Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ബസാണു ഭാഗികമായി കത്തി നശിച്ചത്. ഇന്നു രാവിലെ ആറിനായിരുന്നു സംഭവം. ബസിന്റെ പുറകിലെ ടയറിനാണു തീപിടിച്ചത്. പുക വരുന്നതു കണ്ടതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. 36 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ആറ്റിങ്ങലില്‍ നിന്നെത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിന്റെ നേതൃത്വത്തില്‍ അരമണിക്കൂറോളം നീണ്ട് പരിശ്രമത്തിനൊടുവിലാണ് തീയണക്കാനായത്്. ആളപായമില്ല.
Read more

മണിചെയിന്‍ തട്ടിപ്പ്: ഹൈറിച്ച് ഉടമ ശ്രീന പ്രതാപനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചു

തൃശ്ശൂര്‍: മണിചെയിന്‍ തട്ടിപ്പ് കേസില്‍ ഹൈറിച്ച് സ്ഥാപന ഉടമ ശ്രീന പ്രതാപനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. റിട്ട. എസ് പി.വത്സന്‍ ചേര്‍പ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായ കഴിഞ്ഞ ദിവസമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍,ബഡ്‌സ് ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയ കേസിലായിരുന്നു അറസ്റ്റ്. കേരളം കണ്ട ഏറ്റവും വലിയ മണിചെയിന്‍ തട്ടിപ്പായിട്ടാണ് ഹൈറിച്ച് മണിചെയിന്‍ തട്ടിപ്പെന്നാണ് കേരള പൊലീസിന്റെയും […]
Read more

മുനമ്പം ഭൂമി ; വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മുനമ്പം ഭൂമി കേസില്‍ വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പറവൂര്‍ സബ് കോടതിയിലെ രേഖകള്‍ വിളിച്ചുവരുത്തണം എന്നാവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജിയാണ് അവധിക്കാല ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. കേസില്‍ കക്ഷി ചേരാന്‍ മുനമ്പം സ്വദേശി ജോസഫ് ബെന്നി അപേക്ഷ നല്‍കിയിട്ടുണ്ട്. വഖഫ് ബോര്‍ഡിന്റെ അപ്പീലില്‍ ആവശ്യമായ രേഖകള്‍ നല്‍കാനും അനുമതി തേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ജസ്റ്റിസുമാരായ ജി ഗിരീഷ്, കെവി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട […]
Read more

കഞ്ചാവ് ഉപയോഗം തുടങ്ങിയിട്ട് മൂന്നുവര്‍ഷത്തിലധികമായെന്ന് വേടന്‍

കൊച്ചി: മൂന്നുവര്‍ഷത്തിലധികമായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ച് റാപ്പര്‍ വേടന്‍. നിര്‍ത്തണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും സാധിച്ചില്ല. ലഹരി ഉപയോഗിക്കുന്നതിനെ താന്‍ പ്രോത്സാഹിപ്പിക്കാറില്ല എന്നും വേടന്‍ പൊലീസിനോട് പറഞ്ഞു. പിടിക്കപ്പെടും എന്ന് കരുതിയില്ല എന്നും ചോദ്യം ചെയ്യലില്‍ വേടന്‍ പറഞ്ഞു. പോലീസ് പിടികൂടിയ ശേഷം ഫ്‌ലാറ്റില്‍ വച്ചാണ് പോലീസിനോട് വേടന്‍ ഇക്കാര്യം പറഞ്ഞത്. വേടനെതിരെ ലഹരി ഉപയോഗം, ഗൂഢാലോചന വകുപ്പുകള്‍ ആണ് ചുമത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് വേടന്‍. കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനടക്കം 9 പേര്‍ പിടിയിലായതെന്ന് എഫ്‌ഐആറില്‍ […]
Read more

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ ; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് ഈ സമയങ്ങളില്‍ ഉണ്ടാകുകയെന്നും മുന്നറിയിപ്പിലുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം ഈ ദിവസങ്ങളില്‍ ശക്തമായ കാറ്റിനുള്ള സാധ്യതയുമുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ […]
Read more

തിരുവല്ലയില്‍ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു;വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പത്തനംതിട്ട: തിരുവല്ല മനക്കച്ചിറയില്‍ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു. തിരുവല്ല കുമ്പഴ (ടികെ) റോഡിലൂടെ തിരുവല്ല ഭാഗത്തേക്കു വരികയായിരുന്ന ലോറിയിലാണ് തീപിടിച്ചത്. സംഭവം നടന്നയുടനെ ഡ്രൈവര്‍ ലോറിയില്‍നിന്ന് ഇറങ്ങി ഓടിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഉച്ചകഴിഞ്ഞ് 3.15ന് ആയിരുന്നു അപകടം. ടോറസ് സഞ്ചരിച്ചിരുന്ന അതേ ദിശയില്‍ ഏതാനും വാഹനങ്ങള്‍ക്കു മുന്നിലായി പോയിരുന്ന കാര്‍ പോക്കറ്റ് റോഡിലേക്കു തിരിയാനായി വേഗം കുറച്ചതോടെ പിന്നാലെ പോയിരുന്ന മറ്റ് വാഹനങ്ങളും വേഗം കുറച്ചു. എന്നാല്‍ ടോറസ് ലോറിക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുണ്ടായിരുന്ന […]
Read more

നന്ദന്‍കോട് കൂട്ടക്കൊല : വിചാരണ പൂര്‍ത്തിയായി; വിധി മേയ് 6 ന്

നന്ദന്‍കോട് കൂട്ടക്കൊല കേസില്‍ വിചാരണ പൂര്‍ത്തിയായി ,വിധി മേയ് 6ന്. ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേദല്‍ ജിന്‍സണ്‍ രാജയാണ് പ്രതി. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് കോടതിയില്‍ പ്രതി കേദല്‍ ജിന്‍സന്‍ രാജ വാദിച്ചു. കൊലപാതകം നടന്നപ്പോള്‍ താന്‍ തിരുവനന്തപുരത്ത് ഇല്ലായിരുന്നു. ആ സമയം ചെന്നെയില്‍ അലഞ്ഞ് നടക്കുകയായിരുന്നുവെന്നും കേദലിന്റെ വാദം. ഈ വാദത്തിന് തെളിവില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 2017 ഏപ്രില്‍ 9ന് തിരുവനന്തപുരത്ത് ക്ലിഫ് ഹൗസ് പരിസരത്തെ ഒരു വീട്ടില്‍ വെച്ചായിരുന്നു കൊലപാതകങ്ങള്‍ […]
Read more

കാനഡ ഇന്ന് പോളിങ് ബൂത്തിലേക്ക്; അഭിപ്രായ സര്‍വേകളില്‍ മാര്‍ക് കാര്‍ണി മുന്നില്‍

ഓട്ടവ: കാനഡ ഇന്ന് പോളിങ് ബൂത്തിലേക്ക്. 343 അംഗ ജനപ്രതിനിധിസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയും പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുമാണ് ഏറ്റുമുട്ടുക. പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയും കണ്‍സര്‍വേറ്റീവ് നേതാവ് പിയേര്‍ പോളിയേവുമാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നവരില്‍ പ്രധാനികള്‍. അഭിപ്രായസര്‍വേകളില്‍ കാര്‍ണിക്കാണ് മുന്‍തൂക്കം. അതേസമയം പരാജയപ്പെട്ടാല്‍ കാനഡയിലെ ഏറ്റവും കാലാവധി കുറഞ്ഞ പ്രധാനമന്ത്രിയായിരിക്കും മാര്‍ക് കാര്‍ണി. നാല് അറ്റ്‌ലാന്റിക് പ്രവിശ്യകളിലെയും വോട്ടെടുപ്പ് അവസാനിച്ച ശേഷം കനേഡിയന്‍ സമയം രാത്രി 7 നും 7:30 നും ഇടയില്‍ ആദ്യ […]
Read more

തുറവൂരില്‍ സഹകരണസംഘം സെക്രട്ടറി ഓഫിസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: തുറവൂരില്‍ സഹകരണസംഘം സെക്രട്ടറിയെ ഓഫിസിനോട് ചേര്‍ന്ന മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സര്‍വീസ് സഹകരണ സംഘം സെക്രട്ടറി കെ.എം.കുഞ്ഞുമോന്‍ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ ശുചീകരണ തൊഴിലാളിയായ സ്ത്രീ എത്തിയപ്പോള്‍ ബാങ്കിന്റെ ഷട്ടര്‍ ഉയര്‍ത്തിയ നിലയിലും മുന്നിലെ ഇരുമ്പ് ഗേറ്റ് പൂട്ടിയ നിലയിലുമായിരുന്നു. താക്കോല്‍ വയ്ക്കുന്ന ഇടം നോക്കിയെത്തിയപ്പോഴാണ് സംഘത്തോട് ചേര്‍ന്നുള്ള മുറിയില്‍ സെക്രട്ടറി തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അരൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. […]
Read more

ലഹരി ഉപയോഗിച്ചെന്ന് സമ്മതിച്ച് വേടന്‍; പൊലീസ് എത്തുമ്പോള്‍ ഫ്‌ലാറ്റില്‍ ഒമ്പത് പേര്‍

കൊച്ചി: ലഹരി ഉപയോഗിച്ചെന്ന് വേടന്‍ സമ്മതിച്ചതായി പൊലീസ്. ആറ് ഗ്രാം കഞ്ചാവാണ് ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത്. കൂടാതെ, ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണും ഒമ്പത് ലക്ഷം രൂപയും കണ്ടെടുത്തതായും ഹില്‍ പാലസ് സി.ഐ വ്യക്തമാക്കി. പരിപാടിക്ക് ലഭിച്ച തുകയാണ് 9.5 ലക്ഷം എന്നാണ് ഇവര്‍ പറയുന്നത്. ഒമ്പതംഗ സംഘമായിരുന്നു ഫ്‌ലാറ്റിലുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിയും സുഹൃത്തും പരിശീലനത്തിനായി എടുത്ത ഫ്‌ലാറ്റില്‍ നിന്നാണ് ഇപ്പോള്‍ കഞ്ചാവ് പിടികൂടിയിരിക്കുന്നത്. ഞായറാഴ്ച രാത്രിയാണ് ഇവര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer