കൊച്ചി: ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ. ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. ഗോവിന്ദച്ചാമി, കൂടത്തായി ജോളി കേസ് തുടങ്ങിയ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളുകില്‍ പ്രതിഭാഗം വക്കീലായിരുന്നു ആളൂര്‍. ഇലന്തൂര്‍ നരബലിക്കേസിലെയും പ്രതിഭാഗം അഭിഭാഷകനായിരുന്നു.




