Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി; മദ്യലഹരിയിൽ മകൻ

ആലപ്പുഴ: തുറവൂരിൽ അമ്മയുടെ മൃതദേഹം ആരുമറിയാതെ മകൻ കുഴിച്ചുമൂടി. കൊലപാതകമാണെന്ന സംശയത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളിത്തോടുകാട് നികർത്ത് ഗിരീഷി(49)നെയാണ് കുത്തിയതോട് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. ചൊവ്വാഴ്ച രാവിലെ അമ്മ രാധ (75) മരിച്ചെന്നും ആരെയുമറിയിക്കാതെ വീടിനുമുന്നിൽ കുഴിയെടുത്തു സംസ്കരിച്ചെന്നുമായിരുന്നു ഗിരീഷ് നാട്ടുകാരോടു പറഞ്ഞത്. മദ്യപാനിയായ ഗിരീഷ് അമ്മയുമായി വഴക്കുകൂടുന്നത് പതിവായിരുന്നു. ഇതിനാൽ രാധ മരിച്ചവിവരം നാട്ടുകാരിൽ ചിലർ പോലീസിലറിയിച്ചു. പോലീസെത്തിയപ്പോൾ ഗിരീഷ് മദ്യലഹരിയിലായിരുന്നു. രാധയുടേത് സ്വാഭാവിക മരണമാണെന്നും താൻ കൊലപ്പെടുത്തിയിട്ടില്ലെന്നും ഗിരീഷ് പോലീസിനോടുപറഞ്ഞു. […]
Read more

കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; മാതാപിതാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകള്‍ കാറില്‍ കടത്താന്‍ ശ്രമിച്ചത് കുഞ്ഞുങ്ങളെ മറയാക്കി. സംഭവത്തില്‍ വലിയ വേളി സ്വദേശികളായ കാര്‍ലോസ് (38), ഭാര്യ ബിന്ദു (33), ദമയന്തി (60) എന്നിവരെ സിറ്റി ഡാന്‍സാഫ് പിടികൂടി. ദമയന്തിയുടെ മകളാണ് ബിന്ദു. കാറില്‍ ഇവരുടെ മൂന്നു കുട്ടികളും ഉണ്ടായിരുന്നു. കുട്ടികള്‍ക്കൊപ്പം തമിഴ്നാട്ടില്‍ ഉല്ലാസയാത്ര കഴിഞ്ഞുവരുന്നുവെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞത്. തമിഴ്‌നാട്ടില്‍ നിന്നു കഞ്ചാവുമായി കാറില്‍ വരുമ്പോള്‍ രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാറിന്റെ ഡിക്കിക്കുളളില്‍ […]
Read more

കോഴിക്കോട് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത; നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീ നന്ദയാണ് മരിച്ചത്. ഗുരുദേവ കോളേജ് വിദ്യാർത്ഥിനിയാണ് ശ്രീ നന്ദ. ഇന്നലെ പ്രദേശത്തെ അമ്പലത്തിലെ ഉത്സവത്തിൽ പെൺകുട്ടിയും കുടുംബവും പങ്കെടുത്തിരുന്നു. അതിനുശേഷമാണ് പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹത്തിൽ […]
Read more

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: സുസ്ഥിരമായി ലാഭവിഹിതം നല്‍കുന്ന അടിസ്ഥാനപരമായി ശക്തമായ ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ നിക്ഷേപര്‍ക്ക് പിന്തുണ നല്‍കുന്ന രീതിയില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു. യൂലിപ് വിഭാഗത്തില്‍പ്പെട്ട ഈ പദ്ധതി നിക്ഷേപകര്‍ക്ക് സുതാര്യമായ രീതിയില്‍ അച്ചടക്കത്തോടു കൂടി ഓഹരി വിപണിയില്‍ പങ്കാളികളാകാനുള്ള അവസരമാണ് നല്‍കുന്നതെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫീസര്‍ മനീഷ് കുമാര്‍ പറഞ്ഞു. ബിഎസ്സി 500 ഡിവിഡന്‍റ് ലീഡേഴ്സ് 50 സൂചികയാവും […]
Read more

കൊച്ചി മെട്രോ സർവീസ് തടസ്സപ്പെട്ടു; ട്രെയിൻ തകരാറിലായി

കൊച്ചി: ട്രെയിൻ തകരാറിലായതിനെ തുടർന്ന് കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ എട്ട് മണിയോടെ എംജി റോഡ് മെട്രോ സ്റ്റേഷനിൽവെച്ചാണ് ട്രെയിൻ തകരാറിലായത്. ഒരുപാട് യാത്രക്കാരാണ് പ്രതിസന്ധിയിലായത്. തകരാറിലായ ട്രെയിൻ മറ്റൊരു ട്രെയിനിൽ കെട്ടിവലിച്ച് മുട്ടം യാർഡിലേക്ക് മാറ്റാനുള്ള ശ്രമം നടന്നുവരികയാണ്. കെട്ടിവലിച്ചു കൊണ്ടുപോകുന്ന ട്രെയിനിന്റെ വേഗതയ്ക്കനുസരിച്ചാണ് നിലവിൽ തൃപ്പൂണിത്തുറ ഭാഗത്തേക്കും ആലുവ ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. തകരാറിലായ ട്രെയിൻ മുട്ടം യാർഡിൽ എത്തുന്ന മുറയ്ക്ക് മെട്രോ ഗതാഗതം പൂർണമായും സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read more

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം പുറത്തറിയുന്നത്. സ്ട്രോങ് റൂമിനുള്ളിൽ നിന്നും അസാധാരണമായ ശബ്ദം കേട്ടതിനെത്തുടർന്ന് ജീവനക്കാർ ജാഗ്രത പാലിച്ചു. സംശയം തോന്നിയ ജീവനക്കാർ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മൂർഖൻ പാമ്പ് മുറിക്കുള്ളിലൂടെ ഇഴഞ്ഞു നടക്കുന്നത് കണ്ടത്.
Read more

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പിതാവ് ബാലകൃഷ്ണൻ മാനസിക വിഷമത്തിലായിരുന്നു.
Read more

തൃശ്ശൂരിൽ 15 അടി മുകളിൽ നിന്ന് സ്ലാബ് റോഡ‍ിലേക്ക് വീണു; ഒഴിവായത് വൻ ദുരന്തം

തൃശ്ശൂർ: മുരിങ്ങൂരിൽ അടിപ്പാത നിർമാണം നടക്കുന്നിടത്ത് സ്ലാബ് റോഡിലേക്ക് വീണ് അപകടം. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്. അപകടം നടക്കുന്ന സമയത്ത് സർവീസ് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കൊരട്ടിയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക്‌ വരുന്ന വഴിയിൽ മുരിങ്ങൂർ പള്ളിയിലേക്ക് കടക്കുന്ന സ്ഥലത്താണ് സംഭവം. ഏകദേശം 15 അടി മുകളിൽ നിന്നാണ് സ്ലാബ് വീണത്. അടിപ്പാതക്കരികിലൂടെ വാഹനം കടന്നു പോയതിന് പിന്നാലെയാണ് സ്ലാബ് വീണത്. അടിപ്പാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പണികൾ […]
Read more

വൈക്കം ഉദയനാപുരത്ത് അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം: ഉദയനാപുരം പടിഞ്ഞാറെക്കരയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറേക്കര തേവലക്കാട്ടിൽ തങ്കമ്മ(68), മകൻ സുനിൽ(49) എന്നിവരെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ പോകാൻ അയൽവാസിയായ സ്ത്രീ വിളിക്കാൻ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വൈക്കം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽനിന്ന് ഏതാനും വരികളിലുള്ള ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തി. തങ്കമ്മയുടെ മൂത്തമകൻ അനിൽ ചെമ്പിലാണ് താമസിക്കുന്നത്. സുനിലും തങ്കമ്മയും മാത്രമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. കുറച്ച് […]
Read more

‘ഷുഗർ ഡാഡിയെ ആവശ്യം’; വില്ല പീഡനക്കേസിൽ വഴിത്തിരിവ്

ബെംഗളൂരു: ബെംഗളൂരു വില്ല പാർട്ടി കൂട്ടബലാത്സംഗക്കേസിൽ വഴിത്തിരിവ്. കേസിലെ പരാതിക്കാരിയായ 19-കാരിയും കൂട്ടാളിയുംചേർന്ന് പ്രതികളിലൊരാളിൽനിന്ന് പണംതട്ടാൻ ശ്രമിച്ചെന്ന പരാതിയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടി ബലാത്സംഗപരാതി നൽകുന്നതിന് തലേദിവസമാണ് പ്രതികളിലൊരാളായ നിഖിൽ പണംതട്ടാൻ ശ്രമിച്ചെന്ന് ആരോപിച്ച് പെൺകുട്ടിക്കെതിരേ പരാതി നൽകിയതെന്നും പോലീസ് വ്യക്തമാക്കി. രണ്ടുപരാതികളിലും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഫെബ്രുവരി 22-നാണ് കോളേജ് വിദ്യാർഥിനിയായ 19-കാരി ഡിസ്‌കൺ സാൻഡോ, നിഖിൽ എന്നിവർക്കെതിരെ പോലീസിനെ സമീപിച്ച് പീഡനപരാതി നൽകിയത്. എന്നാൽ, ഫെബ്രുവരി 21-ന് നിഖിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix