Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

ലഹരിവേട്ടക്കിടെ പിടികൂടിയ 595 വണ്ടികളുടെ ജംബോ ലേലം; രഹസ്യ അറകളും മറ്റും നീക്കo ചെയ്യൽ വാങ്ങുന്നവരുടെ ചുമതല

പാലക്കാട്: മയക്കുമരുന്നും മറ്റു ലഹരിവസ്തുക്കളും കടത്തുന്നതിനിടെ പിടികൂടിയ 595 വാഹനങ്ങളുടെ ജംബോ ലേലവുമായി എക്സൈസ്. സംസ്ഥാനത്ത് അബ്കാരി, എൻ.ഡി.പി.എസ്. നിയമങ്ങൾ പ്രകാരം കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കോടതിയുടെ അനുമതി ലഭിച്ച ശേഷമാണ് വിറ്റഴിക്കുന്നത്. 2017 മുതൽ പിടിച്ചെടുത്ത വാഹനങ്ങളാണ് വില്പനയ്ക്ക് തയ്യാറാക്കിയിട്ടുള്ളതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. വിവിധ സർക്കിൾ, റേഞ്ച് ഓഫീസുകൾ, പോലീസ് സ്റ്റേഷൻ വളപ്പുകൾ‌ എന്നിവിടങ്ങളിലാണ് ഇവയുള്ളത്. പോലീസ് പിടികൂടി തുടർനടപടികൾക്കായി കൈമാറിയവയുമുണ്ട്. ആഡംബര കാറുകൾ ഉൾപ്പെടെ ടെമ്പോ, മിനി ലോറി, ജീപ്പ്, ഓട്ടോറിക്ഷ, മോട്ടോർ സൈക്കിൾ, […]
Read more

DYFI പ്രവർത്തകർ തമ്മിലടിച്ചു; സംഘർഷം ഉണ്ടാക്കിയത് ബിജെപി വിട്ട് എത്തിയവർ

പത്തനംതിട്ട: പ്രമാടത്ത് ഉത്സവത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റു. അടുത്തിടെ ബിജെപിയിൽ നിന്ന് ഡിവൈഎഫ്ഐയിൽ എത്തിയ ആളുകളാണ് മർദിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുക അരുൺ ഉൾപ്പെടെ നാലുപേർക്കെതിരേ കേസെടുത്തു. അടുത്തിടെ രാജു എബ്രഹാം എംഎൽഎ മാലയിട്ട് സ്വീകരിച്ച യുവമോർച്ച പ്രവർത്തകരാണ് ഇവർ. ജില്ലയിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം പരിപാടിയിൽ പങ്കെടുത്തിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പാർട്ടിയിലേക്ക് കടന്നുവരുന്ന ആളുകളുടെ മുൻകാല ചരിത്രം പരിശോധിക്കപ്പെടുന്നില്ല എന്ന വിമർശനം നേരത്തെ […]
Read more

‘അഭിമാനം തോന്നുന്നു പിണറായിയെ ഓർത്ത്’; മണിശങ്കർ അയ്യർ പറയുന്നു

തിരുവനന്തപുരം: കേരള സർക്കാരിനു പ്രശംസയും, കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി  വീണ്ടും മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ശശി തരൂർ എംപി,ജയ്റാം രമേശ്, പവൻ ഖേര തുടങ്ങിയവർക്കെതിരേയാണ് മണി ശങ്കർ അയ്യറുടെ വിമർശനം. കമ്മ്യൂണിസ്റ്റുകാരെ വെറുക്കുന്നതിനേക്കാളേറെ പരസ്പരം വെറുക്കുന്നവരാണ് കോൺഗ്രസിലുള്ളത് എന്നാണ് മണി ശങ്കർ അയ്യർ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ വിമർശിച്ചത്. നേതാക്കളെല്ലാവരും പല വഴിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ളവർ അച്ചടക്കവും ഒത്തൊരുമയുമുള്ളവരാണ്. തുടർച്ചയായ രണ്ടാം പ്രാവശ്യവും കുറവുകളൊന്നുമില്ലാതെ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നുമുണ്ട്. കേരളത്തിന്റെ ചരിത്രത്തിൽ […]
Read more

ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ രൂക്ഷ പരാമർശം; പ്രതികരണവുമായി നടി തൃഷ കൃഷ്ണ

തമിഴ്നാട്: ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി നടി തൃഷ കൃഷ്ണൻ. അനാദരവ് എപ്പോഴും ചോദ്യംചെയ്യപെടുമെന്ന് തൃഷ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. ഉന്നത രാഷ്ട്രീയ പദവിയിലിരിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും മോശമായതും അനുചിതവുമായ പരാമർശം പ്രതീക്ഷിച്ചിരുന്നില്ലെന്ന്, ചൂണ്ടിക്കാട്ടികൊണ്ട് തൃഷയുടെ നിയമോപദേശകനായ നിത്യേഷ് നടരാജ് ഒരു ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കി. നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തെയും അദ്ദേഹത്തിന്റെ പാർട്ടിയായ ടിവികെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് വെല്ലുവിളിയാകുമെന്ന പ്രസ്താവനയെയും പരിഹസിച്ചുകൊണ്ടാണ് നാഗേന്ദ്രൻ ഈ വിവാദ […]
Read more

ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ; 62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപവീതം ലഭിക്കും

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഫെബ്രുവരി 25 മുതല്‍ വിതരണം തുടങ്ങും. 1,050 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപവീതം ആണ് ലഭിക്കുക. 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടുകളിലൂടെയും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറുകയുമാണ് ചെയ്യുക . ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ അതാത് ബോര്‍ഡുകള്‍ വഴി വിതരണം ചെയ്യും.
Read more

തിരഞ്ഞെടുപ്പിനെ ഭയന്ന് ട്രംപ്; അമേരിക്കയിൽ സാധനങ്ങള്‍ക്കും വില കുറഞ്ഞേക്കും

അമേരിക്ക: ഇടക്കാല തിരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് നിര്‍ണ്ണായക നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയിരുന്ന ഭീമമായ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ ആലോചനയിൽ ഉണ്ടെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘ഫിനാന്‍ഷ്യല്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരെ ബാധിച്ചതോടെയാണ് ഈ ചുവടുമാറ്റം.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix