Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറന്നു; ഇന്ന് മുതൽ സഞ്ചാരികൾക്ക് പ്രവേശനം

കൊല്ലം: ശക്തമായ മഴയെ തുടർന്ന് അടച്ച പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും സഞ്ചാരികൾക്കായി തുറന്നു. മണ്ണിടിച്ചിൽ സാധ്യതയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് രണ്ട് ദിവസം മുൻപാണ് കേന്ദ്രം അടച്ചത്. ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു.
Read more

വൈദ്യുതി ബില്ലിൽ വീണ്ടും സർചാർജ് വർധന; നവംബറിൽ യൂണിറ്റിന് അഞ്ച് പൈസ വരെ ഈടാക്കും

തിരുവനന്തപുരം: അടുത്ത മാസം വൈദ്യുതി ബില്ലിൽ ഉയർന്ന ഇന്ധന സർചാർജ് ഈടാക്കാൻ കെ.എസ്.ഇ.ബി. പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് അഞ്ച് പൈസയും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് നാല് പൈസയും വീതമാണ് സർചാർജ് ചുമത്തുക. സെപ്റ്റംബറിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിലൂടെ 11.92 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായതായി കെ.എസ്.ഇ.ബി. അറിയിച്ചു. ഈ അധിക ബാധ്യത നികത്തുന്നതിനായാണ് നവംബറിലെ ബില്ലിൽ ഇന്ധന സർചാർജ് ഈടാക്കുന്നത്. കൽക്കരി വിലവർധനയും വൈദ്യുതി ഉപഭോക്താക്കൾക്ക് തിരിച്ചടിയായിട്ടുണ്ട്. ഈ മാസം യൂണിറ്റിന് മൂന്ന് പൈസ വീതമായിരുന്നു ഇന്ധന […]
Read more

ദേവസ്വം ബോർഡ് ഡിജിറ്റലൈസേഷൻ കരാറിൽ ദുരൂഹത; 70 കോടിയുടെ പദ്ധതിയിൽ അട്ടിമറിയെന്ന് ആരോപണം

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സമ്പൂർണ ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട 70 കോടി രൂപയുടെ കരാറിൽ വൻ ദുരൂഹത. കിറ്റ്ഫ്രയുടെ ഡയറക്ടർ ബോർഡ് അറിയാതെയാണ് ദേവസ്വം ബോർഡുമായി കരാർ ഉണ്ടാക്കിയതെന്നാണ് വിവരം. പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ നിയമനങ്ങൾക്കും സർക്കാർ അനുമതി ലഭിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1,250 ഓളം ക്ഷേത്രങ്ങളിലെ വരവ് ചെലവ് കണക്കുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുന്നതിനാണ് സമ്പൂർണ ഡിജിറ്റലൈസേഷൻ പദ്ധതി നടപ്പാക്കുന്നത്. ഹൈക്കോടതി നിർദേശപ്രകാരമാണ് പദ്ധതി ആരംഭിച്ചത്. പത്ത് രൂപയുടെ വഴിപാട് […]
Read more

ചേരാനല്ലൂർ അപകടം; കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റിയേക്കും

കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ പൊലീസ് വീഴ്ചയിൽ കൂടുതൽ നടപടികളുമായി ആഭ്യന്തരവകുപ്പ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ ഉടൻ മാറ്റിയേക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. പകരം ചുമതല ആർ. നിശാന്തിനിക്ക് നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാല് പൊലീസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. സി.ഐ. ശ്യാംകുമാർ കെ.എസ്., എസ്.എച്ച്.ഒ. വിശ്വജിത്ത് വി.എസ്., എ.എസ്.ഐ. മനോജ് […]
Read more

ഭരണമാറ്റത്തിന് പിന്നാലെ നിലപാട് മാറ്റി; സർക്കാരിനും കണ്ണൂർ സർവകലാശാലയ്ക്കുമെതിരെ പ്രിയ വർഗീസ്

ന്യൂഡൽഹി: കേരളത്തിൽ ഭരണമാറ്റമുണ്ടായതിന് പിന്നാലെ തന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരും കണ്ണൂർ സർവകലാശാലയും നിലപാട് മാറ്റിയെന്ന് അസോസിയേറ്റ് പ്രൊഫസർ പ്രിയ വർഗീസ്. നേരത്തേ തന്റെ നിയമനത്തെ പൂർണമായി പിന്തുണച്ചിരുന്ന സർക്കാരും സർവകലാശാലയും ഇപ്പോൾ നിലപാട് മാറ്റിയെന്നാണ് പ്രിയ വർഗീസിന്റെ സീനിയർ അഭിഭാഷകൻ കെ. പരമേശ്വർ സുപ്രീംകോടതിയിൽ ആരോപിച്ചത്. ഹൈക്കോടതിയിലും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും നിയമനത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രിയ വർഗീസിന്റെ നിയമനം ചോദ്യംചെയ്ത് ഹർജി നൽകിയ ജോസഫ് സ്കറിയ നിലവിൽ […]
Read more

