Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

നിവിൻ പോളി–ഷംനാസ് തർക്കം ഒത്തുതീർപ്പിൽ; കേസുകൾ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: നടൻ നിവിൻ പോളി, നിർമാതാവ് പി.എസ്. ഷംനാസ്, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർ തമ്മിലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകൾ ഹൈക്കോടതി റദ്ദാക്കി. ഇരുകൂട്ടരും പരസ്പരം നൽകിയ പരാതികളാണ് കോടതി റദ്ദാക്കിയത്. തർക്കം ഒത്തുതീർപ്പാക്കിയതായി മൂവരും കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് നടപടി. ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ പേരിൽ വ്യാജ ഒപ്പിട്ട് ടൈറ്റിൽ സ്വന്തമാക്കിയെന്നായിരുന്നു നിവിൻ പോളിയുടെ പരാതി. അതേസമയം, നിവിൻ പോളിക്കെതിരെ ഷംനാസ് നൽകിയ പരാതിയിൽ തലയോലപ്പറമ്പ് പൊലീസ് നേരത്തെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരുന്നു. എബ്രിഡ് […]
Read more

തെരുവുനായ കുറുകെ ചാടി; ബൈക്ക് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഇരിങ്ങത്ത് നരക്കോട് ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തിൽ പ്ലസ് വൺ വിദ്യാർഥി മരിച്ചു. ഇരിങ്ങത്ത് കുളങ്ങര നടുക്കണ്ടി കൃഷ്ണനിലയത്തിൽ അജൽ പ്രവീൺ (16) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം. ജിമ്മിലെ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടിയതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മതിലിലിടിക്കുകയുമായിരുന്നു. കൊയിലാണ്ടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം അജലിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പ്രവീൺ കുമാറിന്റെയും […]
Read more

ശബരിമല മിൽമ നെയ് ക്രമക്കേട്; കരാറുകാരൻ എസ്.എസ്. ബിനുവിനെ മൂന്ന് ദിവസത്തെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു

കൊല്ലം: ശബരിമല മിൽമ നെയ് ക്രമക്കേടിൽ റിമാൻഡിലായ കരാറുകാരൻ എസ്.എസ്. ബിനുവിനെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി കസ്റ്റഡി അനുവദിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും തമിഴ്നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് തെളിവുകൾ ശേഖരിക്കുന്നതിനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കും ക്രമക്കേടിൽ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബിനുവിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസിലെ മറ്റ് കണ്ണികളിലേക്ക് എത്താനാകുമെന്നാണ് വിജിലൻസിന്റെ പ്രതീക്ഷ. കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് സന്നിധാനത്ത് എത്തിക്കേണ്ടിയിരുന്ന […]
Read more

ഹൈദരാബാദിൽ ദമ്പതിമാരും രണ്ടുവയസ്സുകാരിയായ മകളും മരിച്ചനിലയിൽ

ഹൈദരാബാദ്: പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതിമാരെയും രണ്ടുവയസ്സുള്ള മകളെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഗോപിനാഥ് (31), ഭാര്യ സാമന്ത (26), മകൾ സ്നിഗ്ധ എന്നിവരാണ് മരിച്ചത്. ഹൈദരാബാദിലെ കുകട്പള്ളി ഹൗസിങ് ബോർഡ് കോളനിയിലെ വീട്ടിൽ ചൊവ്വാഴ്ചയാണ് മൂവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയശേഷം ദമ്പതിമാർ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സാമ്പത്തിക ബാധ്യതയാണ് മരണങ്ങൾക്ക് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നും മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഹൈദരാബാദിലെ ഒരു ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഗോപിനാഥ്. ഇതിനുപുറമേ […]
Read more

മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞു; വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി വളർമതി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ്. വളർമതി. മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞുവെന്നാണ് വളർമതിയുടെ ആരോപണം. മുഖ്യമന്ത്രിയുമായി നേരിൽ കണ്ടപ്പോൾ തന്നെ സമ്മർദപ്പെടുത്തരുതെന്നും ബ്ലാക്ക്‌മെയിൽ ചെയ്യരുതെന്നും പറഞ്ഞതായും വളർമതി വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി തന്നെയാണ് കൂടുതലും സംസാരിച്ചതെന്നും താൻ രണ്ടുസെക്കൻഡ് മാത്രമാണ് സംസാരിച്ചതെന്നും അവർ പറഞ്ഞു. എൽപിഎസ്ടി റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട വിഷയം നിയമസഭയിൽ ചർച്ചയായതിന് പിന്നാലെയാണ് വളർമതി മാധ്യമങ്ങളെ കണ്ടത്. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് മറുപടി നൽകാനാണ് […]
Read more

തിരുമലയിൽ കുടുംബതർക്കം; ഭാര്യയെ നടുറോഡിൽ വെട്ടുകത്തി കൊണ്ട് ആക്രമിച്ച് ഭർത്താവ്

തിരുവനന്തപുരം: തിരുവനന്തപുരം തിരുമലയിൽ കുടുംബതർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടുകത്തി കൊണ്ട് ആക്രമിച്ചു. പാച്ചല്ലൂർ സ്വദേശി വിജയനാണ് ഭാര്യ സീമയെ ആക്രമിച്ചത്. പരിക്കേറ്റ സീമ ആശുപത്രിയിൽ ചികിത്സ തേടി. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സീമയെ ബൈക്കിൽ പിന്തുടർന്നെത്തിയ വിജയൻ നടുറോഡിൽ വെച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ 12 വർഷമായി ഇരുവരും പിരിഞ്ഞു കഴിയുകയായിരുന്നു. കുടുംബതർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സീമയുടെ സഹോദരൻ പറഞ്ഞു.
Read more

തേനി ജയിൽച്ചാട്ടം: 31 വർഷം മുമ്പ് വെല്ലൂർ ജയിലിൽനിന്ന് രക്ഷപ്പെട്ടത് 43 എൽ.ടി.ടി.ഇ. തടവുകാർ

ചെന്നൈ: തേനി ജില്ലാ ജയിലിൽനിന്ന് 17 തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ ടി.വി.കെ. സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നതിനിടെ, 1995ൽ വെല്ലൂർ ജയിലിൽ നടന്ന വൻ കൂട്ടജയിൽച്ചാട്ടവും വീണ്ടും ചർച്ചയാകുന്നു. അന്ന് 43 എൽ.ടി.ടി.ഇ. തടവുകാരാണ് അതീവസുരക്ഷാ സംവിധാനങ്ങളുള്ള ജയിലിൽനിന്ന് രക്ഷപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും ആസൂത്രിതമായ ജയിൽച്ചാട്ടങ്ങളിൽ ഒന്നായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. 1995 ഓഗസ്റ്റ് 15നായിരുന്നു വെല്ലൂർ ജയിലിലെ പ്രത്യേക ബ്ലോക്കായ ‘ടിപ്പു മഹലി’ൽനിന്ന് 43 തടവുകാർ രക്ഷപ്പെട്ടത്. മാസങ്ങളോളം നീണ്ട ആസൂത്രണത്തിനൊടുവിൽ ജയിലിലെ ശൗചാലയത്തിൽനിന്ന് ഏകദേശം 47 […]
Read more

11,000 രൂപയുടെ കാൻസർ മരുന്നിന് 1.3 ലക്ഷം രൂപ; ആശുപത്രികളുടെ കൊള്ളയെ ചോദ്യം ചെയ്ത് സുപ്രീംകോടതി

മരുന്നുകളുടെ അമിത വിലക്കയറ്റത്തിൽ ഇടപെട്ട് സുപ്രീംകോടതി. ജീവൻരക്ഷാ മരുന്നുകൾക്ക് യഥാർഥ വിലയേക്കാൾ പലമടങ്ങ് അധികം തുക രോഗികളിൽനിന്ന് ഈടാക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാനാകുമെന്ന് കോടതി ചോദിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണവും തേടി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് മരുന്നുകളുടെ വിലയും ആശുപത്രികളുടെ ലാഭവിഹിതവും സംബന്ധിച്ച ഹർജികൾ പരിഗണിച്ചത്. മെഡിക്കൽ വിതരണക്കാർക്ക് 11,000 രൂപയ്ക്ക് ലഭിക്കുന്ന കാൻസർ കുത്തിവയ്പ് മരുന്നിന് ഒരു ആശുപത്രി 1.3 ലക്ഷം രൂപ ഈടാക്കിയ സംഭവവും കോടതി ചൂണ്ടിക്കാട്ടി. […]
Read more

നെടുമ്പാശേരി വാഹനാപകടക്കേസ്; സുഹൈൽ സജീവിനും നാല് സുഹൃത്തുക്കൾക്കും ജാമ്യമില്ല

കൊച്ചി: നെടുമ്പാശേരി വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവിനും മറ്റ് നാല് പ്രതികൾക്കും ജാമ്യമില്ല. അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതികൾ സ്വാധീനമുള്ളവരാണെന്നും തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാനുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്.
Read more

ഡൽഹിയിൽ മദ്യം ഓൺലൈനായി ബുക്ക് ചെയ്യാം; 208 മദ്യശാലകളിൽ പുതിയ സംവിധാനം

ന്യൂഡൽഹി: ഡൽഹിയിലെ മദ്യശാലകളിൽ മദ്യം മുൻകൂട്ടി ബുക്ക് ചെയ്ത് ഓൺലൈനായി പണമടയ്ക്കാനുള്ള സൗകര്യം നിലവിൽ വന്നു. ഡൽഹി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ഡി.എസ്.ഐ.ഐ.ഡി.സി) അവതരിപ്പിച്ച ‘ഡൽഹി ലിക്വർ ബുക്കിങ്’ ആപ്പിലൂടെയാണ് പുതിയ സേവനം ലഭ്യമാകുന്നത്. നിലവിൽ കോർപ്പറേഷന്റെ കീഴിലുള്ള 208 മദ്യശാലകളിൽ മാത്രമാണ് ഈ സൗകര്യം ആരംഭിച്ചിരിക്കുന്നത്. മദ്യശാലകൾക്ക് മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കുക, പണമടയ്ക്കുന്നതിനുള്ള കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുക, വിലയിലും ബില്ലിങ്ങിലും കൂടുതൽ സുതാര്യത ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാൽ, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix