Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

റോഡിൽ ചിഹ്നം വരയ്ക്കരുത്; മാർഗനിർദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കടുത്ത നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പുകമ്മിഷൻ. പൊതുമുതൽ നശിപ്പിക്കുന്നതിനും റോഡുകൾ വൃത്തികേടാക്കുന്നതിനുമെതിരേ കടുത്തനടപടിയുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽകർ മുന്നറിയിപ്പുനൽകി. റോഡിൽ വലിയ ചിഹ്നങ്ങളും അടയാളങ്ങളും വരയ്ക്കരുത്. സർക്കാർ കെട്ടിടങ്ങൾ, പരിസരം, പാലങ്ങൾ തുടങ്ങിയവയിൽ ചുവരെഴുതുന്നതും പോസ്റ്റർ പതിപ്പിക്കുന്നതും നിരോധിച്ചു. കട്ടൗട്ടുകൾ, ഹോർഡിങ്ങുകൾ, ബാനറുകൾ, കൊടികൾ തുടങ്ങിയവയും പാടില്ല. റെയിൽവേ സ്റ്റേഷനുകൾ, സർക്കാർ ഡിസ്പെൻസറികൾ, ആശുപത്രികൾ, പോസ്റ്റ് ഓഫീസുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ, റെയിൽവേ ഫ്ളൈഓവറുകൾ, സർക്കാർ റോഡുകൾ, സർക്കാർ-പൊതു […]
Read more

കൊച്ചുമക്കളെ മർദിച്ചു; പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ മർദനം

തൃശൂര്‍: റോഡരികില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോര്‍ഡ് കീറിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരു സംഘം വീട് കയറി ആക്രമിച്ചു. ആക്രമണത്തില്‍ വയോധികയ്ക്കും കൊച്ചുമക്കള്‍ക്കും പരിക്കേറ്റു. ഫ്ലക്‌സ് കീറിയത് കൊച്ചുമക്കളാണെന്ന തെറ്റിദ്ധാരണയെത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് വയോധികയെ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണം നടത്തിയ സംഘത്തിനെതിരെ കുന്നംകുളം പൊലീസ് വധശ്രമത്തിന് കേസെടുത്തു. സംഘത്തിന്‍റെ ആക്രമണത്തില്‍ പയ്യൂര്‍ സ്വദേശിനി ലീലയ്ക്കാണ് (76) പരിക്കേറ്റത്. ലീലയുടെ പരാതിയില്‍ അമല്‍ജിത്ത്, നീരജ്, ശ്യാം, രഞ്ജീഷ്, അക്ഷയ്, അശ്വിന്‍ ബാബു എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍ക്കുമെതിരേയാണ് […]
Read more

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെയാണ് ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റത്. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൗണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. യാത്ര […]
Read more

റീച്ചിനുവേണ്ടി കല്ലുപ്പ് എംഡിഎംഎ ആക്കി; മിസ്റ്റർ ബുദ്ധന്റെ റീൽസ് പണിപാളി

കോഴിക്കോട്: തന്റെ കയ്യിൽ എംഡിഎംഎ ഉണ്ടെന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാം റീൽസിട്ട് എക്‌സൈസിനെ വെല്ലുവിളിച്ച യുവാവിനെ തേടി ഒടുവിൽ എക്‌സൈസ് ഉദ്യോഗസ്ഥരെത്തിയപ്പോൾ കയ്യിലുള്ളത് കല്ലുപ്പ്. കോഴിക്കോട് ഊരള്ളൂരിലെ വിഷ്ണുവായിരുന്നു കല്ലുപ്പ് പൊടിച്ച് പാക്കറ്റുകളിലാക്കി എംഡിഎംഎ ആണെന്ന തരത്തിൽ ‘മിസ്റ്റർ ബുദ്ധൻ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പ്രചരിപ്പിച്ചത്. താൻ പണിക്കുപോയി ഉണ്ടാക്കിയ പണത്തിനാണ് ലഹരിമരുന്ന് വാങ്ങിയതെന്നും തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു വിഷ്ണു വീഡിയോയിൽ പറഞ്ഞത്. ഇതോടെയാണ് വിഷ്ണുവിനെ തേടി എക്‌സൈസ് ഉദ്യോഗസ്ഥരെത്തിയത്. എന്നാൽ, വീഡിയോ റീൽസിനുവേണ്ടി ചെയ്തതാണെന്നും […]
Read more

മുതിർന്ന സിപിഐ നേതാവ് ആർ. നല്ലകണ്ണ് അന്തരിച്ചു

ചെന്നൈ: മുതിർന്ന സിപിഐ നേതാവ് ആർ. നല്ലകണ്ണ് (101) അന്തരിച്ചു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1992 മുതൽ 2007 വരെ സിപിഐ തമിഴ്നാട് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കിസാൻ സഭയുടെ സ്ഥാപക നേതാവ് ആയിരുന്നു.ഒരു പണ്ഡിതനായ പ്രഭാഷകൻ, മികച്ച സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിലും നല്ലകണ്ണു വിലമതിക്കപ്പെടുന്നു, സാമൂഹികമായി ഏറ്റവും ദുരിതമനുഭവിക്കുന്ന സമൂഹങ്ങൾക്ക് തുല്യ അവസരങ്ങൾക്കായി അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ പോരാടിയിരുന്നു.
Read more

വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം; 24കാരന് ദാരുണാന്ത്യം

കൊച്ചി: വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് പറവൂർ പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ട് പുറത്ത് മെബിൻ ടോമി (24) മരിച്ചു. സ്ലൊവീനിയയിൽ ജോലി ചെയ്തിരുന്ന മെബിൻ അവധിക്ക് നാട്ടിലെത്തി തിരികെ മടങ്ങുന്നതിനിടെയാണ് സംഭവം. തിങ്കളാഴ്ച ഒമാൻ എയർപോർട്ടിൽ നിന്ന് വിമാനം ഉയർന്ന് പൊങ്ങുന്നതിനിടെ മെബിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വേഗം ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വൈകാതെ കാണാമെന്ന് പറഞ്ഞ് മടങ്ങിയ മെബിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും നാട്ടുകാരെയും സുഹൃത്തുകളെയും സങ്കടത്തിലാഴ്ത്തി. […]
Read more

രണ്ടര വയസ്സുകാരിയുടെ മരണം; ചികിത്സാപിഴിവില്ലെന്ന് മമ്മൽ ആശുപത്രി

തിരുവനന്തപുരം: കാട്ടാക്കട മമ്മൽ ആശുപത്രിക്കെതിരായ ചികിത്സ പിഴവ് പരാതിയിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ. കുട്ടിയുടെ മരണത്തിൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജീവൻ രക്ഷിക്കാനാവശ്യമായ എല്ലാ ചികിത്സയും അടിയന്തരമായി നൽകി. 19ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ന്യൂമോണിയ സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ ഉണ്ടായിരുന്നു. എസ്എടി ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ട് പോകാൻ നിർദ്ദേശിച്ചിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 22 ന് കുഞ്ഞിനെ ഗുരുതര ശ്വാസതടസ്സത്തോടെ വീണ്ടും ആശുപത്രിയിലേക്ക് എത്തിച്ചു. കുഞ്ഞിന് നല്ല കഫക്കെട്ട് ഉണ്ടായിരുന്നു. അന്ന് […]
Read more

പ്രചാരണങ്ങൾക്ക് മറുപടിയുമായി പുളിക്കക്കണ്ടം കുടുംബം

കോട്ടയം: ബിജെപിയിലേക്ക് പോകുമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം തള്ളി പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗണ്‍സിലർമാർ. കുപ്രചരണത്തിന് പിന്നിൽ കേരള കോണ്‍ഗ്രസ് നേതാക്കളാണെന്ന് പാലാ മുൻസിപ്പൽ ചെയർപേഴ്സൻ ദിയ പുളിക്കക്കണ്ടം പറഞ്ഞു. പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും പുളിക്കക്കണ്ടം കുടുംബം വ്യക്തമാക്കി. ഷോണ്‍ ജോർജിനൊപ്പം ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ദിയക്കെതിരായ പ്രചാരണം. ഒരു കടയുടെ ഉദ്ഘാടനത്തിന് സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചത് ചെയർപേഴ്സനായിരുന്നു. കടയുടമ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ഷോണിന്‍റെയും ദിയയുടെയും […]
Read more

കെൽട്രോണിൽ മാധ്യമ കോഴ്‌സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ 2026 അധ്യയന വർഷത്തെ മാധ്യമ കോഴ്സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ നടത്തുന്നു. ബിരുദമുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും പങ്കെടുക്കാം. താല്പര്യമുള്ളവർ കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് കെൽട്രോൺ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ മാർച്ച് 5,6,7 തിയതികളിൽ നടത്തുന്ന സ്‌പോർട് അഡ്മിഷനിൽ അസ്സൽ രേഖകളുമായി എത്തുക. പ്രിന്‍റ് മീഡിയ, ടെലിവിഷൻ ജേർണലിസം, ഡിജിറ്റൽ മീഡിയ, വാർത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷൻ, അഡ്വർടൈസിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ടിത കണ്ടൻറ് നിർമ്മാണം, വീഡിയോ ക്യാമറാ പരിശീലനം, […]
Read more

എഐ പണി ഇല്ലാതാക്കുമോ; റിപോർട്ടുകൾ പറയുന്നു

സമ്പദ്‌വ്യവസ്ഥയുടെ ഭാവിയെക്കുറിച്ച് ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് സിട്രിനി റിസർച്ചിൻ്റെ ‘ ദി 2028 ഗ്ലോബൽ ഇൻ്റലിജൻസ് ക്രൈസിസ്’ റിപ്പോർട്ട്. AIയുടെ ദ്രുതഗതിയിലുള്ള വളർച്ച മൂലം 2028 ആകുമ്പോഴേക്കും വൻതോതിലുള്ള തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക അസ്ഥിരതയ്ക്കും കാരണമാകുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. AI-അധിഷ്ഠിത ഓട്ടോമേഷനിലേക്ക് മാറുന്നതോടെ ഇന്ത്യൻ ഐടി ഭീമന്മാരായ TCS, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികൾ പ്രതിസന്ധിയിലാകുമെന്നും ബിസിനസ് മോഡൽ തകരുന്ന അവസ്ഥയിലേക്ക് ഇതെത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കുറഞ്ഞ ചെലവിൽ ക്ലയന്റുകൾ AI കോഡിംഗ് ഏജൻ്റുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ, 2028 ആകുമ്പോഴേക്കും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix