Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

വീഡിയോ കോളിൽ മുഴുകി സർക്കാർ ഉദ്യോഗസ്ഥൻ; ക്യൂവിൽ നിന്ന് പൊതുജനം

സർക്കാർ ഉദ്യോഗസ്ഥർ പൊതുസേവകരാണ് എന്നതാണ് അടിസ്ഥാന ധാരണ. എന്നാൽ, ചിലർ ജോലി ലഭിച്ചതിന് പിന്നാലെ പൊതുജനങ്ങളെ അവഗണിക്കുന്ന സമീപനം സ്വീകരിക്കുന്നുവെന്ന വിമർശനം വീണ്ടും ഉയർന്നിരിക്കുകയാണ്. ഇത്തരമൊരു സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ചർച്ചകൾ ശക്തമായത്. ക്യൂവിൽ നിൽക്കുന്ന ജനങ്ങളെ അവഗണിച്ച് ഫോണിൽ വീഡിയോ കോളിൽ മുഴുകിയിരിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. സർക്കാർ ഓഫീസ് എന്ന് തോന്നിക്കുന്ന മുറിയിൽ കസേരയിൽ ഇരുന്ന് പുഞ്ചിരിയോടെ ഫോൺ സംസാരത്തിൽ മുഴുകിയിരിക്കുന്ന ഇയാൾക്ക് ചുറ്റുമുള്ള സാഹചര്യം ഒന്നും ശ്രദ്ധിക്കുന്നില്ലെന്നതാണ് ശ്രദ്ധേയമായത്. […]
Read more

ഇറാൻ–അമേരിക്ക സംഘർഷം രൂക്ഷമാകുന്നു; 2,200 സൈനികരുമായി യുഎസ്എസ് ട്രിപ്പോളി നീക്കം

വാഷിംഗ്ടൺ: ഇറാൻ–അമേരിക്ക സംഘർഷം കടുപ്പം പ്രാപിക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലേക്ക് വൻ സൈനിക സന്നാഹവുമായി അമേരിക്കൻ നാവികസേന നീങ്ങുന്നു. 2,000-ത്തിലധികം മറീൻ സൈനികരെ വഹിക്കുന്ന അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോളി മേഖലയിലേക്ക് പുറപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിന് സമീപം ഇറാനുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ വർധിക്കുന്നതിനിടെയാണ് ഈ നീക്കം. ജപ്പാനിലെ ഒക്കിനാവ ആസ്ഥാനമായുള്ള 31-ാം മറൈൻ എക്‌സ്‌പെഡിഷണറി യൂണിറ്റിലെ ഏകദേശം 2,200 സൈനികരാണ് കപ്പലിലുള്ളത്. കര, കടൽ, ആകാശ മാർഗങ്ങളിലൂടെ ഒരേസമയം ആക്രമണം നടത്താൻ ശേഷിയുള്ള സജ്ജീകരണങ്ങളോടെയാണ് ട്രിപ്പോളി സഞ്ചരിക്കുന്നത്. […]
Read more

ജപ്തി തടയാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി; ക്രെയിൻ ഉപയോഗിച്ച് നടപടി പൂർത്തിയാക്കി

കൊച്ചി: ജപ്തി ഒഴിവാക്കാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി ഉടമ. ഒടുവിൽ ക്രെയിൻ ഉപയോഗിച്ച് ജപ്തി നടപടി പൂർത്തിയാക്കി. ജോലി തട്ടിപ്പിൽ നഷ്ടപരിഹാരം നൽകാൻ പ്രതിയുടെ ബസ് ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെ കൊച്ചിയിലാണ് വിചിത്ര സംഭവങ്ങൾ. സ്റ്റേജ് ആർട്ടിസ്റ്റും നടനും ഗാനമേള ട്രൂപ്പ് കോതമംഗലം കലാഗൃഹം ഡയറക്ടറുമായ എറണാകുളം നെല്ലിമറ്റം കാക്കനാട് വീട്ടിൽ കലാഭവൻ സോബി ജോർജാണ് കേസിലെ പ്രതി. സോബിയുടെ ബസ് കൊണ്ട് പോകാതിരിക്കാനായി ടയറുകളെല്ലാം ഊരിമാറ്റിവച്ചിരിക്കുകയായിരുന്നു. എന്നാൽ കോടതി ഉത്തരവുണ്ടെങ്കിൽ അതിന് മുന്നിൽ […]
Read more

യുവതിയെ പീഡിപ്പിച്ച കേസിൽ പ്രാദേശിക നേതാവിനെ പുറത്താക്കിയെന്നു സിപിഎം

പത്തനംതിട്ട: റാന്നിയിൽ വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ യുവാവിനെതിരെ റാന്നി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗമായ അലൻ മാത്യു (27)ക്കെതിരെയാണ് നടപടി. ഒളിവിലുള്ള പ്രതിയെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 2024 ജൂണിന് ശേഷം വിവാഹവാഗ്ദാനം നൽകി 32 വയസ്സുള്ള യുവതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹം കഴിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ റാന്നി ഏരിയ മുൻ പ്രസിഡന്റ് കൂടിയായ […]
Read more

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

തൃശൂർ: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ഭർത്താവിനെതിരെ പരാതിയുമായി തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിനയുടെ (37) കുടുംബം പരാതി നൽകി. കഴിഞ്ഞ ജനുവരി 6നായിരുന്നു ഏഴാമത്തെ പ്രസവം. അവസാനത്തേത് വീട്ടിലെ പ്രസവമായിരുന്നു. പ്രസവത്തിന് പിന്നാലെ മൂന്നാം ദിവസം കുഞ്ഞ് മരിച്ചിരുന്നു. ഇവരുടെ രണ്ട് കുട്ടികളും മുൻപ് മരിച്ചിരുന്നു. അക്യുപങ്ചറിസ്റ്റാണ് ഭർത്താവ് ഇബ്രാഹിം. ചാവക്കാട് പൊലീസ് ഭർത്താവിനെതിരെ കേസെടുത്തു.
Read more

മുൻകൂട്ടി ഓർഡർ ചെയ്ത പത്തിരി കിട്ടിയില്ല; തുടർന്ന് സംഘർഷം

ആലപ്പുഴ: ചെറിയ പെരുന്നാൾ ആഘോഷത്തിനിടെ കായംകുളത്തെ പത്തിരിക്കടയിൽ തർക്കവും സംഘർഷാവസ്ഥയും ഉടലെടുത്തു. പെരുന്നാൾ വിരുന്നിനായി മുൻകൂട്ടി പത്തിരി ഓർഡർ ചെയ്ത ആളുകൾക്ക് കൃത്യസമയത്ത് സാധനം ലഭിക്കാത്തതാണ് സംഘർഷത്തിന് കാരണമായത്. രാവിലെ മുതൽ പത്തിരി വാങ്ങാനെത്തിയവരും കടയുടമയും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് പത്തിരി നൽകാൻ കഴിയാത്തതിൽ പ്രതിഷേധിച്ച ഉപഭോക്താക്കളോട്, അപ്രതീക്ഷിതമായി ഉണ്ടായ പാചകവാതക ക്ഷാമമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് കടയുടമ വിശദീകരിച്ചു. ഗ്യാസ് സിലിണ്ടറുകൾ കൃത്യസമയത്ത് ലഭിക്കാത്തതിനാൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പാചകം […]
Read more

കണ്ണൂർ ഇരിട്ടി മേഖലയിൽ വേനൽമഴയെ തുടർന്ന് വ്യാപക നാശം

കണ്ണൂർ: ഇരിട്ടിയിൽ വേനൽമഴയ്‌ക്കൊപ്പം ഉണ്ടായ ചുഴലിക്കാറ്റിൽ ഇരിട്ടി മേഖലയിൽ വൻ നാശം. 7 വീടുകൾക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചു, മരങ്ങൾ കടപുഴകിയും മേൽക്കൂരകൾ പറന്നുമാണ് കേടുപാടുകൾ. പായം, ആറളം, ഉളിക്കൽ പഞ്ചായത്തുകളിലാണ് കൂടുതൽ നാശം റിപ്പോർട്ട് ചെയ്തത്. വാഴ, മരച്ചീനി ഉൾപ്പെടെ വ്യാപകമായ കൃഷിനാശവും ഉണ്ടായി. നൂറുകണക്കിന് നേന്ത്രവാഴകൾ കാറ്റിൽ നിലംപൊത്തി. വൈദ്യുതി ലൈനുകളിൽ മരങ്ങൾ വീണതോടെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. പാട്ടത്തിനെടുത്ത് നടത്തിയ വാഴകൃഷിയും കനത്ത നാശം നേരിട്ടു. കൂടാതെ, ഒരു റസ്റ്ററന്റിന്റെ കൂറ്റൻ ലൈറ്റ് […]
Read more

ഒമാനിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

മസ്കറ്റ്: ന്യൂനമർദ്ദത്തെ തുടർന്ന് വ്യത്യസ്ത തീവ്രതയിലുള്ള മഴ, ഇടിയോട് കൂടിയ മഴ, ശക്തമായ കാറ്റ്, ചിലയിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ച എന്നിവയ്ക്കുള്ള സാധ്യതയാണ് ദേശീയ മൾട്ടി-ഹസാർഡ് എർലി വാർണിംഗ് സെന്റർ പ്രവചിച്ചിരിക്കുന്നത്. ഒമാനിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി .ന്യൂനമർദ്ദത്തെ തുടർന്ന് വ്യത്യസ്ത തീവ്രതയിലുള്ള മഴ, ഇടിയോട് കൂടിയ മഴ, ശക്തമായ കാറ്റ്, ചിലയിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ച എന്നിവയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പെട്ടെന്നുള്ള വെള്ളപ്പാച്ചിൽ, പൊടിക്കാറ്റ്, കാഴ്ച പരിധി കുറയൽ എന്നിവയും ഇതേ തുടർന്ന് ഉണ്ടായേക്കാം. […]
Read more

പകരക്കാരില്ലാത്ത കളിക്കാരനാണ് സഞ്ജു സാംസൺ; റിയാൻ പരാഗ്

ജയ്‌പുർ: വിരാട് കോലി, രോഹിത് ശർമ എന്നിവരെപ്പോലെ, പകരക്കാരില്ലാത്ത കളിക്കാരനാണ് സഞ്ജു സാംസണെന്ന് രാജസ്ഥാൻ റോയൽസിന്റെ പുതിയ ക്യാപ്റ്റൻ റിയാൻ പരാഗ്. 2021 മുതൽ 25 വരെ രാജസ്ഥാനെ നയിച്ച സഞ്ജു ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് മാറിയിരുന്നു. ഇതോടെയാണ് റിയാൻ പരാഗിനെ നായകനാക്കിയത്. ‘‘അദ്ദേഹത്തെപ്പോലെ കളിക്കുന്ന ഒരാളെ അന്വേഷിക്കാം, പക്ഷേ അങ്ങനെയൊരാളെ കണ്ടെത്താനാകില്ല. പകരക്കാരില്ലാത്ത അസാമാന്യ കളിക്കാരനാണ് സഞ്ജു ഭായ്’’ -പുതിയ സീസൺ തുടങ്ങുന്നതിനു മുന്നോടിയായിനടന്ന പത്രസമ്മേളനത്തിൽ റിയാൻ പറഞ്ഞു. രണ്ടുഘട്ടങ്ങളിലായി 11 വർഷം […]
Read more

യുദ്ധം വൈകാതെ അവസാനിക്കും; നെതന്യാഹു

ടെൽഅവീവ്: 20 ദിവസമായി തുടരുന്ന യു.എസ്–ഇസ്രയേൽ സംയുക്ത വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ഇറാന്റെ സൈനിക ശേഷി ഗണ്യമായി തകർന്നതായി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ആണവ ഇന്ധനം സമ്പുഷ്ടമാക്കാനും ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കാനും ഇറാന് ഇനി കഴിവില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം ആളുകൾ കരുതുന്നതിലും വേഗത്തിൽ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ അധികാരനില വ്യക്തമല്ലെന്നും മുജ്തബ ഖമനേയി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും ഭരണകൂടത്തിനുള്ളിൽ സംഘർഷമുണ്ടെന്നും നെതന്യാഹു ആരോപിച്ചു. ഇറാന്റെ മിസൈൽ-ഡ്രോൺ ശേഖരങ്ങളും നിർമ്മാണ കേന്ദ്രങ്ങളും ലക്ഷ്യമാക്കി ആക്രമണം തുടരുകയാണെന്നും അദ്ദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix