Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

അമ്മയിലെ വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്; ക്ഷേത്രം നൽകുന്നത് 75 ലക്ഷം

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ വിവാദ സ്പോൺസർഷിപ്പ് കരാറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കുടുംബസംഗമ പരിപാടിയുടെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപയ്ക്ക് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രം ഏറ്റെടുത്തതായാണ് വിവരം. ക്ഷേത്രം പ്രസിഡന്റ് ടി.ജി. നന്ദകുമാറും അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിലായിരുന്നു കരാർ. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന നിലപാടിലാണ് നടി അൻസിബ ഹസൻ ഈ കരാറിനെ എതിർത്തത്. മതസ്ഥാപനങ്ങളിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കരുതെന്ന അഭിപ്രായമാണ് അവർ മുന്നോട്ടുവെച്ചത്. ഈ വിഷയത്തിൽ സംഘടനയ്ക്കുള്ളിൽ […]
Read more

ബൈക്കുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന തർക്കം; കാൻപൂരിൽ അച്ഛനും മകനും കൊല്ലപ്പെട്ടു

കാൻപൂർ: ഉത്തർപ്രദേശിലെ കാൻപൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കം ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചു. ആക്രമണത്തിൽ അച്ഛനും മകനും കൊല്ലപ്പെടുകയും മറ്റൊരാൾ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ചകേരി സ്വദേശികളായ ശിവനാരായൺ ത്രിവേദി (60), മകൻ ശിവം ത്രിവേദി (25) എന്നിവരാണ് മരിച്ചത്. കാൻപൂരിലെ നൗബസ്ത മേഖലയിൽ യശോദ നഗർ ബൈപ്പാസിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മാർബിൾ കടയിലെ ജോലി കഴിഞ്ഞ് ശിവനാരായണനും രണ്ട് മക്കളും ബൈക്കിൽ മടങ്ങുന്നതിനിടെയാണ് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചത്. മൂന്ന് യുവാക്കളാണ് മറുബൈക്കിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് […]
Read more

തിരഞ്ഞെടുപ്പ് തോൽവി; പിണറായി വിജയനെതിരെ സിപിഐയിൽ വിമർശനം ശക്തം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പിണറായി വിജയനും സർക്കാരിനുമെതിരായ വിമർശനം മുന്നണിക്കുള്ളിൽ ശക്തമാകുന്നു. സിപിഐ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് മുഖ്യമന്ത്രിയെയും മന്ത്രിമാർക്കുമെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണം പിണറായി വിജയനാണെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത് തെറ്റായ സന്ദേശമാണെന്നും ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു. ജനങ്ങൾ തള്ളിക്കളഞ്ഞ ഒരാൾ പ്രതിപക്ഷത്തെ നയിക്കരുതെന്ന നിലപാടും യോഗത്തിൽ ഉയർന്നു. പിണറായി വിജയനിൽ പലപ്പോഴും കമ്മ്യൂണിസ്റ്റ് വിരുദ്ധ ശൈലി പ്രകടമായിരുന്നുവെന്നും […]
Read more

മസ്‌കറ്റ് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; 5 കിലോ കഞ്ചാവ് പിടികൂടി

മസ്‌കറ്റ്: മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഒമാനിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ നടത്തിയ ശ്രമം അധികൃതർ പൊളിച്ചടുക്കി. 5.426 കിലോഗ്രാം കഞ്ചാവുമായി തായ്‌ലൻഡ് സ്വദേശിയായ യാത്രക്കാരനെയാണ് റോയൽ ഒമാൻ പൊലീസ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് യാത്രക്കാരന്റെ വ്യക്തിഗത ലഗേജിൽ അതീവ രഹസ്യമായി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ആകെ 14 പൊതികളിലായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കർശന പരിശോധനയിലാണ് കടത്ത് ശ്രമം പുറത്തായത്. പിടിയിലായ പ്രതിക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ഒമാൻ കസ്റ്റംസ് […]
Read more

മത്സരത്തിനിടെ ഹൃദയാഘാതം; മുന്‍ രഞ്ജി താരം എസ്.എല്‍. അക്ഷയ് അന്തരിച്ചു

ബെംഗളൂരു: കര്‍ണാടക മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം എസ്.എല്‍. അക്ഷയ് മൈതാനത്ത് കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഷിവമോഗ സ്വദേശിയായ അക്ഷയ്ക്ക് കെ.ആര്‍.പുരത്ത് നടന്ന മൂന്നാം ഡിവിഷന്‍ മത്സരത്തിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 39 വയസുകാരനായ അക്ഷയ് കര്‍ണാടകയിലെ ശ്രദ്ധേയ ബൗളര്‍മാരില്‍ ഒരാളായിരുന്നു. കര്‍ണാടക സംസ്ഥാന ടീമിനായി രഞ്ജി ട്രോഫിയില്‍ കളിച്ചിട്ടുള്ള താരം കര്‍ണാടക പ്രീമിയര്‍ ലീഗിലും പങ്കെടുത്തിരുന്നു. മത്സരത്തിനിടെ ഫീല്‍ഡിങ് ചെയ്യുന്നതിനിടെയാണ് അക്ഷയ് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ […]
Read more

എംജി സർവകലാശാലയുടെ ബഹുമാന ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക് സമ്മാനിച്ചു

കോട്ടയം: എംജി സർവകലാശാലയുടെ ബഹുമാന ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക് സമ്മാനിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കറാണ് ബിരുദം നൽകിയത്. മമ്മൂട്ടിക്കൊപ്പം നാദസ്വര കലാകാരൻ തിരുവിഴ ജയശങ്കറിനും രക്തക്കുഴൽ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. എൻ. രാധാകൃഷ്ണനും ബഹുമാന ബിരുദം നൽകി. ഇന്ത്യൻ സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി.ലിറ്റ് ബഹുമതി നൽകിയത്. ഇതിനുമുമ്പ് കേരള സർവകലാശാലയുടെയും കാലിക്കറ്റ് സർവകലാശാലയുടെയും ബഹുമാന ഡോക്ടറേറ്റും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
Read more

കുവൈത്തിൽ വ്യാജ ബ്രാൻഡ് ഉൽപ്പന്നങ്ങൾക്കെതിരെ വൻ റെയ്ഡ്; എട്ട് കടകൾ പൂട്ടിച്ചു

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ കുവൈത്തിൽ ശക്തമായ നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ക്യാപിറ്റൽ ഗവർണറേറ്റിലെ പരിശോധനാ സംഘവും ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും ചേർന്ന് നടത്തിയ റെയ്ഡിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്. ബൗദ്ധിക സ്വത്തവകാശ നിയമങ്ങളും ട്രേഡ്മാർക്ക് സംരക്ഷണ ചട്ടങ്ങളും ലംഘിച്ച് പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വിറ്റഴിക്കാൻ സ്ഥാപനങ്ങൾ ശ്രമിച്ചതായി അധികൃതർ അറിയിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ യഥാർത്ഥ കമ്പനികളുടെ അവകാശങ്ങളെ ബാധിക്കുന്നതോടൊപ്പം […]
Read more

കൊച്ചിയിൽ 6 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി പൊലീസ് ശക്തമായ പരിശോധന തുടരുന്നതിനിടെ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശികളായ മഹഫൂജ് എസ്.കെ. (21), ഈമാൻ എസ്.കെ. (23) എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. മുർഷിദാബാദ് ജില്ലയിലെ കാസിപാറ സ്വദേശികളായ ഇവർ സഹോദരങ്ങളാണെന്നും പൊലീസ് അറിയിച്ചു. ലഹരിമരുന്ന് വിൽപ്പനയെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് […]
Read more

ജമ്മു കശ്മീരിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഗാൽവാൻപോറ ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരം മുതൽ കാണാതായിരുന്ന പെൺകുട്ടിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ വീടിന് സമീപമുള്ള പാടത്തുനിന്നാണ് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ സംഭവം ബലാത്സംഗത്തിനും കൊലപാതകത്തിനും ബന്ധപ്പെട്ടതാണെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചതായും അധികൃതർ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം മതപഠനത്തിനായി വീട്ടിൽ നിന്ന് പുറത്തുപോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ […]
Read more

മധു വധക്കേസ്; ഹൈക്കോടതി വിധിക്കായി പ്രതീക്ഷയോടെ കുടുംബം

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടമർദനമേറ്റ് കൊല്ലപ്പെട്ട മധുവിന്റെ കേസിൽ ഹൈക്കോടതി വിധിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അമ്മ മല്ലിയും സഹോദരി സരസുവും. “ഞങ്ങളുടെ ദുഃഖം കോടതി കാണും. മധുവിന് ഹൈക്കോടതിയിൽ നീതി ലഭിക്കും” എന്നാണ് കുടുംബത്തിന്റെ പ്രതികരണം. മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതിയുടെ മുൻവിധിയിൽ കുടുംബം തൃപ്തരായിരുന്നില്ല. കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. കേസിൽ വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പ്രസ്താവിക്കും. ഇതിനിടെ കേസിലെ മുഴുവൻ പ്രതികളെയും കോടതിയിൽ ഹാജരാക്കാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix