Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Greeshma Celine Benny

ഓൺലൈൻ റിയൽ മണി ഗെയിമുകൾക്ക് നിരോധനം; യുപിഐ ഇടപാട് മൂല്യം 2,500 കോടിയുടെ കുറവ്

ന്യൂഡൽഹി: ഓൺലൈൻ റിയൽ മണി ഗെയിമുകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ ഓഗസ്റ്റിൽ യുപിഐ ഇടപാട് മൂല്യം കുത്തനെ ഇടിഞ്ഞു. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം യുപിഐ ഇടപാട് മൂല്യം 2,500 കോടി രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസം ഗെയിമിംഗ് വിഭാഗത്തിൽ 7,441 കോടി രൂപയുടെ 271 ദശലക്ഷം ഇടപാടുകൾ നടന്നു. എന്നാൽ ജൂലൈയിൽ ഗെയിമിംഗ് വിഭാഗത്തിൽ നടന്നത് 10,076 കോടി രൂപയുടെ 351 ദശലക്ഷം ഇടപാടുകളാണ്. ഇവ താരതമ്യം ചെയ്യുമ്പോൾ 25 ശതമാനം […]
Read more

മമ്മൂട്ടി എളിയവന്റെ തോഴൻ ‘പ്രിയ പ്രതിഭ’യ്ക്ക് തുണയായത് പ്രതിഫലമില്ലാതെ; ജന്മദിനാശംസ കുറിപ്പിൽ കാതോലിക്കാബാവ

എളിയവന്റെ പ്രത്യാശയാകുന്നു എന്നത് കൂടിയാണ് മമ്മൂട്ടിയെ ലോകത്തിന് പ്രിയപ്പെട്ടവനാക്കുന്നതെന്ന് മലങ്കര ഓർത്ത‍ഡോക്സ് സുറിയാനി സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ. സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന് കീഴിലുള്ള ‘പ്രിയ പ്രതിഭ’ കറിപൗഡർ യൂണിറ്റിന് മമ്മൂട്ടി തുണയായ കഥ വിവരിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കോടികൾ പ്രതിഫലം നല്കി മമ്മൂട്ടിയെ പരസ്യത്തിൽ അഭിനയിപ്പിക്കാൻ വലിയ കമ്പനികൾ കാത്തുനില്കെ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ അദ്ദേഹം കറിപൗഡർ നിർമാണയൂണിറ്റിന് പ്രചാരം നല്കിയതിന്റെ വിശദാംശങ്ങളും കാതോലിക്കാബാവ മമ്മൂട്ടിക്ക് […]
Read more

ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. നാളെ ആറ് ജില്ലകളിലലും 10ന് നാല് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. യെല്ലോ അലർട്ട് ഏർപ്പെടുത്തിയ ജില്ലകൾ […]
Read more

കർണാടകയിൽ വർഗീയ സംഘർഷം; ആരാധനാലയങ്ങൾക്കു നേരെ ആക്രമണം

ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ വർഗീയ സംഘർഷം. ഏതാനും ചില ആരാധനാലയങ്ങൾക്കു നേരെ ആക്രമണമുണ്ടായി. ഇന്നലെ വൈകിട്ട് ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ടാണ് പ്രദേശത്ത് സംഘർഷം ഉണ്ടായത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. ഇന്നലെ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 21 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. സാമുദായിക സാഹോദര്യത്തെ തകർക്കുന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് […]
Read more

കുന്നംകുളം കസ്റ്റഡി മർദനം; സി.പി.ഒ. സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം

തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മർദനത്തിൽ പങ്കെടുത്ത പൊലീസുകാരനായ സി.പി.ഒ. സന്ദീപിന്റെ കൊല്ലം ചവറ തെക്കുംഭാഗത്തുള്ള വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധം അക്രമാസക്തമായതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകർ കല്ലെറിയുകയും ബാരിക്കേഡുകൾ മറിച്ചിടുകയും ചെയ്തു.
Read more

കേരളത്തിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത്; ജൂൺ വരെ പിരിച്ചെടുത്ത പിഴത്തുക 8.05 കോടി രൂപ

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം വർഷമാണ് മാലിന്യം വലിച്ചെറിയുന്നതിന് പിഴയിനത്തിൽ കോടികൾ ഖജനാവിലേക്ക് എത്തുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കണക്കുകൾ കൂടി ചേർത്താൽ ഈ തുക 10 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാലിന്യനിക്ഷേപം ഒരു ഗുരുതര കുറ്റമായി കണ്ട് നിയമങ്ങൾ കൂടുതൽ കർശനമാക്കിയതാണ് ഈ മാറ്റത്തിന് പിന്നിൽ. കർശന നിയമങ്ങളും വർധിച്ച പിഴയും 2022-23 കാലഘട്ടത്തിൽ പിഴയായി ലഭിച്ചത് കേവലം 9 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാൽ 2023-24-ൽ സർക്കാർ നിയമങ്ങൾ പരിഷ്കരിച്ച് പിഴത്തുക വർധിപ്പിച്ചു. ഇത് വലിയ […]
Read more

ഓണം വാരാഘോഷ സമാപനം: തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ സ്കൂളുകൾക്കും നാളെ അവധി

തിരുവനന്തപുരം: ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ സ്കൂളുകൾക്കും നാളെ അവധി. നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഘോഷയാത്ര ആരംഭിക്കുന്ന കവടിയാർ മുതൽ കിഴക്കേകോട്ട, ഈഞ്ചക്കൽ വരെയുള്ള റോഡിലും നഗരത്തിലെ പ്രധാന റോഡുകളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ നിയന്ത്രണം ഉണ്ടാവും.ഘോഷയാത്ര കടന്നു പോകുന്ന റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. നിശ്ചല ദൃശ്യങ്ങൾ കിഴക്കേകോട്ട വെട്ടിമുറിച്ചകോട്ട വഴി ഈഞ്ചക്കൽ ബൈപ്പാസിൽ പ്രവേശിക്കുന്ന സമയം ഈഞ്ചക്കൽ ഭാഗത്തു നിന്നും മിത്രാനന്ദപുരം ഭാഗത്തേക്കോ […]
Read more

ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം; കേരള ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകുന്നതിൽ കേരള ഹൈക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. സെഷൻസ് കോടതികളെ സമീപിക്കാത്ത പ്രതികൾക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നൽകുന്നതിലാണ് വിമർശനം. രാജ്യത്ത് മറ്റൊരു ഹൈക്കോടതിയിലും സമാനമായ സാഹചര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി പ്രതികൾ മുൻ‌കൂർ ജാമ്യത്തിനായി ആദ്യം സമീപിക്കേണ്ടത് സെഷൻസ് കോടതിയിലാണെന്ന് ചൂണ്ടിക്കാട്ടി. ഈ വിഷയം പരിശോധിക്കാൻ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയെ അമിക്കസ് ക്യൂറിയായി നിയമിച്ച സുപ്രീം കോടതി, കേരള ഹൈക്കോടതിക്ക് വിശദീകരണം തേടി നോട്ടീസ് […]
Read more

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,480 രൂപയായി. ശനിയാഴ്ച 79,560 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. ഗ്രാമിന് പത്തു രൂപ കുറഞ്ഞു. 9935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഉയർന്നു. ഈ മാസം ആദ്യം […]
Read more

വ്യോമനിരീക്ഷണം ശക്തമാക്കാൻ ഇന്ത്യ; പുതിയ റഡാർ സംവിധാനങ്ങൾ വാങ്ങും

ന്യൂഡൽഹി: പടിഞ്ഞാറൻ വടക്കൻ അതിർത്തികളിലെ വ്യോമ നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യ. ഡ്രോൺ ഭീഷണി ഉൾപ്പെടെയുള്ളവ നേരിടാൻ പുതിയ റഡാർ സംവിധാനങ്ങൾ കൂടി വാങ്ങും. തീരെ ചെറിയ ഡ്രോണുകൾ ഉയർത്തുന്ന ഭീഷണി നേരിടാനാണ് നടപടികൾ. 45 ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകൾ ( LLLR -E), 48 എയർ ഡിഫൻസ് ഫയർ കൺട്രോൾ റഡാർ (ADFCR-DD) തുടങ്ങിയ സംവിധാനങ്ങൾ സേനയുടെ ഭാഗമാകും.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix