Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

പുലിപ്പല്ല് കേസില്‍ വേടന് ജാമ്യം

കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം അനുവദിച്ച് കോടതി. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.വേടന്റെ ജാമ്യപേക്ഷ കോടതി പരിഗണിച്ചു. സമ്മാനമായി ലഭിച്ചത് പുലി പല്ലാണെന്ന് അറിയില്ലായിരുന്നു, അറിഞ്ഞിരുന്നെങ്കില്‍ ഉപയോഗിക്കിലായിരുന്നു എന്ന് വേടന്‍ കോടതിയെ അറിയിച്ചു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും രാജ്യം വിട്ട് പോകില്ലെന്നും.പാസ്സ് പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും വേടന്‍ കോടതിയെ അറിയിച്ചു. പുലി പല്ല് എന്ന് വനം വകുപ്പ് പറയുന്നത് അല്ലാതെ ശാസ്ത്രീയമായ തെളിവ് ഒന്നുമില്ല. തൊണ്ടിമുതല്‍ കണ്ടെടുത്തിട്ടുണ്ട്. വനം വകുപ്പ് […]
Read more

പൊലീസ് കസ്റ്റഡിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവം; സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

കല്‍പ്പറ്റ: പൊലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് ഗോകുല്‍ സ്റ്റേഷനില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ. ഗോകുലിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ കുളത്തൂര്‍ ജയ്‌സിങ്ങിന് ആഭ്യന്തരവകുപ്പ് നല്‍കിയ വിവരവകാശ മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ഗോകുലിന്റെ മരണത്തില്‍ സംസ്ഥാന പൊലീസ് മേധാവി സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ട് കത്ത് നല്‍കിയെന്നാണ് മറുപടിയില്‍ പറയുന്നത്. ഗോകുലിന്റെ അസ്വാഭാവിക മരണത്തില്‍ നീതിപൂര്‍വ്വമായ […]
Read more

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. കേരള – കര്‍ണാടക – […]
Read more

പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രം പൂര്‍ത്തിയായി

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ‘എന്‍എസ്എസ് 2’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ്. ‘ഭ്രമയുഗ’ത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. നിര്‍മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രം നിര്‍മിക്കുന്നതിനായി ആരംഭിച്ച ബാനര്‍ ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഛായാഗ്രഹണം: […]
Read more

ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു; അലോക് ജോഷി ചെയര്‍മാന്‍

ന്യൂഡല്‍ഹി:ദേശീയ സുരക്ഷാ ഉപദേശക സമിതി (NSB) കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. സായുധ സേന, ഇന്റലിജന്‍സ്, നയതന്ത്രം, പൊലീസ് സര്‍വീസുകള്‍ എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പുന:സംഘടന. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് തീരുമാനമെടുത്തത്. എന്‍എസ്എബിയുടെ പുതിയ ചെയര്‍മാനായി മുന്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (RAW) മേധാവി അലോക് ജോഷിയെ നിയമിച്ചു. ഇന്ത്യയുടെ സൈനിക, പൊലീസ്, വിദേശ സേവനങ്ങളില്‍ നിന്നുള്ള വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഏഴംഗ ബോര്‍ഡാണ് രൂപീകരിച്ചത്. മുന്‍ വെസ്റ്റേണ്‍ എയര്‍ […]
Read more

പോത്തന്‍കോട് സുധീഷ് കൊലപാതകം; മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം

തിരുവനന്തപുരം: പോത്തന്‍കോട് ഗുണ്ടാസംഘം യുവാവിനെ കൊന്ന് കാല്‍ വെട്ടിയെറിഞ്ഞ കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. നെടുമങ്ങാട് SC – ST കോടതിയാണ് ശിക്ഷ വിധിച്ചത്.കേസില്‍ ഒട്ടകം രാജേഷ് ഉള്‍പ്പടെ 11 പ്രതികള്‍ ആണ് ഉള്ളത്. സുധീഷ് ഉണ്ണി, ശ്യാം, ഒട്ടകം രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ജിത്ത്, ശ്രീനാഥ്, സൂരജ്,അരുണ്‍, ജിഷ്ണു,സജിന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. 9 പ്രതികള്‍ക്കും നിരവധി കേസുകള്‍ ഉണ്ട്. ഒട്ടകം രാജേഷ് 2 കൊല കേസുകളില്‍ ഉള്‍പ്പടെ 18 കേസുകളിലെ പ്രതിയാണ്. […]
Read more

ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ. ആളൂര്‍ അന്തരിച്ചു

കൊച്ചി: ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ. ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. ഗോവിന്ദച്ചാമി, കൂടത്തായി ജോളി കേസ് തുടങ്ങിയ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളുകില്‍ പ്രതിഭാഗം വക്കീലായിരുന്നു ആളൂര്‍. ഇലന്തൂര്‍ നരബലിക്കേസിലെയും പ്രതിഭാഗം അഭിഭാഷകനായിരുന്നു.
Read more

എന്‍ടിആര്‍ – പ്രശാന്ത് നീല്‍ ചിത്രം 2026 ജൂണ്‍ 25ന്

മാന്‍ ഓഫ് മാസ്സസ് എന്‍ടിആര്‍, കെജിഎഫ് സീരീസ്, സലാര്‍ തുടങ്ങിയ സെന്‍സേഷണല്‍ ബ്ലോക്ക്ബസ്റ്ററുകളുടെ സംവിധായകന്‍ പ്രശാന്ത് നീലുമായി കൈകോര്‍ത്ത ചിത്രം ജൂണില്‍ തീയേറ്ററുകളിലെത്തും.താല്‍ക്കാലികമായി എന്‍ടിആര്‍നീല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രീകരണം വേഗത്തില്‍ പുരോഗമിക്കുകയാണ്. ഈ സഹകരണത്തെ ചുറ്റിപ്പറ്റിയുള്ള ആവേശംവര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനൊടുവില്‍ എന്‍ടിആര്‍നീലിന്റെ റിലീസ് തീയതി ഒടുവില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍-പാക്ക്ഡ് ഇതിഹാസം 2026 ജൂണ്‍ 25 ന് തിയേറ്ററുകളില്‍ എത്തും. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, തുടങ്ങി ഒന്നിലധികം ഭാഷകളില്‍ റിലീസ് […]
Read more

ചാംപ്യന്‍സ് ലീഗ് സെമിയുടെ ആദ്യ പാദത്തില്‍ ആര്‍സനല്‍ പിഎസ്ജിയോട് തോറ്റു

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് സെമിഫൈനലിന്റെ ആദ്യപാദത്തില്‍ സ്വന്തം തട്ടകത്തില്‍ ആര്‍സനലിന് കാലിടറി. ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജി ഏകപക്ഷീയമായ ഒരു ഗോളിന് ആര്‍സനലിനെ കീഴ്‌പ്പെടുത്തി. നാലാം മിനിറ്റില്‍ ഒസ്മാന്‍ ഡെംബെലെ നേടിയ ഗോളിലാണ് പിഎസ്ജിയുടെ വിജയം. രണ്ടാം പാദ സെമി പിഎസ്ജിയുടെ തട്ടകത്തില്‍ അടുത്ത ബുധനാഴ്ച നടക്കും. ബാര്‍സിലോന ഇന്റര്‍ മിലാന്‍ രണ്ടാം സെമിയുടെ ആദ്യപാദം ഇന്നു രാത്രിയാണ്. ഗോള്‍കീപ്പര്‍ ഡേവിഡ് റയയുടെ തകര്‍പ്പന്‍ സേവുകളാണ് ആര്‍സനലിനെ കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ കാത്തത്. […]
Read more

ഇന്ത്യ ആക്രമിക്കാന്‍ ഒരുങ്ങുന്നു; യുഎന്നിനോട് ഇടപെടല്‍ തേടി പാകിസ്ഥാന്‍

ഇസ്ലാമാബാദ്‌: ഇന്ത്യ ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്നും ഇടപെടല്‍ വേണമെന്നും യുഎന്നിനോട് പാകിസ്ഥാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യ ആക്രമിക്കാന്‍ ഒരുങ്ങുന്നതായി വ്യക്തമായ വിവരം ലഭിച്ചതിനാലാണ് സഹായം അവശ്യപ്പെട്ടതെന്നാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറയുന്നത്. അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷനെ അംഗീകരിക്കാമെന്നും പാകിസ്ഥാന്‍ അറിയിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനോട് പാകിസ്ഥാന്‍ ഇടപെടല്‍ തേടിയിരിക്കുകയാണ്. ഇന്ത്യ ഉടന്‍ ആക്രമിക്കുമെന്ന് തെളിവ് കിട്ടിയതായി ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്തതുള്ള തരാറും പറഞ്ഞു. പ്രധാനമന്ത്രിയും ആര്‍എസ്എസ് മേധാവിയും സംസാരിച്ചത് പഹല്‍ഗാം ഭീകരാക്രണമെന്ന് ഉന്നതവൃത്തങ്ങളില്‍ നിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer