Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Greeshma Celine Benny

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിന് ബോംബ് ഭീഷണി; സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല

മലപ്പുറം: പ്രമുഖ തീര്‍ഥാടന കേന്ദ്രമായ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിന് ബോംബ് ഭീഷണി. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനും കാടാമ്പുഴ ക്ഷേത്രം ഇ-മെയിലിലുമാണ് സന്ദേശമെത്തിയത്. ക്ഷേത്രത്തില്‍ അഞ്ചോളം ബോംബുകള്‍ വെച്ചിട്ടുണ്ടെന്നും ഭക്തജനങ്ങളേയും ജീവനക്കാരേയും എത്രയും പെട്ടെന്ന് ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശം. തുടർന്ന് രണ്ടുമണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. പല സ്ഥലങ്ങളിൽ നിന്നും നിരവധിയാളുകളാണ് കാടാമ്പുഴ ക്ഷേത്രത്തില്‍ എത്താറുള്ളത്. വ്യാജ ഇമെയില്‍ വഴി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതാരാണെങ്കിലും അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read more

യുഎഇയിലെ പ്രമുഖ വ്യവസായി ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ് അന്തരിച്ചു

അബുദാബി: യുഎഇയിലെ അടിസ്ഥാനസൗകര്യവികസനത്തിന് വഴിതെളിച്ച പ്രമുഖ വ്യവസായി ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ് അന്തരിച്ചു. യുഎഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ്​ ആൽ മക്​തൂം ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. യുഎഇയിലെ ആദ്യ റോഡ് നിർമിച്ച പ്രശസ്തമായ ഖാൻസാഹബ് കമ്പനിയുടെ മുൻ ചെയർമാനാണ് ഇദ്ദേഹം. യുഎഇയുടെ വികസനത്തിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബും അദ്ദേഹം ചെയർമാനായിരുന്ന ഖാൻ സാഹബ് എന്ന സ്ഥാപനവും. 1935-ൽ സ്ഥാപിതമായ […]
Read more

അങ്കമാലിയിലെ സ്വകാര്യ ബസ് പണിമുടക്ക് അവസാനിച്ചു

കൊച്ചി: അങ്കമാലിയിലെ സ്വകാര്യ ബസ് പണിമുടക്ക് അവസാനിച്ചു. വേതന വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികൾ നാല് ദിവസമായി നടത്തിവന്ന സമരം ജില്ലാ ലേബർ ഓഫീസർ നടത്തിയ ചർച്ചയെ തുടർന്നാണ് അവസാനിപ്പിക്കാൻ തീരുമാനമായത്. തൊഴിലാളികൾക്ക് 350 രൂപ കൂലി വർധന നൽകാമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് അവസാനിച്ചത്. അങ്കമാലിയിൽ ഇന്നുമുതൽ ബസുകൾ സർവീസ് നടത്തും. അങ്കമാലി,- കാലടി, അത്താണി, കൊരട്ടി മേഖകളിലെ സ്വകാര്യ ബസ് തൊഴിലാളികളാണ് വേതന വർധന ആവശ്യപ്പെട്ട് സമരം നടത്തിയിരുന്നത്. കാലാവധി കഴിഞ്ഞ കരാർ […]
Read more

കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16 ന് ശബരിമല നട തുറക്കും

ശബരിമല: കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16ന് ശബരിമല നട തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. കന്നി മാസം ഒന്നിന് (സെപ്റ്റംബർ 17) രാവിലെ അഞ്ചുമണിക്ക് ദർശനത്തിനായി നട തുറക്കും. കന്നിമാസ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21 ന് രാത്രി 10 മണിക്കാണ് നട അടയ്ക്കുന്നത്. അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ […]
Read more

ഇന്ത്യയും റഷ്യയും പിരിയണം; ‘ചാണക്യ തന്ത്രങ്ങളുമായി’ ട്രംപ്

ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഇല്ലാതായികാണാൻ ഏറ്റവും അധികം ആഗ്രഹിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാകും. പ്രത്യേകിച്ച് ഇന്ത്യയുടെ റഷ്യൻ ഓയിൽ ഇറക്കുമതി ഏത് വിധേനയും അവസാനിപ്പിക്കുക എന്നതാണ് ഇപ്പോൾ ട്രംപിന്റെ ആത്യന്തികമായ ലക്ഷ്യം. ഇന്ധനത്തിന്റെ പേരിൽ ഇന്ത്യയ്ക്ക്മേൽ 25% പിഴത്തീരുവ ചുമത്തിയ ട്രംപ് കഴിഞ്ഞ ദിവസം 100% തീരുവ ഇന്ത്യയ്ക്ക്മേൽ ചുമത്തണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലായി ഇന്ത്യയ്ക്കും, ചൈനയ്ക്കും അധിക തീരുവ ചുമത്തണമെന്ന ആവശ്യം G7 രാജ്യങ്ങളോടും ഉന്നയിക്കാൻ ട്രംപ് ഭരണകൂടം […]
Read more

കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്ര യാത്ര ഉടൻ പുനരാരംഭിക്കില്ല

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ വൈഷ്‌ണോദേവി ക്ഷേത്രയാത്രയ്ക്കുള്ള കാത്തിരുപ്പ് തുടരും. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്ന മാതാ വൈഷ്ണോ ദേവിക്ഷേത്ര യാത്ര പുനരാരംഭിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചതായി ക്ഷേത്ര ബോർഡ് അറിയിച്ചു. സ്ഥലത്തെ കാലാവസ്ഥ മോശമായതിനെ തുടർന്നാണ് ക്ഷേത്രത്തിലേക്കുള്ള തീർഥാടനം തുടർച്ചയായി 14 ദിവസം പൂർണമായി നിർത്തിവെച്ചത്.
Read more

‘ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടി’; സുപ്രിം കോടതിയിൽ ഹർജി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മുന്നിൽ നിർത്തി രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ നടത്തുന്ന പരിപാടിയെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഡോ. പി. എസ്. മഹേന്ദ്രകുമാറാണ് ഹർജി നൽകിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന പരിപാടികൾക്ക് ദേവസ്വം ഫണ്ട് ഉപയോഗിക്കാൻ കഴിയില്ല. അയ്യപ്പ സംഗമ നടപടികളിൽ നിന്ന് ദേവസ്വം ബോർഡിനെയും സർക്കാരിനെയും വിലക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
Read more

2026 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ 99.60 ശതമാനം ക്ലെയിം സെറ്റില്‍മെന്‍റ് നിരക്കുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്

കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് 2025 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഈ മേഖലയിലെ ഏറ്റവും ഉയര്‍ന്ന 99.60 ശതമാനം എന്ന ക്ലെയിം സെറ്റില്‍മെന്‍റ് നിരക്ക് രേഖപ്പെടുത്തി. പ്രത്യേകിച്ച് അന്വേഷണം ആവശ്യമില്ലാത്ത ഡെത്ത് ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ കമ്പനിക്ക് ശരാശരി 1.1 ദിവസം മാത്രമാണ് എടുത്തത്. ഇന്‍ഷുറന്‍സ് വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത് ക്ലെയിമുകളിലൂടെയാണ്. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഓരോ ക്ലെയിമും വളരെ ശ്രദ്ധയോടെയും വേഗത്തിലും കൈകാര്യം ചെയ്യുന്നു. 2026 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തിലെ 99.60 ശതമാനം […]
Read more

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം ജന്മദിനം

വത്തിക്കാൻസിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് എഴുപതാം ജന്മദിനം. ആഗോള കത്തോലിക്കാ സഭയുടെ 267-ാം മാർപാപ്പയായി നിയോഗിതനായതിനു ശേഷമുള്ള ആദ്യത്തെ ജന്മദിനമാണിത്. അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയ്ക്ക് പിറന്നാൾ കേക്കുമായി വത്തിക്കാനിലെ യു എസ് അംബാസിഡർ ബ്രയാൻ ബെർച്ച് എത്തിയിരുന്നു. വത്തിക്കാനിലെ ജീവനക്കാർ കഴിഞ്ഞ ദിവസം വലിയൊരു പീത്‌സയും മാർപാപ്പയ്ക്ക് ജന്മദിന ഉപഹാരമായി നൽകിയിരുന്നു. 1955 സെപ്റ്റംബർ 14ന് അമേരിക്കയിലെ ഷിക്കാഗോയിലാണ് അദ്ദേഹം ജനിച്ചത്. ഇറ്റാലിയൻ-അമേരിക്കൻ കുടുംബത്തിൽ വളർന്ന അദ്ദേഹം, കത്തോലിക്കാ വിശ്വാസത്തിൽ വളർന്നു. ലൊയോള യൂണിവേഴ്സിറ്റിയിൽ […]
Read more

ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ – പാകിസ്താൻ പോരാട്ടം

ഇന്ത്യ – പാകിസ്താൻ പോരാട്ടത്തിന് ഇന്ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ കളമൊരുങ്ങും. ആദ്യ മത്സരം ജയിച്ചാണ് ഏഷ്യാകപ്പിലെ ഇരുവരുടെയും തുടക്കം. ആതിഥേയരായ യുഎഇയെ വെറും 57 റൺസിന് എറിഞ്ഞു വീഴ്ത്തി 9 വിക്കറ്റിന്റെ വമ്പൻ ജയമാണ് ഇന്ത്യ നേടിയത്. ഒമാനെ പാകിസ്താൻ തകർത്തത് 93 റൺസിനും. ടീം ഇന്ത്യ കണക്കിലും കരുത്തിലും പാകിസ്താനെക്കാൾ ബഹുദൂരം മുന്നിലാണ്. ക്യാപ്റ്റൻ സൽമാൻ അലി ആഗയും മുഹമ്മദ് ഹാരിസും നയിക്കുന്ന ബാറ്റിംഗ് നിരയിലും ഷഹീൻ അഫ്രീദി – ഹാരിസ് റൗഫ് പേസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix