Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

ബജ്രംഗ്ദള്‍ നേതാവിന്റെ കൊലപാതകം; മംഗളൂരുവില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

മംഗളൂരു: ബജ്രംഗ്ദള്‍ മുന്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നാലെ മംഗളൂരുവില്‍ സംഘര്‍ഷാവസ്ഥ. ദക്ഷിണ കന്നട- ഉഡുപ്പി മേഖലകളിലായി മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദിലും വ്യാപക അക്രമമാണ് ഉണ്ടായത്. ഒരു ഇടവേളയ്ക്കുശേഷം ദക്ഷിണ കന്നഡയില്‍ വീണ്ടും സംഘര്‍ഷം കനക്കുകയാണ്. നിരവധി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കട കമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഇന്നലെ അര്‍ദ്ധരാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി ഉടുപ്പി ,ദക്ഷിണ കന്നഡ മേഖലകളിലായി മൂന്നു പേര്‍ക്ക് വെട്ടേറ്റിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. സംഘര്‍ഷം വ്യാപിക്കുന്നത് […]
Read more

സൂര്യ കാര്‍ത്തിക് സൂബ്ബരാജ് ചിത്രം റെട്രോയുടെ ആദ്യ ദിന കളക്ഷന്‍ കണക്കുകള്‍ പുറത്ത്

മെയ് ഒന്നിന് തിയേറ്ററുകളിലെത്തിയ സൂര്യാ ചിത്രം റെട്രോ സമ്മിശ്ര പ്രതികരണമാണ് സ്വന്തമാക്കുന്നത്.കാര്‍ത്തിക് സുബ്ബരാജും സൂര്യയും ഒന്നിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ സിനിമയ്ക്ക് കേരളത്തിലും റിലീസിന് മുന്‍പ് ഹൈപ്പ് ഉയര്‍ത്താനായിരുന്നു. ഇപ്പോള്‍ സിനിമയുടെ കേരളത്തിലെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 2.5 കോടിയാണ് ചിത്രം കേരളത്തില്‍ നിന്നും നേടിയിരിക്കുന്നത്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റെട്രോ ആദ്യദിനത്തില്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 20.08 കോടി നേടിയതായാണ് സാല്‍ക്നിക് റിപ്പോര്‍ട്ട് ചെയ്യുന്നത്.സൂര്യയുടെ മുന്‍ചിത്രമായ കങ്കുവയെക്കാള്‍ റെട്രോയ്ക്ക് കളക്ഷന്‍ കുറവാണ് […]
Read more

പിവി അന്‍വര്‍ യുഡിഎഫി ലേക്ക് : ഘടക കക്ഷിയില്‍ ലയിക്കാനുള്ള തീരുമാനം പാര്‍ട്ടി അംഗീകരിച്ചു

കോഴിക്കോട്: പി വി അന്‍വറിനെ സഹകരിപ്പിക്കാന്‍ യുഡിഎഫ് തീരുമാനം. അന്‍വറിനെ പാര്‍ട്ടിയില്‍ എങ്ങിനെ സഹകരിപ്പിക്കണം എന്നത് തീരുമാനിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ന് കോഴിക്കോട് ചേര്‍ന്ന യു ഡി എഫ് യോഗത്തിലാണ് തീരുമാനം. നിലമ്പൂരിലുള്ള അന്‍വര്‍ ഉച്ചയ്ക്ക് ശേഷം കോഴിക്കോട് എത്തും. പാര്‍ട്ടിയിലെ മറ്റ് ഘടകകക്ഷികള്‍ക്കൊന്നും തന്നെ പി വി അന്‍വര്‍ യുഡിഎഫിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ലെന്ന കാര്യം ഉറപ്പാണ്. അതിന്റെ പ്രധാനകാരണം തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകകക്ഷിയാകുന്നതിലുള്ള കോണ്‍ഗ്രസിന്റെ എതിര്‍പ്പാണ്.
Read more

സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം; സിബിഎസ്ഇ ബോര്‍ഡ്, 10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല

ദില്ലി : സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലം ഇന്നുണ്ടാകുമെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ പ്രചാരണം തള്ളി സിബിഎസ്ഇ ബോര്‍ഡ്. 10, 12 ക്ലാസുകളിലെ ഫലം അടുത്ത ആഴ്ചയോടെയാകും പ്രഖ്യാപിക്കുകയെന്ന് സിബിഎസ്ഇ അറിയിച്ചു. റിസള്‍ട്ട് വരുന്ന തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും ഇന്ന് സിബിഎസ്ഇ ഫല പ്രഖ്യാപനമെന്ന രീതിയില്‍ പ്രചാരണമുണ്ടായതിനെ തുടര്‍ന്നാണ് വിശദീകരണം. വിവരങ്ങള്‍ക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദര്‍ശിക്കാനും ബോര്‍ഡ് നിര്‍ദേശം നല്‍കി.
Read more

നിയന്ത്രണം വിട്ട കാറിടിച്ച് 3 വയസുകാരിയ്ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: പയ്യാവൂര്‍ ചമതച്ചാലില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു. ഉറവക്കുഴിയില്‍ അനുവിന്റെ മകള്‍ നോറയാണ് മരിച്ചത്. ഇന്നലെ വൈക്കീട്ട് ആറ് മണിയോടെയായിരുന്നു അപകടം നടന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന മൂന്ന് വയസുകാരിയുടെയും മുത്തശ്ശിയുടെയും ദേഹത്തേക്ക് അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കുട്ടി മരണപ്പെട്ടു. മുത്തശ്ശിക്ക് പരുക്കേറ്റിട്ടുണ്ട്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം നടന്നത്. പയ്യന്നൂര്‍ സ്വദേശി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Read more

എട്ടാം ദിവസവും അതിര്‍ത്തിയില്‍ പാക്ക് വെടിവയ്പ്പ്; പ്രകോപനത്തില്‍ തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍: കശ്മീരില്‍ നിയന്ത്രണ രേഖയില്‍ വീണ്ടും പാക്ക് സൈന്യം വെടിയുതിര്‍ത്തു. തുടര്‍ച്ചയായി എട്ടാം ദിവസമാണു യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്ഥാന്‍ സൈന്യം വെടിയുതിര്‍ക്കുന്നത്. കുപ്വാര, ബാരാമുള്ള, പൂഞ്ച്, നൗരേഷ്, അഖ്‌നൂര്‍ പ്രദേശങ്ങളിലാണ് വെടിവയ്പ്പ് ഉണ്ടായത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായി അധികൃതര്‍ അറിയിച്ചു. വെടിവെയ്പ്പില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ ത്വയിബയുടെ പിന്തുണ സ്ഥിരീകരിച്ചതോടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ആക്രമണത്തിനു മറുപടിയായി കടുത്ത നടപടികളാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ സ്വീകരിച്ചത്. സിന്ധു […]
Read more

ഇസ്രയേലില്‍ കാട്ടുതീ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ജറുസലേം: ഇസ്രയേലില്‍ കാട്ടുതീ പടരുന്നു. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ജറുസലേമിന്റെ പ്രാന്തപ്രദേശങ്ങളിലാണ് കാട്ടുതീ പടരുന്നത്. ഒരു ദശാബ്ദത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തീപ്പിടിത്തമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇത് വരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരെ അനുസ്മരിക്കുന്ന ദിവസമാണ് അഗ്‌നിബാധ. കാട്ടുതീ അണയ്ക്കാന്‍ ഇസ്രയേല്‍ അന്താരാഷ്ട്ര സഹായം തേടി. നഗരത്തിലേക്കും കാട്ടുതീ പടര്‍ന്നുപിടിക്കാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. 23 […]
Read more

അടി കപ്യാരെ കൂട്ടമണി സംവിധായകന്റെ പുതിയ ചിത്രം’അടിനാശം വെള്ളപ്പൊക്കം’

‘അടി കപ്യാരെ കൂട്ടമണി’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ എ ജെ വര്‍ഗീസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘അടിനാശം വെള്ളപ്പൊക്കത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു.’ സൂര്യ ഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് കുമാര്‍ കെ പി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നടി ശോഭനയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്. തൃശൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ പൂര നഗരിയെയും വടക്കുംനാഥനെയും സാക്ഷിയാക്കി ‘അടിനാശം വെള്ളപ്പൊക്കം’ എന്ന ടൈറ്റില്‍ ഗജരാജന്‍ ഉഷശ്രീ ശങ്കരന്‍കുട്ടി തിടമ്പേറ്റി. പതമഭൂഷണ്‍ ശോഭന ആണ് […]
Read more

റഷ്യയ്ക്ക് മുന്നറിയിപ്പ് : ധാതുകരാറില്‍ ഒപ്പിട്ട് അമേരിക്കയും യുക്രൈയ്‌നും

കീവ്: രണ്ടു മാസത്തെ കാലതാമസത്തിനു ശേഷം ധാതുകരാറില്‍ ഔദ്യോഗികമായി ഒപ്പ് വെച്ച് യുഎസും യുക്രൈയ്‌നും. സെലന്‍സ്‌കി ഭരണകൂടത്തിനുള്ള സൈനിക സഹായം നിര്‍ത്തലാക്കിയതിനു പിന്നാലെ യുഎസ് മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ഒടുവില്‍ യുക്രൈയ്‌ന് അംഗീകരിക്കേണ്ടി വന്നിരിക്കുകയാണ്. യുക്രൈയ്‌നോടുള്ള യുഎസിന്റെ പ്രതിബദ്ധത ഇനി മുതല്‍ പുതിയ രൂപത്തിലായിരിക്കുമെന്നാണ് കരാറിനെ കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. നേരത്തെ വൈറ്റ് ഹൗസില്‍ വച്ച് ധാതു കരാറില്‍ ഒപ്പുവയ്ക്കാന്‍ എത്തിയ യുക്രൈയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി, ട്രംപുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് തീരുമാനത്തില്‍നിന്ന് […]
Read more

കാലിനേറ്റ പരുക്ക്: തമിഴ് താരം അജിത്ത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ് സൂപ്പര്‍താരം അജിത്ത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കാലിനേറ്റ പരുക്ക് കാരണമാണ് അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാ റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസും തമിഴ് ചാനലായ തന്തി ടിവിയുമൊക്കെ സമാന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. പദ്മഭൂഷണ്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും ഏറ്റുവാങ്ങി ദില്ലിയില്‍ നിന്നും അജിത്ത് കുമാര്‍ എത്തിയത് ചെന്നൈ വിമാനത്താവളത്തില്‍ ആയിരുന്നു. വലിയ സംഘം ആരാധകരാണ് പ്രിയ താരത്തെ കാണാനായി ഇവിടെ കാത്തുനിന്നിരുന്നത്. അവിടെയുണ്ടായ […]
Read more

Recent News

Advertisement
WhiteswanTV Footer