ഇമ്രാൻ ഖാന് ആശ്വാസം; ഇന്ത്യ വിടാനുള്ള നോട്ടീസിന് ബോംബെ ഹൈക്കോടതിയുടെ സ്റ്റേ

മുംബൈ: ഒക്ടോബർ 28നകം ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്ആർആർഒ) നൽകിയ നോട്ടീസിൽ ബോളിവുഡ് താരം ഇമ്രാൻ ഖാന് ആശ്വാസം. നോട്ടീസിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ ബോംബെ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ഹർജിയിൽ വാദം കേൾക്കുന്നതുവരെ ഇമ്രാൻ ഖാന് ഇന്ത്യയിൽ തുടരാം. ‘ലീവ് ഇന്ത്യ’ നോട്ടീസിനെതിരെ താരം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകാത്തതിനെ തുടർന്ന് ഹർജിയിലെ വാദം നവംബർ രണ്ടിലേക്ക് മാറ്റി. അതുവരെ ഇമ്രാൻ ഖാനെതിരെ നിർബന്ധിത നടപടികളൊന്നും […]
Read more

ട്രംപിനെതിരെ ബലാത്സംഗ ആരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്; 1993ലെ സംഭവത്തിൽ വെളിപ്പെടുത്തൽ

വാഷിങ്‌ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ബലാത്സംഗ ആരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്. 1993 നവംബറിൽ ട്രംപ് തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് നേരത്തേ ആരോപിച്ചിരുന്ന മോഡലാണ് ഇപ്പോൾ അന്നത്തെ സംഭവത്തിനിടെ ട്രംപ് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. യുഎസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ പുറത്തുവിട്ട 53 പേജുള്ള റിപ്പോർട്ടിലാണ് ട്രംപിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ വീണ്ടും ഉന്നയിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനായി കടത്തിയ കേസിൽ പ്രതിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ട്രംപിന്റെ ബന്ധത്തെക്കുറിച്ചും റിപ്പോർട്ടിൽ […]
Read more

ചേരാനല്ലൂർ അപകടം; നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ചേരാനല്ലൂർ വാഹനാപകടത്തിൽ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സി.ഐ ശ്യാംകുമാർ കെ.എസ് ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. അപകടസ്ഥലം സന്ദർശിച്ച എഡിജിപി പി. വിജയൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് നിയമസഭയിൽ നടപടി പ്രഖ്യാപിച്ചത്. സി.ഐ ശ്യാംകുമാർ കെ.എസ്, എസ്.എച്ച്.ഒ വിശ്വജിത്ത് വി.എസ്, എ.എസ്.ഐ മനോജ് കെ.ടി, സി.പി.ഒ അരുൺ ജോഷി എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
Read more

വെല്ലുവിളികൾ നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 15 വർഷം കഠിനതടവ്

കൊച്ചി: മാനസികവും ശാരീരികവുമായി വെല്ലുവിളികൾ നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം തോപ്പുംപടി മുണ്ടംവേലി കോളനി പാലംപള്ളിപ്പറമ്പിൽ വീട്ടിൽ ജോഷി (36)യെയാണ് ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2020 നവംബർ 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തോപ്പുംപടി മുണ്ടംവേലിയിലുള്ള യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തോപ്പുംപടി സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന അനൂപ് എൻ.എയുടെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി […]
Read more

ചേരാനല്ലൂർ അപകടം; പുലർച്ചെ 1.36ന് ഫ്ലാറ്റിൽനിന്ന് ബെൻസുമായി ഇറങ്ങുന്ന 17-കാരന്റെ ദൃശ്യം പുറത്ത്

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട് നിർണായക ദൃശ്യങ്ങൾ പുറത്ത്. ആലുവ കമ്പനിപ്പടിയിലെ ഫ്ലാറ്റിൽനിന്ന് 17-കാരൻ ബെൻസ് കാർ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഞായറാഴ്ച പുലർച്ചെ 1.36-നാണ് സംഭവം. കനത്ത മഴ പെയ്യുന്നതിനിടെയാണ് കൗമാരക്കാരൻ കാറുമായി പുറത്തേക്ക് പോകുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഞായറാഴ്ച വൈകിട്ടേ എഴുന്നേൽക്കുകയുള്ളൂവെന്ന് മകന് സന്ദേശമയച്ചശേഷം ഉറങ്ങാൻ പോയതാണെന്നും മകൻ കാറുമായി പുറത്തുപോയ കാര്യം അറിഞ്ഞിരുന്നില്ലെന്നുമാണ് കുട്ടിയുടെ പിതാവായ ജഡ്ജി നൽകിയ വിശദീകരണം. എന്നാൽ, കേസിലെ പ്രതിയായ 17-കാരൻ നൽകിയ മൊഴികളിൽ നിരവധി പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണസംഘം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix