിയ സംഭവത്തിൽ മാതൃകാപെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ പോലീസിന് നിർദേശം നൽകി. മാധ്യമ വാർത്തകളും സോഷ്യൽ മീഡിയ പോസ്റ്റുകളും മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് ജില്ലാതല കമ്മിറ്റിക്ക് കൈമാറിയിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന സ്ക്രീനിങ് കമ്മിറ്റിയുടെ യോഗത്തിൽ വിഷയത്തിൽ വിശദമായ വിലയിരുത്തലിന് ശേഷമാണ് നടപടി […]
Read more

പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ; കൊല്ലം ആർ.ടി ഓഫീസിൽ വൻ ക്രമക്കേട്

തിരുവനന്തപുരം: പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിൽ കൊല്ലം ആർ.ടി. ഓഫീസിൽ വൻ ക്രമക്കേട് കണ്ടെത്തി. മേലധികാരികളുടെ അനുമതിയില്ലാതെ വാഹനങ്ങൾ പരിശോധിച്ച് രജിസ്ട്രേഷൻ പുതുക്കിയ മൂന്ന് ഇൻസ്‌പെക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇവർ പരിശോധിച്ച വാഹനങ്ങളിൽ സൂക്ഷ്മ പരിശോധന നടത്താനും ക്രമക്കേട് കണ്ടെത്തിയാൽ രജിസ്ട്രേഷൻ റദ്ദാക്കാനുമുള്ള നടപടികൾ ആരംഭിച്ചു. ക്ഷേമനിധി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണത്തിനിടെയാണ് ഈ ക്രമക്കേടുകൾ പുറത്തുവന്നത്. വടക്കൻ ജില്ലകളിൽ നിന്നുള്ള പഴയ മോഡൽ ഇരുചക്രവാഹനങ്ങൾ കൂട്ടത്തോടെ കൊല്ലം ഓഫീസിൽ രജിസ്ട്രേഷൻ പുതുക്കുന്നതായി […]
Read more

‘മച്ചര്‍ ഹേ, മെഹ്‌മാൻ നഹി’ കാമ്പയിനുമായി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്

കൊച്ചി: രാജ്യത്ത് കൊതുകുകളും അവ പരത്തുന്ന രോഗങ്ങളും വലിയൊരു പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുകയാണ്. കൊതുകുകള്‍ എപ്പോഴും ഉള്ളതിനാല്‍ നമ്മള്‍ അവയെ അവഗണിക്കാറാണ് പതിവ്. എന്നാല്‍ കൊതുകുകളെ ഉപദ്രവമില്ലാത്ത സന്ദര്‍ശകരായി കാണരുത് എന്ന സന്ദേശമാണ് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (ജിസിപിഎല്‍) കാമ്പയിന്‍ നല്‍കുന്നത്. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ (സിഎസ്ആര്‍) പദ്ധതിയായ ‘എലിമിനേഷന്‍ ഓഫ് മോസ്കിറ്റോ ബോണ്‍ എന്‍ഡമിക് ഡിസീസ്’ (ഇഎംബിഇഡി)ന്‍റെ ഭാഗമായി ‘മച്ചര്‍ ഹേ, മെഹ്‌മാൻ നഹി’ (കൊതുക് അതിഥിയല്ല) എന്ന പേരില്‍ ഒരു പൊതുജനാരോഗ്യ ബോധവല്‍ക്കരണ […]
Read more

സാദിഖലി തങ്ങളിനെതിരെ വ്യാജ പോസ്റ്റ്; പ്രതി ഒളിവിൽ

മലപ്പുറം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത് പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ കാപ്പ കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 15 കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ നടത്തിയതായും എഫ്ഐആറിൽ പറയുന്നു. പ്രതി നിലവിൽ ഒളിവിലാണ്. ജനുവരി 31ന് വൈകീട്ട് അഞ്ചോടെ പരാതിക്കാരനെയും സുഹൃത്തിനെയും പെരിന്തൽമണ്ണയിലെ ഒരു മാളിലേക്ക് വിളിച്ചുവരുത്തിയ പ്രതി, തന്റെ മൊബൈൽ ഫോണിലെ ചില അവ്യക്തമായ ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ചുവെന്നാണ് ആരോപണം. അവ പ്രചരിപ്പിക്കാതിരിക്കാനായി […]
Read more

ഇസ്രായേൽ വ്യോമാതിർത്തിയിൽ അമേരിക്കൻ യുദ്ധവിമാനങ്ങളുടെ വൻ വിന്യാസം

ഇസ്രായേൽ വ്യോമാതിർത്തിയിലേക്ക് അമേരിക്കൻ വ്യോമസേനയുടെ വൻ സൈനിക വിമാനങ്ങൾ എത്തുന്നതായി റിപ്പോർട്ടുകൾ. സി-17എ ഗ്ലോബ്മാസ്റ്റർ, കെ.സി-135 സ്ട്രാറ്റോടാങ്കർ എന്നീ പ്രധാന വിമാനങ്ങളുടെ വർധിച്ച സാന്നിധ്യം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ആർസിഎച്ച് 271: ദൗത്യം എന്ത്?ന്യൂജേഴ്‌സിയിലെ റൈറ്റ്‌സ്‌ടൗൺ (WRI) എയർബേസിൽ നിന്ന് പുറപ്പെട്ട RCH271 എന്ന കോൾസൈനുള്ള സി-17എ വിമാനവും ഈ നീക്കത്തിന്റെ ഭാഗമായിരുന്നു. അമേരിക്കൻ എയർ മൊബിലിറ്റി കമാൻഡ് നടത്തുന്ന തന്ത്രപ്രധാന ദൗത്യങ്ങൾക്ക് ‘Reach (RCH)’ എന്ന കോൾസൈൻ ഉപയോഗിക്കുന്നു. സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ യുദ്ധസാമഗ്രികൾ അതിവേഗം […]
Read more

കുതിച്ചുകയറി ‘ആട് 3’ ; 100 കോടി ക്ലബ്ബിലേക്ക്

കൊച്ചി: ആഗോള ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’. ‘ആട്’ ഫ്രാഞ്ചൈസിയുടെ അവസാന ചിത്രത്തിന്റെ ആദ്യ ഭാഗമായ ഈ ഫാന്റസി കോമഡി, റിലീസ് ചെയ്ത് ആദ്യ വാരം പൂർത്തിയാകുമ്പോഴേക്കും നൂറ് കോടി ക്ലബിൽ ഇടംപിടിച്ചു. ‘ധുരന്ധർ: ദ റിവഞ്ച്’ എന്ന പാൻ ഇന്ത്യൻ ചിത്രത്തോടൊപ്പം ക്ലാഷ് റിലീസ് ഉണ്ടായിട്ടും മികച്ച പ്രകടനമാണ് സിനിമ കാഴ്ചവെക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം വേണു കുന്നപ്പിള്ളി […]
Read more

സമൂഹമാധ്യമമായ എക്സിനെതിരെ സൈബർ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: സമൂഹമാധ്യമമായ എക്സിനെതിരെ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്ഷേപിക്കുന്ന എഐ വീഡിയോ നിർദ്ദേശിച്ച സമയപരിധിക്കകം നീക്കം ചെയ്യാതിരുന്നതിനെ തുടർന്നാണ് നടപടി. ഐടി നിയമപ്രകാരം രണ്ട് മണിക്കൂറിനകം വീഡിയോ നീക്കം ചെയ്യാത്തതിനെ തുടർന്ന് കേസ് എടുത്തതായാണ് വിവരം. വീഡിയോ പോസ്റ്റ് ചെയ്ത ലക്ഷ്മി എൻ. രാജു എന്ന അക്കൗണ്ട് ഉടമയെയും പ്രതിചേർത്തിട്ടുണ്ട്. വീഡിയോ നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം പൊലീസ് നോട്ടീസ് നൽകിയിരുന്നുവെങ്കിലും അത് നീക്കം ചെയ്യില്ലെന്ന നിലപാടിലാണ് എക്സ് നിലകൊണ്ടത്. […]
Read more

കളമശേരി മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ഉടനെ കൊല്ലം സ്വദേശി റോഡിൽ കുഴഞ്ഞുവീണ സംഭവം. കൊല്ലം സ്വദേശിയായ അനീഷ് വ്യാഴാഴ്ച രാവിലെ എട്ടരയോടെ കളമശ്ശേരി ബസ് ടെർമിനലിന് സമീപമാണ് തളർന്നു വീണത്. ദില്ലിയിൽ നിന്ന് കഴിഞ്ഞ ദിവസം ആലുവയിലെത്തിയ അനീഷ് അവിടെ വെച്ച് മോഷണത്തിനും ക്രൂരമായ ആക്രമണത്തിനും ഇരയായിരുന്നുവെന്നാണ് വിവരം. തലയ്ക്കും മുഖത്തിനും മൂക്കിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. […]
Read more

‘ഓപ്പറേഷൻ ഊർജസുരക്ഷ’; ഇന്ത്യൻ നാവികസേനയുടെ അകമ്പടിയോടെ കപ്പലുകളെ തിരികെ എത്തിക്കും

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധിയിൽപ്പെട്ട ഇന്ത്യൻ വാണിജ്യ കപ്പലുകളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. ‘ഓപ്പറേഷൻ ഊർജ സുരക്ഷ’ എന്ന പേരിലാണ് ഇന്ത്യൻ നാവികസേനയുടെ അകമ്പടിയോടെ കപ്പലുകളെ തിരികെ കൊണ്ടുവരാനുള്ള പദ്ധതി നടപ്പിലാക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനായി ഇന്ത്യൻ നാവികസേനയുടെ അഞ്ചിലധികം യുദ്ധക്കപ്പലുകൾ ഹോർമുസ് കടലിടുക്കിന് സമീപം വിന്യസിച്ചിട്ടുണ്ട്. എൽപിജി, എൽഎൻജി, ക്രൂഡ് ഓയിൽ എന്നിവയുമായി ഏകദേശം 20 കപ്പലുകളാണ് നിലവിൽ അവിടെ കുടുങ്ങിക്കിടക്കുന്നത്. ഇവയെ സുരക്ഷിതമായി രാജ്യത്തെത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഇതിനകം രണ്ട് […]
Read more

ഇന്ന് ലോക പർപ്പിൾ ദിനം മാർച്ച് 26 2026; പ്രത്യേകതകൾ അറിയാം

അപസ്മാര രോഗത്തെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമാക്കി എല്ലാ വർഷവും മാർച്ച് 26 ന് ലോകമെമ്പാടും ‘വേൾഡ് പർപ്പിൾ ഡേ’ ആചരിക്കുന്നു. അപസ്മാരത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുക, പുതിയ ചികിത്സാരീതികളെ പരിചയപ്പെടുത്തുക, രോഗബാധിതർക്കു ആത്മവിശ്വാസവും പ്രചോദനവും നൽകുക എന്നിവയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. അപസ്മാരം തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗമാണ്. ജനിതക ഘടകങ്ങൾ, മസ്തിഷ്ക ക്ഷതം, അണുബാധകൾ തുടങ്ങിയവ ഇതിനുള്ള പ്രധാന കാരണങ്ങളായി കാണപ്പെടുന്നു. വ്യക്തമായ കാരണമില്ലാതെ കുറഞ്ഞത് 24 മണിക്കൂർ ഇടവേളയിൽ രണ്ട് അപസ്മാരാക്രമണങ്ങൾ ഉണ്ടായാൽ മാത്രമാണ് രോഗം […]
Read more

Recent News

Advertisement
WhiteswanTV Footer